< Žalmy 25 >

1 Žalm Davidův. K toběť, Hospodine, duše své pozdvihuji.
ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അങ്ങയിലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു;
2 Bože můj, v toběť naději skládám, nechť nejsem zahanben, aby se neradovali nepřátelé moji nade mnou.
എന്റെ ദൈവമേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ലജ്ജിച്ചുപോകരുതേ; എന്റെ ശത്രുക്കൾ എന്റെ മേൽ ജയം ഘോഷിക്കരുതേ.
3 A takť i všickni, kteříž na tě očekávají, zahanbeni nebudou; zahanbeni budou, kteříž se převráceně mají bez příčiny.
അങ്ങേയ്ക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല; വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.
4 Cesty své, Hospodine, uveď mi v známost, a stezkám svým vyuč mne.
യഹോവേ, അങ്ങയുടെ വഴികൾ എന്നെ അറിയിക്കണമേ; അങ്ങയുടെ പാതകൾ എനിക്ക് ഉപദേശിച്ചു തരണമേ!
5 Dejž, ať chodím v pravdě tvé, a poučuj mne; nebo ty jsi Bůh spasitel můj, na tebeť očekávám dne každého.
അങ്ങയുടെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കണമേ; അവിടുന്ന് എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവൻ ഞാൻ അങ്ങേയ്ക്കായി കാത്തിരിക്കുന്നു.
6 Rozpomeň se na slitování svá, Hospodine, a na milosrdenství svá, kteráž jsou od věků.
യഹോവേ, അങ്ങയുടെ കരുണയും ദയയും ഓർക്കണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.
7 Hříchů mladosti mé a přestoupení mých nezpomínej, ale podlé milosrdenství svého pamětliv buď na mne pro dobrotu svou, Hospodine.
എന്റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ; യഹോവേ, അങ്ങയുടെ കൃപയും ദയയും നിമിത്തംതന്നെ, എന്നെ ഓർക്കണമേ.
8 Dobrý a přímý jest Hospodin, a protož vyučuje hříšníky cestě své.
യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ട് അവിടുന്ന് പാപികളെ നേർവഴി പഠിപ്പിക്കുന്നു.
9 Působí to, aby tiší chodili v soudu, a vyučuje tiché cestě své.
സൗമ്യതയുള്ളവരെ അവിടുന്ന് ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവർക്ക് തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
10 Všecky stezky Hospodinovy jsou milosrdenství a pravda těm, kteříž ostříhají smlouvy jeho a svědectví jeho.
൧൦യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക് അവിടുത്തെ വഴികളെല്ലാം ദയയും സത്യവും ആകുന്നു.
11 Pro jméno své, Hospodine, odpusť nepravost mou, neboť jest veliká.
൧൧യഹോവേ, എന്റെ അകൃത്യം വലിയത്; തിരുനാമംനിമിത്തം അത് ക്ഷമിക്കണമേ.
12 Který jest člověk, ješto se bojí Hospodina, jehož vyučuje, kterou by cestu vyvoliti měl?
൧൨യഹോവാഭക്തനായ പുരുഷൻ ആര്? അവൻ തിരഞ്ഞെടുക്കേണ്ട വഴി കർത്താവ് അവന് കാണിച്ചുകൊടുക്കും.
13 Duše jeho v dobrém přebývati bude, a símě jeho dědičně obdrží zemi.
൧൩അവൻ മനോസുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശം അവകാശമാക്കും.
14 Tajemství Hospodinovo zjevné jest těm, kteříž se jeho bojí, a v známost jim uvodí smlouvu svou.
൧൪യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകും; അവിടുന്ന് തന്റെ നിയമം അവരെ അറിയിക്കുന്നു.
15 Oči mé vždycky patří k Hospodinu, on zajisté z leči vyvodí nohy mé.
൧൫എന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു; കർത്താവ് എന്റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും.
16 Popatřiž na mne, a smiluj se nade mnou, neboť jsem opuštěný a strápený.
൧൬എന്നിലേക്ക് തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ; ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.
17 Ssoužení srdce mého rozmnožují se, z úzkostí mých vyveď mne.
൧൭എന്റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ.
18 Viz trápení mé a bídu mou, a odpusť všecky hříchy mé.
൧൮എന്റെ അരിഷ്ടതയും അതിവേദനയും നോക്കണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കണമേ.
19 Viz nepřátely mé, jak mnozí jsou, a nenávistí nešlechetnou nenávidí mne.
൧൯എന്റെ ശത്രുക്കൾ എത്രയെന്ന് നോക്കണമേ; അവർ പെരുകിയിരിക്കുന്നു; അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
20 Ostříhej duše mé, a vytrhni mne, ať nejsem zahanben, neboť v tebe doufám.
൨൦എന്റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കണമേ; അങ്ങയെ ശരണമാക്കിയിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.
21 Sprostnost a upřímnost nechať mne ostříhají, nebo na tě očekávám.
൨൧നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാൻ അങ്ങയിൽ പ്രത്യാശ വച്ചിരിക്കുന്നുവല്ലോ.
22 Vykup, ó Bože, Izraele ze všelijakých úzkostí jeho.
൨൨ദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കണമേ.

< Žalmy 25 >