< Daniel 11 >
1 A tak já léta prvního Daria Médského postavil jsem se, abych ho zmocňoval a posiloval.
൧ഞാനോ മേദ്യനായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ അവനെ ഉറപ്പിക്കുവാനും ബലപ്പെടുത്തുവാനും എഴുന്നേറ്റ് നിന്നു.
2 Již pak oznámímť pravdu: Aj, ještě tři králové kralovati budou v Perské zemi; potom čtvrtý zbohatne bohatstvím velikým nade všecky, a když se zmocní v bohatství svém, vzbudí všecky proti království Řeckému.
൨ഇപ്പോൾ, ഞാൻ നിന്നോട് സത്യം അറിയിക്കാം: പാർസിദേശത്ത് ഇനി മൂന്നു രാജാക്കന്മാർ എഴുന്നേല്ക്കും; നാലാമത്തവൻ എല്ലാവരിലും അധികം ധനവാനായിരിക്കും; അവൻ ധനംകൊണ്ട് ശക്തിപ്പെട്ടുവരുമ്പോൾ എല്ലാവരെയും യവനരാജ്യത്തിന് നേരെ ഇളക്കിവിടും.
3 I povstane král mocný, kterýž bude míti panství široké, a bude činiti podlé vůle své.
൩പിന്നെ ശക്തനായ ഒരു രാജാവ് എഴുന്നേല്ക്കും; അവൻ വലിയ അധികാരത്തോടെ വാണ്, തന്റെ ഇഷ്ടംപോലെ പ്രവർത്തിക്കും.
4 Když se pak zmocní, potříno bude království jeho, a rozděleno bude na čtyři strany světa, však ne mezi potomky jeho, aniž bude panství jeho takové, jakéž bylo; nebo vykořeněno bude království jeho, a jiným mimo ně se dostane.
൪അവൻ ഭരിക്കുമ്പോൾ തന്നെ, അവന്റെ രാജ്യം തകർന്ന്, ആകാശത്തിലെ നാല് കാറ്റിലേക്കും വിഭജിച്ചു പോകും; അത് അവന്റെ സന്തതിക്ക് ലഭിക്കുകയില്ല, അവൻ ഭരിച്ചിരുന്ന പ്രകാരവുമല്ല, അവന്റെ രാജത്വം നിർമ്മൂലമായി, അന്യാധീനമാകും.
5 Pročež posilní se král polední, ano i jedno z knížat jeho, a mocnější bude nad něho, a panovati bude; panství široké bude panství jeho.
൫എന്നാൽ തെക്കെദേശത്തിലെ രാജാവ് പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരിൽ ഒരുത്തൻ അവനെക്കാൾ പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായിത്തീരും.
6 Po některých pak letech spřízní se; nebo dcera krále poledního dostane se za krále půlnočního, aby učinila příměří. Ale neobdrží síly ramene, aniž on ostojí s ramenem svým, ale vydána bude ona i ti, kteříž ji přivedou, i syn její, i ten, kterýž ji posilňoval v ty časy.
൬കുറെക്കാലം കഴിഞ്ഞ് അവർ തമ്മിൽ യോജിക്കും; തെക്കെദേശത്തെ രാജാവിന്റെ മകൾ വടക്കെദേശത്തെ രാജാവിന്റെ അടുക്കൽ ഉടമ്പടി ചെയ്യുവാൻ വരും; എങ്കിലും ആ ഉടമ്പടി നിലനില്ക്കുകയില്ല; അവനും അവന്റെ ശക്തിയും നിലനിൽക്കുകയില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണച്ചവനും ഉപേക്ഷിക്കപ്പെടും.
7 Potom povstane z výstřelku kořenů jejích na místo jeho, kterýž přitáhne s vojskem svým, a udeří na pevnost krále půlnočního, a přičiní se, aby se jich zmocnil.
൭എന്നാൽ അവന് പകരം അവളുടെ വേരിൽനിന്ന് മുളച്ച തൈയായ ഒരുവൻ എഴുന്നേല്ക്കും; അവൻ ബലം പ്രാപിച്ച് വടക്കെദേശത്തെ രാജാവിന്റെ കോട്ടയിൽ കടന്ന് അവരെ എതിരിട്ട് ജയിക്കും.
