< Første Kongebog 20 >
1 Og Benhadad, Kongen i Syrien samlede hele sin Hær, og der var to og tredive Konger med ham og Heste og Vogne; og han drog op og belejrede Samaria og stred imod den.
൧അരാം രാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെ എല്ലാം ഒന്നിച്ചുകൂട്ടി; അവന്റെ കൂടെ കുതിരകളും രഥങ്ങളും ഉള്ള മുപ്പത്തിരണ്ട് രാജാക്കന്മാരും ഉണ്ടായിരുന്നു; അവൻ പുറപ്പെട്ട് ശമര്യയെ ഉപരോധിച്ച്, അതിനോട് യുദ്ധംചെയ്തു.
2 Og han sendte Bud til Akab, Israels Konge, til Staden.
൨അവൻ പട്ടണത്തിൽ ദൂതന്മാരെ അയച്ച് യിസ്രായേൽ രാജാവായ ആഹാബിനോട്:
3 Og han lod ham sige: Saa siger Benhadad: Dit Sølv og dit Guld, det er mit, og dine smukkeste Hustruer og Børn, de ere mine.
൩“നിന്റെ വെള്ളിയും പൊന്നും സൗന്ദര്യമുള്ള ഭാര്യമാരും പുത്രന്മാരും എനിക്കുള്ളത്” എന്ന് ബെൻ-ഹദദ് പറയുന്നു എന്ന് പറയിച്ചു.
4 Og Israels Konge svarede og sagde: Efter dine Ord skal det være, min Herre Konge! jeg er din og alt det, jeg har.
൪അതിന് യിസ്രായേൽ രാജാവ്: “എന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതെല്ലാം നിന്റേതാകുന്നു” എന്ന് മറുപടി പറഞ്ഞയച്ചു.
5 Derefter kom Budene igen og sagde: Saa siger Benhadad: Efterdi jeg sendte til dig og lod sige: Du skal give mig dit Sølv og dit Guld og dine Hustruer og dine Børn:
൫ദൂതന്മാർ വീണ്ടും വന്നു: ബെൻ-ഹദദ് ഇപ്രകാരം പറയുന്നു: “നിന്റെ വെള്ളിയും പൊന്നും ഭാര്യമാരെയും പുത്രന്മാരെയും എനിക്ക് തരേണമെന്ന് ഞാൻ പറഞ്ഞയച്ചുവല്ലോ;
6 Saa vil jeg sende mine Tjenere til dig i Morgen paa denne Tid, og de skulle ransage i dit Hus og i dine Tjeneres Huse, og det skal ske, alt det, som er lysteligt for dine Øjne, skulle de lægge i deres Hænder og tage det bort.
൬നാളെ ഈ സമയത്ത് ഞാൻ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കൽ അയക്കും; അവർ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും പരിശോധിച്ച് നിനക്ക് ഇഷ്ടമുള്ളത് എല്ലാം കൈവശപ്പെടുത്തി കൊണ്ടുപോരും” എന്ന് പറഞ്ഞു.
7 Da kaldte Israels Konge ad alle Landets ældste og sagde: Kære, mærker og ser, at denne søger det, som ondt er; thi han sendte til mig om mine Hustruer og om mine Børn og om mit Sølv og om mit Guld, og jeg har ikke nægtet ham det.
൭അപ്പോൾ യിസ്രായേൽ രാജാവ് ദേശത്തെ എല്ലാ മൂപ്പന്മാരെയും വരുത്തി: “അവൻ ദോഷം ഭാവിക്കുന്നത് നോക്കിക്കാണ്മിൻ; എന്റെ ഭാര്യമാരെയും പുത്രന്മാരെയും വെള്ളിയും പൊന്നും അവൻ ആളയച്ച് ചോദിച്ചു; എന്നാൽ ഞാൻ അത് നിരസ്സിച്ചില്ല” എന്ന് പറഞ്ഞു.
8 Da sagde alle de ældste og alt Folket til ham: Du skal ikke adlyde og ikke samtykke.
൮എല്ലാ മൂപ്പന്മാരും സകലജനവും അവനോട്: “നീ കേൾക്കരുത്, സമ്മതിക്കുകയും അരുത്” എന്ന് പറഞ്ഞു.
9 Da sagde han til Benhadads Bud: Siger min Herre Kongen: Alt det, du sendte til din Tjener første Gang om, vil jeg gøre, men denne Gerning kan jeg ikke gøre, og Budene gik og bragte ham Svar igen.
