< Jeremiáš 38 >
1 Slyšel pak Sefatiáš syn Matanův, a Gedaliáš syn Paschurův, a Juchal syn Selemiášův, a Paschur syn Malkiášův slova, kteráž Jeremiáš mluvil ke všemu lidu, řka:
൧യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ നഗരത്തിൽ വസിക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കൽദയരുടെ അടുക്കൽ ചെന്നു ചേരുന്നവനോ ജീവനോടെയിരിക്കും; അവന്റെ ജീവൻ അവന് കൊള്ള കിട്ടിയതുപോലെ ആയിരിക്കും; അവൻ ജീവനോടിരിക്കും” എന്നും യഹോവ അരുളിച്ചെയ്യുന്നു:
2 Takto praví Hospodin: Kdo by zůstal v městě tomto, zahyne mečem, hladem aneb morem, ale kdož by vyšel k Kaldejským, že bude živ, a že bude míti život svůj místo kořisti, a živ zůstane.
൨“ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കയ്യിൽ ഏല്പിക്കപ്പെടും; അവൻ അതിനെ പിടിക്കും” എന്നും
3 Takto praví Hospodin: Jistotně vydáno bude město toto v ruku vojska krále Babylonského, a vezme je.
൩യിരെമ്യാവ് സകലജനത്തോടും പ്രസ്താവിച്ച വചനങ്ങൾ മത്ഥാന്റെ മകനായ ശെഫത്യാവും പശ്ഹൂരിന്റെ മകനായ ഗെദല്യാവും ശെലെമ്യാവിന്റെ മകനായ യൂഖലും മല്ക്കീയാവിന്റെ മകനായ പശ്ഹൂരും കേട്ട്,
4 Protož řekla ta knížata králi: Nechť jest usmrcen muž ten, poněvadž zemdlívá ruce mužů bojovných, pozůstalých v městě tomto, i ruce všeho lidu, mluvě jim slova taková; nebo muž ten nikoli neobmýšlí pokoje lidu tomuto, ale zlé.
൪പ്രഭുക്കന്മാർ രാജാവിനോട്: “ഈ മനുഷ്യൻ നഗരത്തിൽ ശേഷിച്ചിരിക്കുന്ന പടയാളികൾക്കും സർവ്വജനത്തിനും ഇങ്ങനെയുള്ള വാക്കു പറഞ്ഞ് ധൈര്യക്ഷയം വരുത്തുന്നതുകൊണ്ട് അവനെ കൊന്നുകളയണമേ; ഈ മനുഷ്യൻ ഈ ജനത്തിന്റെ നന്മയല്ല തിന്മയത്രേ ആഗ്രഹിക്കുന്നത്” എന്ന് പറഞ്ഞു.
5 Tedy řekl král Sedechiáš: Aj, v ruce vaší jest, neboť král zhola nic nemůže proti vám.
൫സിദെക്കീയാരാജാവ്: “ഇതാ, അവൻ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്ക് വിരോധമായി ഒന്നും ചെയ്യുവാൻ രാജാവിനു കഴിവില്ലല്ലോ” എന്ന് പറഞ്ഞു.
6 I vzali Jeremiáše, kterýž byl v síni stráže, a uvrhli jej do jámy Malkiášovy, syna králova, a spustili Jeremiáše po provazích. V té pak jámě nebylo nic vody, ale bláto, tak že Jeremiáš tonul v tom blátě.
൬അവർ യിരെമ്യാവിനെ പിടിച്ച് കാവൽപ്പുരമുറ്റത്ത് രാജകുമാരനായ മല്ക്കീയാവിന്റെ കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവിനെ ഇറക്കിയത്; കുഴിയിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവ് ചെളിയിൽ താണു.
7 Ale jakž uslyšel Ebedmelech Mouřenín, dvořan, kterýž byl v domě královském, že dali Jeremiáše do té jámy, (král pak seděl v bráně Beniaminské),
൭അവർ യിരെമ്യാവിനെ കുഴിയിൽ ഇട്ടുകളഞ്ഞു എന്ന് രാജഗൃഹത്തിൽ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്-മേലെക്ക് എന്ന ഷണ്ഡൻ കേട്ടു; അന്ന് രാജാവ് ബെന്യാമീൻവാതില്ക്കൽ ഇരിക്കുകയായിരുന്നു.
