< Psalmi 86 >

1 Molitva. Davidova. Prigni uho svoje, Jahve, i usliši me jer sam bijedan i ubog.
ദാവീദിന്റെ ഒരു പ്രാർത്ഥന. യഹോവേ, ചെവി ചായിക്കണമേ; എനിക്കുത്തരമരുളണമേ; ഞാൻ എളിയവനും ദരിദ്രനും ആകുന്നു.
2 Čuvaj dušu moju jer sam posvećen tebi; spasi slugu svoga koji se uzda u te! Ti si moj Bog;
എന്റെ പ്രാണനെ കാക്കണമേ; ഞാൻ അങ്ങയുടെ ഭക്തനാകുന്നുവല്ലോ; എന്റെ ദൈവമേ, അങ്ങയിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കണമേ.
3 o Gospode, smiluj mi se jer povazdan vapijem k tebi.
കർത്താവേ, എന്നോട് കൃപയുണ്ടാകണമേ; ഇടവിടാതെ ഞാൻ അങ്ങയോട് നിലവിളിക്കുന്നു.
4 Razveseli dušu sluge svoga jer k tebi, Jahve, dušu uzdižem.
അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കണമേ; യഹോവേ, അങ്ങയിലേക്ക് ഞാൻ എന്റെ ഉള്ളം ഉയർത്തുന്നു.
5 Jer ti si, Gospode, dobar i rado praštaš, pun si ljubavi prema svima koji te zazivaju.
കർത്താവേ, അവിടുന്ന് നല്ലവനും ക്ഷമിക്കുന്നവനും അങ്ങയോട് അപേക്ഷിക്കുന്ന എല്ലാവരോടും മഹാദയാലുവും ആകുന്നു.
6 Slušaj, Jahve, molitvu moju i pazi na glas vapaja mog.
യഹോവേ, എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ; എന്റെ യാചനകൾ ശ്രദ്ധിക്കണമേ.
7 U dan tjeskobe vapijem k tebi jer ćeš me uslišati.
അവിടുന്ന് എനിക്ക് ഉത്തരമരുളുകയാൽ എന്റെ കഷ്ടദിവസത്തിൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
8 Nema ti ravna među bozima, Gospode, nema djela kakvo je tvoje.
കർത്താവേ, ദേവന്മാരിൽ അങ്ങേക്ക് തുല്യനായി ആരുമില്ല. അങ്ങയുടെ പ്രവൃത്തികൾക്കു തുല്യമായി ഒരു പ്രവൃത്തിയുമില്ല.
9 Svi narodi što ih stvori doći će i klanjat' se tebi, o Jahve, i slavit će ime tvoje.
കർത്താവേ, അവിടുന്ന് ഉണ്ടാക്കിയ സകലജനതതികളും തിരുമുമ്പിൽ വന്ന് നമസ്കരിക്കും; അവർ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തും.
10 Jer ti si velik i činiš čudesa: ti si jedini Bog.
൧൦അവിടുന്ന് വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമല്ലയോ?; അവിടുന്ന് മാത്രം ദൈവമാകുന്നു.
11 Uči me, Jahve, svojemu putu da hodim vjeran tebi, usmjeri srce moje da se boji imena tvojega!
൧൧യഹോവേ, അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമെ; എന്നാൽ ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും; അങ്ങയുടെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ.
12 Hvalit ću te, Gospode, Bože moj, svim srcem svojim, slavit ću ime tvoje dovijeka,
൧൨എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്തുതിക്കും; അങ്ങയുടെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.
13 jer tvoje ljubavi prema meni ima izobila, istrgao si moju dušu iz dubine Podzemlja. (Sheol h7585)
൧൩എന്നോടുള്ള അങ്ങയുടെ ദയ വലിയതാണല്ലോ; അവിടുന്ന് എന്റെ പ്രാണനെ പാതാളത്തിന്റെ ആഴത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നു. (Sheol h7585)
14 O Bože, oholice se digoše na me, mnoštvo silnika život mi vreba i nemaju tebe pred očima.
൧൪ദൈവമേ, അഹങ്കാരികൾ എന്നോട് എതിർത്തിരിക്കുന്നു. നീചന്മാരുടെ കൂട്ടം എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നു. അവർ അങ്ങയെ ശ്രദ്ധിക്കുന്നതുമില്ല.
15 No ti si, Gospode Bože, milosrdan i blag, spor na srdžbu - sama ljubav i vjernost.
൧൫കർത്താവേ, അങ്ങ് കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നെ.
16 Pogledaj na me i smiluj se meni; daj svome sluzi snage svoje i spasi sina sluškinje svoje!
൧൬എന്നിലേക്കു തിരിഞ്ഞ് എന്നോട് കൃപയുണ്ടാകണമേ; അങ്ങയുടെ ദാസന് അങ്ങയുടെ ശക്തി തന്ന്, അങ്ങയുടെ ദാസിയുടെ പുത്രനെ രക്ഷിക്കണമേ.
17 Daj mi milostivo znak naklonosti svoje, da vide moji mrzitelji i da se postide, jer si mi ti, o Jahve, pomogao, ti me utješio.
൧൭എന്നെ വെറുക്കുന്നവർ കണ്ട് ലജ്ജിക്കേണ്ടതിന് നന്മയ്ക്കായി ഒരു അടയാളം എനിക്ക് തരണമേ; യഹോവേ, അവിടുന്ന് എന്നെ സഹായിച്ച് ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.

< Psalmi 86 >