< 1 Kronická 3 >

1 Tito jsou pak synové Davidovi, kteříž se jemu zrodili v Hebronu: Prvorozený Amnon z Achinoam Jezreelské, druhý Daniel z Abigail Karmelské;
ഹെബ്രോനിൽവെച്ചു ദാവീദിനു ജനിച്ച പുത്രന്മാർ ഇവരാണ്: ആദ്യജാതൻ യെസ്രീൽക്കാരി അഹീനോവമിന്റെ മകനായ അമ്നോൻ ആയിരുന്നു. രണ്ടാമൻ കർമേൽക്കാരിയായ അബീഗയിലിന്റെ മകൻ ദാനീയേൽ.
2 Třetí Absolon syn Maachy, dcery Tolmai, krále Gessur, čtvrtý Adoniáš, syn Haggit;
മൂന്നാമൻ ഗെശൂർ രാജാവായ തൽമായിയുടെ മകളായ മയഖായുടെ മകൻ അബ്ശാലോം. നാലാമൻ ഹഗ്ഗീത്തിൽ ജനിച്ച അദോനിയാവ്.
3 Pátý Sefatiáš z Abitál, šestý Jetram, z Egly manželky jeho.
അഞ്ചാമൻ അബീതാലിന്റെ മകനായ ശെഫത്യാവ്. ആറാമൻ അദ്ദേഹത്തിന്റെ ഭാര്യ എഗ്ലായിൽ ജനിച്ച യിത്‌രെയാം.
4 Šest se mu jich zrodilo v Hebronu, kdež kraloval sedm let a šest měsíců; třidceti pak a tři kraloval v Jeruzalémě.
ദാവീദ് ഏഴുവർഷവും ആറുമാസവും ഭരണം നടത്തിയിരുന്ന ഹെബ്രോനിൽവെച്ച് അദ്ദേഹത്തിനു ജനിച്ച പുത്രന്മാരാണ് ഇവർ ആറുപേരും. ദാവീദ് ജെറുശലേമിൽ മുപ്പത്തിമൂന്നുവർഷം ഭരണംനടത്തി,
5 Potom tito se jemu zrodili v Jeruzalémě: Sammua, Sobab, Nátan a Šalomoun, čtyři, z Betsabé, dcery Amielovy;
അവിടെവെച്ച് അദ്ദേഹത്തിനു ജനിച്ച മക്കൾ ഇവരാണ്: ശമ്മൂവാ, ശോബാബ്, നാഥാൻ, ശലോമോൻ. ഇവർ നാലുപേരും അമ്മീയേലിന്റെ മകൾ ബേത്ത്-ശേബയിൽ ജനിച്ചു.
6 Též Ibchar, Elisama a Elifelet;
യിബ്ഹാർ, എലീശാമ, എലീഫേലെത്ത്,
7 A Noga, Nefeg a Jafia;
നോഗഹ്, നേഫെഗ്, യാഫിയ,
8 A Elisama, Eliada a Elifelet, těch devět.
എലീശാമ, എല്യാദാ, എലീഫേലെത്ത് എന്നീ ഒൻപതുപേർ.
9 Všickni ti synové Davidovi krom synů ženin, a Támar sestra jejich.
ദാവീദിനു വെപ്പാട്ടിമാരിൽ ജനിച്ച പുത്രന്മാരെ കൂടാതെയുള്ള പുത്രന്മാരാണ് ഇവരെല്ലാം. താമാർ അവരുടെ സഹോദരിയായിരുന്നു.
10 Syn pak Šalomounův Roboám, Abiam syn jeho, Aza syn jeho, Jozafat syn jeho,
ശലോമോന്റെ മകൻ ആയിരുന്നു രെഹബെയാം രെഹബെയാമിന്റെ മകൻ അബീയാവ്, അബീയാവിന്റെ മകൻ ആസാ, ആസായുടെ മകൻ യെഹോശാഫാത്ത്,
11 Joram syn jeho, Ochoziáš syn jeho, Joas syn jeho,
യെഹോശാഫാത്തിന്റെ മകൻ യെഹോരാം, യെഹോരാമിന്റെ മകൻ അഹസ്യാവ്, അഹസ്യാവിന്റെ മകൻ യോവാശ്,