൯ആകയാൽ അവൻ ബെൻ-ഹദദിന്റെ ദൂതന്മാരോട്: “നീ ആദ്യം അടിയന്റെ അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാൽ ഈ കാര്യം എനിക്ക് ചെയ്‌വാൻ കഴിവില്ല” എന്ന് എന്റെ യജമാനനായ രാജാവിനോട് ബോധിപ്പിക്കേണം എന്ന് പറഞ്ഞു. ദൂതന്മാർ ചെന്ന് ഈ മറുപടി ബോധിപ്പിച്ചു
10 Da sendte Benhadad til ham og lod sige: Guderne gøre mig nu og fremdeles saa og saa, om Støvet af Samaria skal blive nok til, at alt Folket, som er i Følge med mig, skal kunne føre hver en Haandfuld derfra.
൧൦ബെൻ-ഹദദ് അവന്റെ അടുക്കൽ ആളയച്ച്: “എന്റെ അനുയായികൾക്ക് ഓരോ പിടിവാരുവാൻ ശമര്യയിലെ പൊടി അവശേഷിക്കുന്നെങ്കിൽ ദേവന്മാർ എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്ന് പറയിച്ചു.
11 Da svarede Israels Konge og sagde: Siger: Den, som ombinder Bæltet, skal ikke rose sig som den, der løser det.
൧൧അതിന് യിസ്രായേൽ രാജാവ്: “വാൾ അരയ്ക്ക് കെട്ടുന്നവൻ അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുത് എന്ന് അവനോട് പറയുക” എന്ന് ഉത്തരം പറഞ്ഞു.
12 Og det skete, der han hørte dette Ord, medens han drak, han og Kongerne i Teltene, da sagde han til sine Tjenere: Sætter an; og de satte an imod Staden.
൧൨എന്നാൽ ബെൻ-ഹദദും രാജാക്കന്മാരും അവരുടെ കൂടാരങ്ങളിൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോൾ ഈ സന്ദേശം കേട്ടിട്ട് തന്റെ ഭൃത്യന്മാരോട്: “ഒരുങ്ങിക്കൊൾവിൻ” എന്ന് കല്പിച്ചു; അങ്ങനെ അവർ പട്ടണത്തെ ആക്രമിക്കാൻ തയ്യാറായി.
13 Og se, en Profet gik frem til Akab, Israels Konge, og sagde: Saa sagde Herren: Har du set hele denne store Hob? se, jeg vil give den i Dag i din Haand, at du skal fornemme, at jeg er Herren.
൧൩എന്നാൽ ഒരു പ്രവാചകൻ ഉടനെ യിസ്രായേൽ രാജാവായ ആഹാബിന്റെ അടുക്കൽ വന്നു: “ഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാൻ ഇന്ന് അതിനെ നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ എന്ന് നീ അറിയും” യഹോവ ഇപ്രകാരം അരുളിച്ചെയുന്നു എന്ന് പറഞ്ഞു.
14 Og Akab sagde: Ved hvem? og han sagde: Saa siger Herren: Ved Landshøvdingenes Drenge; og han sagde: Hvem skal begynde Striden? og han sagde: Du.
൧൪ആരെക്കൊണ്ട് എന്ന് ആഹാബ് ചോദിച്ചതിന് അവൻ: “ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ട്” എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് പറഞ്ഞു. “ആര് യുദ്ധം തുടങ്ങേണം?” എന്ന് ചോദിച്ചതിന്: “നീ തന്നേ” എന്ന് ഉത്തരം പറഞ്ഞു.
15 Saa talte han Landshøvdingenes Drenge, og de vare to Hundrede og to og tredive; og efter dem talte han hele Folket, alle Israels Børn, syv Tusinde.
൧൫അവൻ ദേശാധിപതികളുടെ ബാല്യക്കാരെ വിളിച്ച് എണ്ണി നോക്കി; അവർ ഇരുനൂറ്റിമുപ്പത്തിരണ്ടുപേരായിരുന്നു. അതിനുശേഷം അവൻ യിസ്രായേൽ മക്കളുടെ പടജ്ജനത്തെയും എണ്ണി. അവർ ഏഴായിരം പേർ ആയിരുന്നു.
16 Og de droge ud om Middagen; og Benhadad drak og var drukken i Teltene, han og Kongerne, nemlig de to og tredive Konger, som hjalp ham.
