< Ezechiel 31 >
1 Bylo pak jedenáctého léta, třetího měsíce, prvního dne téhož měsíce, že se stalo slovo Hospodinovo ke mně, řkoucí:
൧ബാബിലോന്യ പ്രവാസത്തിന്റെ പതിനൊന്നാം ആണ്ട്, മൂന്നാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
2 Synu člověčí, rci Faraonovi králi Egyptskému i množství jeho: K komu jsi podoben v své velikosti?
൨“മനുഷ്യപുത്രാ, നീ ഈജിപ്റ്റ് രാജാവായ ഫറവോനോടും അവന്റെ പുരുഷാരത്തോടും പറയേണ്ടത്: ‘നിന്റെ മഹത്ത്വത്തിൽ നീ ആരോട് സമനായിരിക്കുന്നു?
3 Aj, Assur byl jako cedr na Libánu, pěkných ratolestí, a větvovím zastěňující, a vysokého zrůstu, jehož vrchové byli mezi hustými větvemi.
൩അശ്ശൂർ, ലെബാനോനിൽ ഭംഗിയുള്ള കൊമ്പുകളോടും തണലുള്ള ഇലകളോടും കൂടി ഉയർന്ന് പടർന്നുപന്തലിച്ച ഒരു ദേവദാരു ആയിരുന്നുവല്ലോ; അതിന്റെ അഗ്രം മേഘങ്ങളോളം എത്തിയിരുന്നു.
4 Vody k zrůstu přivedly jej, propast jej vyvýšila, potoky jejími opuštěn byl vůkol kmen jeho, ješto jen praménky své vypouštěla na všecka dříví polní.
൪വെള്ളം അതിനെ വളർത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്റെ നദികൾ തോട്ടത്തെ ചുറ്റി ഒഴുകി, അത് തന്റെ പ്രവാഹങ്ങളെ വയലിലെ സകലവൃക്ഷങ്ങളുടെയും അടുക്കലേക്ക് അയച്ചുകൊടുത്തു.
5 Takž se vyvýšil zrůst jeho nade všecka dříví polní, a rozmnožili se výstřelkové jeho, a pro hojnost vod roztáhly se ratolesti jeho, kteréž vypustil.
൫അതുകൊണ്ട് അത് വളർന്ന് വയലിലെ സകലവൃക്ഷങ്ങളെക്കാളും പൊങ്ങി; വെള്ളത്തിന്റെ സമൃദ്ധികൊണ്ട് അത് പടർന്ന് തന്റെ കൊമ്പുകളെ വർദ്ധിപ്പിച്ച് ചില്ലികളെ നീട്ടി.
6 Na ratolestech jeho hnízdilo se všelijaké ptactvo nebeské, a pod větvemi jeho rodili se všelijací živočichové polní, a v stínu jeho sedali všickni národové velicí.
൬അതിന്റെ ചില്ലികളിൽ ആകാശത്തിലെ പറവകൾ എല്ലാം കൂടുണ്ടാക്കി; അതിന്റെ കൊമ്പുകളുടെ കീഴിൽ കാട്ടുമൃഗങ്ങൾ എല്ലാം പ്രസവിച്ചുകിടന്നു; അതിന്റെ തണലിൽ വലിയ ജനസമൂഹമെല്ലാം വസിച്ചു.
7 I byl ušlechtilý pro svou velikost, a pro dlouhost větví svých; nebo kořen jeho byl při vodách mnohých.
൭ഇങ്ങനെ അതിന്റെ വേര് ജലസമൃദ്ധിക്കരികിൽ ആയിരുന്നതുകൊണ്ട്, അത് വലുതായി കൊമ്പുകൾ നീട്ടി ശോഭിച്ചിരുന്നു.
8 Cedrové v zahradě Boží nepřikryli ho, jedle nevrovnaly se ratolestem jeho, a stromové kaštanoví nebyli podobni větvem jeho. Žádné dřevo v zahradě Boží nebylo rovné jemu v kráse své.
