< 1 Samuel 10 >

1 Og Samuel tog en Oliekrukke og øste paa hans Hoved og kyssede ham og sagde: Mon det ikke være saa, at Herren har salvet dig til en Fyrste over hans Arv?
അപ്പോൾ ശമൂവേൽ ഒരു പാത്രം തൈലം എടുത്ത് അവന്റെ തലയിൽ ഒഴിച്ച് അവനെ ചുംബിച്ച് പറഞ്ഞത്: “യഹോവ തന്റെ അവകാശത്തിന് അധിപനായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.
2 Naar du gaar fra mig i Dag, da skal du finde to Mænd ved Rakels Grav i Benjamins Landemærke i Zelza; og de skulle sige til dig: De Aseninder ere fundne, som du gik at lede efter, og se, din Fader har ladet Sagen om Aseninderne fare og er bekymret for eder og siger: Hvad skal jeg gøre for min Søn?
നീ ഇന്ന് എന്നെ പിരിഞ്ഞുപോകുമ്പോൾ ബെന്യാമീന്റെ അതിർത്തിയിലെ സെൽസഹിൽ റാഹേലിന്റെ കല്ലറക്കരികിൽവെച്ച് രണ്ടാളുകളെ കാണും; നീ അന്വേഷിച്ചുകൊണ്ടിരുന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പൻ ഇപ്പോൾ കഴുതകളെക്കുറിച്ചല്ല: എന്റെ മകന് വേണ്ടി ഞാൻ എന്ത് ചെയ്യേണം എന്ന് പറഞ്ഞ്, നിങ്ങളെക്കുറിച്ച് വിഷാദിച്ചിരിക്കുന്നു എന്ന് അവർ നിന്നോട് പറയും.
3 Og naar du gaar frem derfra og bedre frem og kommer til Thabors Lund, da skulle tre Mænd finde dig der, som gaa op til Gud i Guds Hus: En, som bærer tre Kid, og en, som bærer tre hele Brød, og en, som bærer en Flaske Vin.
അവിടെനിന്ന് നീ മുമ്പോട്ട് ചെന്ന് താബോരിലെ കരുവേലകത്തിന്നരികെ എത്തുമ്പോൾ ഒരുവൻ മൂന്ന് ആട്ടിൻകുട്ടിയെയും, വേറൊരുവൻ മൂന്ന് അപ്പവും, മറ്റൊരുവൻ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ട് ഇങ്ങനെ മൂന്നു പുരുഷന്മാർ ബേഥേലിൽ ദൈവത്തിന്റെ അടുക്കൽ പോകുന്നതായി നിനക്ക് എതിരെ വരും.
4 Og de skulle hilse dig og give dig to Brød, og du skal annamme dem af deres Haand.
അവർ നിന്നോട് കുശലം ചോദിക്കും; നിനക്ക് രണ്ടു അപ്പവും തരും; നീ അത് അവരുടെ കയ്യിൽനിന്ന് വാങ്ങിക്കൊള്ളണം.
5 Derefter skal du komme til Guds Høj, hvor Filisternes Besætninger ere; og det skal ske, naar du kommer der til Staden, da skal du møde en Hob Profeter, som komme ned fra Højen, og foran dem skal være Salter og Tromme og Pibe og Harpe, og de skulle profetere.
അതിന്‍റെശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവത്തിന്റെ പർവ്വതത്തിൽ എത്തും; അവിടെ പട്ടണത്തിൽ കടക്കുമ്പോൾ മുമ്പിൽ വീണ, തപ്പ്, കുഴൽ, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയിൽനിന്ന് ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവർ പ്രവചിച്ചുകൊണ്ടിരിക്കും.
6 Og Herrens Aand skal komme heftig over dig, at du skal profetere med dem; og du skal omskiftes til en anden Mand.
യഹോവയുടെ ആത്മാവ് ശക്തിയോടെ നിന്റെമേൽ വരും. നീയും അവരോടുകൂടെ പ്രവചിക്കും. നീ വേറൊരു മനുഷ്യനായി മാറും.
7 Og det skal ske, naar disse Tegn indtræffe for dig, saa skal du udføre, hvad du lægger Haand paa; thi Gud er med dig.
ഈ അടയാളങ്ങൾ നിനക്ക് സംഭവിക്കുമ്പോൾ നിനക്ക് ഉചിതം എന്ന് തോന്നുന്നത് ചെയ്യുക; ദൈവം നിന്നോടുകൂടെ ഉണ്ട്.
8 Og du skal gaa ned for mit Ansigt til Gilgal, og se, jeg vil komme ned til dig til at ofre Brændoffer og at slagte Takofre; syv Dage skal du bie, indtil jeg kommer til dig, saa vil jeg lade dig vide, hvad du skal gøre.
എന്നാൽ നീ എനിക്ക് മുമ്പെ ഗില്ഗാലിലേക്ക് പോകേണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുവാൻ ഞാൻ നിന്റെ അടുക്കൽ വരും; ഞാൻ നിന്റെ അടുക്കൽവന്ന് നീ ചെയ്യേണ്ടതെന്തെന്ന് പറഞ്ഞുതരുംവരെ ഏഴു ദിവസം അവിടെ കാത്തിരിക്കേണം.