൧൬അവർ ഉച്ചസമയത്ത് പുറപ്പെട്ടു; എന്നാൽ ബെൻ-ഹദദും തന്റെ മുപ്പത്തിരണ്ട് സഖ്യരാജാക്കന്മാരും കുടിച്ച് മത്തരായി കൂടാരത്തിൽ ഇരിക്കുകയായിരുന്നു.
17 Og Landshøvdingenes Drenge droge først ud; og Benhadad sendte nogle hen, og de gave ham til Kende og sagde: Der drager Mænd ud fra Samaria.
൧൭ദേശാധിപതികളുടെ ബാല്യക്കാർ ആദ്യം പുറപ്പെട്ടു; ബെൻ-ഹദദ് നിരീക്ഷകർ വഴി അന്വേഷിച്ചപ്പോൾ ശമര്യയിൽനിന്ന് ആളുകൾ വരുന്നുണ്ടെന്ന് അറിവ് കിട്ടി.
18 Og han sagde: Dersom de ere uddragne for Freds Skyld, saa griber dem levende, og dersom de ere uddragne for Krigs Skyld, saa griber dem levende!
൧൮അപ്പോൾ അവൻ: “അവർ സമാധാനത്തിന് വരുന്നെങ്കിലും, യുദ്ധത്തിന് വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ” എന്ന് കല്പിച്ചു.
19 Da de vare uddragne af Staden, nemlig Landshøvdingenes Drenge og Hæren, som fulgte dem:
൧൯പട്ടണത്തിൽനിന്ന് പുറപ്പെട്ടത് ദേശാധിപതികളുടെ ബാല്യക്കാരും, അവരെ പിൻതുടർന്നത് സൈന്യവും ആയിരുന്നു.
20 Da sloge de hver sin Mand, og Syrerne flyede, og Israel forfulgte dem; og Benhadad, Kongen af Syrien, undkom paa en Hest med Rytterne.
൨൦അവർ ഓരോരുത്തൻ താന്താന്റെ നേരെ വന്നവനെ കൊന്നു; അരാമ്യർ ഓടിപ്പോയി; യിസ്രായേൽ അവരെ പിന്തുടർന്നു; അരാം രാജാവായ ബെൻ-ഹദദ് കുതിരപ്പുറത്ത് കയറി കുതിരപ്പടയാളികളോടൊപ്പം രക്ഷപെട്ടു.
21 Og Israels Konge drog ud og slog Heste og Vogne og slog Syrerne med et stort Slag.
൨൧പിന്നെ യിസ്രായേൽ രാജാവ് പുറപ്പെട്ട് കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചു.
22 Da gik Profeten frem til Israels Konge og sagde til ham: Gak, forstærk dig, og vid og se, hvad du skal gøre; thi naar Aaret er omme, vil Kongen af Syrien drage op imod dig.
൨൨അതിന്‍റെശേഷം ആ പ്രവാചകൻ യിസ്രായേൽ രാജാവിന്റെ അടുക്കൽ ചെന്ന് അവനോട്: “ധൈര്യപ്പെട്ട് ചെന്ന് നീ ചെയ്യേണ്ടത് കരുതിക്കൊൾക; അടുത്ത ആണ്ടിൽ അരാം രാജാവ് നിന്റെനേരെ പുറപ്പെട്ടുവരും” എന്ന് പറഞ്ഞു.
23 Og Kongen af Syriens Tjenere sagde til ham: Deres Guder ere Bjergenes Guder, derfor ere de stærkere end vi; men lader os stride imod dem paa det jævne Land; hvad gælder det, om vi ikke skulle blive stærkere end de?
൨൩അരാംരാജാവിനോട് അവന്റെ ഭൃത്യന്മാർ പറഞ്ഞത്: “അവരുടെ ദേവന്മാർ പർവ്വതദേവന്മാരാകുന്നു. അതുകൊണ്ടാകുന്നു അവർ നമ്മെ തോല്പിച്ചത്; സമഭൂമിയിൽവെച്ച് അവരോട് യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും.
24 Og gør denne Gerning: Tag Kongerne bort, hver fra sin Plads, og sæt Statholdere i deres Sted!
൨൪അതുകൊണ്ട് നീ ഒരു കാര്യം ചെയ്യേണം: ആ രാജാക്കന്മാരെ അവരുടെ സ്ഥാനത്തുനിന്ന് മാറ്റി അവർക്ക് പകരം സൈന്യാധിപൻമാരെ നിയമിക്കേണം.
25 Og tæl dig en Hær, som denne Hær var, som er falden for dig, og Heste som de Heste og Vogne som de Vogne, og lader os stride imod dem paa det jævne Land; hvad gælder det, om vi ikke skulle blive stærkere end de? og han adlød deres Røst og gjorde saa.