8 Nadto i bohy jejich s knížaty jejich, s nádobami drahými jejich, stříbrem a zlatem v zajetí zavede do Egypta, a bude bezpečen za mnoho let před králem půlnočním.
൮അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളി, പൊന്ന് ഇവ കൊണ്ടുള്ള മനോഹരവസ്തുക്കളെയും അവൻ എടുത്ത് ഈജിപ്റ്റിലേക്ക് കൊണ്ടുപോകും; പിന്നെ അവൻ കുറെ സംവത്സരങ്ങൾ വടക്കെദേശത്തെ രാജാവിനോട് പൊരുതാതെയിരിക്കും.
9 A tak přijde do království král polední, a navrátí se do země své.
൯അവൻ തെക്കെദേശത്തെ രാജാവിന്റെ രാജ്യത്തേക്ക് ചെന്നിട്ട്, സ്വദേശത്തേക്ക് മടങ്ങിപ്പോകും.
10 Ale synové onoho válčiti budou, a seberou množství vojsk velikých. A nenadále přijda, jako povodeň procházeti bude, a navracuje se, válkou dotírati bude až k jeho pevnostem.
൧൦അവന്റെ പുത്രന്മാർ വീണ്ടും യുദ്ധം ആരംഭിക്കുകയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കുകയും ചെയ്യും; ആ സൈന്യങ്ങൾ വന്ന് കവിഞ്ഞ് കടന്നുപോകും; പിന്നെ അവൻ മടങ്ങിച്ചെന്ന് അവന്റെ കോട്ടവരെ യുദ്ധം ചെയ്യും
11 Pročež rozdrážděn jsa král polední, vytáhne, a bojovati bude s ním, s králem půlnočním, a sšikuje množství veliké, i bude vydáno množství to v ruku jeho.
൧൧അപ്പോൾ തെക്കെദേശത്തെ രാജാവ് ദ്വേഷ്യം പൂണ്ട് പുറപ്പെട്ട് വടക്കെദേശത്തെ രാജാവിനോട് യുദ്ധം ചെയ്യും; അവൻ വലിയ ഒരു സമൂഹത്തെ അണിനിരത്തും; എന്നാൽ ആ സമൂഹം മറ്റവന്റെ കയ്യിൽ ഏല്പിക്കപ്പെടും.
12 I pozdvihne se množství to, a povýší se srdce jeho, a ačkoli porazí na tisíce, a však se nezmocní.
൧൨ആ ജനസമൂഹം വീണുപോകും; അവന്റെ ഹൃദയം ഗർവ്വിച്ച്, അവൻ പതിനായിരക്കണക്കിന് ജനത്തെ വീഴിക്കും; എങ്കിലും അവൻ പ്രബലനായിത്തീരുകയില്ല.
13 Potom navrátě se král půlnoční, sšikuje množství větší než prvé, a po dokonání času některých let, nenadále přijde s vojskem velikým a s dostatkem hojným.
൧൩വടക്കെദേശത്തെ രാജാവ് മടങ്ങിവന്ന്, മുമ്പത്തെക്കാൾ വലിയ ജനസമൂഹത്തെ അണിനിരത്തും; ചില സംവത്സരങ്ങൾ കഴിഞ്ഞ് അവൻ വലിയൊരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടി വരും.
14 V těch časích mnozí se postaví proti králi polednímu, ale synové nešlechetní z lidu tvého zhubeni budou, a pro stvrzení vidění tohoto padnou.
൧൪ആ കാലത്ത് പലരും തെക്കെദേശത്തെ രാജാവിന്റെ നേരെ എഴുന്നേല്ക്കും; നിന്റെ ജനത്തിലെ അക്രമികൾ ദർശന നിവർത്തിക്കായി മത്സരിക്കും; എങ്കിലും അവർ ഇടറിവീഴും.
15 Nebo přitáhne král půlnoční, a vzdělaje náspy, dobude měst hrazených, tak že ramena poledního neostojí, ani lid vybraný jeho, aniž budou míti síly k odpírání.
൧൫എന്നാൽ വടക്കെദേശത്തെ രാജാവ് വന്ന് അതിർത്തി ഉറപ്പിച്ചിട്ടുള്ള പട്ടണങ്ങൾ പിടിച്ചടക്കും; തെക്കെപടക്കൂട്ടങ്ങളും അവന്റെ വീരന്മാരായ പടയാളികളും ഉറച്ചുനില്ക്കുകയില്ല; ഉറച്ചുനില്ക്കുവാൻ അവർക്ക് ശക്തിയുണ്ടാകുകയുമില്ല.
16 A přitáhna proti němu, bude činiti podlé vůle své, a nebude žádného, ješto by se postavil proti němu. Postaví se také v zemi Judské, kterouž docela zkazí rukou svou.
൧൬അവന്റെനേരെ വരുന്നവൻ ഇഷ്ടംപോലെ പ്രവർത്തിക്കും. ആരും അവന്റെ മുമ്പാകെ നില്ക്കുകയില്ല; നാശം വിതയ്ക്കുവാനുള്ള ശക്തിയുമായി അവൻ മനോഹരദേശത്തു നില്ക്കും.
17 Potom obrátí tvář svou, aby přitáhna s mocí všeho království svého, a ukazuje se jako by vše upřímě jednal, dovede něčeho. Nebo dá jemu krásnou pannu, aby ho zahubil skrze ni, ale ona nedostojí aniž bude držeti s ním.
൧൭അവൻ തന്റെ രാജ്യത്തിന്റെ സർവ്വ ശക്തിയോടുംകൂടി വരുവാൻ താത്പര്യപ്പെടും; എന്നാൽ അവൻ അവനോട് ഒരു ഉടമ്പടി ചെയ്ത്, അവന്റെ നാശത്തിനായി തന്റെ മകളെ ഭാര്യയായി കൊടുക്കും; എങ്കിലും അവൾ അവനോടൊപ്പം നില്ക്കുകയില്ല; അവന് സ്വന്തമായി ഇരിക്കുകയുമില്ല.
18 Zatím obrátí tvář svou k ostrovům, a dobude mnohých, ale vůdce přítrž učiní pohanění jeho, anobrž to hanění jeho na něj obrátí.
൧൮പിന്നെ അവൻ തീരദേശങ്ങളിലേക്ക് മുഖംതിരിച്ച് പലതും പിടിച്ചടക്കും; എന്നാൽ അവൻ കാണിച്ച നിന്ദ ഒരു അധിപതി നിർത്തലാക്കും; അത്രയുമല്ല, അവന്റെ നിന്ദ അവന്റെമേൽ തന്നെ വരുത്തും.
19 Pročež obrátí tvář svou k pevnostem země své, ale klesne a padne, i zahyne.
൧൯പിന്നെ അവൻ സ്വദേശത്തെ കോട്ടകളുടെ നേരെ മുഖം തിരിക്കും; എങ്കിലും അവൻ ഇടറിവീണ്, ഇല്ലാതെയാകും;
20 I povstane na místo jeho v slávě královské ten, kterýž rozešle výběrčí, ale ten po nemnohých dnech potřín bude, a to ne v hněvě, ani v boji.
൨൦അവന് പകരം എഴുന്നേല്ക്കുന്നവൻ തന്റെ രാജ്യത്തിന്റെ മഹത്വത്തിനായി നികുതി പിരിക്കുവാൻ ഒരു അപഹാരിയെ അയയ്ക്കും; എങ്കിലും കുറെ ദിവസത്തിനുള്ളിൽ അവൻ സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല.
21 Na místě tohoto postaví se nevzácný, ačkoli nevloží na něj ozdoby královské, a však přijda pokojně, ujme království skrze úlisnost.
൨൧അവന് പകരം നിന്ദ്യനായ ഒരുവൻ എഴുന്നേല്ക്കും; അവന് അവർ രാജത്വത്തിന്റെ പദവി കൊടുക്കുവാൻ വിചാരിച്ചിരുന്നില്ല; എങ്കിലും അവൻ സമാധാനകാലത്ത് വന്ന് ഉപായത്താൽ രാജത്വം കൈവശമാക്കും.
22 A rameny jako povodní zachváceni budou před oblíčejem jeho mnozí, a potříni budou jako i ten vůdce, kterýž s ním smlouvu učinil.
