< Kazatel 8 >
1 Kdo se může vrovnati moudrému, a kdo může vykládati všelikou věc? Moudrost člověka osvěcuje oblíčej jeho, a nestydatost tváři jeho proměňuje.
൧ജ്ഞാനിക്കു തുല്യനായി ആരുണ്ട്? കാര്യത്തിന്റെ പൊരുൾ അറിയുന്നവൻ ആര്? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖം പ്രകാശിപ്പിക്കുന്നു; അവന്റെ മുഖത്തിന്റെ കാഠിന്യം മാറിപ്പോകുന്നു.
2 Jáť radím: Výpovědi královské ostříhej, a však podlé přísahy Boží.
൨ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്ത് രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.
3 Nepospíchej odjíti od tváři jeho, aniž trvej v zpouře; nebo cožť by koli chtěl, učinil by.
൩നീ അവന്റെ സന്നിധി വിട്ടുപോകുവാൻ ബദ്ധപ്പെടരുത്; ഒരു ദുഷ്കാര്യത്തിലും ഇടപെടരുത്; രാജാവ് തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ.
4 Nebo kde slovo královské, tu i moc jeho, a kdo dí jemu: Co děláš?
൪രാജാവിന്റെ കല്പന ബലമുള്ളത്; “നീ എന്ത് ചെയ്യുന്നു?” എന്ന് അവനോട് ആര് ചോദിക്കും?
5 Kdo ostříhá přikázaní, nezví o ničem zlém. I čas i příčiny zná srdce moudrého.
൫രാജകല്പന പ്രമാണിക്കുന്നവന് ഒരു ദോഷവും സംഭവിക്കുകയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു.
6 Nebo všeliké předsevzetí má čas a příčiny. Ale i to neštěstí veliké člověka se přídrží,
൬സകല കാര്യത്തിനും ഒരു സമയവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്റെ അരിഷ്ടത അവന് ഭാരമായിരിക്കുന്നു.
7 Že neví, co budoucího jest. Nebo jak se stane, kdo mu oznámí?
൭സംഭവിക്കാനിരിക്കുന്നത് അവൻ അറിയുന്നില്ലല്ലോ; അത് എങ്ങനെ സംഭവിക്കും എന്ന് അവനോട് ആര് അറിയിക്കും?
8 Není člověka, kterýž by moci měl nad životem, aby zadržel duši, aniž má moc nade dnem smrti; nemá ani braně v tom boji, aniž vysvobodí bezbožnost bezbožného.
൮ആത്മാവിനെ പിടിച്ചു നിർത്തുവാൻ ആത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണദിവസത്തിന്മേൽ അധികാരമുള്ളവനുമില്ല; യുദ്ധസേവയിൽനിന്ന് വിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല.
9 Ve všem tom viděl jsem, přiloživ mysl svou ke všemu tomu, co se děje pod sluncem, že časem panuje člověk nad člověkem k jeho zlému.
൯ഇതൊക്കെയും ഞാൻ മനസ്സിലാക്കി; സൂര്യനുകീഴിൽ നടക്കുന്ന സകലപ്രവൃത്തിയിലും ഞാൻ ദൃഷ്ടിവച്ചു. മറ്റുള്ളവർക്ക് ദോഷം ചെയ്യുവാൻ ഒരു മനുഷ്യന് അധികാരമുള്ളതും ഞാൻ ഗ്രഹിച്ചു.
10 A tehdáž viděl jsem bezbožné pohřbené, že se zase navrátili, ale kteříž z místa svatého odešli, v zapomenutí dáni jsou v městě tom, v kterémž dobře činili. I to také jest marnost.
൧൦ദുഷ്ടന്മാർ അടക്കം ചെയ്യപ്പെട്ട് വിശ്രാമം പ്രാപിക്കുന്നതും നേരായി നടന്നവർ വിശുദ്ധസ്ഥലം വിട്ടുപോകേണ്ടിവരുന്നതും അവരുടെ പട്ടണത്തിൽ പുകഴ്ത്തപെടുന്നതും ഞാൻ കണ്ടു; അതും മായ തന്നെ.
