< Psalmi 135 >

1 Aleluja! Hvalite ime Jahvino, hvalite, sluge Jahvine
യഹോവയെ സ്തുതിക്കുവിൻ; യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ; യഹോവയുടെ ദാസന്മാരേ, കർത്താവിനെ സ്തുതിക്കുവിൻ.
2 koji u Domu Jahvinu stojite u predvorjima Doma Boga našega!
യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിന്റെ പ്രാകാരങ്ങളിലും നില്‍ക്കുന്നവരേ,
3 Hvalite Jahvu jer dobar je Jahve, pjevajte imenu njegovu jer je ljupko!
യഹോവയെ സ്തുതിക്കുവിൻ; യഹോവ നല്ലവൻ അല്ലയോ; കർത്താവിന്റെ നാമത്തിന് കീർത്തനം ചെയ്യുവിൻ; അത് മനോഹരമല്ലയോ.
4 Jer Jahve sebi odabra Jakova, Izraela za dragu svojinu.
യഹോവ യാക്കോബിനെ തനിക്കായും യിസ്രായേലിനെ തന്റെ നിക്ഷേപമായും തിരഞ്ഞെടുത്തിരിക്കുന്നു.
5 Znadem da je velik Jahve, da je nad bozima svim gospodar.
യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവ് സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു.
6 Što god se Jahvi svidi, to čini na nebu i na zemlji, na moru i u bezdanima.
ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളുടെ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നു.
7 Oblake diže s kraja zemlje; stvara kiši munje, vjetar izvodi iz skrovišta njegovih.
ദൈവം ഭൂമിയുടെ അറ്റത്തുനിന്ന് നീരാവി പൊങ്ങുമാറാക്കുന്നു; അവിടുന്ന് മഴയ്ക്കായി മിന്നലുകൾ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.
8 On Egiptu pobi prvorođence, ljude i stoku podjednako.
അവിടുന്ന് ഈജിപ്റ്റിൽ, മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ ഒരുപോലെ സംഹരിച്ചു.
9 On učini znamenja i čudesa usred tebe, Egipte, protiv Faraona i svih slugu njegovih.
ഈജിപ്റ്റ് ദേശമേ, നിന്റെ മദ്ധ്യത്തിൽ ദൈവം ഫറവോന്റെമേലും അവന്റെ സകലഭൃത്യന്മാരുടെ മേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.
10 On pobi narode mnoge i pogubi kraljeve moćne:
൧൦ദൈവം വലിയ ജനതകളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.
11 Sihona, kralja amorejskog, i Oga, kralja bašanskog, i sva kraljevstva kanaanska.
൧൧അമോര്യരുടെ രാജാവായ സീഹോനെയും ബാശാൻരാജാവായ ഓഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നെ.
12 I dade njihovu zemlju u baštinu, u baštinu Izraelu, narodu svom.
൧൨അവരുടെ ദേശത്തെ തനിക്ക് അവകാശമായി, തന്റെ ജനമായ യിസ്രായേലിന് അവകാശമായി കൊടുത്തു.
13 Ime tvoje, o Jahve, ostaje dovijeka i spomen na te, o Jahve, od koljena do koljena.
൧൩യഹോവേ, അങ്ങയുടെ നാമം ശാശ്വതമായും യഹോവേ, അങ്ങയുടെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.
14 Jer Jahve štiti narod svoj, slugama svojim on je milostiv.
൧൪യഹോവ തന്റെ ജനത്തിന് ന്യായപാലനം ചെയ്യും; കർത്താവ് തന്റെ ദാസന്മാരോട് സഹതപിക്കും.
15 Kumiri poganski, srebro i zlato, ljudskih su ruku djelo:
൧൫ജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.
16 usta imaju, a ne govore; oči imaju, a ne vide;
൧൬അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല;
17 uši imaju, a ne čuju; i nema daha u ustima njihovim.
൧൭അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; അവയുടെ വായിൽ ശ്വാസവുമില്ല.
18 Takvi su i oni koji ih napraviše i svi koji se u njih uzdaju.
൧൮അവ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; അവയിൽ ആശ്രയിക്കുന്ന ഏതൊരുവനും അങ്ങനെ തന്നെ.
19 Dome Izraelov, Jahvu blagoslivljaj! Dome Aronov, Jahvu blagoslivljaj!
൧൯യിസ്രായേൽ ഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോൻഗൃഹമേ, യഹോവയെ വാഴ്ത്തുക.
20 Dome Levijev, Jahvu blagoslivljaj! Štovatelji Jahvini, Jahvu blagoslivljajte!
൨൦ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുക.
21 Blagoslovljen sa Siona Jahve koji prebiva u Jeruzalemu!
൨൧യെരൂശലേമിൽ അധിവസിക്കുന്ന യഹോവ സീയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിക്കുവിൻ.

< Psalmi 135 >