< 1 Mojžišova 46 >
1 Tedy bral se Izrael se vším, což měl; a přišed do Bersabé, obětoval oběti Bohu otce svého Izáka.
൧അനന്തരം യിസ്രായേൽ തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേർ-ശേബയിൽ എത്തി തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിനു യാഗം കഴിച്ചു.
2 I mluvil Bůh Izraelovi u vidění nočním, řka: Jákobe, Jákobe! Kterýžto odpověděl: Aj, teď jsem.
൨ദൈവം യിസ്രായേലിനോടു രാത്രി ദർശനങ്ങളിൽ സംസാരിച്ചു: “യാക്കോബേ, യാക്കോബേ” എന്നു വിളിച്ചതിനു “ഞാൻ ഇതാ” എന്ന് അവൻ പറഞ്ഞു.
3 I řekl: Já jsem ten Bůh silný, Bůh otce tvého. Neboj se sstoupiti do Egypta, nebo v národ veliký tam tebe učiním.
൩അപ്പോൾ അവിടുന്ന്: “ഞാൻ ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നെ; ഈജിപ്റ്റിലേക്കു പോകുവാൻ ഭയപ്പെടേണ്ടാ; അവിടെ ഞാൻ നിന്നെ വലിയ ജനതയാക്കും” എന്ന് അരുളിച്ചെയ്തു.
4 Já sstoupím s tebou do Egypta, a já tě také i zase přivedu; a Jozef položí ruku svou na oči tvé.
൪“ഞാൻ നിന്നോടുകൂടെ ഈജിപ്റ്റിലേക്കു പോരും; ഞാൻ നിന്നെ മടക്കിവരുത്തും; യോസേഫ് സ്വന്ത കൈകൊണ്ട് നിന്റെ കണ്ണ് അടയ്ക്കും” എന്നും അരുളിച്ചെയ്തു.
5 Vstal tedy Jákob z Bersabé; a synové Izraelovi vzali Jákoba otce svého, a děti své s ženami svými na vozy, kteréž poslal pro něho Farao.
൫പിന്നെ യാക്കോബ് ബേർ-ശേബയിൽനിന്നു പുറപ്പെട്ടു; യിസ്രായേലിന്റെ പുത്രന്മാർ അപ്പനായ യാക്കോബിനെ കയറ്റുവാൻ ഫറവോൻ അയച്ച രഥങ്ങളിൽ അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി.
6 Pobrali také dobytek svůj, a zboží své, kteréhož nabyli v zemi Kananejské; a přišli do Egypta, Jákob i všecko símě jeho s ním.
൬തങ്ങളുടെ ആടുമാടുകളെയും കനാൻദേശത്തുവച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം ഈജിപ്റ്റിൽ എത്തി.
7 Syny i vnuky, dcery i vnučky své, a všecku rodinu svou uvedl s sebou do Egypta.
൭അവന്റെ പുത്രന്മാർ, പുത്രന്മാരുടെ പുത്രന്മാർ, തന്റെ പുത്രിമാർ, പുത്രന്മാരുടെ പുത്രിമാർ എന്നിങ്ങനെ തന്റെ സന്തതികൾ എല്ലാവരേയും കൂട്ടി ഈജിപ്റ്റിലേക്കു കൊണ്ടുപോയി.
8 A tato jsou jména synů Izraelových, kteříž vešli do Egypta: Jákob a synové jeho. Prvorozený Jákobův Ruben.
൮ഈജിപ്റ്റിൽ വന്ന യിസ്രായേൽ മക്കളുടെ പേരുകൾ ഇവയാണ്: യാക്കോബും അവന്റെ പുത്രന്മാരും; യാക്കോബിന്റെ ആദ്യജാതനായ രൂബേൻ.
9 A synové Rubenovi: Enoch, Fallu, Ezron a Charmi.
൯രൂബേന്റെ പുത്രന്മാർ: ഹനോക്, പല്ലൂ, ഹെസ്രോൻ, കർമ്മി.
10 Synové pak Simeonovi: Jamuel, Jamin, Ahod, Jachin, Sohar a Saul, syn jedné ženy Kananejské.
൧൦ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യക്കാരിയുടെ മകനായ ശൌല്‍.
11 Synové Léví: Gerson, Kahat a Merari.
൧൧ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കെഹാത്ത്, മെരാരി.
