< Žalmy 26 >
1 Žalm Davidův. Suď mne, Hospodine, nebo já v upřímnosti své chodím, a v tě Hospodina doufám, nepohnuť se.
൧ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എനിക്ക് ന്യായം പാലിച്ചുതരണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.
2 Zprubujž mne, Hospodine, a zkus mne, přepal ledví má i srdce mé.
൨യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യണമേ; എന്റെ മനസ്സും എന്റെ ഹൃദയവും പരിശോധിക്കണമേ.
3 Milosrdenství tvé zajisté před očima mýma jest, a chodím stále v pravdě tvé.
൩അങ്ങയുടെ ദയ എന്റെ കണ്മുമ്പിൽ ഇരിക്കുന്നു; അങ്ങയുടെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു.
4 S lidmi marnými nesedám, a s pokrytci v spolek nevcházím.
൪വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല; കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.
5 V nenávisti mám shromáždění zlostníků, a s bezbožnými se neusazuji.
൫ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു; ദുഷ്ടന്മാരോടുകൂടി ഞാൻ ഇരിക്കുകയുമില്ല.
6 Umývám v nevinnosti ruce své, postavuji se při oltáři tvém, Hospodine,
൬സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും നിന്റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും
7 Abych tě hlasitě chválil, a vypravoval všecky divné skutky tvé.
൭ഞാൻ നിഷ്ക്കളങ്കതയിൽ എന്റെ കൈകൾ കഴുകുന്നു; യഹോവേ, ഞാൻ അങ്ങയുടെ യാഗപീഠം വലംവയ്ക്കുന്നു.
8 Hospodine, jáť miluji obydlí domu tvého, a místo příbytku slávy tvé.
൮യഹോവേ, അങ്ങയുടെ ആലയമായ വാസസ്ഥലവും അങ്ങയുടെ മഹത്വത്തിന്റെ നിവാസവും എനിക്ക് പ്രിയമാകുന്നു.
9 Nezahrnujž s hříšnými duše mé, a s lidmi vražedlnými života mého,
൯പാപികളോടുകൂടി എന്റെ പ്രാണനെയും രക്തദാഹികളോടുകൂടി എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.
10 V jejichž rukou jest nešlechetnost, a pravice jejich vzátků plná.
൧൦അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ട്; അവരുടെ വലങ്കൈ കോഴ വാങ്ങാൻ ഒരുങ്ങിയിരിക്കുന്നു.
11 Já pak v upřímnosti své chodím, vykupiž mne, a smiluj se nade mnou.
൧൧ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും; എന്നെ വീണ്ടെടുത്ത് എന്നോട് കൃപ ചെയ്യണമേ.
12 Noha má stojí na rovině, v shromážděních svatých dobrořečiti budu Hospodinu.
൧൨എന്റെ കാലടി സമഭൂമിയിൽ നില്ക്കുന്നു; സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.