< Rút 3 >
1 Řekla jí potom Noémi svegruše její: Má dcero, nemám-liž pohledati tobě odpočinutí, aby tobě dobře bylo?
൧അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞത്: മകളേ, നിന്റെ നന്മക്കു വേണ്ടി ഞാൻ നിനക്ക് ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ?
2 Anobrž zdaliž Bóz ten příbuzný náš, s jehož jsi děvečkami byla, nebude víti ječmene na humně noci této?
൨നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ബന്ധു അല്ലയോ? അവൻ ഇന്ന് രാത്രി കളത്തിൽ യവം പാറ്റുന്നു.
3 Protož umej se a pomaž, roucho své také oblec, a jdi na humno, však tak, aby nebylo známé muži tomu, prvé než by přestal jísti a píti.
൩ആകയാൽ നീ കുളിച്ചു തൈലം പൂശി നല്ല വസ്ത്രം ധരിച്ചു കളത്തിൽ ചെല്ലുക; എന്നാൽ അയാൾ തിന്നുകുടിച്ചു കഴിയുംവരെ നിന്നെ കാണരുത്.
4 A když půjde ležeti, znamenej místo, na kterémž lehne, a přijduc, pozdvihneš pláště u noh jeho, a tu se položíš; on pak oznámí tobě, co bys měla činiti.
൪അവൻ ഉറങ്ങുവാൻ പോകുമ്പോൾ കിടക്കുന്ന സ്ഥലം മനസ്സിലാക്കുക; എന്നിട്ട് അവന്റെ കാലിലെ പുതപ്പ് മാറ്റി അവിടെ കിടന്നുകൊൾക; എന്നാൽ നീ എന്ത് ചെയ്യേണമെന്ന് അവൻ നിനക്ക് പറഞ്ഞുതരും.
5 Jížto Rut řekla: Cokoli mi rozkážeš, učiním.
൫അതിന് അവൾ: നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം എന്നു അവളോടു പറഞ്ഞു.
6 Šla tedy na to humno, a učinila všecko, což jí rozkázala svegruše její.
൬അങ്ങനെ അവൾ കളത്തിൽ ചെന്ന് അമ്മാവിയമ്മ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു.
7 Když pak pojedl Bóz a napil se, a rozveselilo se srdce jeho, šel spáti vedlé stohu; přišla i ona tiše, a pozdvihši pláště u noh jeho, položila se.
൭ബോവസ് തിന്ന് കുടിച്ച് സന്തോഷഭരിതനായി, യവക്കൂമ്പാരത്തിന്റെ ഒരു വശത്ത് ചെന്ന് കിടന്നു; അവളും സാവധാനം ചെന്ന് അവന്റെ കാലിന്മേലുള്ള പുതപ്പ് മാറ്റി അവിടെ കിടന്നു.
8 A když bylo o půl noci, ulekl se muž ten a zchopil se, a aj, žena leží u noh jeho.
൮അർദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്റെ കാല്ക്കൽ ഒരു സ്ത്രീ കിടക്കുന്നത് കണ്ടു. നീ ആരാകുന്നു എന്നു അവൻ ചോദിച്ചു.
9 I řekl: Kdo jsi ty? A ona odpověděla: Já jsem Rut, děvka tvá. Vztáhni křídlo pláště svého na děvku svou, nebo příbuzný jsi.
൯ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പ് അറ്റം എന്റെ മേൽ ഇടേണമേ; നീ അടുത്ത വീണ്ടെടുപ്പുകാരനാണല്ലോ എന്ന് അവൾ പറഞ്ഞു.
10 A on řekl: Požehnaná jsi ty od Hospodina, dcero má. Větší jsi nyní pobožnosti dokázala, nežli prvé, že jsi nehledala mládenců bohatých aneb chudých.
൧൦അതിന് അവൻ പറഞ്ഞത്: മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; ദരിദ്രന്മാരോ ധനവാന്മാരോ ആയ യൗവനക്കാരെ നീ പിന്തുടരാതിരിക്കുകയാൽ തുടക്കത്തേക്കാളും അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു.
