< 1 Mojžišova 50 >

1 Tedy padl Jozef na tvář otce svého, a plakal nad ním, líbaje ho.
അപ്പോൾ യോസേഫ് തന്റെ അപ്പന്റെ മുഖത്തു വീണു കരഞ്ഞ് അവനെ ചുംബിച്ചു.
2 A poručil služebníkům svým lékařům, aby vonnými věcmi pomazali otce jeho. I pomazali lékaři vonnými věcmi Izraele.
പിന്നെ തന്റെ അപ്പനു സുഗന്ധവർഗ്ഗം ഇടുവാൻ യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാർ യിസ്രായേലിനു സുഗന്ധവർഗ്ഗം ഇട്ടു.
3 A vyplnilo se při něm čtyřidceti dní; (nebo tak vyplňují se dnové těch, kteříž mazáni bývají vonnými věcmi). I plakali ho Egyptští za sedmdesáte dní.
അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവർഗ്ഗം ഇടുവാൻ അത്രയും ദിവസം വേണ്ടി വന്നു. ഈജിപ്റ്റുകാർ അവനെക്കുറിച്ച് എഴുപത് ദിവസം വിലാപം കഴിച്ചു.
4 Když pak dnové pláče toho pominuli, mluvil Jozef k domu Faraonovu, řka: Jestliže jsem nyní nalezl milost před očima vašima, mluvte, prosím, v uši Faraonovy, a rcete:
അവനായുള്ള വിലാപകാലം കഴിഞ്ഞപ്പോൾ യോസേഫ് ഫറവോന്റെ ഭവനക്കാരോടു സംസാരിച്ചു: “നിങ്ങൾക്ക് എന്നോട് ദയ ഉണ്ടെങ്കിൽ നിങ്ങൾ ഫറവോനോട്:
5 Otec můj přísahou mne zavázal, řka: Aj, já umírám; v hrobě mém, kterýž jsem sobě vykopal v zemi Kananejské, tam mne pochovej. Nyní tedy, prosím, nechť vstoupím a pochovám otce svého, a navrátím se zase.
‘എന്റെ അപ്പൻ: “ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻദേശത്ത് എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽ തന്നെ നീ എന്നെ സംസ്കരിക്കണം” എന്നു പറഞ്ഞ് എന്നെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്. ആകയാൽ ഞാൻ പോയി എന്റെ അപ്പനെ സംസ്കരിച്ചശേഷം മടങ്ങിവരുവാൻ അനുവാദത്തിന് അപേക്ഷിക്കുന്നു’ എന്ന് ഉണർത്തിക്കുവിൻ” എന്നു പറഞ്ഞു.
6 I řekl Farao: Vstup a pochovej otce svého tak, jakž tě přísahou zavázal.
“നിന്റെ അപ്പൻ നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചതുപോലെ നീ പോയി അവനെ സംസ്കരിക്കുക” എന്നു ഫറവോൻ കല്പിച്ചു.
7 Tedy vstoupil Jozef, aby pochoval otce svého, a vstoupili s ním všickni služebníci Faraonovi, starší domu jeho a všickni starší země Egyptské,
അങ്ങനെ യോസേഫ് അപ്പനെ സംസ്കരിക്കുവാൻ പോയി; ഫറവോന്റെ ഭൃത്യന്മാരും കൊട്ടാരത്തിലെ അധികാരികളും
8 Všecken také dům Jozefův, a všickni bratří jeho i dům otce jeho; toliko dětí svých, ovec a volů nechali v zemi Gesen.
ഈജിപ്റ്റുദേശത്തിലെ പ്രമാണികളും യോസേഫിന്റെ കുടുംബം ഒക്കെയും അവന്റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; അവരുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവർ ഗോശെൻദേശത്തു വിട്ടേച്ചു പോയി.
9 Vstoupili s ním také i vozové a jezdci, a bylo vojsko to veliké velmi.
രഥങ്ങളും കുതിരക്കാരും അവനോടുകൂടെ പോയി; അത് ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു.
10 I přišli až k místu Atád, kteréž jest při brodu Jordánském, a kvílili tam kvílením velikým a velmi žalostným; i držel tu zámutek po otci svém za dnů sedm.
൧൦അവർ യോർദ്ദാനക്കരെയുള്ള ഗോരെൻ-ആതാദിൽ മെതിക്കളത്തിൽ എത്തിയപ്പോൾ അവിടെവച്ച് വളരെ നേരം ഉറക്കെ വിലാപം കഴിച്ചു; ഇങ്ങനെ അവൻ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.
11 Vidouce pak obyvatelé země té, totiž Kananejští, zámutek na místě tom Atád, řekli: Těžký to mají zámutek Egyptští. Protož nazváno jest jméno jeho Abel Mizraim, a to jest při brodu Jordánském.
൧൧ദേശനിവാസികളായ കനാന്യർ ഗോരെൻ-ആതാദിൽ മെതിക്കളത്തിലെ വിലാപം കണ്ടിട്ട്: “ഇതു ഈജിപ്റ്റുകാരുടെ മഹാവിലാപം” എന്നു പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിന് ആബേൽ-മിസ്രയീം എന്നു പേരായി; അത് യോർദ്ദാനക്കരെ ആകുന്നു.
12 Učinili tedy s ním synové jeho tak, jakž jim byl poručil.
൧൨യാക്കോബ് കല്പിച്ചിരുന്നതുപോലെ അവന്റെ പുത്രന്മാർ അവനുവേണ്ടി ചെയ്തു.
13 A donesše ho do země Kananejské, pochovali ho v jeskyni na poli Machpelah, kterouž byl koupil Abraham s tím polem k dědičnému pohřbu od Efrona Hetejského, naproti Mamre.
