< Hozeáš 9 >

1 Neraduj se, Izraeli, s plésáním jako jiní národové, že smilníš, odcházeje od Boha svého, a miluješ mzdu po všech obilnicích.
യിസ്രായേലേ, നീ നിന്റെ ദൈവത്തെ വിട്ട് പരസംഗം ചെയ്തു നടക്കുകയും ധാന്യക്കളങ്ങളിൽ എല്ലാം വേശ്യയുടെ കൂലി ആഗ്രഹിക്കുകയും ചെയ്തിരിക്കുകയാൽ നീ ശേഷം ജനതയെപ്പോലെ സന്തോഷിക്കരുത്.
2 Obilnice ani pres nebude jich pásti, a mest pochybí jim.
കളവും ചക്കും അവരെ പോഷിപ്പിക്കുകയില്ല, പുതുവീഞ്ഞ് അതിൽ ഇല്ലാതെയാകും.
3 Aniž budou bydliti v zemi Hospodinově, ale navrátí se Efraim do Egypta, a v Assyrii věci nečisté jísti budou.
അവർ യഹോവയുടെ ദേശത്ത് വസിക്കുകയില്ല; എഫ്രയീം ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുകയും അശ്ശൂരിൽവച്ച് മലിനമായത് തിന്നുകയും ചെയ്യും.
4 Nebudou obětovati Hospodinu vína, aniž příjemné jemu bude. Oběti jejich budou jako chléb kvílících, z něhož kdož by koli jedli, poškvrnili by se, protože chléb jejich pro mrtvé jejich nemá přicházeti do domu Hospodinova.
അവർ യഹോവയ്ക്ക് വീഞ്ഞ് അർപ്പിക്കുകയില്ല; അവരുടെ ഹനനയാഗങ്ങൾ അവന് പ്രസാദമായിരിക്കുകയുമില്ല; അവർ അർപ്പിക്കുന്ന അപ്പം അവർക്ക് വിലാപത്തിന്റെ അപ്പം പോലെ ആയിരിക്കും; അത് തിന്നുന്നവനെല്ലാം അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാൻ മാത്രം അവർക്ക് ഉതകും; അത് യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുവരുകയില്ല.
5 Co pak činiti budete v den slavnosti, a v den svátku Hospodinova?
സഭായോഗ ദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങൾ എന്ത് ചെയ്യും?
6 Nebo aj, zahynou skrze poplénění, Egypt zbéře je, a pohřbí je Memfis; nejrozkošnějšími schranami stříbra jejich kopřiva dědičně vládnouti bude, a bodláčí v domích jejich.
അവർ നാശത്തിൽനിന്ന് ഓടിപ്പോയാലും ഈജിപ്റ്റ് അവരെ ഒരുമിച്ച് കൂട്ടും; മോഫ് അവരെ അടക്കം ചെയ്യും; വെള്ളികൊണ്ടുള്ള അവരുടെ മനോഹരവസ്തുക്കൾ മുൾച്ചെടികൾ കൈവശമാക്കും; മുള്ളുകൾ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും.
7 Přijdou dnové navštívení, přijdou dnové odplacení, poznají Izraelští, že ten prorok jest blázen šílený a člověk ničemný, pro množství nepravosti tvé a velikou nenávist tvou.
ശിക്ഷയുടെ ദിനങ്ങൾ വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും വിദ്വേഷവും നിമിത്തം പ്രവാചകൻ ഭോഷനും ആത്മപൂർണ്ണൻ ഭ്രാന്തനും എന്ന് യിസ്രായേൽ അറിയും.
8 Prorok, kterýž stráž drží nad Efraimem spolu s Bohem mým, jest osídlem čihařským na všech cestách svých, nenávist jest v domě Boha jeho.
എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകൻ തന്റെ എല്ലാ വഴികളിലും വേട്ടക്കാരന്റെ കെണിയും ദൈവത്തിന്റെ ആലയത്തിൽ പകയും നേരിടും.
9 Hlubokoť jsou zabředli a porušili se, tak jako za dnů Gabaa; zpomeneť na nepravost jejich, a vyhledávati bude hříchy jejich.
ഗിബെയയുടെ കാലത്ത് എന്നപോലെ അവർ വഷളത്വത്തിൽ മുഴുകിയിരിക്കുന്നു; അവൻ അവരുടെ അകൃത്യം ഓർത്ത് അവരുടെ പാപത്തിന് ശിക്ഷ നൽകും.