12 Synové Judovi: Her, Onan, Séla, Fáres a Zára. (Ale umřel Her a Onan v zemi Kananejské.) Fáres pak měl syny: Ezrona a Hamule.
൧൨യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ, പേരെസ്, സേരെഹ്; എന്നാൽ ഏർ, ഓനാൻ എന്നിവർ കനാൻദേശത്തുവച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.
13 Synové Izacharovi: Tola, Fua, Job a Simron.
൧൩യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പുവ്വാ, യോബ്, ശിമ്രോൻ.
14 A synové Zabulonovi: Sared, Elon a Jahelel.
൧൪സെബൂലൂന്റെ പുത്രന്മാർ: സേരെദ്, ഏലോൻ, യഹ്ലേയേൽ.
15 Tiť jsou synové Líe, kteréž porodila Jákobovi v Pádan Syrské, a Dínu, dceru jeho. Všech duší synů i dcer jeho bylo třidceti a tři.
൧൫ഇവർ ലേയായുടെ പുത്രന്മാർ; അവൾ അവരെയും യാക്കോബിന്റെ മകളായ ദീനയെയും അവന് പദ്ദൻ-അരാമിൽവച്ചു പ്രസവിച്ചു; അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാംകൂടി മുപ്പത്തിമൂന്നു പേർ ആയിരുന്നു.
16 Synové Gád: Sefon, Aggi, Suni, Esebon, Heri, Arodi a Areli.
൧൬ഗാദിന്റെ പുത്രന്മാർ: സിഫ്യോൻ, ഹഗ്ഗീ, ശൂനീ, എസ്ബോൻ, ഏരി, അരോദീ, അരേലി.
17 Synové Asser: Jemna, Jesua, Jesui, Beria, a Serach sestra jejich. Synové pak Beriovi: Heber a Melchiel.
൧൭ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്റെ പുത്രന്മാർ:
18 To jsou synové Zelfy, kterouž Lában dal Líe dceři své; a ty porodila Jákobovi, šestnácte duší.
൧൮ഹേബെർ, മൽക്കീയേൽ. ഇവർ ലാബാൻ തന്റെ മകളായ ലേയാക്കു കൊടുത്ത സില്പായുടെ പുത്രന്മാർ; അവൾ യാക്കോബിന് ഈ പതിനാറു പേരെ പ്രസവിച്ചു.
19 Synové pak Ráchel, manželky Jákobovy: Jozef a Beniamin.
൧൯യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാർ: യോസേഫ്, ബെന്യാമീൻ.
20 A Jozefovi narodili se v zemi Egyptské z Asenat, dcery Putifera knížete On, Manasses a Efraim.
൨൦യോസേഫിന് ഈജിപ്റ്റുദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവന് പ്രസവിച്ചു.
21 Ale synové Beniaminovi: Béla, Becher, Asbel, Gera, Náman, Echi, Roz, Mufim, Chuppim a Ared.
൨൧ബെന്യാമീന്റെ പുത്രന്മാർ: ബേല, ബേഖെർ, അശ്ബേൽ, ഗേരാ, നാമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, അർദ്.
22 Tiť jsou synové Ráchel, kteréž porodila Jákobovi; všech duší čtrnáct.
൨൨ഇവർ റാഹേൽ യാക്കോബിനു പ്രസവിച്ച പുത്രന്മാർ; എല്ലാംകൂടെ പതിനാല് പേർ.
24 Synové pak Neftalím: Jaziel, Guni, Jezer a Sallem.
൨൪നഫ്താലിയുടെ പുത്രന്മാർ: യഹ്സേൽ, ഗൂനി, യേസെർ, ശില്ലേം.
25 Ti jsou synové Bály, kterouž Lában dal Ráchel dceři své, a ty porodila Jákobovi; všech duší sedm.
൨൫ഇവർ ലാബാൻ തന്റെ മകളായ റാഹേലിനു കൊടുത്ത ബിൽഹായുടെ പുത്രന്മാർ; അവൾ യാക്കോബിന് ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴുപേർ.
26 Všech duší, kteréž vešly s Jákobem do Egypta, což jich pošlo z bedr jeho, kromě žen synů Jákobových, všech duší bylo šedesáte a šest.
