< 2 Tesalonickým 2 >
1 A teď k tomu očekávanému příchodu Pána Ježíše Krista.
ഇനി സഹോദരന്മാരേ, നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു:
2 Prosím vás, nenechte si poplést hlavu pověstmi, že ten den už přichází, i kdyby to někdo tvrdil na základě nějakého prorockého vidění nebo se dokonce odvolával na nás. Nikdy jsme nic takového neřekli ani nenapsali.
കൎത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു.
3 Než ten den nastane, musí dojít k velkému odpadnutí od původního Kristova učení a vystoupí člověk ztělesňující vzpouru proti Bohu a jeho zákonu.
ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധൎമ്മമൂൎത്തിയുമായവൻ വെളിപ്പെടുകയും വേണം.
4 Ten se vyvýší nade všechno, co nese Boží jméno, a bude vyžadovat božské pocty sám pro sebe. Dokonce si přisvojí Boží trůn a představí se jako Bůh.
അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താൻ ഉയൎത്തുന്ന എതിരാളി അത്രേ.
5 Nevzpomínáte si, že jsem vám to říkal už při své první návštěvě?
നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ഞാൻ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഓൎക്കുന്നില്ലയോ?
6 Náznaky této vzpoury proti Bohu jsou již zde a nechybí mnoho, aby propukla naplno a nepřítel člověka i Boha se projevil veřejně.
അവൻ സമയത്തിന്നു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന്നു ഇപ്പോൾ തടുക്കുന്നതു എന്തു എന്നു നിങ്ങൾ അറിയുന്നു.
അധൎമ്മത്തിന്റെ മൎമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം.
8 Pán ho však nakonec odsoudí k záhubě a zničí svým slavným příchodem.
അപ്പോൾ അധൎമ്മമൂൎത്തി വെളിപ്പെട്ടുവരും; അവനെ കൎത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.
9 Ten bezbožník přijde jako satanův nástroj a vyzbrojen satanskou mocí bude předvádět všelijaké triky a zázraky,
അധൎമ്മമൂൎത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവൎക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;
10 aby okouzlil ty, kteří řekli pravdě „ne“a míří k záhubě, protože odmítli pravdu, která jediná je mohla zachránit.
അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.
11 Proto je Bůh nechá napospas té lživé moci, aby je ovládla,
സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവൎക്കും ന്യായവിധി വരേണ്ടതിന്നു
12 a tak všichni, kdo si místo pravdy oblíbili lež a hřích, sklidí spravedlivé odsouzení.
ദൈവം അവൎക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.
13 Ovšem za vás, Pánem milovaní bratři, musíme stále děkovat Bohu, který vás vyvolil k záchraně, očistil svým Duchem a dal vám víru a pravdu.
ഞങ്ങളോ, കൎത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.
14 Naším prostřednictvím vám poslal slovo záchrany a povolal vás k podílu na slávě našeho Pána Ježíše Krista.
നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിപ്പാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷെക്കു വിളിച്ചതു.
15 Nuže, stůjte tedy pevně a držte se všeho, co jsme vám odevzdali, ať osobně či v dopisech.
ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറെച്ചുനിന്നു ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ.
16 Ať Ježíš Kristus, náš Pán, a Bůh, náš Otec, který si nás zamiloval a dal nám trvalou útěchu a pevnou naději, (aiōnios )
നമ്മുടെ കൎത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും (aiōnios )
17 povzbudí vaše srdce a dá vám sílu ke každému dobrému činu i slovu.
നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ.