< 2 Mojžišova 4 >
1 Odpověděl pak Mojžíš, a řekl: Aj, neuvěří mi, ani uposlechnou hlasu mého; nebo řeknou: Neukázalť se tobě Hospodin.
൧അതിന് മോശെ: “അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്ക് കേൾക്കാതെയും: ‘യഹോവ നിനക്ക് പ്രത്യക്ഷനായിട്ടില്ല’ എന്ന് പറയും” എന്നുത്തരം പറഞ്ഞു.
2 Tedy řekl jemu Hospodin: Co jest to v ruce tvé? Odpověděl: Hůl.
൨യഹോവ അവനോട്: “നിന്റെ കയ്യിൽ ഇരിക്കുന്നത് എന്ത്?” എന്ന് ചോദിച്ചു. “ഒരു വടി” എന്ന് അവൻ പറഞ്ഞു.
3 I řekl: Vrz ji na zem. I povrhl ji na zem, a obrácena jest v hada; a utíkal Mojžíš před ním.
൩“അത് നിലത്തിടുക” എന്ന് കല്പിച്ചു. അവൻ നിലത്തിട്ടു; അത് ഒരു സർപ്പമായിത്തീർന്നു; മോശെ അതിനെ കണ്ട് ഓടിപ്പോയി.
4 Tedy řekl Hospodin Mojžíšovi: Vztáhni ruku svou, a chyť ho za ocas. Kterýžto vztáh ruku svou, chytil jej, a obrácen jest v hůl v rukou jeho.
൪യഹോവ മോശെയോട്: “നിന്റെ കൈ നീട്ടി അതിന്റെ വാലിൽ പിടിക്കുക” എന്ന് കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അത് അവന്റെ കയ്യിൽ വടിയായിത്തീർന്നു.
5 Aby věřili, že se ukázal tobě Hospodin, Bůh otců jejich, Bůh Abrahamův, Bůh Izákův a Bůh Jákobův.
൫“ഇത് അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്ക് പ്രത്യക്ഷനായി എന്ന് അവർ വിശ്വസിക്കേണ്ടതിന് ആകുന്നു”.
6 Potom zase řekl jemu Hospodin: Vlož nyní ruku svou za ňadra svá. I vložil ruku svou za ňadra svá; a vyňal ji, a aj, ruka jeho byla malomocná, bílá jako sníh.
൬യഹോവ പിന്നെയും അവനോട്: “നിന്റെ കൈ മാറിടത്തിൽ ഇടുക” എന്ന് കല്പിച്ചു. അവൻ കൈ മാറിടത്തിൽ ഇട്ടു; പുറത്ത് എടുത്തപ്പോൾ കൈ മഞ്ഞുപോലെ വെളുത്ത് കുഷ്ഠമുള്ളതായി കണ്ടു.
7 Řekl opět: Vlož ruku svou zase v ňadra svá. Kterýž vložil ruku svou zase v ňadra svá; a vyňal ji z ňader svých, a aj, učiněna jest zase jako jiné tělo jeho.
൭“നിന്റെ കൈ വീണ്ടും മാറിടത്തിൽ ഇടുക” എന്ന് കല്പിച്ചു. അവൻ കൈ വീണ്ടും മാറിടത്തിൽ ഇട്ടു, മാറിടത്തിൽനിന്ന് പുറത്തെടുത്തപ്പോൾ, അത് വീണ്ടും അവന്റെ ശരീരത്തിന്റെ മാംസംപോലെ ആയി കണ്ടു.
8 I budeť, jestliže neuvěří tobě, a neposlechnou hlasu a znamení prvního, uvěří hlasu a znamení druhému.
൮എന്നാൽ അവർ വിശ്വസിക്കാതെയും ആദ്യത്തെ അടയാളം സമ്മതിക്കാതെയും ഇരുന്നാൽ അവർ പിന്നത്തെ അടയാളം വിശ്വസിക്കും.
9 A pakli neuvěří ani těm dvěma znamením, a neuposlechnou hlasu tvého, tedy nabereš vody z řeky, a vyliješ ji na zem; a promění se vody, kteréž vezmeš z řeky, a obrátí se v krev na zemi.
൯ഈ രണ്ടടയാളങ്ങളും അവർ വിശ്വസിക്കാതെയും നിന്റെ വാക്ക് കേൾക്കാതെയും ഇരുന്നാൽ നീ നദിയിലെ വെള്ളംകോരി ഉണങ്ങിയ നിലത്ത് ഒഴിക്കണം; നദിയിൽ നിന്ന് കോരിയ വെള്ളം ഉണങ്ങിയ നിലത്ത് രക്തമായിത്തീരും.
10 I řekl Mojžíš Hospodinu: Prosím, Pane, nejsem muž výmluvný, aniž prvé, ani jakž jsi mluvil s služebníkem svým; nebo zpozdilých úst a neohbitého jazyku jsem.
൧൦മോശെ യഹോവയോട്: “കർത്താവേ, നീ അടിയനോട് സംസാരിച്ചതിന് മുമ്പും അതിനുശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്ന് പറഞ്ഞു.
