< Žalmy 112 >

1 Halelujah. Blahoslavený muž, kterýž se bojí Hospodina, a v přikázaních jeho má velikou líbost.
യഹോവയെ സ്തുതിക്കുവിൻ; യഹോവയെ ഭയപ്പെട്ട്, അവിടുത്തെ കല്പനകൾ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.
2 Mocné na zemi bude símě jeho, rodina upřímých požehnání dojde.
അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
3 Zboží a bohatství v domě jeho, a spravedlnost jeho zůstává na věky.
ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
4 Vzchází ve tmách světlo upřímým, milostivý jest, milosrdný a spravedlivý.
നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.
5 Dobrý člověk slitovává se i půjčuje, a řídí své věci s soudem.
കൃപ തോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വിവേകത്തോടെ അവൻ തന്റെ കാര്യം നടത്തും.
6 Nebo nepohne se na věky, v paměti věčné bude spravedlivý.
അവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; നീതിമാൻ എന്നേക്കും സ്മരിക്കപ്പെടും.
7 Slyše zlé noviny, nebojí se; stálé jest srdce jeho, a doufá v Hospodina.
ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും.
8 Utvrzené srdce jeho nebojí se, až i uzří pomstu na svých nepřátelích.
അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും.
9 Rozděluje štědře, a dává nuzným; spravedlnost jeho zůstává na věky, roh jeho bude vyvýšen v slávě.
അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവന്റെ ശക്തി ബഹുമാനത്തോടെ ഉയർന്നിരിക്കും.
10 Bezbožný vida to, zlobiti se, zuby svými škřipěti a schnouti bude; žádost bezbožníků zahyne.
൧൦ദുഷ്ടൻ അത് കണ്ട് വ്യസനിക്കും; അവൻ പല്ലുകടിച്ച് ഉരുകിപ്പോകും; ദുഷ്ടന്റെ ആശ നശിച്ചുപോകും.

< Žalmy 112 >