൮ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾക്ക് അതിനെ മറയ്ക്കുവാൻ കഴിഞ്ഞില്ല; സരളവൃക്ഷങ്ങൾ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞിൽവൃക്ഷങ്ങൾ അതിന്റെ ചില്ലികളോട് ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയിൽ അതിനോട് സമമായിരുന്നതുമില്ല.
9 Ozdobil jsem jej množstvím větvoví jeho, tak že mu záviděla všecka dříví Eden, kteráž byla v zahradě Boží.
൯കൊമ്പുകളുടെ പെരുപ്പംകൊണ്ട് ഞാൻ അതിന് ഭംഗിവരുത്തിയതിനാൽ ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകലവൃക്ഷങ്ങളും അതിനോട് അസൂയപ്പെട്ടു”.
10 Protož takto praví Panovník Hospodin: Proto že vysoce vyrostl, a vypustil vrch svůj mezi husté větvoví, a pozdvihlo se srdce jeho příčinou vysokosti jeho:
൧൦അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് വളർന്നുപൊങ്ങി അഗ്രം മേഘങ്ങളോളം നീട്ടി, അതിന്റെ ഹൃദയം തന്റെ വളർച്ചയിൽ നിഗളിച്ചുപോയതുകൊണ്ട്,
11 Protož vydal jsem jej v ruku nejsilnějšího z národů, aby s ním přísně nakládal; pro bezbožnost jeho vyhnal jsem jej.
൧൧ഞാൻ അതിനെ ജനതകളിൽ ബലവാനായവന്റെ കയ്യിൽ ഏല്പിക്കും; അവൻ അതിനോട് ഇടപെടും; അതിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.
12 A tak vyťali jej cizozemci, nejukrutnější národové, a nechali ho tu. Po horách i po všech údolích opadly větve jeho, a slomeny jsou ratolesti jeho na všecky prudké potoky té země. Pročež vystoupili z stínu jeho všickni národové země, a opustili jej.
൧൨ജനതകളിൽ ഉഗ്രന്മാരായ അന്യജാതിക്കാർ അതിനെ വെട്ടി തള്ളിയിട്ടു; അതിന്റെ കൊമ്പുകൾ മലകളിലും എല്ലാ താഴ്വരകളിലും വീണു; അതിന്റെ ശാഖകൾ ദേശത്തിലെ എല്ലാതോടുകളുടെയും അരികത്ത് ഒടിഞ്ഞു കിടക്കുന്നു; ഭൂമിയിലെ സകലജനവർഗ്ഗങ്ങളും അതിന്റെ തണൽ വിട്ട്, അതിനെ ഉപേക്ഷിച്ചുപോയി.
13 Na němž padlém bydlí všelijaké ptactvo nebeské, a na ratolestech jeho jsou všelijací živočichové polní,
൧൩വീണുകിടക്കുന്ന അതിന്റെ തടിമേൽ ആകാശത്തിലെ പറവകളെല്ലാം പാർക്കും; അതിന്റെ കൊമ്പുകളുടെ ഇടയിലേക്ക് കാട്ടുമൃഗങ്ങളെല്ലാം വരും.
14 Proto aby se nevyvyšovalo v zrostu svém žádné dříví při vodách, a aby nevypouštělo vrchů svých mezi hustými větvemi, a nevypínalo se nad jiné vysokostí svou žádné dřevo zapojené vodami, proto že všickni ti oddáni jsou k smrti, dolů do země mezi syny lidské s těmi, kteříž sstupují do jámy.
൧൪വെള്ളത്തിനരികിലുള്ള ഒരു വൃക്ഷവും ഉയരം കാരണം നിഗളിക്കുകയോ, അഗ്രം മേഘങ്ങളോളം നീട്ടുകയോ, വെള്ളം കുടിക്കുന്നവരായ അവരുടെ സകലബലശാലികളും അവരുടെ ഉയർച്ചയിൽ നിഗളിച്ചു നില്‍ക്കുകയോ ചെയ്യാതിരിക്കേണ്ടതിനു തന്നെ; അവരെല്ലാം മനുഷ്യപുത്രന്മാരുടെ ഇടയിൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടി ഭൂമിയുടെ അധോഭാഗത്ത് മരണത്തിന് ഏല്പിക്കപ്പെട്ടിരിക്കുന്നു”.
