< Židům 13 >

1 Láska bratrská zůstávejž mezi vámi.
സഹോദര സ്നേഹം തുടരട്ടെ.
2 Na přívětivost k hostem nezapomínejte; skrze ni zajisté někteří, nevěděvše, anděly za hostě přijímali.
അപരിചിതരെ സ്വീകരിക്കുന്നത് മറക്കരുത് ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ചിലർ അറിയാതെ ദൈവദൂതന്മാരെയും സൽക്കരിച്ചിട്ടുണ്ടല്ലോ.
3 Pomněte na vězně, jako byste spolu vězňové byli, na soužené, jakožto ti, jenž také v těle jste.
നിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ.
4 Poctivéť jest u všech lidí manželství a lože nepoškvrněné, smilníky pak a cizoložníky souditi bude Bůh.
വിവാഹം എല്ലാവരാലും ബഹുമാനിയ്ക്കപ്പെടട്ടെ, വിവാഹിതരുടെ കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.
5 Obcování vaše budiž bez lakomství, dosti majíce na tom, což máte. Onť zajisté řekl: Nikoli nenechám tebe tak, aniž tě opustím;
നിങ്ങളുടെ ജീവിതവഴികളിൽ ദ്രവ്യാഗ്രഹമില്ലാതിരിക്കട്ടെ; ഉള്ളതുകൊണ്ട് സംതൃപ്തിപ്പെടുവിൻ: “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല” എന്നു ദൈവം തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
6 Tak abychom doufanlivě říkali: Pán spomocník můj, aniž se budu báti, by mi co učiniti mohl člověk.
ആകയാൽ “കർത്താവ് എനിക്ക് തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്ത് ചെയ്യും” എന്നു ധൈര്യത്തോടെ പറയേണ്ടതിന് നമുക്ക് സംതൃപ്തരായിരിക്കാം.
7 Zpomínejte na vůdce vaše, kteříž vám mluvili slovo Boží, jejichžto jaký byl cíl obcování, spatřujíce, následujtež jejich víry.
നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവിതത്തിന്റെ സഫലത ഓർത്ത് അവരുടെ വിശ്വാസം അനുകരിക്കുവിൻ.
8 Ježíš Kristus jest včera i dnes, tentýž i na věky. (aiōn g165)
യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും മാറ്റമില്ലാത്തവൻ തന്നേ. (aiōn g165)
9 Učením rozličným a cizím nedejte se točiti. Výbornéť jest zajisté, aby milostí upevněno bylo srdce, a ne pokrmy, kteříž neprospěli těm, jenž se jimi vázali.
വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുത്; ആചരിച്ചുപോന്നവർക്ക് പ്രയോജനമില്ലാത്ത ഭക്ഷണനിയമങ്ങളാലല്ല, ദൈവകൃപയാൽ തന്നേ ആന്തരികശക്തി പ്രാപിക്കുന്നത് നല്ലത്.
10 Mámeť oltář, z něhož nemají moci jísti ti, jenž stánku slouží.
൧൦സമാഗമനകൂടാരത്തിനുള്ളിൽ ശുശ്രൂഷിക്കുന്നവർക്ക് ഭക്ഷിക്കുവാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ട്.
11 Nebo kterýchž hovad krev vnášína bývá do svatyně skrze nejvyššího kněze za hřích, těch pálena bývají těla vně za stany.
൧൧മഹാപുരോഹിതൻ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടൽ പാളയത്തിന് പുറത്തുവച്ച് ചുട്ടുകളയുന്നു.
12 Protož i Ježíš, aby posvětil lidu skrze svou vlastní krev, vně za branou trpěl.
൧൨അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന് നഗരവാതിലിന് പുറത്തുവച്ച് കഷ്ടം അനുഭവിച്ചു.
13 Vyjděmež tedy k němu ven z stanů, pohanění jeho nesouce.
൧൩ആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന് പുറത്തു അവന്റെ അടുക്കൽ ചെല്ലുക.
14 Neboť nemáme zde města zůstávajícího, ale onoho budoucího hledáme.
൧൪ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ള നഗരമത്രേ നാം അന്വേഷിക്കുന്നത്.
