< Izaiáš 20 >

1 Léta, kteréhož přitáhl Tartan do Azotu, poslán jsa od Sargona, krále Assyrského, a když bojoval proti Azotu, a vzal jej,
അശ്ശൂർരാജാവായ സർഗോൻ തന്റെ സർവസൈന്യാധിപനെ അയച്ച്, അശ്ദോദിനെ ആക്രമിച്ച് പിടിച്ചടക്കിയ വർഷം,
2 Èasu toho mluvil Hospodin skrze Izaiáše syna Amosova, řka: Jdi a slož žíni z bedr svých, a obuv svou zzuj s noh svých. I učinil tak, a chodil nahý a bosý.
ആമോസിന്റെ മകനായ യെശയ്യാവിനോട് യഹോവ അരുളിച്ചെയ്തു: “നീ പോയി നിന്റെ അരയിൽനിന്ന് ചാക്കുശീലയും കാലിൽനിന്ന് ചെരിപ്പും അഴിച്ചുനീക്കുക.” അദ്ദേഹം അപ്രകാരംതന്നെ ചെയ്തു, നഗ്നനായും നഗ്നപാദനായും ചുറ്റിനടന്നു.
3 I řekl Hospodin: Jakož chodí služebník můj Izaiáš nahý a bosý, na znamení a zázrak, třetího roku Egypta a Mouřenínské země,
അപ്പോൾ യഹോവ അരുളിച്ചെയ്തു: “എന്റെ ദാസനായ യെശയ്യാവ് ഈജിപ്റ്റിനും കൂശിനും ഒരു ചിഹ്നമായി നഗ്നനായും നഗ്നപാദനായും മൂന്നുവർഷം നടന്നതുപോലെ,
4 Tak povede král Assyrský jaté Egyptské a jaté Mouřenínské, mladé i staré, nahé a bosé, s obnaženými zadky, k hanbě Egyptských.
അശ്ശൂർരാജാവ് ഈജിപ്റ്റിലെ ബന്ധിതരെയും കൂശിയിലെ പ്രവാസികളെയും ഈജിപ്റ്റിന്റെ ലജ്ജയ്ക്കായി യുവാക്കളെയും വൃദ്ധരെയും വസ്ത്രമുരിഞ്ഞവരായും നഗ്നപാദരായും നിതംബം മറയ്ക്കാത്തവരായും പിടിച്ചുകൊണ്ടുപോകും.
5 I užasnou se a zahanbí nad Mouřeníny, útočištěm svým, a nad Egyptskými, chloubou svou.
അപ്പോൾ കൂശിനെ ആശ്രയിച്ചിരുന്നവരും ഈജിപ്റ്റിൽ പ്രശംസിച്ചിരുന്നവരും വിഷണ്ണരും ലജ്ജിതരുമായിത്തീരും.
6 Tedy řekne obyvatel ostrovu tohoto v ten den: Aj hle, toť naše útočiště, k němuž jsme se utíkali o pomoc, abychom vysvobozeni byli z moci krále Assyrského. Jakž bychom my tedy ušli?
ആ ദിവസത്തിൽ, ‘ഇതാ, ഞങ്ങൾ ആശ്രയിച്ചിരുന്നവർക്ക്, അശ്ശൂർരാജാവിൽനിന്നുള്ള വിമോചനത്തിന്, സഹായംതേടി ഞങ്ങൾ ഓടിച്ചെന്നിരുന്നവർക്ക് എന്തു ഭവിച്ചിരിക്കുന്നു! ഇനി ഞങ്ങൾ എങ്ങനെ രക്ഷപ്പെടും,’ എന്ന് ഈ തീരദേശവാസികൾ പറയും.”

< Izaiáš 20 >