8 Hned vyšel Ebedmelech z domu královského, a mluvil s králem, řka:
൮ഏബെദ്-മേലെക്ക് രാജഗൃഹത്തിൽനിന്ന് ഇറങ്ങിച്ചെന്നു രാജാവിനോട് ഇപ്രകാരം സംസാരിച്ചു:
9 Pane můj, králi, zle učinili muži tito všecko, což učinili Jeremiášovi proroku, že jej uvrhli do té jámy; neboť by byl umřel i na prvním místě hladem, poněvadž již není žádného chleba v městě.
൯“യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവൻ അവിടെ പട്ടിണി കിടന്നു മരിച്ചുപോകും” എന്ന് പറഞ്ഞു.
10 Protož poručil král Ebedmelechovi Mouřenínu, řka: Vezmi s sebou odsud třidceti mužů, a vytáhni Jeremiáše proroka z té jámy, prvé než by umřel.
൧൦രാജാവ് കൂശ്യനായ ഏബെദ്-മേലെക്കിനോട്: “നീ ഇവിടെനിന്ന് മുപ്പത് ആളുകളെ കൂട്ടിക്കൊണ്ടുചെന്ന്, യിരെമ്യാപ്രവാചകൻ മരിക്കുന്നതിനുമുമ്പ് അവനെ കുഴിയിൽനിന്നു കയറ്റിക്കൊള്ളുക” എന്ന് കല്പിച്ചു.
11 Tedy vzal Ebedmelech ty muže s sebou, a všel do domu královského pod pokladnici, a nabral starých hadrů strhaných, hadrů, pravím, zkažených, kteréž spustil k Jeremiášovi do té jámy po provazích.
൧൧അങ്ങനെ ഏബെദ്-മേലെക്ക് ആളുകളെ കൂട്ടിക്കൊണ്ട് രാജഗൃഹത്തിൽ ഭണ്ഡാരമുറിക്കു കീഴിൽ ചെന്ന്, അവിടെനിന്നു പഴന്തുണിയും കീറ്റുതുണിക്കഷണങ്ങളും എടുത്ത് കുഴിയിൽ യിരെമ്യാവിനു കയറുവഴി ഇറക്കിക്കൊടുത്തു.
12 A řekl Ebedmelech Mouřenín Jeremiášovi: Nu, podlož ty staré, strhané hadry a zkažené pod paže rukou svých s provazy. I učinil tak Jeremiáš.
൧൨കൂശ്യനായ ഏബെദ്-മേലെക്ക് യിരെമ്യാവിനോട്: “ഈ പഴന്തുണിയും കീറ്റുതുണിക്കഷണങ്ങളും നിന്റെ കക്ഷങ്ങളിൽ വച്ച് അതിന് പുറമെ കയറിട്ടുകൊള്ളുക” എന്ന് പറഞ്ഞു; യിരെമ്യാവ് അങ്ങനെ ചെയ്തു.
13 Takž vytáhli Jeremiáše po provazích, a dobyli jej z té jámy. I seděl Jeremiáš v síni stráže.
൧൩അവർ യിരെമ്യാവിനെ കയറുകൊണ്ട് കുഴിയിൽനിന്നു വലിച്ചുകയറ്റി; യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു.
14 Potom poslav král Sedechiáš, vzal Jeremiáše proroka k sobě do třetího průchodu, kterýž byl při domu Hospodinovu, a řekl král Jeremiášovi: Zeptám se tebe na něco, netaj přede mnou ničehož.
൧൪അതിന്‍റെശേഷം സിദെക്കീയാരാജാവ് ആളയച്ച് യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കൽ തന്റെ അടുക്കൽ വരുത്തി; രാജാവ് യിരെമ്യാവിനോട്: “ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കുന്നു; എന്നോട് ഒന്നും മറച്ചുവയ്ക്കരുത്” എന്ന് കല്പിച്ചു.
