< Žalmy 111 >

1 Halelujah. Slaviti budu Hospodina z celého srdce, v radě přímých i v shromáždění;
യഹോവയെ സ്തുതിക്കുവിൻ. ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണ്ണഹൃദയത്തോടുകൂടി യഹോവയ്ക്കു സ്തോത്രം ചെയ്യും.
2 Veliké skutky Hospodinovy, a patrné všechněm, kteříž v nich líbost mají;
യഹോവയുടെ പ്രവൃത്തികൾ വലിയവയും അവ ഇഷ്ടപ്പെടുന്നവർ എല്ലാവരും പഠിക്കേണ്ടതും ആകുന്നു.
3 Slavné a překrásné dílo jeho, a spravedlnost jeho zůstávající na věky.
ദൈവത്തിന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളത്; അവിടുത്തെ നീതി എന്നേക്കും നിലനില്ക്കുന്നു.
4 Památku způsobil předivnými skutky svými milostivý a milosrdný Hospodin.
ദൈവം തന്റെ അത്ഭുതപ്രവൃത്തികൾ ഓർമ്മിക്കപ്പെടുവാൻ ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നെ.
5 Pokrm dal těm, kteříž se ho bojí, pamětliv jsa věčně na smlouvu svou.
തന്റെ ഭക്തന്മാർക്ക് അവിടുന്ന് ആഹാരം കൊടുക്കുന്നു; ദൈവം തന്റെ ഉടമ്പടി എന്നേക്കും ഓർമ്മിക്കുന്നു.
6 Mocné skutky své oznámil lidu svému, dav jim dědictví pohanů.
ജനതകളുടെ അവകാശം അവിടുന്ന് സ്വജനത്തിന് കൊടുത്തതിനാൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു.
7 Skutkové rukou jeho pravda a soud, a nepohnutelní všickni rozkazové jeho.
ദൈവത്തിന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു; അവിടുത്തെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നെ.
8 Upevnění na věčnou věčnost; učiněni jsou v pravdě a v pravosti.
അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടി അനുഷ്ഠിക്കപ്പെടുന്നു.
9 Vykoupení poslav lidu svému, přikázal na věky smlouvu svou; svaté a hrozné jest jméno jeho.
കർത്താവ് തന്റെ ജനത്തിന് വീണ്ടെടുപ്പ് അയച്ച്, തന്റെ ഉടമ്പടി എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവിടുത്തെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.
10 Počátek moudrosti jest bázeň Hospodina; rozumu výborného nabývají všickni, kteříž činí ty věci; chvála jeho zůstává na věky.
൧൦യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; അവന്റെ കല്പനകൾ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ട്; അവിടുത്തെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.

< Žalmy 111 >