11 Nebo že ne i hned ortel dochází pro skutek zlý, protož vroucí jest k tomu srdce synů lidských, aby činili zlé věci.
൧൧ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടപ്പിലാക്കാത്തതുകൊണ്ട് മനുഷ്യർ ദോഷം ചെയ്യുവാൻ ധൈര്യപ്പെടുന്നു.
12 A ačkoli hříšník činí zle na stokrát, a vždy se mu odkládá, já však vím, že dobře bude bojícím se Boha, kteříž se bojí oblíčeje jeho.
൧൨ഒരു പാപി നൂറു തവണ ദോഷം ചെയ്യുകയും ദീർഘായുസ്സോടെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരുമെന്ന് ഞാൻ നിശ്ചയമായി അറിയുന്നു.
13 S bezbožným pak nedobře se díti bude, aniž se prodlí dnové jeho; minou jako stín, proto že jest bez bázně před oblíčejem Božím.
൧൩എന്നാൽ ദുഷ്ടന് നന്മ വരുകയില്ല; അവൻ ദൈവത്തെ ഭയപ്പെടായ്കയാൽ നിഴൽപോലെയുള്ള അവന്റെ ആയുസ്സ് ദീർഘമാകുകയില്ല.
14 Jest marnost, kteráž se děje na zemi: Že bývají spravedliví, jimž se však vede, jako by činili skutky bezbožných; zase bývají bezbožní, kterýmž se však vede, jako by činili skutky spravedlivých. Protož jsem řekl: I to také jest marnost.
൧൪ഭൂമിയിൽ നടക്കുന്ന ഒരു മായ ഉണ്ട്: നീതിമാന്മാർക്ക് ദുഷ്ടന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതു ഭവിക്കുന്നു; ദുഷ്ടന്മാർക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതും ഭവിക്കുന്നു; അതും മായ തന്നെ എന്നു ഞാൻ പറഞ്ഞു.
15 A tak chválil jsem veselí, proto že nic nemá lepšího člověk pod sluncem, jediné aby jedl a pil, a veselil se, a že to pozůstává jemu z práce jeho ve dnech života jeho, kteréž dal jemu Bůh pod sluncem.
൧൫അതിനാൽ ഞാൻ സന്തോഷത്തെ പ്രശംസിച്ചു; തിന്നുകുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന് സൂര്യനുകീഴിൽ മറ്റൊരു നന്മയുമില്ലല്ലോ; ദൈവം സൂര്യനുകീഴിൽ അവന് നല്കുന്ന ആയുഷ്കാലത്ത് അവന്റെ പ്രയത്നത്തിൽ അവനോടുകൂടി നിലനില്ക്കുന്നത് ഇതുമാത്രമേയുള്ളു.
16 A ač jsem se vydal srdcem svým na to, abych moudrost vystihnouti mohl, a vyrozuměti bídě, kteráž bývá na zemi, pro kterouž ani ve dne ani v noci nespí,
൧൬ഭൂമിയിൽ നടക്കുന്ന കാര്യം കാണുവാനും - മനുഷ്യന് രാവും പകലും കണ്ണിൽ ഉറക്കം വരുന്നില്ലല്ലോ - ജ്ഞാനം ഗ്രഹിക്കുവാനും ഞാൻ മനസ്സുവച്ചപ്പോൾ
17 A však viděl jsem při každém skutku Božím, že nemůže člověk vystihnouti skutku dějícího se pod sluncem. O čež pracuje člověk, vyhledati chtěje, ale nenalézá; nýbrž byť i myslil moudrý, že se doví, nebude moci nic najíti.
൧൭സൂര്യനുകീഴിൽ നടക്കുന്ന പ്രവൃത്തി ഗ്രഹിക്കുവാൻ മനുഷ്യന് കഴിവില്ല എന്നുള്ള ദൈവത്തിന്റെ പ്രവൃത്തിയെ ഞാൻ കണ്ടു; മനുഷ്യൻ എത്ര പ്രയാസപ്പെട്ട് അന്വേഷിച്ചാലും അതിനെ ഗ്രഹിക്കുകയില്ല; ഒരു ജ്ഞാനി തന്നെ അത് ഗ്രഹിക്കുവാൻ നിരൂപിച്ചാലും അവന് അത് സാധിക്കുകയില്ല.