< Príslovia 9 >
1 Moudrost vystavěla dům svůj, vytesavši sloupů svých sedm.
൧ജ്ഞാനമായവൾ തനിക്ക് ഒരു വീട് പണിതു; അതിന് ഏഴ് തൂണുകൾ തീർത്തു.
2 Zbila dobytek svůj, smísila víno své, stůl také svůj připravila.
൨അവൾ മൃഗങ്ങളെ അറുത്ത്, വീഞ്ഞ് കലക്കി, തന്റെ മേശ ഒരുക്കിയിരിക്കുന്നു.
3 A poslavši děvečky své, volá na vrchu nejvyšších míst v městě:
൩അവൾ തന്റെ ദാസികളെ അയച്ച് പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ നിന്ന് വിളിച്ച് പറയിക്കുന്നത്:
4 Kdožkoli jest hloupý, uchyl se sem. Až i bláznivým říká:
൪“അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ;” ബുദ്ധിഹീനനോട് അവൾ പറയിക്കുന്നത്;
5 Poďte, jezte chléb můj, a píte víno, kteréž jsem smísila.
൫“വരുവിൻ, എന്റെ അപ്പം തിന്നുകയും ഞാൻ കലക്കിയ വീഞ്ഞ് കുടിക്കുകയും ചെയ്യുവിൻ!
6 Opusťte hloupost a živi buďte, a choďte cestou rozumnosti.
൬ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ട് ജീവിക്കുവിൻ! വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊള്ളുവിൻ”.
7 Kdo tresce posměvače, dochází hanby, a kdo přimlouvá bezbožnému, pohanění.
൭പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭർത്സിക്കുന്നവന് ഉപദ്രവം ഉണ്ടാകുന്നു.
8 Nedomlouvej posměvači, aby tě nevzal v nenávist; přimlouvej moudrému, a bude tě milovati.
൮പരിഹാസി നിന്നെ പകക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്; ജ്ഞാനിയെ ശാസിക്കുക; അവൻ നിന്നെ സ്നേഹിക്കും.
9 Učiň to moudrému, a bude moudřejší; pouč spravedlivého, a bude umělejší.
൯ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവന്റെ ജ്ഞാനം വർദ്ധിക്കും; നീതിമാനെ ഉപദേശിക്കുക, അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും.
10 Počátek moudrosti jest bázeň Hospodinova, a umění svatých rozumnost.
൧൦യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.
11 Nebo skrze mne rozmnoží se dnové tvoji, a přidánoť bude let života.
൧൧ഞാൻ മുഖാന്തരം നിന്റെ ആയുസിന്റെ നാളുകൾ പെരുകും; നിനക്ക് ദീർഘായുസ്സ് ഉണ്ടാകും.
12 Budeš-li moudrý, sobě moudrý budeš; pakli posměvač, sám vytrpíš.
൧൨നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും”.
13 Žena bláznivá štěbetná, nesmyslná, a nic neumí.
൧൩ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല.
14 A sedí u dveří domu svého na stolici, na místech vysokých v městě,
൧൪തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി, കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്
15 Aby volala jdoucích cestou, kteříž přímo jdou stezkami svými, řkuci:
൧൫അവൾ പട്ടണത്തിലെ ഉന്നതസ്ഥാനങ്ങളിൽ തന്റെ വീട്ടുവാതില്‍ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു.
16 Kdo jest hloupý, uchyl se sem. A bláznivému říká:
൧൬“അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ;” ബുദ്ധിഹീനനോട് അവൾ പറയുന്നത്;
17 Voda kradená sladší jest, a chléb pokoutní chutnější.
൧൭“മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു”.
18 Ale neví hlupec, že mrtví jsou tam, a v hlubokém hrobě ti, kterýchž pozvala. (Sheol )
൧൮എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല. (Sheol )