൧൩അവന്റെ പുത്രന്മാർ അവനെ കനാൻദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടി ശ്മശാനഭൂമിയായി അവകാശം വാങ്ങിയ മക്പേലയെന്ന നിലത്തിലെ ഗുഹയിൽ അവനെ സംസ്കരിച്ചു.
14 A když pochoval Jozef otce svého, navrátil se do Egypta s bratřími svými a se všemi, kteříž byli vstoupili s ním, aby pochovali otce jeho.
൧൪യോസേഫ് അപ്പനെ സംസ്കരിച്ചശേഷം അവനും സഹോദരന്മാരും അവന്റെ അപ്പനെ സംസ്കരിക്കുവാൻ കൂടെ പോയിരുന്ന എല്ലാവരും ഈജിപ്റ്റിലേക്ക് മടങ്ങിപ്പോന്നു.
15 Vidouce pak bratří Jozefovi, že umřel otec jejich, řekli: Snad v nenávisti nás míti bude Jozef, a vrchovatě nahradí nám všecko zlé, kteréž jsme jemu činili.
൧൫അപ്പൻ മരിച്ചുപോയി എന്നു യോസേഫിന്റെ സഹോദരന്മാർ കണ്ടിട്ട്: “ചിലപ്പോൾ യോസേഫ് നമ്മെ വെറുത്ത്, നാം അവനോട് ചെയ്ത സകലദോഷത്തിനും നമ്മോടു പ്രതികാരംചെയ്യും” എന്നു പറഞ്ഞു.
16 Protož vzkázali Jozefovi, řkouce: Otec tvůj ještě před smrtí svou přikázal, řka:
൧൬അവർ യോസേഫിന്റെ അടുക്കൽ ആളയച്ച്: “അപ്പൻ മരിക്കുംമുമ്പ്: ‘നിന്റെ സഹോദരന്മാർ നിന്നോട് ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കണം എന്നു യോസേഫിനോടു പറയുവിൻ’ എന്നു കല്പിച്ചിരിക്കുന്നു.
17 Takto díte Jozefovi: Prosím, odpusť již bratřím svým přestoupení a hřích jejich; nebo zle učinili tobě. Protož již odpusť, prosím, přestoupení služebníkům Boha, jehož ctil otec tvůj. I rozplakal se Jozef, když k němu mluvili.
൧൭ആകയാൽ അപ്പന്റെ ദൈവത്തിന്റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കണമേ” എന്നു പറയിച്ചു. അവർ യോസേഫിനോടു സംസാരിക്കുമ്പോൾ അവൻ കരഞ്ഞു.
18 Přistoupili potom také bratří jeho, a padše před ním, řekli: Aj, my jsme služebníci tvoji.
൧൮അവന്റെ സഹോദരന്മാർ ചെന്ന് അവന്റെ മുമ്പാകെ വീണു: “ഇതാ, ഞങ്ങൾ നിനക്ക് അടിമകൾ” എന്നു പറഞ്ഞു.
19 Jimž odpověděl Jozef: Nebojte se; nebo zdaliž jsem já vám za Boha?
൧൯യോസേഫ് അവരോട്: “നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്ത് ഇരിക്കുന്നുവോ?
20 Vy zajisté skládali jste proti mně zlé; ale Bůh obrátil to v dobré, aby učinil to, což vidíte nyní, a při životu zachoval lid mnohý.
൨൦നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ടതിന് അതിനെ നന്മയാക്കിതീർത്തു.
21 Protož nebojte se již; já chovati vás budu i děti vaše. A tak těšil je, a mluvil k srdci jejich.
൨൧ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും സംരക്ഷിക്കും” എന്നു പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.
22 Bydlil pak Jozef v Egyptě, on i dům otce jeho, a živ byl Jozef sto a deset let.
൨൨യോസേഫും അവന്റെ പിതൃഭവനവും ഈജിപ്റ്റിൽ പാർത്തു, യോസേഫ് നൂറ്റിപ്പത്തു വർഷം ജീവിച്ചിരുന്നു.
23 A viděl Jozef syny Efraimovy až do třetího pokolení; ano i synové Machira, syna Manassesova, vychováni jsou u Jozefa.
൨൩എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും യോസേഫ് കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളും യോസേഫിന്റെ മടിയിൽ വളർന്നു.
24 Mluvil potom Jozef bratřím svým: Já tudíž umru; Bůh pak jistotně navštíví vás, a vyvede vás z země této do země, kterouž přisáhl Abrahamovi, Izákovi a Jákobovi.
൨൪അനന്തരം യോസേഫ് തന്റെ സഹോദരന്മാരോട്: “ഞാൻ മരിക്കുന്നു; എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കുകയും ഈ ദേശത്തുനിന്ന് താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്ക് കൊണ്ടുപോകുകയും ചെയ്യും” എന്നു പറഞ്ഞു.
25 Protož přísahou zavázal Jozef syny Izraelovy, řka: Když navštíví vás Bůh, vynestež kosti mé odsud.
൨൫“ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെ ഇവിടെനിന്ന് കൊണ്ടുപോകണം” എന്നു പറഞ്ഞ് യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യംചെയ്യിച്ചു.
26 I umřel Jozef, když byl ve stu a v desíti letech; a pomazán jsa vonnými věcmi, vložen jest do truhly v Egyptě.
൨൬യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അവന് സുഗന്ധവർഗ്ഗം ഇട്ട് അവനെ ഈജിപ്റ്റിൽ ഒരു ശവപ്പെട്ടിയിൽ വച്ചു.

< 1 Mojžišova 50 >