< 1 Kronická 5 >
1 Synové pak Rubenovi prvorozeného Izraelova: (nebo on byl prvorozený, ale když poškvrnil lože otce svého, dáno jest prvorozenství jeho synům Jozefovým, syna Izraelova, však jemu není přičteno prvorozenství.
യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: - അവനല്ലോ ആദ്യജാതൻ; എങ്കിലും അവൻ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ടു അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർക്കു ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.
2 Nebo Judas byl nejsilnější z bratří svých, a kníže mezi nimi, ale prvorozenství Jozefovi náleželo ).
യെഹൂദാ തന്റെ സഹോദരന്മാരെക്കാൾ പ്രബലനായ്തീർന്നു; അവനിൽനിന്നു പ്രഭു ഉത്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിന്നു ലഭിച്ചു‒
3 Synové, pravím, Rubenovi, prvorozeného Izraelova: Enoch, Fallu, Ezron a Charmi.
യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, പല്ലൂ, ഹെസ്രോൻ, കർമ്മി.
4 Synové Joelovi: Semaiáš syn jeho, Gog syn jeho, Semei syn jeho;
യോവേലിന്റെ പുത്രന്മാർ: അവന്റെ മകൻ ശെമയ്യാവു; അവന്റെ മകൻ ഗോഗ്; അവന്റെ മകൻ ശിമെയി; അവന്റെ മകൻ മീഖാ;
5 Mícha syn jeho, Reaiáš syn jeho, Bál syn jeho;
അവന്റെ മകൻ രെയായാവു; അവന്റെ മകൻ ബാൽ;
6 Béra syn jeho, jehož zavedl Tiglatfalazar král Assyrský. Ten byl knížetem pokolení Rubenova.
അവന്റെ മകൻ ബെയേര; അവനെ അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ ബദ്ധനാക്കി കൊണ്ടുപോയി; അവൻ രൂബേന്യരിൽ പ്രഭുവായിരുന്നു.
7 Bratří pak jeho po čeledech jejich, když vyčteni byli po rodinách svých, knížetem byl Jehiel a Zachariáš.
അവരുടെ വംശാവലി തലമുറതലമുറയായി എഴുതിയിരുന്ന പ്രകാരം കുലം കുലമായി അവന്റെ സഹോദരന്മാർ ആരെന്നാൽ: തലവനായ യയീയേൽ,
8 A Béla syn Azaza, syna Semy, syna Joelova. Ten bydlil v Aroer až do Nébo a Balmeon.
സെഖര്യാവു, അരോവേരിൽ നെബോവും ബാൽ-മെയോനുംവരെ പാർത്ത ബേല; അവൻ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.
9 Potom i na východ bydlil, až kudy se vchází na poušť od řeky Eufrates; nebo stáda jejich rozmnožila se v zemi Galádské.
അവരുടെ കന്നുകാലികൾ ഗിലെയാദ്‌ദേശത്തു പെരുകിയിരുന്നതുകൊണ്ടു അവർ കിഴക്കോട്ടു ഫ്രാത്ത് നദിമുതൽ മരുഭൂമിവരെ പാർത്തു.
10 Pročež ve dnech Saulových bojovali s Agarenskými, kteříž poraženi jsou od ruky jejich. A tak bydlili v staních jejich po vší krajině východní země Galádské.
ശൗലിന്റെ കാലത്തു അവർ ഹഗ്രീയരോടു യുദ്ധംചെയ്തു; അവർ അവരുടെ കയ്യാൽ പട്ടുപോയശേഷം അവർ ഗിലെയാദിന്നു കിഴക്കു എല്ലാടവും കൂടാരം അടിച്ചു പാർത്തു.
11 Synové pak Gádovi naproti nim bydlili v zemi Bázan, až do Sálechy.
ഗാദിന്റെ പുത്രന്മാർ അവർക്കു എതിരെ ബാശാൻദേശത്തു സൽകാവരെ പാർത്തു.
12 Joel byl kníže jejich, a Safan druhý. Ale Janai a Safat v Bázan zůstali.
തലവനായ യോവേൽ, രണ്ടാമനായ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.
13 Bratří pak jejich po domích otců svých: Michael, Mesullam, Seba, Jorai, Jachan, Zia, Heber, těch sedm.
അവരുടെ പിതൃഭവനത്തിലെ സഹോദരന്മാർ: മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാൻ, സീയ, ഏബെർ ഇങ്ങനെ ഏഴുപേർ.
14 (Ti byli synové Abichailovi, synové Hurovi, synové Jaroachovi, synové Galádovi, synové Michaelovi, synové Jesisovi, synové Jachdovi, synové Buzovi.)
ഇവർ ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകൻ; അവൻ ഗിലെയാദിന്റെ മകൻ; അവൻ മീഖായേലിന്റെ മകൻ; അവൻ യെശീശയുടെ മകൻ; അവൻ യഹദോവിന്റെ മകൻ;
15 Též Ahi syn Abdiele, syna Gunova, kníže v domě otců jich.
അവൻ ബൂസിന്റെ മകൻ; ഗൂനിയുടെ മകനായ അബ്ദീയേലിന്റെ മകനായ അഹി അവരുടെ പിതൃഭവനത്തിൽ തലവനായിരുന്നു.