൨൫പിന്നെ നിനക്ക് നഷ്ടപ്പെട്ട സൈന്യത്തിനും കുതിരപ്പടെക്കും രഥങ്ങൾക്കും സമമായ സൈന്യത്തെയും കുതിരപ്പടയേയും രഥങ്ങളെയും ഒരുക്കി സമഭൂമിയിൽവെച്ച് അവരോട് യുദ്ധം ചെയ്ക; നിശ്ചയമായും നാം അവരെക്കാൾ ശക്തരായിരിക്കും”. അവൻ അവരുടെ വാക്ക് കേട്ട് അങ്ങനെ തന്നേ ചെയ്തു.
26 Og det skete, der Aaret var omme, da talte Benhadad Syrerne og drog op til Afek, til Krigen imod Israel.
൨൬പിറ്റെ ആണ്ടിൽ വസന്തകാലത്ത് ബെൻ-ഹദദ് അരാമ്യരെ സമാഹരിച്ച് യിസ്രായേലിനോട് യുദ്ധം ചെയ്‌വാൻ അഫേക്കിലേക്ക് വന്നു.
27 Og Israels Børn bleve talte og forsynede, og de droge imod dem; og Israels Børn lejrede sig imod dem som to smaa Gedehjorde; men Syrerne havde opfyldt Landet.
൨൭യിസ്രായേല്യരും ഒന്നിച്ചുകൂടി, ഭക്ഷണപദാർത്ഥങ്ങൾ ശേഖരിച്ച് അവരുടെ നേരെ പുറപ്പെട്ടു; അരാമ്യരുടെ നേരെ പാളയം ഇറങ്ങിയ യിസ്രായേല്യർ രണ്ട് ചെറിയ ആട്ടിൻകൂട്ടംപോലെ മാത്രം കാണപ്പെട്ടു; എന്നാൽ അരാമ്യരെക്കൊണ്ട് ദേശം നിറഞ്ഞിരുന്നു.
28 Og der kom en Guds Mand frem og talte til Israels Konge og sagde: Saa sagde Herren: Fordi Syrerne have sagt: Herren er Bjergenes Gud og ikke Dalenes Gud, derfor har jeg givet hele denne store Hob i din Haand, for at I skulle fornemme, at jeg er Herren.
൨൮ഒരു ദൈവപുരുഷൻ വന്ന് യിസ്രായേൽ രാജാവിനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവ പർവ്വതദേവനാകുന്നു; താഴ്വരദേവനല്ല’ എന്ന് അരാമ്യർ പറയുന്നതിനാൽ ഞാൻ ഈ മഹാസംഘത്തെ നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ തന്നേ എന്ന് നിങ്ങൾ അറിയും” എന്ന് പറഞ്ഞു.
29 Og disse lejrede sig over for dem syv Dage, og det skete paa den syvende Dag, da begyndte Slaget, og Israels Børn sloge Syrerne, hundrede Tusinde Fodfolk paa een Dag.
൨൯എന്നാൽ അവർ അവരുടെ നേരെ ഏഴു ദിവസം പാളയം ഇറങ്ങിയിരുന്നു; ഏഴാം ദിവസം യുദ്ധമുണ്ടായി; യിസ്രായേല്യർ അരാമ്യരിൽ ഒരു ലക്ഷം കാലാളുകളെ ഒറ്റ ദിവസംകൊണ്ട് കൊന്നു.
30 Og de, som bleve tilovers, flyede til Afek ind i Staden, og Muren faldt paa syv og tyve Tusinde Mænd, som vare blevne tilovers; og Benhadad flyede og kom i Staden, fra et Kammer til et andet.
൩൦ശേഷിച്ചവർ അഫേക്ക് പട്ടണത്തിലേക്ക് ഓടിപ്പോയി; അവരിൽ ഇരുപത്തേഴായിരം പേരുടെമേൽ പട്ടണമതിൽ വീണു. ബെൻ-ഹദദും ഓടി പട്ടണത്തിനകത്ത് കടന്ന് ഒരു ഉള്ളറയിൽ ഒളിച്ചു.
31 Da sagde hans Tjenere til ham: Kære, se, vi have hørt, at Israels Konger ere naadige Konger; kære, lader os lægge Sække om vore Lænder og Reb om vore Hoveder og gaa ud til Israels Konge, maaske han lader din Sjæl leve.