11 Jemuž odpověděl Hospodin: Kdo dal ústa člověku? Aneb kdo může učiniti němého, neb hluchého, vidoucího, neb slepého? Zdali ne já Hospodin?
൧൧അതിന് യഹോവ അവനോട്: “മനുഷ്യന് വായ് കൊടുത്തത് ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയത് ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക;
12 Nyní tedy jdi, a já budu v ústech tvých, a naučím tě, co bys mluviti měl.
൧൨ഞാൻ നിന്റെ വായോടുകൂടെ ഇരുന്ന് നീ സംസാരിക്കേണ്ടത് നിനക്ക് ഉപദേശിച്ചു തരും” എന്ന് അരുളിച്ചെയ്തു.
13 I řekl: Slyš mne, Pane, pošli, prosím, toho, kteréhož poslati máš.
൧൩എന്നാൽ മോശെ: “കർത്താവേ, നിനക്ക് പ്രിയമുള്ള മറ്റാരെയെങ്കിലും അയയ്ക്കണമേ” എന്ന് പറഞ്ഞു.
14 A rozhněvav se velmi Hospodin na Mojžíše, řekl: Zdaliž nemáš Arona bratra svého z pokolení Léví? Vím, že on výmluvný jest; ano aj, sám vyjde v cestu tobě, a vida tebe, radovati se bude v srdci svém.
൧൪അപ്പോൾ യഹോവ മോശെയുടെ നേരെ കോപിച്ച് പറഞ്ഞത്: “ലേവ്യനായ അഹരോൻ നിന്റെ സഹോദരനല്ലയോ? അവൻ നല്ലവണ്ണം സംസാരിക്കുമെന്ന് ഞാൻ അറിയുന്നു. അവൻ നിന്നെ എതിരേല്ക്കുവാൻ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോൾ അവൻ ഹൃദയത്തിൽ ആനന്ദിക്കും.
15 Ty mluviti budeš k němu, a vložíš slova v ústa jeho; a já budu v ústech tvých a v ústech jeho, a naučím vás, co byste měli činiti.
൧൫നീ അവനോട് സംസാരിച്ച് അവന് വാക്ക് പറഞ്ഞുകൊടുക്കണം. ഞാൻ നിന്റെ വായോടും അവന്റെ വായോടുംകൂടി ഇരിക്കും; നിങ്ങൾ ചെയ്യേണ്ടത് ഉപദേശിച്ചു തരും.
16 A on mluviti bude za tebe k lidu; a bude tobě on za ústa, a ty budeš jemu za Boha.
൧൬നിനക്ക് പകരം അവൻ ജനത്തോട് സംസാരിക്കും; അവൻ നിനക്ക് വായായിരിക്കും, നീ അവന് ദൈവവും ആയിരിക്കും.
17 Hůl pak tuto vezmeš v ruku svou, kterouž činiti budeš ta znamení.
൧൭അടയാളങ്ങൾ പ്രവർത്തിക്കേണ്ടതിന് ഈ വടിയും നിന്റെ കയ്യിൽ എടുത്തുകൊൾള്ളുക.
18 Tedy odšed Mojžíš, navrátil se k Jetrovi tchánu svému, a řekl jemu: Nechť jdu nyní, a navrátím se k bratřím svým, kteříž jsou v Egyptě, a pohledím, jsou-li ještě živi. I řekl Jetro Mojžíšovi: Jdi v pokoji.
൧൮പിന്നെ മോശെ തന്റെ അമ്മായപ്പനായ യിത്രോവിന്റെ അടുക്കൽ ചെന്ന് അവനോട്: “ഞാൻ പുറപ്പെട്ട്, ഈജിപ്റ്റിലെ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്, അവർ ജീവനോടിരിക്കുന്നുവോ” എന്ന് നോക്കട്ടെ എന്ന് പറഞ്ഞു. യിത്രോ മോശെയോട്: “സമാധാനത്തോടെ പോകുക” എന്ന് പറഞ്ഞു.
19 Nebo řekl byl Hospodin Mojžíšovi v zemi Madianské: Jdi, navrať se do Egypta; nebo zemřeli jsou všickni muži, kteříž hledali bezživotí tvého.
൧൯യഹോവ മിദ്യാനിൽവച്ച് മോശെയോട്: “ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുക; നിന്നെ കൊല്ലുവാൻ നോക്കിയവർ എല്ലാവരും മരിച്ചുപോയി” എന്ന് അരുളിച്ചെയ്തു.
20 A vzav Mojžíš ženu svou, a syny své, vsadil je na osla, aby se navrátil do země Egyptské; vzal také Mojžíš hůl Boží v ruku svou.
൨൦അങ്ങനെ മോശെ തന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്ത് കയറ്റി ഈജിപ്റ്റിലേക്ക് മടങ്ങി; ദൈവത്തിന്റെ വടിയും മോശെ കയ്യിൽ എടുത്തു.
