< Anden Krønikebog 22 >
1 Og Indbyggerne i Jerusalem gjorde Ahasia, hans yngste Søn, til Konge i hans Sted; thi den Trop, som kom med Araberne til Lejren, havde ihjelslaaet alle de første; og Ahasia, Jorams Søn, regerede søm Konge i Juda.
൧യെരൂശലേം നിവാസികൾ യെഹോരാമിന്റെ ഇളയമകനായ അഹസ്യാവിനെ അവന് പകരം രാജാവാക്കി; അരാബികളോടുകൂടെ പാളയത്തിൽ വന്ന പടക്കൂട്ടം മൂത്തവരെ ഒക്കെയും കൊന്നുകളഞ്ഞിരുന്നു; ഇങ്ങനെ യെഹൂദാ രാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് രാജാവായി.
2 Ahasia var to og fyrretyve Aar gammel, der han blev Konge, og regerede et Aar i Jerusalem, og hans Moders Navn var Athalia, Omris (Søns) Datter.
൨അഹസ്യാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് നാല്പത്തിരണ്ട് വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് അഥല്യാ എന്നു പേർ; അവൾ ഒമ്രിയുടെ കൊച്ചുമകളായിരുന്നു.
3 Og han vandrede i Akabs Hus's Veje; thi hans Moder var hans Raadgiver til at handle ugudeligt.
൩അവനും ആഹാബ് ഗൃഹത്തിന്റെ വഴികളിൽ നടന്നു; ദുഷ്ടത പ്രവർത്തിപ്പാൻ അവന്റെ അമ്മ അവനെ ഉപദേശിച്ചിരുന്നു.
4 Og han gjorde det, som var ondt for Herrens Øjne ligesom Akabs Hus; thi de vare hans Raadgivere efter hans Faders Død til Fordærvelse for ham.
൪അതുകൊണ്ട് അവൻ ആഹാബ് ഗൃഹത്തെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; അവർ അവന്റെ അപ്പൻ മരിച്ചശേഷം അവന്റെ നാശത്തിനായി അവന്റെ ഉപദേശകരായിരുന്നു.
5 Han vandrede ogsaa efter deres Raad og drog med Joram, Israels Konge, Akabs Søn, i Krig imod Hasael, Kongen af Syrien, imod Ramoth i Gilead; men Syrerne sloge Joram.
൫അവരുടെ ആലോചനപോലെ അവൻ നടന്നു; യിസ്രായേൽ രാജാവായ ആഹാബിന്റെ മകൻ യോരാമിനോടുകൂടെ അവൻ ഗിലെയാദിലെ രാമോത്തിൽ അരാം രാജാവായ ഹസായേലിനോട് യുദ്ധത്തിന് പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു.
6 Og han vendte tilbage for at lade sig læge i Jisreel af de Saar, som de havde slaget ham ved Rama, der han stred med Hasael, Kongen af Syrien; og Asaria, Jorams Søn, Judas Konge, drog ned at besøge Joram, Akabs Søn, i Jisreel, thi han laa syg.
൬അരാം രാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ച് ഏറ്റ മുറിവുകൾ ചികിത്സിക്കേണ്ടതിന് അവൻ യിസ്രയേലിലേക്ക് മടങ്ങിപ്പോയി; യെഹൂദാ രാജാവായ യെഹോരാമിന്റെ മകൻ അസര്യാവ്, ആഹാബിന്റെ മകനായ യോരാം ദീനമായി കിടക്കുകയാൽ അവനെ കാണ്മാൻ യിസ്രയേലിൽ ചെന്നു.
7 Og af Gud var Ahasias Undergang, saa at han kom til Joram; thi der han kom, da drog han ud med Joram imod Jehu, Nimsis Søn, som Herren havde salvet til at udrydde Akabs Hus.