൨൬യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവനിൽനിന്ന് ജനിച്ചവരായി അവനോടുകൂടെ ഈജിപ്റ്റിൽ വന്നവർ ആകെ അറുപത്താറു പേർ.
27 K tomu synové Jozefovi, kteříž se jemu narodili v Egyptě, dva. A tak všech duší domu Jákobova, kteréž vešly do Egypta, bylo sedmdesáte.
൨൭യോസേഫിനു ഈജിപ്റ്റിൽവച്ചു ജനിച്ച പുത്രന്മാർ രണ്ടുപേർ; ഈജിപ്റ്റിൽ വന്നവരായ യാക്കോബിന്റെ കുടുംബം ആകെ എഴുപത് പേർ.
28 Poslal pak Judu napřed k Jozefovi, aby oznámil jemu prvé, než přišel do Gesen. A tak přišli do země Gesen.
൨൮എന്നാൽ ഗോശെനിലേക്കു യാക്കോബിന് വഴി കാണിക്കേണ്ടതിന് യാക്കോബ് യെഹൂദയെ യോസേഫിന്റെ അടുക്കൽ മുൻകൂട്ടി അയച്ചു; ഇങ്ങനെ യാക്കോബും സന്തതികളും ഗോശെൻദേശത്ത് എത്തി.
29 Jozef pak zapřáh do svého vozu, vyjel vstříc Izraelovi otci svému do Gesen; a jakž ho Jákob uzřel, padl na jeho šíji, a plakal dlouho na šíji jeho.
൨൯യോസേഫ് രഥം കെട്ടിച്ച് അപ്പനായ യിസ്രായേലിനെ എതിരേൽക്കുവാൻ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു.
30 I řekl Izrael Jozefovi: Nechť již umru, když jsem viděl tvář tvou; nebo ty ještě jsi živ.
൩൦യിസ്രായേൽ യോസേഫിനോട്: “നീ ജീവനോടിരിക്കുന്നു എന്നു ഞാൻ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ട് ഞാൻ ഇപ്പോൾതന്നെ മരിച്ചാലും വേണ്ടില്ല” എന്നു പറഞ്ഞു.
31 Jozef pak řekl bratřím svým a domu otce svého: Pojedu a zvěstuji Faraonovi, a dím jemu: Bratří moji a dům otce mého, kteříž bydlili v zemi Kananejské, přišli ke mně.
൩൧പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്റെ കുടുംബത്തോടും പറഞ്ഞത്: “ഞാൻ ചെന്നു ഫറവോനോട്: ‘കനാൻദേശത്തുനിന്ന് എന്റെ സഹോദരന്മാരും അപ്പന്റെ കുടുംബവും എന്റെ അടുക്കൽ വന്നിരിക്കുന്നു എന്ന് അറിയിക്കും.
32 Ale jsou pastýři stáda, nebo s dobytkem se obírají; protož ovce své a voly, i cožkoli mají, přihnali.
൩൨അവർ ഇടയന്മാർ ആകുന്നു; കന്നുകാലികളെ മേയിക്കുന്നത് അവരുടെ തൊഴിൽ; അവർ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങൾക്കുള്ളത് എല്ലാം കൊണ്ടുവന്നിട്ടുണ്ട്’ എന്ന് ഫറവോനോട് പറയും.
33 A když by povolal vás Farao, a řekl: Jaký jest obchod váš?
൩൩അതുകൊണ്ട് ഫറവോൻ നിങ്ങളെ വിളിച്ച്: ‘നിങ്ങളുടെ തൊഴിൽ എന്ത്?’ എന്നു ചോദിക്കുമ്പോൾ:
34 Odpovíte: Dobytkem se živili služebníci tvoji od mladosti své až do této chvíle, i my i otcové naši; abyste bydlili v zemi Gesen; nebo v mrzkosti mají Egyptští všecky pastýře stáda.
൩൪‘അടിയങ്ങൾ ബാല്യംമുതൽ ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാരാകുന്നു’ എന്നു പറയുവിൻ; എന്നാൽ ഗോശെനിൽ വസിക്കുവാൻ നിങ്ങളെ അനുവദിക്കും; ഇടയന്മാരെല്ലാം ഈജിപ്റ്റുകാർക്കു വെറുപ്പല്ലോ”.