< Žalmy 131 >
1 Píseň stupňů, Davidova. Hospodine, nepozdvihlotě se srdce mé, ani se povýšily oči mé, aniž jsem se vydal v věci veliké, aneb vyšší nad to, než mi náleží.
൧ദാവീദിന്റെ ഒരു ആരോഹണഗീതം. യഹോവേ, എന്റെ ഹൃദയം ഗർവ്വിച്ചിരിക്കുന്നില്ല; ഞാൻ നിഗളിച്ചുനടക്കുന്നില്ല; എന്റെ ബുദ്ധിക്ക് എത്തിപ്പിടിക്കുവാൻ കഴിയാത്ത വൻ കാര്യങ്ങളിലും അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല.
2 Zdali jsem nepoložil a neupokojil duše své, jako dítě ostavené od matky své? Ostavenému podobná byla ve mně duše má.
൨ഞാൻ എന്റെ പ്രാണനെ താലോലിച്ച് നിശ്ശബ്ദമാക്കിയിരിക്കുന്നു; അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ എന്റെ പ്രാണൻ അമ്മയുടെ മടിയിൽ ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെ ശാന്തമായിരിക്കുന്നു.
3 Doufej, ó Izraeli, v Hospodina, od tohoto času až na věky.
൩യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക.