< Žalmy 28 >
1 Davidův. K toběť, Hospodine, volám, skálo má, neodmlčujž mi se, abych, neozval-li bys mi se, nebyl podobný učiněn těm, kteříž sstupují do hrobu.
൧ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായ കർത്താവേ, അങ്ങ് മൗനമായി ഇരിക്കരുതേ; അവിടുന്ന് മിണ്ടാതിരുന്നിട്ട് ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ തന്നെ.
2 Vyslýchej hlas pokorných modliteb mých, kdyžkoli k tobě volám, když pozdvihuji rukou svých k svatyni svatosti tvé.
൨ഞാൻ എന്റെ കൈകൾ വിശുദ്ധമന്ദിരത്തിലേക്ക് ഉയർത്തി അങ്ങയോട് നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കണമേ.
3 Nezahrnuj mne s bezbožníky, a s těmi, kteříž páší nepravost, kteříž mluvívají pokoj s bližními svými, ale převrácenost jest v srdcích jejich.
൩ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടി എന്നെ വലിച്ചു കൊണ്ടുപോകരുതേ; അവർ കൂട്ടുകാരോട് സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ട്.
4 Dejž jim podlé skutků jejich, a podlé zlosti nešlechetností jejich; podlé práce rukou jejich dej jim, zaplať jim zaslouženou mzdu jejich.
൪അവരുടെ പ്രവൃത്തിക്കു തക്കവണ്ണവും ദുഷ്ടതയ്ക്ക് തക്കവണ്ണവും അവർക്ക് കൊടുക്കണമേ; അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോട് ചെയ്യണമേ; അവർക്ക് തക്ക പ്രതിഫലം കൊടുക്കണമേ;
5 Nebo nechtí mysli přiložiti k skutkům Hospodinovým, a k dílu rukou jeho; protož podvrátí je, a nebude jich vzdělávati.
൫യഹോവയുടെ പ്രവൃത്തികളെയും അവിടുത്തെ കൈവേലയെയും അവർ തിരിച്ചറിയായ്കകൊണ്ട് കർത്താവ് അവരെ പണിയാതെ ഇടിച്ചുകളയും.
6 Požehnaný Hospodin, nebo vyslyšel hlas pokorných modliteb mých.
൬യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; കർത്താവ് എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.
7 Hospodin jest síla má a štít můj, v němť jest složilo naději srdce mé, a dána mi pomoc; protož se veselí srdce mé, a písničkou svou oslavovati jej budu.
൭യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം കർത്താവിൽ ആശ്രയിച്ചു; എനിക്ക് സഹായം ലഭിച്ചു; അതുകൊണ്ട് എന്റെ ഹൃദയം ഉല്ലസിക്കുന്നു; ഗാനങ്ങളോടെ ഞാൻ അവിടുത്തെ സ്തുതിക്കുന്നു.
8 Hospodin jest síla svých, a síla hojného spasení pomazaného svého on jest.
൮യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന് അവിടുന്ന് രക്ഷാദുർഗ്ഗം തന്നെ.
9 Spas lid svůj, Hospodine, a požehnej dědictví svému, a pas je, i vyvyš je až na věky.
൯അങ്ങയുടെ ജനത്തെ രക്ഷിച്ചു അങ്ങയുടെ അവകാശത്തെ അനുഗ്രഹിക്കണമേ; അവരെ മേയിച്ച് എന്നേക്കും അവരെ വഹിക്കണമേ.