൨൨പ്രളയം പോലെ വരുന്ന സൈന്യങ്ങളും ഉടമ്പടി ചെയ്ത പ്രഭുവും അവന്റെ മുമ്പിൽ പ്രവാഹം പോലെ വന്ന് തകർന്നുപോകും.
23 Nebo v tovaryšství s ním vejda, prokáže nad ním lest, a přijeda, zmocní se království s malým počtem lidu.
൨൩ആരെങ്കിലും അവനോട് സഖ്യത ചെയ്താൽ അവൻ വഞ്ചന പ്രവർത്തിക്കും; അവൻ ചെറിയ ഒരു പടക്കൂട്ടവുമായി വന്ന് ജയംപ്രാപിക്കും.
24 Bezpečně také i do nejúrodnějších míst té krajiny vpadne, a činiti bude to, čehož nečinili otcové jeho, ani otcové otců jeho; loupež a kořisti a zboží jim rozdělí, ano i proti pevnostem chytrosti své vymýšleti bude, a to do času.
൨൪അവൻ സമാധാനകാലത്തു തന്നെ സംസ്ഥാനത്തെ സമ്പന്നമായ സ്ഥലങ്ങളിൽ വന്ന്, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തത് ചെയ്യും; അവൻ കവർച്ചയും കൊള്ളയും സമ്പത്തും അവർക്ക് വാരി വിതറിക്കൊടുക്കും; അവൻ കോട്ടകളുടെ നേരെ ഉപായം പ്രയോഗിക്കും; എന്നാൽ ഇത് അല്പകാലത്തേക്ക് മാത്രമായിരിക്കും.
25 Potom vzbudí sílu svou a srdce své proti králi polednímu s vojskem velikým, s nímž král polední vojensky se potýkati bude, s vojskem velikým a velmi silným, ale neostojí, proto že vymyslí proti němu chytrost.
൨൫അവൻ ഒരു മഹാസൈന്യത്തോടുകൂടി തെക്കെദേശത്തെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കെദേശത്തെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടി യുദ്ധത്തിന് പുറപ്പെടും; എങ്കിലും അവർ അവന്റെനേരെ ഉപായം പ്രയോഗിക്കുകകൊണ്ട് അവന് ഉറച്ചുനില്ക്കുവാൻ കഴിയുകയില്ല.
26 Nebo kteříž jídají pokrm, potrou jej, když vojsko onoho se rozvodní; i padnou, zbiti jsouce mnozí.
൨൬അവന്റെ സ്വാദുഭോജനം ആസ്വദിക്കുന്നവർ തന്നെ അവനെ നശിപ്പിക്കും; അവന്റെ സൈന്യം ഒഴുകിപ്പോകും; അനേകം പേർ നിഹതന്മാരായി വീഴും.
27 Tehdáž obou těch králů srdce bude činiti zlé, a za jedním a týmž stolem lež mluviti budou, ale nepodaří se, proto že cíl uložený na jiný ještě čas odložen.
൨൭ഈ രാജാക്കന്മാർ ഇരുവരും ദുഷ്ടത പ്രവർത്തിക്കുവാൻ ഭാവിച്ചുകൊണ്ട് ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഭോഷ്ക് സംസാരിക്കും; എങ്കിലും അവരുടെ ആഗ്രഹം സാധിക്കുകയില്ല; നിയമിക്കപ്പെട്ട സമയത്തു മാത്രമെ അവസാനം വരുകയുള്ളു.
28 A protož navrátí se do země své s zbožím velikým, a srdce jeho bude proti smlouvě svaté. Což učině, navrátí se do země své.
൨൮പിന്നെ അവൻ വളരെ സമ്പത്തോടുകൂടി സ്വദേശത്തേക്ക് മടങ്ങിപ്പോകും; അവൻ വിശുദ്ധനിയമത്തിന് വിരോധമായി ചിന്തിക്കുകയും, അതനുസരിച്ച് നാശം വിതച്ച് സ്വദേശത്തേക്ക് മടങ്ങിപ്പോകുകയും ചെയ്യും.
29 V uložený čas navrátě se, potáhne na poledne, ale to nebude podobné prvnímu ani poslednímu.
൨൯നിയമിക്കപ്പെട്ട കാലത്ത് അവൻ വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പത്തെപ്പോലെ കാര്യങ്ങൾ സാദ്ധ്യമാകുകയില്ല.