15 I řekl Jeremiáš Sedechiášovi: Oznámím-liť, zdaliž mne konečně neusmrtíš? A poradím-liť, neuposlechneš mne.
൧൫അതിന് യിരെമ്യാവ് സിദെക്കീയാവിനോട്: “ഞാൻ അത് ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാൻ ഒരാലോചന പറഞ്ഞു തന്നാൽ എന്റെ വാക്കു കേൾക്കുകയില്ലല്ലോ” എന്ന് പറഞ്ഞു.
16 Tedy přisáhl král Sedechiáš Jeremiášovi tajně, řka: Živť jest Hospodin, kterýž učinil nám život tento, že tě neusmrtím, aniž tě vydám v ruku mužů těch, kteříž hledají bezživotí tvého.
൧൬സിദെക്കീയാരാജാവ്: “ഈ പ്രാണൻ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാൻ നിന്നെ കൊല്ലുകയില്ല; നിനക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്ന ഈ മനുഷ്യരുടെ കയ്യിൽ ഞാൻ നിന്നെ ഏല്പിക്കുകയുമില്ല” എന്ന് യിരെമ്യാവിനോട് രഹസ്യമായി സത്യംചെയ്തു.
17 I řekl Jeremiáš Sedechiášovi: Takto praví Hospodin Bůh zástupů, Bůh Izraelský: Jestliže dobrovolně vyjdeš k knížatům krále Babylonského, i duše tvá živa bude, i město toto nebude vypáleno ohněm, a tak živ zůstaneš ty i dům tvůj.
൧൭അപ്പോൾ യിരെമ്യാവ് സിദെക്കീയാവിനോട്: “യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെന്നാൽ നിനക്ക് പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുകയുമില്ല; നീയും നിന്റെ ഗൃഹവും ജീവനോടെ ഇരിക്കും.
18 Jestliže pak nevyjdeš k knížatům krále Babylonského, jistě že vydáno bude město toto v ruku Kaldejských, a vypálí je ohněm, ano i ty neznikneš ruky jejich.
൧൮നീ ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലുന്നില്ല എങ്കിൽ ഈ നഗരം കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അതിനെ തീവച്ചു ചുട്ടുകളയും; നീ അവരുടെ കൈയിൽനിന്ന് രക്ഷപെടുകയുമില്ല” എന്ന് പറഞ്ഞു.
19 Tedy řekl král Sedechiáš Jeremiášovi: Velmi se bojím Židů, kteříž ustoupili k Kaldejským, aby mne snad nevydali v ruku jejich, i učinili by sobě ze mne posměch.
൧൯സിദെക്കീയാരാജാവ് യിരെമ്യാവിനോട്: “കൽദയർ എന്നെ അവരുടെ പക്ഷം ചേർന്നിരിക്കുന്ന യെഹൂദന്മാരുടെ കയ്യിൽ ഏല്പിക്കുകയും അവർ എന്നെ അപമാനിക്കുകയും ചെയ്യുമെന്ന് ഞാൻ ഭയപ്പെടുന്നു” എന്ന് പറഞ്ഞു.
20 Ale Jeremiáš řekl: Nevydadí. Uposlechni, prosím, hlasu Hospodinova, o kterémž já mluvím tobě, a bude dobře tobě, i duše tvá živa bude.
൨൦അതിന് യിരെമ്യാവ് പറഞ്ഞത്: “അവർ നിന്നെ ഏല്പിക്കുകയില്ല; ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കണമേ; എന്നാൽ നിനക്ക് ശുഭമായിരിക്കും; നിനക്ക് പ്രാണരക്ഷയുണ്ടാകും.
21 Jestliže pak nebudeš chtíti vyjíti, toto jest slovo to, kteréž mi ukázal Hospodin,
൨൧പുറത്തു ചെല്ലുവാൻ നിനക്ക് മനസ്സില്ലെങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാട് ഇതാണ്:
22 Že aj, všecky ženy, kteréž pozůstaly v domě krále Judského, přivedeny budou knížatům krále Babylonského, a samyť říkati budou: Nabádaliť jsou tě, a obdrželi na tobě ti, kteříž tě troštovali pokojem; uvázlyť v bahně nohy tvé, a nazpět obráceny.