൩൧അവന്റെ ഭൃത്യന്മാർ അവനോട്: “യിസ്രായേൽരാജാക്കന്മാർ ദയയുള്ളവർ എന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്; ഞങ്ങൾ അരയ്ക്ക് രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽ രാജാവിന്റെ അടുക്കൽ ചെല്ലട്ടെ; പക്ഷേ അവൻ നിന്നെ ജീവനോടെ രക്ഷിച്ചേക്കാം” എന്ന് പറഞ്ഞു.
32 Og de bandt Sække om deres Lænder og Reb om deres Hoveder, og de kom til Israels Konge og sagde: Benhadad, din Tjener siger: Kære, lad min Sjæl leve; og han sagde: Lever han endnu? han er min Broder.
൩൨അങ്ങനെ അവർ അരയ്ക്ക് രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽ രാജാവിന്റെ അടുക്കൽ ചെന്ന്: “‘എന്റെ ജീവനെ രക്ഷിക്കേണമേ’ എന്ന് നിന്റെ ദാസനായ ബെൻ-ഹദദ് അപേക്ഷിക്കുന്നു” എന്ന് പറഞ്ഞു. അതിന് യിസ്രായേൽരാജാാവ്: ‘അവൻ ജീവനോടെ ഇരിക്കുന്നുവോ? അവൻ എന്റെ സഹോദരൻ തന്നേ’ എന്ന് പറഞ്ഞു.
33 Og Mændene udlagde sig det til det gode og skyndte sig med at faa ham til at sige, om det var hans Alvor, og de sagde: Benhadad er din Broder; og han sagde: Gaar ind, henter ham hid; da gik Benhadad ud til ham, og han lod ham stige op paa Vognen.
൩൩ആ പുരുഷന്മാർ അത് ശുഭലക്ഷണം എന്ന് ധരിച്ച് അവനോട്: ‘അതേ, നിന്റെ സഹോദരൻ ബെൻ-ഹദദ്’ എന്ന് പറഞ്ഞു. അതിന് രാജാവ്: “നിങ്ങൾ ചെന്ന് അവനെ കൂട്ടിക്കൊണ്ടുവരുവിൻ” എന്ന് പറഞ്ഞു. ബെൻ-ഹദദ് അവന്റെ അടുക്കൽ പുറത്തേക്ക് വന്നു; അവൻ അവനെ രഥത്തിൽ കയറ്റി.
34 Og Benhadad sagde til ham: Jeg vil give dig igen de Stæder, som min Fader tog fra din Fader, og du maa anlægge dig Gader i Damaskus, ligesom min Fader anlagde i Samaria; og jeg, sagde Akab, vil med den Pagt lade dig fare. Saa gjorde han en Pagt med ham og lod ham fare.
൩൪ബെൻ-ഹദദ് അവനോട്: “എന്റെ അപ്പൻ നിന്റെ അപ്പനിൽനിന്ന് പിടിച്ചടക്കിയ പട്ടണങ്ങളെ ഞാൻ മടക്കിത്തരാം; എന്റെ അപ്പൻ ശമര്യയിൽ ചെയ്തതുപോലെ നീ ദമാസ്കസിൽ നിനക്ക് കമ്പോളങ്ങൾ ഉണ്ടാക്കിക്കൊൾക” എന്ന് പറഞ്ഞു. അതിന് ആഹാബ്: “ഈ ഉടമ്പടിയിന്മേൽ ഞാൻ നിന്നെ വിട്ടയക്കാം” എന്ന് പറഞ്ഞു. അങ്ങനെ അവൻ അവനോട് ഉടമ്പടി ചെയ്ത് അവനെ വിട്ടയച്ചു.
35 Og en Mand af Profeternes Børn sagde til sin Næste ved Herrens Ord: Kære, slaa mig; men Manden vægrede sig ved at slaa ham.
൩൫എന്നാൽ പ്രവാചകഗണത്തിൽ ഒരുത്തൻ യഹോവയുടെ കല്പനപ്രകാരം തന്റെ സ്നേഹിതനോട്: ‘എന്നെ അടിക്കേണമേ’ എന്ന് പറഞ്ഞു. എന്നാൽ അവന് അവനെ അടിക്കുവാൻ മനസ്സായില്ല.
36 Da sagde han til ham: Fordi du ikke adlød Herrens Røst, se, da skal en Løve slaa dig, naar du gaar fra mig; og han gik fra ham, og en Løve traf ham og slog ham.