11 Protož nyní, dcero má, neboj se; vše, čehož žádáš, učiním tobě, nebo víť všecko město lidu mého, že jsi ty žena šlechetná.
൧൧ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം; നീ സ്വഭാവഗുണമുള്ള സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്ക് എല്ലാവർക്കും അറിയാം.
12 A také jest to pravé, že jsem příbuzný tvůj, ale jestiť příbuzný bližší nežli já.
൧൨ഞാൻ നിന്റെ അടുത്ത ബന്ധു എന്നത് സത്യംതന്നേ; എങ്കിലും എന്നെക്കാൾ അടുത്ത ബന്ധുവായ ഒരു വീണ്ടെടുപ്പുകാരൻ നിനക്ക് ഉണ്ട്.
13 Odpočiniž tu přes noc, a když bude ráno, jestližeť on bude chtíti práva příbuznosti k tobě užiti, dobře, nechť užive. Pakliť nebude chtíti práva užiti k tobě, já právem příbuznosti pojmu tebe, živť jest Hospodin. Spiž tu až do jitra.
൧൩ഈ രാത്രി താമസിക്ക; നാളെ അവൻ നിനക്ക് വീണ്ടെടുപ്പുകാരന്റെ ചുമതല നിർവഹിച്ചാൽ നന്ന്; അവൻ അത് ചെയ്യട്ടെ; അത് നിർവഹിപ്പാൻ അവന് മനസ്സില്ലെങ്കിലോ യഹോവയാണ ഞാൻ നിനക്ക് ആ ചുമതല നിർവഹിച്ചുതരും; രാവിലെവരെ കിടന്നുകൊൾക.
14 A tak spala u noh jeho až do jitra. Potom vstala prvé, nežli by kdo poznati mohl bližního svého; nebo pečoval Bóz, aby někdo nezvěděl, že přišla žena ta na humno.
൧൪അങ്ങനെ അവൾ രാവിലെവരെ അവന്റെ കാല്ക്കൽ കിടന്നു; ഒരു സ്ത്രീ കളത്തിൽ വന്നത് ആരും അറിയരുതെന്ന് അവൻ പറഞ്ഞിരുന്നതുകൊണ്ട് ആളറിയാറാകുംമുമ്പെ അവൾ എഴുന്നേറ്റു.
15 A řekl: Přines loktušku, kterouž se odíváš, a drž ji. A když ji držela, naměřiv jí šest měr ječmene, vložil na ni. I vešla do města.
൧൫നീ പുതച്ചിരിക്കുന്ന പുതപ്പ് കൊണ്ടുവന്നു പിടിക്ക എന്നു അവൻ പറഞ്ഞു. അവൾ അത് പിടിച്ചപ്പോൾ അവൻ 24 കിലോഗ്രാം ബാര്‍ലി അതിൽ അളന്നുകൊടുത്തു; അവൾ പട്ടണത്തിലേക്ക് പോയി.
16 A přišla k svegruši své. Kteráž řekla: Kdo jsi ty, dcero má? I vypravovala jí všecko, což jí učinil muž ten.
൧൬അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: നിന്റെ കാര്യം എന്തായി മകളേ എന്നു അവൾ ചോദിച്ചു; അയാൾ തനിക്കു ചെയ്തതൊക്കെയും അവൾ അറിയിച്ചു.
17 A řekla: Šest měr těchto ječmene dal mi, nebo řekl ke mně: Nenavrátíš se prázdná k svegruši své.
൧൭അമ്മാവിയമ്മയുടെ അടുക്കൽ വെറും കയ്യോടെ പോകരുത് എന്നു അവൻ എന്നോട് പറഞ്ഞു ഈ ആറ് പറ യവവും എനിക്ക് തന്നു എന്ന് അവൾ പറഞ്ഞു.
18 I řekla jí Noémi: Počekej, dcero má, až porozumíš, jak to padne; neboť neobleví muž ten, až tu věc dnes k místu přivede.
൧൮അതിന് അവൾ: എന്റെ മകളേ, ഈ കാര്യം എന്താകുമെന്ന് അറിയുവോളം നീ അനങ്ങാതിരിക്ക; ഇതിനു പരിഹാരം കാണുന്നതുവരെ അയാൾ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.