15 Takto praví Panovník Hospodin: Toho dne, v kterýž on sstoupil do hrobu, přivedl jsem k kvílení, a přikryl jsem příčinou jeho propast, a zadržel jsem potoky její, aby se zastavily vody mnohé, a učinil jsem, aby smutek nesl příčinou jeho Libán, a všecko dříví polní příčinou jeho aby umdlelo. (Sheol )
൧൫യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് പാതാളത്തിൽ ഇറങ്ങിപ്പോയനാളിൽ ഞാൻ ഒരു വിലാപം കഴിപ്പിച്ചു; അതിന് വേണ്ടി ആഴത്തെ മൂടി; പെരുവെള്ളം കെട്ടിനില്ക്കുവാൻ തക്കവിധം അതിന്റെ നദികളെ തടസ്സപ്പെടുത്തി; അതുനിമിത്തം ഞാൻ ലെബാനോനെ വിലപിക്കുമാറാക്കി; കാട്ടിലെ സകലവൃക്ഷങ്ങളും അതുനിമിത്തം ക്ഷീണിച്ചുപോയി. (Sheol )
16 Od hřmotu pádu jeho učinil jsem, že se třásli národové, když jsem jej svedl do hrobu s těmi, kteříž sstupují do jámy. Nad čímž se potěšila na zemi dole všecka dříví Eden, což výborného a dobrého jest na Libánu, vše což zapojeného jest vodou. (Sheol )
൧൬ഞാൻ കുഴിയിൽ ഇറങ്ങുന്നവരോടുകൂടി പാതാളത്തിൽ അതിനെ തള്ളിയിട്ടപ്പോൾ, അതിന്റെ വീഴ്ചയുടെ മുഴക്കത്തിൽ ഞാൻ ജനതകളെ നടുങ്ങുമാറാക്കി; ഏദെനിലെ സകലവൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായ, വെള്ളം കുടിക്കുന്ന സകലവൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്ത് ആശ്വാസം പ്രാപിച്ചു. (Sheol )
17 I ti s ním sstoupili do hrobu k těm, kteříž jsou zbiti mečem, i rámě jeho, i kteříž sedali v stínu jeho u prostřed národů. (Sheol )
൧൭അവയും അതിനോടുകൂടി വാളാൽ നിഹതന്മാരായവരുടെ അടുക്കൽ പാതാളത്തിൽ ഇറങ്ങിപ്പോയി; അതിന്റെ തുണയായി അതിന്റെ നിഴലിൽ ജനതകളുടെ മദ്ധ്യത്തിൽ വസിച്ചവർ തന്നെ. (Sheol )
18 Kterému z stromů Eden podoben jsi tak v slávě a velikosti? Však svržen budeš s dřívím Eden dolů na zem, mezi neobřezanci s zbitými mečem lehneš. Toť jest Farao i všecko množství jeho, praví Panovník Hospodin.
൧൮അങ്ങനെ നീ മഹത്ത്വത്തിലും വലിപ്പത്തിലും ഏദെനിലെ വൃക്ഷങ്ങളിൽ ഏതിനോട് തുല്യമാകുന്നു? എന്നാൽ നീ ഏദെനിലെ വൃക്ഷങ്ങളോടുകൂടി ഭൂമിയുടെ അധോഭാഗത്ത് ഇറങ്ങിപ്പോകേണ്ടിവരും; വാളാൽ നിഹതന്മാരായവരോടുകൂടി നീ അഗ്രചർമ്മികളുടെ ഇടയിൽ കിടക്കും. ഇത് ഫറവോനും അവന്റെ സകലപുരുഷാരവും തന്നെ” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.