൭യോരാമിന്റെ അടുക്കൽ ചെന്നത് അഹസ്യാവിന് ദൈവഹിതത്താൽ നാശഹേതുവായി ഭവിച്ചു; അവൻ ചെന്ന സമയം ആഹാബ് ഗൃഹത്തെ ഛേദിച്ചുകളയുവാൻ യഹോവ അഭിഷേകം ചെയ്ത നിംശിയുടെ മകനായ യേഹൂവിന്റെ നേരെ അവൻ യെഹോരാമിനോടുകൂടെ പുറപ്പെട്ടു.
8 Og det skete, da Dommen udførtes af Jehu imod Akabs Hus, da traf han de Øverste af Juda og Ahasias Brodersønner, som tjente Ahasia, og slog dem ihjel.
൮യേഹൂ ആഹാബ് ഗൃഹത്തോട് ന്യായവിധി നടത്തുമ്പോൾ അവൻ യെഹൂദാപ്രഭുക്കന്മാരെയും അഹസ്യാവിന് ശുശ്രൂഷ ചെയ്യുന്നവരായ അഹസ്യാവിന്റെ സഹോദരന്മാരുടെ പുത്രന്മാരെയും കണ്ട് അവരെ കൊന്നുകളഞ്ഞു.
9 Siden ledte han efter Ahasia, og de grebe ham, da han havde skjult sig i Samaria, og de førte ham til Jehu og dræbte ham og begrove ham; thi de sagde: Han er en Søn af Josafat, som søgte Herren af sit ganske Hjerte; og der var ingen af Ahasias Hus, som formaaede at overtage Riget.
൯പിന്നെ അവൻ അഹസ്യാവിനെ അന്വേഷിച്ചു; അവൻ ശമര്യയിൽ ഒളിച്ചിരിക്കയായിരുന്നു; അവർ അവനെ പിടിച്ച് യേഹൂവിന്റെ അടുക്കൽ കൊണ്ടുവന്ന് കൊന്നുകളഞ്ഞു; പൂർണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ മകനല്ലോ എന്നു പറഞ്ഞ് അവർ അവനെ അടക്കം ചെയ്തു. ഇങ്ങനെ അഹസ്യാവിന്റെ ഗൃഹത്തിൽ രാജ്യഭരണം ഏൽപ്പാൻ ആരും ഇല്ലാതെയായി.
10 Der Athalia, Ahasias Moder, saa, at hendes Søn var død, da gjorde hun sig rede og udryddede hele den kongelige Slægt i Judas Hus.
൧൦അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്നു കണ്ട് യെഹൂദാഗൃഹത്തിലെ രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.
11 Men Josabeath, Kongens Datter, tog Joas, Ahasias Søn, og stjal ham midt ud fra Kongens Sønner, som bleve dræbte, og satte ham med sin Amme i Sengekammeret; og Josabeath, Kong Jorams Datter, Præsten Jojadas Hustru, skjulte ham (thi hun var Ahasias Søster) for Athalias Ansigt, saa at hun ikke fik ham dræbt.
൧൧എന്നാൽ രാജകുമാരിയായ യെഹോശബത്ത്, കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്റെ മകൻ യോവാശിനെ രഹസ്യമായി എടുത്ത്, അവനെയും അവന്റെ ധാത്രിയെയും ഒരു ശയനഗൃഹത്തിൽ ഒളിപ്പിച്ചു. ഇങ്ങനെ യെഹോരാം രാജാവിന്റെ മകളും യെഹോയാദാ പുരോഹിതന്റെ ഭാര്യയുമായ യെഹോശബത്ത് അവൾ അഹസ്യാവിന്റെ സഹോദരിയല്ലോ അഥല്യാ അവനെ കൊല്ലാതിരിക്കേണ്ടതിന് അവനെ ഒളിപ്പിച്ചു.
12 Og han var skjult hos dem i Guds Hus seks Aar; men Athalia var Dronning i Landet.
൧൨അഥല്യാ യെഹൂദാദേശം ഭരിച്ച ആറ് സംവൽസരങ്ങൾ യോവാശ് അവരോട് കൂടെ ദൈവാലയത്തിൽ ഒളിച്ചിരുന്നു.