30 Nebo přijdou proti němu lodí Citejské, pročež bude jej to boleti, tak že opět zlobiti se bude proti smlouvě svaté. Což učině, navrátí se, a srozumění míti bude s těmi, kteříž opustili smlouvu svatou.
൩൦കിത്തീംകപ്പലുകൾ അവന്റെനേരെ വരും; അതുകൊണ്ട് അവൻ വ്യസനിച്ച് മടങ്ങിച്ചെന്ന്, വിശുദ്ധനിയമത്തിനു വിരോധമായി ക്രുദ്ധിച്ച് പ്രവർത്തിക്കും; അവൻ മടങ്ങിച്ചെന്ന് വിശുദ്ധനിയമം ഉപേക്ഷിക്കുന്നവരെ ആദരിക്കും.
31 A vojska veliká podlé něho státi budou, a poškvrní svatyně a pevnosti; odejmou také obět ustavičnou, a postaví ohavnost zpuštění,
൩൧അവൻ അയച്ച സൈന്യങ്ങൾ അണിനിരന്ന്, വിശുദ്ധമന്ദിരവും കോട്ടയും അശുദ്ധമാക്കി, നിരന്തരഹോമം നിർത്തൽചെയ്ത്, ശൂന്യമാക്കുന്ന മ്ലേച്ഛബിംബം പ്രതിഷ്ഠിക്കും.
32 Tak aby ty, kteříž se bezbožně proti smlouvě chovati budou, v pokrytství posiloval úlisnostmi, lid pak, kterýž zná Boha svého, aby jímali. Což i učiní.
൩൨നിയമലംഘികളായി ദുഷ്ടത പ്രവർത്തിക്കുന്നവരെ അവൻ ഉപായംകൊണ്ട് വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്ന് വീര്യം പ്രവർത്തിക്കും.
33 Pročež vyučující lid, vyučující mnohé, padati budou od meče a ohně, zajetí a loupeže za mnohé dny.
൩൩ജനത്തിലെ ബുദ്ധിമാന്മാരായവർ മറ്റുപലർക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്ക് അവർ വാളുകൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവർച്ചകൊണ്ടും ഇടറിവീണുകൊണ്ടിരിക്കും;
34 A když padati budou, malou pomoc míti budou; nebo připojí se k nim mnozí pochlebně.
൩൪ഇടറിവീഴുമ്പോൾ അവർക്ക് അല്പം സഹായവും രക്ഷയും ലഭിക്കും; പലരും കപടഭാവത്തോടെ അവരോട് ചേർന്നുനിൽക്കും.
35 Z těch pak, kteříž jiné vyučují, padati budou, aby prubováni a čištěni a bíleni byli až do času jistého; neboť to ještě potrvá až do času uloženého.
൩൫എന്നാൽ അവസാനംവരെ അവരിൽ ശോധനയും ശുദ്ധീകരണവും നിർമ്മലീകരണവും നടക്കേണ്ടതിന് ബുദ്ധിമാന്മാരിൽ ചിലർ വീഴും; നിശ്ചയിക്കപ്പെട്ടകാലത്തു മാത്രം അവസാനം വരും.
36 Král zajisté ten bude činiti podlé vůle své, a pozdvihne se a zvelebí nad každého boha, i proti Bohu nade všemi bohy nejsilnějšímu mluviti bude divné věci; a šťastně se mu povede až do vykonání prchlivosti, ažby se to, což uloženo jest, vykonalo.
൩൬രാജാവോ, സ്വന്തഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവനും മേലായി സ്വയം മഹത്ത്വീകരിക്കുകയും ദൈവാധിദൈവത്തിന്റെ നേരെ ദൂഷണവചനങ്ങൾ സംസാരിക്കുകയും ദൈവക്രോധം ചൊരിയുവോളം അവന് ഇതെല്ലാം സാധിക്കുകയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നത് സംഭവിക്കുമല്ലോ.
37 Ani k bohům otců svých se nenakloní, ani k milování žen, aniž k komu z bohů se nakloní, proto že se nade všecko velebiti bude.