16 I bydlili v Galád, v Bázan a v vesnicech jeho, a ve všech předměstích Sáron, až do hranic jejich.
അവർ ഗിലെയാദിലെ ബാശാനിലും അതിന്നുൾപ്പെട്ട പട്ടണങ്ങളിലും അവരുടെ അതിരുകളോളം ശാരോനിലെ എല്ലാപുല്പുറങ്ങളിലും പാർത്തു.
17 Všickni tito vyčteni byli ve dnech Jotama krále Judského, a ve dnech Jeroboáma krále Izraelského.
ഇവരുടെ വംശാവലി ഒക്കെയും യെഹൂദാരാജാവായ യോഥാമിന്റെ കാലത്തും യിസ്രായേൽരാജാവായ യൊരോബെയാമിന്റെ കാലത്തും എഴുതിയിരിക്കുന്നു.
18 Synů Rubenových a Gádových a polovice pokolení Manassesova, mužů silných, nosících štít a meč, a natahujících lučiště, a umělých v bitvě, čtyřidceti a čtyři tisíce, sedm set a šedesát vycházejících k boji.
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലുകുലെച്ചു എയ്‌വാനും പ്രാപ്തിയുള്ളവരും യുദ്ധസാമർത്ഥ്യമുള്ളവരുമായ പടച്ചേവകർ നാല്പത്തുനാലായിരത്തെഴുനൂറ്ററുപതു പേരുണ്ടായിരുന്നു.
19 I bojovali s Agarenskými, Iturejskými, Nafejskými a Nodabskými.
അവർ ഹഗ്രീയരോടും യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധംചെയ്തു.
20 A měli pomoc proti nim. I dáni jsou v ruku jich Agarenové i všecko, což měli. Nebo k Bohu volali v boji, a vyslyšel je, nebo doufali v něho.
അവരുടെ നേരെ അവർക്കു സഹായം ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോടു നിലവിളിച്ചു അവനിൽ ആശ്രയം വെച്ചതുകൊണ്ടു അവൻ അവരുടെ പ്രാർത്ഥന കേട്ടരുളി.
21 I zajali stáda jejich, velbloudů jejich padesáte tisíců, a dobytka dvě stě a padesáte tisíců, a oslů dva tisíce, a lidí sto tisíc osob.
അവൻ അമ്പതിനായിരം ഒട്ടകം, രണ്ടുലക്ഷത്തമ്പതിനായിരം ആടു, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചു കൊണ്ടുപോയി.
22 Zraněných také množství padlo, nebo od Boha byla porážka ta. I bydlili na místě jejich až do přestěhování svého.
യുദ്ധം ദൈവഹിതത്താൽ ഉണ്ടായതുകൊണ്ടു അധികംപേർ ഹതന്മാരായി വീണു. അവർ പ്രവാസകാലംവരെ അവർക്കു പകരം പാർത്തു.
23 Synové pak polovice pokolení Manassesova bydlili v té zemi od Bázanu až do Balhermon i Sanir, totiž hory Hermon; nebo i oni rozmnoženi byli.
മനശ്ശെയുടെ പാതിഗോത്രക്കാർ ദേശത്തു പാർത്തു ബാശാൻമുതൽ ബാൽ-ഹെർമ്മോനും, സെനീരും, ഹെർമ്മോൻ പർവ്വതവും വരെ പെരുകി പരന്നു.
24 Tato pak byla knížata v domě otců jejich: Efer, Jesi, Eliel, Azriel, Jeremiáš, Hodaviáš a Jachdiel, muži udatní a silní, muži slovoutní, knížata domu otců svých.
അവരുടെ പിതൃഭവനങ്ങളുടെ തലവന്മാരാവിതു: ഏഫെർ, യിശി, എലീയേൽ, അസ്ത്രീയേൽ, യിരെമ്യാവു, ഹോദവ്യാവു, യഹദീയേൽ; ഇവർ ശൂരന്മാരും ശ്രുതിപ്പെട്ടവരും തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരും ആയിരുന്നു.
25 Ale když přestoupili proti Bohu otců svých, a smilnili, následujíce bohů národů země té, kteréž shladil Bůh od tváři jejich:
എന്നാൽ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തോടു ദ്രോഹംചെയ്തു, ദൈവം അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞ ദേശത്തെ ജാതികളുടെ ദേവന്മാരോടു ചേർന്നു പരസംഗമായി നടന്നു.
26 Vzbudil Bůh Izraelský ducha Fule krále Assyrského, a ducha Tiglatfalazara krále Assyrského, kterýž přenesl pokolení Rubenovo a Gádovo a polovici pokolení Manassesova, a dovedl je do Chelach a do Chabor, až do Hara a k řece Gozan až do dnešního dne.
ആകയാൽ യിസ്രായേലിന്റെ ദൈവം അശ്ശൂർരാജാവായ പൂലിന്റെയും അശ്ശൂർരാജാവായ തിഗ്ലത്ത്-പിൽനേസരിന്റെയും മനസ്സുണർത്തി; അവൻ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും പിടിച്ചു ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാൻ നദീതീരത്തേക്കും കൊണ്ടുപോയി; അവിടെ അവർ ഇന്നുവരെയും ഇരിക്കുന്നു.