21 I řekl Hospodin Mojžíšovi: Když půjdeš a navrátíš se do Egypta, hleď, abys všecky zázraky, kteréž jsem složil v ruce tvé, činil před Faraonem. Jáť pak zatvrdím srdce jeho, aby nepropustil lidu.
൨൧യഹോവ മോശെയോട് അരുളിച്ചെയ്തത്: “നീ ഈജിപ്റ്റിൽ എത്തുമ്പോൾ ഞാൻ നിന്നെ ഭരമേല്‍പിച്ചിട്ടുള്ള അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്യുവാൻ ഓർത്തുകൊള്ളുക; എന്നാൽ അവൻ ജനത്തെ വിട്ടയയ്ക്കാതിരിപ്പാൻ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും.
22 Protož díš Faraonovi: Toto praví Hospodin: Syn můj, prvorozený můj jest Izrael.
൨൨നീ ഫറവോനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നെ.
23 I řekl jsem tobě: Propusť syna mého, ať slouží mi; a nechtěl jsi ho propustiti. Aj, já zabiji syna tvého, prvorozeného tvého.
൨൩എനിക്ക് ശുശ്രൂഷ ചെയ്യുവാൻ എന്റെ പുത്രനെ വിട്ടയയ്ക്കണമെന്ന് ഞാൻ നിന്നോട് കല്പിക്കുന്നു; അവനെ വിട്ടയയ്ക്കുവാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നെ കൊന്നുകളയും” എന്ന് പറയുക.
24 I stalo se, když byl Mojžíš na cestě v hospodě, že se obořil na něj Hospodin, a hledal ho usmrtiti.
൨൪എന്നാൽ വഴിയിൽ സത്രത്തിൽവച്ച് യഹോവ അവനെ എതിരിട്ട് കൊല്ലുവാൻ ഭാവിച്ചു.
25 Tedy vzala Zefora nůž ostrý, a obřezala neobřízku syna svého, kteroužto vrhla k nohám jeho, řkuci: Zajisté ženich krví jsi mi.
൨൫അപ്പോൾ സിപ്പോറാ ഒരു കൽക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചർമ്മം മുറിച്ച് അവന്റെ കാൽക്കൽ ഇട്ടു: “നീ എനിക്ക് രക്തമണവാളൻ” എന്ന് പറഞ്ഞു.
26 I nechal ho. Ona pak nazvala ho tehdáž ženichem krví pro obřezání.
൨൬ഇങ്ങനെ യഹോവ അവനെ വിട്ടൊഴിഞ്ഞു; ആ സമയത്ത് ആകുന്നു അവൾ പരിച്ഛേദന നിമിത്തം “നീ എനിക്ക് രക്തമണവാളൻ” എന്ന് പറഞ്ഞത്.
27 Řekl také Hospodin Aronovi: Jdi vstříc Mojžíšovi na poušť. I šel a potkal se s ním na hoře Boží, a políbil ho.
൨൭എന്നാൽ യഹോവ അഹരോനോട്: “നീ മരുഭൂമിയിൽ മോശെയെ എതിരേല്ക്കുവാൻ ചെല്ലുക” എന്ന് കല്പിച്ചു; അവൻ ചെന്ന് ദൈവത്തിന്റെ പർവ്വതത്തിൽവച്ച് അവനെ എതിരേറ്റ് ചുംബിച്ചു.
28 A vypravoval Mojžíš Aronovi všecka slova Hospodinova, kterýž ho poslal, i o všech znameních, kteráž přikázal jemu.
൨൮യഹോവ തന്നെ ഏല്പിച്ച് അയച്ച വചനങ്ങളൊക്കെയും തന്നോട് കല്പിച്ച അടയാളങ്ങളൊക്കെയും മോശെ അഹരോനെ അറിയിച്ചു.
29 Tedy šel Mojžíš s Aronem, a shromáždili všecky starší synů Izraelských.
൨൯പിന്നെ മോശെയും അഹരോനും പോയി, യിസ്രായേൽ മക്കളുടെ മൂപ്പന്മാരെ ഒക്കെയും കൂട്ടിവരുത്തി.
30 I mluvil Aron všecka slova, kteráž byl mluvil Hospodin k Mojžíšovi, a činil znamení před očima lidu.
൩൦യഹോവ മോശെയോട് കല്പിച്ച വചനങ്ങളെല്ലാം അഹരോൻ പറഞ്ഞു കേൾപ്പിച്ചു, ജനം കാൺകെ ആ അടയാളങ്ങളും പ്രവർത്തിച്ചു.
31 A uvěřil lid, když uslyšeli, že navštívil Hospodin syny Izraelské, a že viděl ssoužení jejich. A sklonivše se, poklonu učinili.
൩൧അപ്പോൾ ജനം വിശ്വസിച്ചു; യഹോവ യിസ്രായേൽ മക്കളെ സന്ദർശിച്ചു എന്നും തങ്ങളുടെ കഷ്ടത കണ്ടു എന്നും കേട്ടിട്ട് അവർ കുമ്പിട്ട് നമസ്കരിച്ചു.