12 Amaziáš syn jeho, Azariáš syn jeho, Jotam syn jeho,
യോവാശിന്റെ മകൻ അമസ്യാവ്, അമസ്യാവിന്റെ മകൻ അസര്യാവ്, അസര്യാവിന്റെ മകൻ യോഥാം,
13 Achas syn jeho, Ezechiáš syn jeho, Manasses syn jeho,
യോഥാമിന്റെ മകൻ ആഹാസ്, ആഹാസിന്റെ മകൻ ഹിസ്കിയാവ്, ഹിസ്കിയാവിന്റെ മകൻ മനശ്ശെ,
14 Amon syn jeho, Joziáš syn jeho.
മനശ്ശെയുടെ മകൻ ആമോൻ, ആമോന്റെ മകൻ യോശിയാവ്
15 Synové pak Joziášovi: Prvorozený Jochanan, druhý Joakim, třetí Sedechiáš, čtvrtý Sallum.
യോശിയാവിന്റെ പുത്രന്മാർ: ആദ്യജാതനായ യോഹാനാൻ, രണ്ടാമൻ യെഹോയാക്കീം, മൂന്നാമൻ സിദെക്കീയാവ്, നാലാമൻ ശല്ലൂം.
16 Synové pak Joakimovi: Jekoniáš syn jeho, Sedechiáš syn jeho.
യെഹോയാക്കീമിന്റെ പിൻഗാമികൾ: അദ്ദേഹത്തിന്റെ മകൻ യെഖൊന്യാവും അദ്ദേഹത്തിന്റെ സഹോദരൻ സിദെക്കീയാവും.
17 Synové pak Jekoniáše vězně: Salatiel syn jeho.
ബന്ദികളാക്കപ്പെട്ട യെഖൊന്യാവിന്റെ പിൻഗാമികൾ: അദ്ദേഹത്തിന്റെ മകൻ ശെയൽത്തിയേൽ,
18 Toho pak Malkiram, Pedai, Senazar, Jekamia, Hosama a Nedabia.
മൽക്കീരാം, പെദായാവ്, ശെനസ്സർ, യെക്കമ്യാവ്, ഹോശാമ, നെദാബെയാ.
19 Synové pak Pedaiovi: Zorobábel a Semei. A syn Zorobábelův: Mesullam, Chananiáš, a Selomit sestra jejich.
പെദായാവിന്റെ പുത്രന്മാർ: സെരൂബ്ബാബേലും ശിമെയിയും. സെരൂബ്ബാബേലിന്റെ പുത്രന്മാർ: മെശുല്ലാമും ഹനന്യാവും. ശെലോമീത്ത് അവരുടെ സഹോദരി ആയിരുന്നു.
20 Toho pak Chasuba, Ohel, Berechiáš, Chasadiáš a Jusabchesed, těch pět.
മറ്റ് അഞ്ചുപേരുംകൂടി ഉണ്ടായിരുന്നു: ഹശൂബാ, ഓഹെൽ, ബേരെഖ്യാവ്, ഹസദ്യാവ്, യൂശബ്-ഹേസെദ്.
21 Syn pak Chananiášův: Pelatia a Izaiáš. Synové Refaie, synové Arnanovi, synové Abdiášovi, synové Sechaniovi.
ഹനന്യാവിന്റെ പിൻഗാമികൾ: പെലത്യാവ്, യെശയ്യാവ്, രെഫായാവിന്റെ പുത്രന്മാർ, അർന്നാന്റെ പുത്രന്മാർ, ഓബദ്യാവിന്റെ പുത്രന്മാർ, ശെഖന്യാവിന്റെ പുത്രന്മാർ.
22 A synové Sechaniovi: Semaiáš. A synové Semaiášovi: Chattus, Igal, Bariach, Neariáš a Safat, šest.
ശെഖന്യാവിന്റെ പിൻഗാമികൾ: ശെമയ്യാവും അദ്ദേഹത്തിന്റെ മക്കളും: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയര്യാവ്, ശാഫാത്ത് എന്നിവരും—ഇങ്ങനെ ആറുപേർ.
23 A syn Neariáše: Elioenai, Ezechiáš a Azrikam, ti tři.
നെയര്യാവിന്റെ പുത്രന്മാർ: എല്യോവേനായി, ഹിസ്കിയാവ്, അസ്രീക്കാം—ഇങ്ങനെ മൂന്നുപേർ.
24 Též synové Elioenai: Hodaviáš, Eliasib, Pelaiáš, Akkub, Jochanan, Delaiáš a Anani, těch sedm.
എല്യോവേനായിയുടെ പുത്രന്മാർ: ഹോദവ്യാവ്, എല്യാശീബ്, പെലായാഹ്, അക്കൂബ്, യോഹാനാൻ, ദെലായാവ്, അനാനി—ഇങ്ങനെ ഏഴുപേർ.

< 1 Kronická 3 >