10 Jako hrozny na poušti nalezl jsem byl Izraele, jako ranní fíky v prvotinách jejich popatřil jsem na otce vaše; oni odešli za Belfegor, a oddali se té ohavnosti, protož budouť ohavní, tak jakž se jim líbilo.
൧൦മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ ഞാൻ യിസ്രായേലിനെ കണ്ടിരുന്നു; അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടിരുന്നു; ബാൽ-പെയോരിൽ എത്തിയപ്പോൾ അവർ തങ്ങളെത്തന്നെ ലജ്ജയായതിന് ഏല്പിച്ചു; അവരുടെ ഇഷ്ടദേവനെപ്പോലെ അവരും മ്ലേച്ഛതയുള്ളവരായി.
11 Efraim jako pták zaletí, i sláva jejich od narození a od života, nýbrž od početí.
൧൧പ്രസവമോ ഗർഭമോ ഗർഭധാരണമോ ഒന്നും ഇല്ലാതെ എഫ്രയീമിന്റെ മഹത്വം ഒരു പക്ഷിയെപ്പോലെ പറന്നുപോകും.
12 A byť pak i odchovali syny své, však je zbavím věku zmužilého; nýbrž i jim běda, když já se od nich odvrátím.
൧൨അവർ മക്കളെ വളർത്തിയാലും ഞാൻ അവരെ ഒരുത്തനും ശേഷിക്കാതെ മക്കളില്ലാത്തവരാക്കും; ഞാൻ അവരെ വിട്ടു മാറിപ്പോകുമ്പോൾ അവർക്ക് അയ്യോ കഷ്ടം!
13 Efraim, jakýž vidím Týr, vštípen jest v obydlí, a však Efraim vyvede k mordéři syny své.
൧൩ഞാൻ എഫ്രയീമിനെ നോക്കുമ്പോൾ സോർവരെ അത് മനോഹരസ്ഥലത്തെ നടുതല പോലെ ഇരിക്കുന്നു; എങ്കിലും എഫ്രയീം തന്റെ മക്കളെ ഘാതകന്റെ അടുക്കൽ പുറത്ത് കൊണ്ടുചെല്ലേണ്ടിവരും.
14 Dej jim, Hospodine; co bys dal? Dej jim život neplodný a prsy vyschlé.
൧൪യഹോവേ, അവർക്ക് കൊടുക്കണമേ; നീ അവർക്ക് എന്തുകൊടുക്കും? അലസിപ്പോകുന്ന ഗർഭവും വരണ്ട സ്തനങ്ങളും അവർക്ക് കൊടുക്കണമേ.
15 Vrch zlosti jejich jest v Galgala, protož i tam jich nenávidím. Pro zlost skutků jejich vyženu je z domu svého, aniž jich více budu milovati; všecka knížata jejich jsou zpurná.
൧൫അവരുടെ ദുഷ്ടതയെല്ലാം ഗില്ഗാലിൽവച്ച് സംഭവിച്ചു; അവിടെവച്ച് ഞാൻ അവരെ വെറുത്തു; അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം ഞാൻ ഇനി അവരെ സ്നേഹിക്കാതെ എന്റെ ആലയത്തിൽനിന്ന് നീക്കിക്കളയും; അവരുടെ സകലപ്രഭുക്കന്മാരും മത്സരികൾ ആകുന്നു.
16 Bit bude Efraim, kořen jejich uschne, ovoce nepřinesou, a byť pak zplodili, tedy zmořím nejmilejší života jejich.
൧൬എഫ്രയീമിന് പുഴുക്കുത്തു പിടിച്ചു; അവരുടെ വേര് ഉണങ്ങിപ്പോയി; അവർ ഫലം കായിക്കുകയില്ല; അവർ പ്രസവിച്ചാലും ഞാൻ അവരുടെ ഇഷ്ടസന്തതികളെ കൊന്നുകളയും.
17 Pohrdne jimi Bůh můj, nebo nechtí ho poslouchati, i budou tuláci mezi pohany.
൧൭അവർ എന്റെ ദൈവത്തെ അനുസരിക്കായ്കകൊണ്ട് യഹോവ അവരെ തള്ളിക്കളയും; അവർ ജനതയുടെ ഇടയിൽ ഉഴന്നു നടക്കേണ്ടിവരും.

< Hozeáš 9 >