< Židům 5 >

1 Velekněz je člověk, který jménem ostatních předstupuje před Boha a přináší mu dary a oběti s prosbou o smíření.
മനുഷ്യരുടെ ഇടയിൽനിന്നു എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങൾക്കായി വഴിപാടും യാഗവും അൎപ്പിപ്പാൻ ദൈവകാൎയ്യത്തിൽ മനുഷ്യൎക്കു വേണ്ടി നിയമിക്കപ്പെടുന്നു.
2 Protože i on podléhá slabostem, musí přinášet oběti nejen za lid, ale i za sebe a je schopen chápat nevědomé a pobloudilé.
താനും ബലഹീനത പൂണ്ടവനാകയാൽ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാൻ കഴിയുന്നവനും
3
ബലഹീനതനിമിത്തം ജനത്തിന്നു വേണ്ടി എന്നപോലെ തനിക്കു വേണ്ടിയും പാപയാഗം അൎപ്പിക്കേണ്ടിയവനും ആകുന്നു.
4 Toto postavení si nikdo nemůže svévolně přivlastnit, ale musí k němu být Bohem povolán.
എന്നാൽ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല.
5 Ani Kristus se k němu sám nepovznesl. Ustanovil ho Bůh, když mu řekl: „Ty jsi můj syn, já jsem tě dnes zplodil.“
അവ്വണ്ണം ക്രിസ്തുവും മഹാപുരോഹിതൻ ആകുവാനുള്ള മഹത്വം സ്വതവെ എടുത്തിട്ടില്ല; “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നു അവനോടു അരുളിച്ചെയ്തവൻ അവന്നു കൊടുത്തതത്രേ.
6 A jindy prohlásil: „Jsi na věky knězem podle řádu Malkísedekova.“ (aiōn g165)
അങ്ങനെ മറ്റൊരേടത്തും: “നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ” എന്നു പറയുന്നു. (aiōn g165)
7 Když byl Kristus na zemi, přednášel hlasitě, úpěnlivě a s pláčem prosby Bohu, který ho jediný mohl zachránit před smrtí. Bůh ho v jeho úzkosti vyslyšel.
ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.
8 Ačkoliv byl Boží Syn, měl se ve škole utrpení naučit, co znamená bezvýhradná poslušnost.
പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി
9 Když v té zkoušce obstál, stal se všem, kdo se mu podrobují, zdrojem trvalé ochrany. (aiōnios g166)
തന്നെ അനുസരിക്കുന്ന ഏവൎക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീൎന്നു. (aiōnios g166)
10 A Bůh ho nazval veleknězem podle řádu Malkísedekova.
മൽക്കീസേദെക്കിന്റെ ക്രമപ്രകാരം മഹാപുരോഹിതൻ എന്നുള്ള നാമം ദൈവത്താൽ ലഭിച്ചുമിരിക്കുന്നു.
11 Rád bych vám o těchto věcech řekl mnohem víc, bylo by to pro vás nesnadno pochopitelné, protože je vaše vnímavost otupena.
ഇതിനെക്കുറിച്ചു ഞങ്ങൾക്കു വളരെ പറവാനുണ്ടു; എങ്കിലും നിങ്ങൾ കേൾപ്പാൻ മാന്ദ്യമുള്ളവരായി തീൎന്നതുകൊണ്ടു തെളിയിച്ചുതരുവാൻ വിഷമം.
12 Už jste měli být dávno učiteli druhých, ale zůstali jste žáky. Opět potřebujete, aby vás někdo učil abecedě Boží řeči.
കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു.
13 Potřebujete mléko, ne hutný pokrm. Kdo se živí jenom mlékem Božího slova, dokazuje, že neproniká do hloubek Božího myšlení.
പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ.
14 Ti, kdo na základě zkušenosti dovedou smysly rozeznat dobré od zlého, jsou dospělí a pronikají k jádru věci.
കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവൎക്കേ പറ്റുകയുള്ളു.

< Židům 5 >