൩൬അവൻ അവനോട്: “നീ യഹോവയുടെ വാക്ക് അനുസരിക്കായ്കകൊണ്ട് നീ എന്നെവിട്ടു പോകുന്ന ഉടനെ ഒരു സിംഹം നിന്നെ കൊല്ലും” എന്ന് പറഞ്ഞു. അവൻ അവനെ വിട്ട് പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ട് കൊന്നുകളഞ്ഞു.
37 Og han traf en anden Mand og sagde: Kære, slaa mig; og Manden slog ham haardt og saarede ham.
൩൭പിന്നെ അവൻ മറ്റൊരുത്തനെ കണ്ട്: ‘എന്നെ അടിക്കേണമേ’ എന്ന് പറഞ്ഞു. അവൻ അവനെ അടിച്ച് മുറിവേല്പിച്ചു.
38 Da gik Profeten og stod for Kongen paa Vejen og gjorde sig ukendelig med et Klæde over sine Øjne.
൩൮ആ പ്രവാചകൻ ചെന്ന് വഴിയിൽ രാജാവിനെ കാത്തിരുന്നു; അവൻ തലപ്പാവ് കണ്ണിലേക്ക് താഴ്ത്തിക്കെട്ടി വേഷംമാറി നിന്നു.
39 Og det skete, da Kongen drog forbi, at han raabte til Kongen og sagde: Din Tjener var dragen ud midt i Krigen, og se, en Mand veg af Vejen og førte en Mand til mig og sagde: Forvar denne Mand; dersom han savnes, da skal dit Liv være i Stedet for hans Liv, eller du skal betale et Centner Sølv.
൩൯രാജാവ് കടന്ന് പോകുമ്പോൾ അവൻ രാജാവിനോട് വിളിച്ചുപറഞ്ഞത്: “അടിയൻ പടയുടെ മദ്ധ്യത്തിലേക്ക് ചെന്നിരുന്നു; അപ്പോൾ ഒരുത്തൻ എന്റെ അടുക്കൽ ഒരാളെ കൊണ്ടുവന്ന് ‘ഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെ പോയാൽ നിന്റെ ജീവൻ അവന്റെ ജീവന് പകരം ഇരിക്കും; അല്ലെങ്കിൽ നീ ഏകദേശം 34 കിലോഗ്രാം വെള്ളി തൂക്കി തരേണ്ടിവരും’ എന്ന് പറഞ്ഞു.
40 Og det skete, der din Tjener havde at gøre her og der, da var han ikke mere der; og Israels Konge sagde til ham: Saa er din Dom, du har selv fældet den.
൪൦എന്നാൽ അടിയൻ അങ്ങുമിങ്ങും ബദ്ധപ്പാടിലായിരിക്കുമ്പോൾ അവനെ കാണാതെപോയി”. അതിന് യിസ്രായേൽ രാജാവ് അവനോട്: “നിന്റെ വിധി അങ്ങനെ തന്നേ ആയിരിക്കട്ടെ; നീ തന്നേ തീർച്ചയാക്കിയല്ലോ” എന്ന് പറഞ്ഞു.
41 Da skyndte han sig og tog Klædet bort fra sine Øjne, og Israels Konge kendte ham, at han var en af Profeterne.
൪൧തൽക്ഷണം അവൻ കണ്ണിന്മേൽനിന്ന് തലപ്പാവ് നീക്കി; അപ്പോൾ അവൻ ഒരു പ്രവാചകനെന്ന് യിസ്രായേൽ രാജാവ് തിരിച്ചറിഞ്ഞു.
42 Og han sagde til ham: Saa sagde Herren: Fordi du slap den Mand, som jeg har sat i Band, af din Haand, da skal din Sjæl være i Stedet for hans Sjæl, og dit Folk i Stedet for hans Folk.
൪൨അവൻ അവനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നാശത്തിന്നായിട്ട് ഞാൻ നിയമിച്ച ആളെ നീ വിട്ടയച്ചുകളയുകകൊണ്ട് നിന്റെ ജീവൻ അവന്റെ ജീവനും നിന്റെ ജനം അവന്റെ ജനത്തിനും പകരമായിരിക്കും’” എന്ന് പറഞ്ഞു.
43 Saa drog Israels Konge til sit Hus, ilde tilfreds og vred; og han kom til Samaria.
൪൩അതുകൊണ്ട് യിസ്രായേൽ രാജാവ് വ്യസനവും നീരസവും ഉള്ളവനായി അരമനയിലേക്ക് പുറപ്പെട്ട് ശമര്യയിൽ എത്തി.