൨൨യെഹൂദാരാജാവിന്റെ അരമനയിൽ ശേഷിച്ചിരിക്കുന്ന സകലസ്ത്രീകളും പുറത്ത് ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പോകേണ്ടിവരും; നിന്റെ ചങ്ങാതിമാർ നിന്നെ വശീകരിച്ച് തോല്പിച്ചു; നിന്റെ കാൽ ചെളിയിൽ താണപ്പോൾ പിന്മാറിക്കളഞ്ഞു” എന്ന് അവർ പറയും.
23 Všecky také manželky tvé i syny tvé dovedou k Kaldejským, i ty sám neznikneš ruky jejich, ale rukou krále Babylonského jat budeš, a město toto vypálíš ohněm,
൨൩നിന്റെ സകലഭാര്യമാരെയും മക്കളെയും പുറത്ത് കല്ദയരുടെ അടുക്കൽ കൊണ്ടുപോകും; നീയും അവരുടെ കൈയിൽനിന്ന് രക്ഷപെടാതെ ബാബേൽരാജാവിന്റെ കയ്യിൽ അകപ്പെടും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുന്നതിനു നീ കാരണക്കാരനാകും”.
24 Tedy řekl Sedechiáš Jeremiášovi: Žádný ať neví o věcech těchto, abys neumřel.
൨൪സിദെക്കീയാവ് യിരെമ്യാവിനോട് പറഞ്ഞത്: “ഈ കാര്യം ആരും അറിയരുത്: എന്നാൽ നീ മരിക്കുകയില്ല.
25 Pakli uslyšíce knížata, že jsem mluvil s tebou, přišli by k tobě, a řekliť by: Oznam medle nám, cos mluvil s králem, netaj před námi, a neusmrtíme tě, a co mluvil s tebou král?
൨൫ഞാൻ നിന്നോട് സംസാരിച്ചപ്രകാരം പ്രഭുക്കന്മാർ കേട്ടിട്ട് നിന്റെ അടുക്കൽവന്ന്: ‘നീ രാജാവിനോട് എന്ത് സംസാരിച്ചു? ഞങ്ങളോടു പറയുക; ഒന്നും മറച്ചുവയ്ക്കരുത്; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; രാജാവു നിന്നോട് എന്ത് സംസാരിച്ചു’ എന്നിങ്ങനെ ചോദിച്ചാൽ,
26 Tedy rci jim: Předkládal jsem poníženou a pokornou prosbu svou před krále, aby mne nedal zase voditi do domu Jonatanova, abych tam neumřel.
൨൬നീ അവരോട്: ‘യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെ ഇരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയക്കരുതേ എന്ന് ഞാൻ രാജസന്നിധിയിൽ സങ്കടം ബോധിപ്പിക്കുകയായിരുന്നു’ എന്ന് പറയണം”.
27 I sešla se všecka knížata k Jeremiášovi, aby se ho tázali. Kterýžto oznámil jim podlé toho všeho, jakž přikázal král. Takž mlčkem odešli od něho, když nebylo slyšeti o té věci.
൨൭സകലപ്രഭുക്കന്മാരും യിരെമ്യാവിന്റെ അടുക്കൽവന്ന് അവനോട് ചോദിച്ചപ്പോൾ അവൻ, രാജാവ് കല്പിച്ച ഈ വാക്കുപോലെ ഒക്കെയും അവരോടു പറഞ്ഞു; രാജാവുമായുള്ള സംഭാഷണം ആരും കേട്ടിരുന്നില്ല; അതുകൊണ്ട് അവർ ഒന്നും മിണ്ടാതെ അവനെ വിട്ടുപോയി.
28 Jeremiáš pak seděl v síni stráže až do toho dne, v němž dobyt jest Jeruzalém, kdežto byl, když dobýván byl Jeruzalém.
൨൮യെരൂശലേം പിടിച്ച നാൾവരെ യിരെമ്യാവ് കാവൽപ്പുരമുറ്റത്തു താമസിച്ചു; യെരൂശലേം പിടിച്ചപ്പോഴും അവൻ അവിടെത്തന്നെ ആയിരുന്നു.