9 Og det skete, der han vendte Ryggen for at gaa fra Samuel, da gav Gud ham et helt andet Hjerte; og alle disse Ting indtraf samme Dag.
ഇങ്ങനെ അവൻ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം ശൌലിന് വേറൊരു ഹൃദയം കൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നുതന്നെ സംഭവിച്ചു.
10 Og de kom derhen til Højen, se, da kom en Hob Profeter imod ham, og Guds Aand kom heftig øver ham, og han profeterede midt iblandt dem.
൧൦അവർ അവിടെ പർവ്വതത്തിൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം അവനെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവ് ശക്തിയോടെ അവന്റെമേൽ വന്നു; അവൻ അവരുടെ ഇടയിൽ പ്രവചിച്ചു.
11 Og det skete, der alle de, som kendte ham tilforn, saa det, og se, han profeterede med Profeterne, da sagde Folket, hver til sin Næste: Hvad er det, som er Kis' Søn vederfaret? er og Saul iblandt Profeterne?
൧൧അവനെ മുൻപെ അറിയാവുന്നവർ ഒക്കെയും അവൻ പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവചിക്കുന്നത് കണ്ടപ്പോൾ: “കീശിന്റെ മകന് എന്ത് സംഭവിച്ചു? ശൌലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ” എന്ന് ജനം തമ്മിൽതമ്മിൽ പറഞ്ഞു.
12 Da svarede en Mand derfra og sagde: Hvo er dog deres Fader? Derfor blev det til et Ordsprog: Er og Saul iblandt Profeterne?
൧൨അതിന് അവിടെ ഉള്ള ഒരാൾ: “ആരാകുന്നു അവരുടെ പിതാവ്” എന്ന് ചോദിച്ചു. ആകയാൽ ശൌലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നുള്ളത് പഴഞ്ചൊല്ലായി തീർന്നു.
13 Der han havde holdt op med at profetere, da kom han til Højen.
൧൩അവൻ പ്രവചിച്ച് കഴിഞ്ഞശേഷം ഗിബെയയിൽ എത്തി.
14 Og Sauls Farbroder sagde til ham og til hans Dreng: Hvor gik I hen? Og han sagde: At lede efter Aseninderne, og der vi saa, at de ikke vare nogensteds, kom vi til Samuel.
൧൪ശൌലിന്റെ ഇളയപ്പൻ അവനോടും അവന്റെ ഭൃത്യനോടും: “നിങ്ങൾ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ അന്വേഷിക്കുവാൻ പോയിരുന്നു; അവയെ കാണാഞ്ഞതിനാൽ ഞങ്ങൾ ശമൂവേലിന്റെ അടുക്കൽ പോയി” എന്ന് അവൻ പറഞ്ഞു.
15 Da sagde Sauls Farbroder: Kære, kundgør mig, hvad sagde Samuel til eder?
൧൫ശമൂവേൽ നിങ്ങളോട് പറഞ്ഞത് എന്നെ അറിയിക്കണം എന്ന് ശൌലിന്റെ ഇളയപ്പൻ പറഞ്ഞു.
16 Og Saul svarede sin Farbroder: Han gav os til Kende, at Aseninderne vare fundne; men Ordet om Kongedømmet, som Samuel havde sagt, tilkendegav han ham ikke.
൧൬ശൌല്‍ തന്റെ ഇളയപ്പനോട്: “കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്ന് അവൻ ഞങ്ങളോട് വ്യക്തമായി അറിയിച്ചു എന്നു പറഞ്ഞു;” എങ്കിലും ശമൂവേൽ രാജത്വം സംബന്ധിച്ച് പറഞ്ഞത് ശൌല്‍ അവനോട് അറിയിച്ചില്ല.
17 Og Samuel lod Folket kalde til Hobe til Herren i Mizpa.
൧൭അതിനുശേഷം ശമൂവേൽ ജനത്തെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുകൂട്ടി,
18 Og han sagde til Israels Børn: Saa sagde Herren Israels Gud: Jeg førte Israel op af Ægypten, og jeg friede eder af Ægypternes Haand og af alle de Rigers Haand, som fortrykte eder.
൧൮യിസ്രായേൽ മക്കളോട് പറഞ്ഞതെന്തെന്നാൽ: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ മിസ്രയീമിൽനിന്ന് കൊണ്ടുവന്നു. അവരുടെ കയ്യിൽനിന്നും, നിങ്ങളെ ഉപദ്രവിച്ച സകലരാജ്യക്കാരുടെയും കയ്യിൽനിന്നും നിങ്ങളെ വിടുവിച്ചു.
19 Men I have i Dag forkastet eders Gud, ham, som frelste eder af alt eders onde og eders Trængsler, og I sagde til ham: Du skal sætte en Konge over os; og nu stiller eder frem for Herrens Ansigt efter eders Stammer og efter eders Tusinder.