15 Protož skrze něho obětujme Bohu obět chvály vždycky, to jest ovoce rtů, oslavujících jméno jeho.
൧൫അതുകൊണ്ട് അവൻ മുഖാന്തരം നാം ദൈവത്തിന് അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.
16 Na účinnost pak a na sdílnost nezapomínejte; nebo v takových obětech zvláštní svou libost má Bůh.
൧൬നന്മചെയ്‌വാനും കൂട്ടായ്മ കാണിക്കുവാനും മറക്കരുത്. ഈ വക യാഗത്തിലല്ലോ ദൈവം വളരെ പ്രസാദിക്കുന്നത്.
17 Povolni buďte správcům vašim a poslušni buďte jich; oniť zajisté bdějí nad dušemi vašimi, jako ti, kteříž počet mají vydati; ať by to s radostí činili, a ne s stýskáním. Neboť by vám to nebylo užitečné.
൧൭നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്ക് ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്ക് വേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ദുഃഖത്തോടെയല്ല സന്തോഷത്തോടെ ചെയ്‌വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്ക് നന്നല്ല.
18 Modltež se za nás; doufámeť zajisté, že dobré svědomí máme, jakožto ti, kteříž se chceme ve všem chvalitebně chovati.
൧൮ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ. സകലത്തിലും നല്ലവരായി നടപ്പാൻ ഇച്ഛിക്കകൊണ്ട് ഞങ്ങൾക്കു നല്ല മനസ്സാക്ഷി ഉണ്ടെന്ന് ഞങ്ങൾ ഉറച്ചിരിക്കുന്നു.
19 Pročež prosímť vás, abyste to hojněji činili, abych tím dříve navrácen byl vám.
൧൯ഞാൻ നിങ്ങളുടെ അടുക്കൽ വേഗത്തിൽ വീണ്ടും വരേണ്ടതിന് നിങ്ങൾ പ്രാർത്ഥിക്കണം എന്നു ഞാൻ വിശേഷാൽ അപേക്ഷിക്കുന്നു.
20 Bůh pak pokoje, kterýž toho velikého pro krev smlouvy věčné Pastýře ovcí vzkřísil z mrtvých, Pána našeho Ježíše, (aiōnios g166)
൨൦നിത്യനിയമത്തിന്റെ രക്തത്താൽ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്ന് മടക്കി വരുത്തിയ സമാധാനത്തിന്റെ ദൈവം, (aiōnios g166)
21 Učiniž vás způsobné ve všelikém skutku dobrém, k činění vůle jeho, působě v vás to, což jest libé před obličejem jeho, skrze Jezukrista, jemuž sláva na věky věků. Amen. (aiōn g165)
൨൧നിങ്ങളെ അവന്റെ ഇഷ്ടം ചെയ്‌വാൻ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തു മുഖാന്തരം നമ്മിൽ നിവർത്തിയ്ക്കുമാറാകട്ടെ; അവന് എന്നേക്കും മഹത്വം. ആമേൻ. (aiōn g165)
22 Prosímť pak vás, bratří, snestež trpělivě slovo napomenutí tohoto; neboť jsem krátce psal vám.
൨൨സഹോദരന്മാരേ, ഈ ചുരുങ്ങിയ പ്രബോധനം ക്ഷമയോടെ സ്വീകരിക്കണം എന്നു ഞാൻ അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാൻ എഴുതിയിരിക്കുന്നത്.
23 Věztež o bratru Timoteovi, že jest propuštěn, s kterýmžto, (přišel-li by brzo), navštívím vás.
൨൩സഹോദരനായ തിമോഥെയോസ് തടവിൽനിന്ന് ഇറങ്ങി എന്നു അറിയുവിൻ. അവൻ വേഗത്തിൽ വന്നാൽ ഞാൻ അവനുമായി നിങ്ങളെ വന്നു കാണും.
24 Pozdravtež všech správců svých, i všech svatých. Pozdravují vás bratři z Vlach.
൨൪നിങ്ങളെ നടത്തുന്നവർക്ക് എല്ലാവർക്കും സകലവിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ. ഇതല്യക്കാർ നിങ്ങൾക്ക് വന്ദനം ചൊല്ലുന്നു.
25 Milost Boží se všemi vámi. Amen. K Židům psán jest z Vlach po Timoteovi.
൨൫കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.

< Židům 13 >