< 1 Samuel 27 >

1 Og David sagde i sit Hjerte: Jeg omkommer nu en Dag ved Sauls Haand; intet er mig bedre, end at jeg flyr til Filisternes Land, at Saul kan opgive at søge efter mig ydermere i alt Israels Landemærke, og at jeg kan undgaa hans Haand.
അപ്പോൾ ദാവീദ്: ഞാൻ ഒരു ദിവസം ശൌലിന്റെ കയ്യാൽ നശിക്കേണ്ടി വരും; ഫെലിസ്ത്യരുടെ ദേശത്തേക്ക് ഓടി രക്ഷപെടുകയല്ലാതെ എനിക്ക് വേറെ നിവൃത്തിയില്ല; ശൌല്‍ അപ്പോൾ യിസ്രായേൽദേശത്തൊക്കെയും എന്നെ അന്വേഷിക്കുന്നത് മതിയാക്കും; ഞാൻ അവന്റെ കയ്യിൽനിന്ന് രക്ഷപെടും എന്ന് മനസ്സിൽ നിശ്ചയിച്ചു.
2 Da gjorde David sig rede og gik over, han og seks Hundrede Mand, som vare med ham, til Akis, Maoks Søn, Kongen i Gath.
അങ്ങനെ ദാവീദ് യാത്ര തിരിച്ചു. അവനും കൂടെയുള്ള അറുനൂറ് പേരും ഗത്ത്‌ രാജാവായ മാവോക്കിന്റെ മകൻ ആഖീശിന്റെ അടുക്കൽ ചെന്നു.
3 Og David boede hos Akis i Gath, han og hans Mænd, hver med sit Hus; David og hans to Hustruer: Ahinoam, den Jisreelitiske, og Abigail, Nabals Hustru, den Karmelitiske.
യിസ്രയേല്ക്കാരത്തിയായ അഹീനോവം, നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ എന്ന രണ്ട് ഭാര്യമാരുമായി ദാവീദ് കുടുംബസഹിതം അവന്റെ എല്ലാ ആളുകളും ഗത്തിൽ ആഖീശിന്റെ അടുക്കൽ താമസിച്ചു.
4 Og det blev Saul tilkendegivet, at David var flyet til Gath; da blev han ikke ydermere ved at søge efter ham.
ദാവീദ് ഗത്തിലേക്ക് ഓടിപ്പോയി എന്ന് ശൌലിന് അറിവുകിട്ടി; അവൻ പിന്നെ അവനെ അന്വേഷിച്ചതുമില്ല.
5 Og David sagde til Akis: Kære, dersom jeg har fundet Naade for dine Øjne, saa lad dem give mig et Sted i een af Byerne i Landet, at jeg maa blive der; thi hvorfor skal din Tjener bo i den kongelige Stad hos dig?
ദാവീദ് ആഖീശിനോട്: “നിനക്ക് എന്നോട് കൃപയുണ്ടെങ്കിൽ നാട്ടിൻപുറത്ത് എനിക്ക് ഒരു സ്ഥലം കല്പിച്ചുതരേണം; അവിടെ ഞാൻ താമസിച്ചുകൊള്ളാം. രാജനഗരത്തിൽ നിന്റെ അടുക്കൽ അടിയൻ താമസിക്കുന്നത് എന്തിന്” എന്നു പറഞ്ഞു.
6 Da gav Akis ham Ziklag samme Dag; derfor er Ziklag Judas Kongers indtil denne Dag.
ആഖീശ് അന്നുതന്നെ അവന് സിക്ലാഗ് കല്പിച്ചുകൊടുത്തു; അതുകൊണ്ട് സിക്ലാഗ് ഇന്നുവരെയും യെഹൂദാരാജാക്കന്മാർക്ക് അവകാശപ്പെട്ടിരിക്കുന്നു.
7 Og Tallet paa de Dage, i hvilke David boede i Filisternes Land, var eet Aar og fire Maaneder.
ദാവീദ് ഫെലിസ്ത്യദേശത്ത് ഒരു വർഷവും നാല് മാസവും താമസിച്ചു.
8 Saa drog David og hans Mænd op, og de overfaldt Gesuriterne og Girsiterne og Amalekiterne; thi disse boede i Landet, som hørte dem til fra gammel Tid, i Retningen af Schur og indtil Ægyptens Land.
ദാവീദും അവന്റെ ആളുകളും ഗെശൂര്യരെയും ഗെസ്രിയരെയും അമാലേക്യരെയും ചെന്ന് ആക്രമിച്ചു. ഇവർ ശൂർ വരെയും മിസ്രയീംദേശം വരെയുമുള്ള നാട്ടിലെ പൂർവ്വ നിവാസികളായിരുന്നു.
9 Og David slog Landet og lod hverken Mand eller Kvinde leve og tog smaat Kvæg og stort Kvæg og Asener og Kameler og Klæder og vendte tilbage til Akis.
എന്നാൽ ദാവീദ് ആ ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വെച്ചില്ല; ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെയും അപഹരിച്ച് ആഖീശിന്റെ അടുക്കൽ മടങ്ങിവന്നു.
10 Naar Akis sagde: Hvor faldt I ind i Dag? da sagde David: Imod Sønden i Juda og imod Sønden mod Jerahmeeliterne og imod Sønden mod Keniterne.
൧൦“നിങ്ങൾ ഇന്ന് എവിടെയാണ് പോയി ആക്രമിച്ചത്” എന്ന് ആഖീശ് ചോദിച്ചതിന്: “യെഹൂദെക്ക് തെക്കും യെരപ്മേല്യര്‍ക്ക് തെക്കും കേന്യർക്കു തെക്കും” എന്ന് ദാവീദ് പറഞ്ഞു.
11 Og David lod ikke en Mand eller Kvinde leve, saa at han førte dem til Gath; thi han sagde: At de ikke skulle forkynde noget imod os og sige: Saaledes gjorde David; og saaledes var hans Vis alle de Dage, han boede i Filisternes Land.
൧൧ദാവീദ് ഇങ്ങനെയൊക്കെയും ചെയ്തു, ഫെലിസ്ത്യരുടെ ദേശത്ത് താമസിച്ച കാലമെല്ലാം അവൻ ഇങ്ങനെയായിരുന്നു എന്ന വിവരം ഗത്തിൽ അറിയിക്കാതിരിക്കാൻ ദാവീദ് പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ജീവനോടെ വെച്ചില്ല.
12 Derfor troede Akis David og sagde: Han har gjort sig forhadt for sit Folk, for Israel, derfor skal han være min Tjener evindelig.
൧൨“ദാവീദ് സ്വജനമായ യിസ്രായേലിന് വെറുപ്പായതുകൊണ്ട് അവൻ എന്നും എന്റെ ദാസനായിരിക്കും” എന്നു പറഞ്ഞ് ആഖീശ് അവനിൽ വിശ്വസിച്ചു.

< 1 Samuel 27 >