൧൯നിങ്ങളുടെ എല്ലാ എതിരാളികളിൽ നിന്നും കഷ്ടങ്ങളിൽ നിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്ന് ഉപേക്ഷിച്ചു: ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരേണമെന്ന് ദൈവത്തോട് പറഞ്ഞിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ഗോത്രംഗോത്രമായും ആയിരമായിരമായും യഹോവയുടെ സന്നിധിയിൽ നിൽക്കുവിൻ.
20 Og Samuel lod alle Israels Stammer komme frem, da blev Benjamins Stamme ramt.
൨൦അങ്ങനെ ശമൂവേൽ യിസ്രായേൽ ഗോത്രങ്ങളെയെല്ലാം തന്റെ അടുക്കൽ വരുത്തി നറുക്കിട്ടു; ബെന്യാമീൻ ഗോത്രത്തിന് നറുക്ക് വീണു.
21 Der han lod Benjamins Stamme komme frem efter dens Slægter, da blev Matris Slægt ramt; og Saul, Kis' Søn blev ramt; og de ledte efter ham, men han fandtes ikke.
൨൧അവൻ ബെന്യാമീൻഗോത്രത്തെ കുടുംബംകുടുംബമായി അടുക്കൽ വരുത്തി; മത്രികുടുംബത്തിന് നറുക്ക് വീണു; അതിൽ കീശിന്റെ മകനായ ശൌലിന് നറുക്ക് വീണു; അവർ അവനെ അന്വേഷിച്ചപ്പോൾ കണ്ടില്ല.
22 Da adspurgte de Herren ydermere: Kommer der endnu Nogen herhid? Og Herren sagde: Se, han er skjult ved Tøjet.
൨൨അവർ പിന്നെയും യഹോവയോട്: “അയാൾ ഇവിടെ വന്നിട്ടുണ്ടോ” എന്നു ചോദിച്ചു. അതിന് യഹോവ: “അവൻ സാധനങ്ങളുടെ ഇടയിൽ ഒളിച്ചിരിക്കുന്നു” എന്ന് അരുളിച്ചെയ്തു.
23 Da løb de og hentede ham derfra, og han stillede sig midt iblandt Folket; og han var højere end alt Folket fra sin Skulder og derover.
൨൩അവർ ഓടിച്ചെന്ന് അവിടെനിന്ന് അവനെ കൊണ്ടുവന്നു. ജനമധ്യത്തിൽ നിന്നപ്പോൾ അവൻ ജനത്തിൽ എല്ലാവരെക്കാളും ഉയരമേറിയവനായിരുന്നു.
24 Og Samuel sagde til alt Folket: Ser I den, som Herren har udvalgt? thi ingen er som han iblandt alt Folket. Da raabte alt Folket og sagde: Kongen leve!
൨൪അപ്പോൾ ശമൂവേൽ സർവ്വജനത്തോടും: “യഹോവ തെരഞ്ഞെടുത്തവനെ നിങ്ങൾ കാണുന്നുവോ? സർവ്വജനത്തിലും അവനെപ്പോലെ ഒരുവൻ ഇല്ലല്ലോ” എന്നു പറഞ്ഞു. ജനമെല്ലാം: “രാജാവേ, ജയജയ” എന്ന് ആർത്തു.
25 Og Samuel talede til Folket om Kongedømmets Ret og skrev den i en Bog og lod den blive for Herrens Ansigt; saa lod Samuel alt Folket fare, hver til sit Hus.
൨൫അതിന്‍റെശേഷം ശമൂവേൽ രാജാവിന്റെ കടമകളെപ്പറ്റി ജനത്തെ പറഞ്ഞു കേൾപ്പിച്ചു; അത് ഒരു പുസ്തകത്തിൽ എഴുതി യഹോവയുടെ സന്നിധിയിൽ വെച്ചു. പിന്നെ ശമൂവേൽ ജനങ്ങളെയെല്ലാം വീട്ടിലേക്ക് പറഞ്ഞയച്ചു.
26 Og Saul gik ogsaa til sit Hus til Gibea; og de af Skaren, hvis Hjerte Gud rørte, gik med ham.
൨൬ശൌലും ഗിബെയയിൽ തന്റെ വീട്ടിലേക്ക് പോയി; ദൈവം മനസ്സിൽ തോന്നിപ്പിച്ച വീരന്മാരായ ഒരു കൂട്ടം ആളുകളും അവനോടുകൂടെ പോയി.
27 Men nogle Belials Børn sagde: Hvad! skal denne frelse os? Og de foragtede ham og bragte ham ikke Skænk; men han var, som han havde været døv.
൨൭എന്നാൽ ചില എതിരാളികൾ: “ഇവൻ നമ്മെ എങ്ങനെ രക്ഷിക്കും” എന്നു പറഞ്ഞ് അവനെ ധിക്കരിച്ചു, അവന് കാഴ്ച കൊണ്ടുവരാതെയിരുന്നു. അവനോ അത് കാര്യമാക്കിയില്ല.

< 1 Samuel 10 >