< Psalmi 128 >
1 Hodočasnička pjesma. Blago svakome koji se Jahve boji, koji njegovim hodi stazama!
൧ആരോഹണഗീതം. യഹോവയെ ഭയപ്പെട്ട്, അവിടുത്തെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ;
2 Plod ruku svojih ti ćeš uživati, blago tebi, dobro će ti biti.
൨നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്ക് നന്മവരും.
3 Žena će ti biti kao plodna loza u odajama tvoje kuće; sinovi tvoji k'o mladice masline oko stola tvojega.
൩നിന്റെ ഭാര്യ നിന്റെ വീടിനകത്ത് ഫലപ്രദമായ മുന്തിരിവള്ളി പോലെയും നിന്റെ മക്കൾ നിന്റെ മേശയ്ക്കു ചുറ്റും ഒലിവുതൈകൾ പോലെയും ഇരിക്കും.
4 Eto, tako će biti blagoslovljen čovjek koji se Jahve boji!
൪യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.
5 Blagoslovio te Jahve sa Siona, uživao sreću Jeruzalema sve dane života svog!
൫യഹോവ സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കും; നിന്റെ ആയുഷ്കാലമെല്ലാം നീ യെരൂശലേമിന്റെ നന്മ കാണും.
6 Vidio djecu svojih sinova, mir nad Izraelom!
൬നിന്റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.