൩൭അവൻ എല്ലാറ്റിനും മീതെ തന്നെത്താൻ മഹത്ത്വീകരിക്കുകയാൽ, തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും മറ്റു യാതൊരു ദേവനെയും കൂട്ടാക്കുകയില്ല.
38 A na místě Boha nejsilnějšího ctíti bude boha, kteréhož neznali otcové jeho; ctíti bude zlatem a stříbrem, a kamením drahým a klénoty.
൩൮അതിന് പകരം അവൻ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാർ അറിയാത്ത ആ ദേവനെ അവൻ പൊന്നുകൊണ്ടും വെള്ളികൊണ്ടും രത്നങ്ങൾകൊണ്ടും മനോഹരവസ്തുക്കൾകൊണ്ടും ബഹുമാനിക്കും.
39 A tak dovede toho, že pevnosti Nejsilnějšího budou boha cizího, a kteréž se mu viděti bude, poctí slávou, a způsobí, aby panovali nad mnohými, a zemi rozdělí místo mzdy.
൩൯അവൻ അന്യദേവനെ ആരാധിക്കുന്ന ഒരു ജനത്തെ, കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവയ്ക്കും; അവനെ അംഗീകരിക്കുന്നവർക്ക് അവൻ മഹത്ത്വം വർദ്ധിപ്പിക്കും; അവൻ അവരെ അധിപതികളാക്കി ദേശം പ്രതിഫലമായി അവർക്ക് വിഭാഗിച്ചുകൊടുക്കും.
40 Při dokonání pak toho času trkati se s ním bude král polední, ale král půlnoční oboří se na něj s vozy a s jezdci a lodími mnohými, a přitáhna do zemí, jako povodeň projde.
൪൦അന്ത്യകാലത്ത് തെക്കെദേശത്തെ രാജാവ് അവനെ ആക്രമിക്കും; വടക്കെദേശത്തെ രാജാവ് രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടി ചുഴലിക്കാറ്റുപോലെ അവന്റെനേരെ വരും; അവൻ രാജ്യങ്ങളിലേക്ക് കടക്കുകയും പെരുവെള്ളംപോലെ കവിഞ്ഞ് പോകുകയും ചെയ്യും;
41 Potom přitáhne do země Judské, a mnohé země padnou. Tito pak ujdou ruky jeho, Idumejští a Moábští, a prvotiny synů Ammon.
൪൧അവൻ മനോഹരദേശത്തും കടക്കും; പതിനായിരക്കണക്കിന് ആളുകൾ ഇടറിവീഴും; എങ്കിലും ഏദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കൈയിൽനിന്ന് വഴുതിപ്പോകും.
42 A když ruku svou vztáhne na země, ani země Egyptská nebude moci jeho zniknouti.
൪൨അവൻ രാജ്യങ്ങളുടെ നേരെ കൈ നീട്ടും; ഈജിപ്റ്റ് ദേശവും അവന്റെ കൈയിൽനിന്ന് ഒഴിഞ്ഞുപോകുകയില്ല.
43 Nebo opanuje poklady zlata a stříbra, a všecky klénoty Egyptské; Lubimští také a Mouřenínové za ním půjdou.
൪൩അവൻ പൊന്ന് വെള്ളി എന്നീ നിക്ഷേപങ്ങളും ഈജിപ്റ്റിലെ മനോഹര വസ്തുക്കളും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ പിന്നാലെ വരും.
44 V tom noviny od východu a od půlnoci přestraší jej; pročež vytáhne s prchlivostí velikou, aby hubil a mordoval mnohé.
൪൪എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ അവൻ പരവശനാകും; അതുമൂലം അവൻ പലരെയും നശിപ്പിച്ച് നിർമ്മൂലമാക്കേണ്ടതിന് മഹാക്രോധത്തോടെ പുറപ്പെടും.
45 I rozbije stany paláce svého mezi mořemi, na hoře okrasy svatosti; a když přijde k skonání svému, nebude míti žádného spomocníka.
൪൫പിന്നെ അവൻ സമുദ്രത്തിനും മഹത്ത്വപൂർണ്ണമായ വിശുദ്ധപർവ്വതത്തിനും മദ്ധ്യത്തിൽ രാജകീയ കൂടാരം അടിക്കും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കുകയുമില്ല”.