< Mudre Izreke 29 >
1 Čovjek koji, po opomeni, ostaje tvrdoglav, u tren će se slomiti, i neće mu biti spasa.
൧തുടർച്ചയായി ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്ന് നശിച്ചുപോകും.
2 Narod se veseli kad se množe pravednici, a puk uzdiše kad zavlada opaki.
൨നീതിമാന്മാർ വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു; ദുഷ്ടൻ ആധിപത്യം നടത്തുമ്പോൾ ജനം ഞരങ്ങുന്നു.
3 Čovjek koji ljubi mudrost, veseli oca svoga, a koji se druži s bludnicama, rasipa imetak.
൩ജ്ഞാനം ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോട് സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്ത് നശിപ്പിക്കുന്നു.
4 Kralj pravicom održava državu, a ruši je čovjek koji nameće daće.
൪രാജാവ് ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു; നികുതി വർദ്ധിപ്പിക്കുന്നവൻ അതിനെ നശിപ്പിക്കുന്നു.
5 Čovjek koji laska bližnjemu svome razapinje mrežu stopama njegovim.
൫കൂട്ടുകാരനോട് മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന് ഒരു വല വിരിക്കുന്നു.
6 U grijehu je zamka zlu čovjeku, a pravednik likuje i veseli se.
൬ദുഷ്ക്കർമ്മി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.
7 Pravednik razumije pravo malenih, a opaki ne shvaća spoznaju.
൭നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്ന് അറിയുന്നില്ല.
8 Podsmjevači uzbunjuju grad, a mudri stišavaju srdžbu.
൮പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു; ജ്ഞാനികൾ ക്രോധത്തെ ശമിപ്പിക്കുന്നു.
9 Kad se mudrac parbi s bezumnikom, il' se srdio, il' se smijao, svejednako mira nema.
൯ജ്ഞാനിക്കും ഭോഷനും തമ്മിൽ തർക്കം ഉണ്ടായിട്ട് ഭോഷൻ കോപിക്കുകയോ ചിരിക്കുകയോ ചെയ്തേക്കാം; എന്നാൽ അവിടെ ശാന്തത ഉണ്ടാകുകയില്ല.
10 Krvopije mrze poštenoga, a pravednici mu se za život brinu.
൧൦രക്തപാതകന്മാർ നിഷ്ക്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.
11 Bezumnik izlijeva sav svoj gnjev, a mudrac susteže svoju srdžbu.
൧൧മൂഢൻ തന്റെ കോപം മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനി അതിനെ അടക്കി ശമിപ്പിക്കുന്നു.
12 Ako vladalac posluša riječ lažljivu, sve mu sluge postaju opake.
൧൨അധിപതി നുണ കേൾക്കുവാൻ തുടങ്ങിയാൽ അവന്റെ ഭൃത്യന്മാരെല്ലാവരും ദുഷ്ടന്മാരാകും.
13 Siromah se i gulikoža susreću: Jahve obojici prosvjetljuje oči.
൧൩ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു; ഇരുവരുടെയും കണ്ണ് യഹോവ പ്രകാശിപ്പിക്കുന്നു.
14 Kralj koji sudi siromasima po istini ima prijesto čvrst dovijeka.
൧൪അഗതികൾക്ക് വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.
15 Šiba i ukor podaruju mudrost, a razuzdan mladić sramoti majku svoju.
൧൫വടിയും ശാസനയും ജ്ഞാനം നല്കുന്നു; തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന ബാലൻ അമ്മയ്ക്ക് ലജ്ജ വരുത്തുന്നു.
16 Kad se množe opaki, množi se i grijeh, ali pravednici promatraju propast njihovu.
൧൬ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു; നീതിമാന്മാർ അവരുടെ വീഴ്ച കാണും.
17 Ukori sina svoga, i zadovoljit će te i dati radost duši tvojoj.
൧൭നിന്റെ മകനെ ശിക്ഷിക്കുക; അവൻ നിനക്ക് ആശ്വാസമായിത്തീരും; അവൻ നിന്റെ മനസ്സിന് പ്രമോദം വരുത്തും.
18 Kad objave nema, narod se razuzda, a blago onome tko se drži Zakona!
൧൮വെളിപ്പാട് ഇല്ലാത്തിടത്ത് ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.
19 Samim se riječima sluga ne popravlja, jer se ne pokorava iako umom shvaća.
൧൯ദാസനെ നന്നാക്കുവാൻ വാക്കുമാത്രം പോരാ; അവൻ അത് ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.
20 Jesi li vidio čovjeka brza na riječima? I bezumnik ima više nade nego on.
൨൦വാക്കിൽ തിടുക്കമുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാൾ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.
21 Tko mazi slugu svoga od djetinjstva bit će mu poslije neposlušan.
൨൧ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോട് അവൻ ഒടുവിൽ ദുശ്ശാഠ്യം കാണിക്കും.
22 Gnjevljiv čovjek zameće svađu, a naprasit čovjek počini mnoge grijehe.
൨൨കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു.
23 Oholost ponizuje čovjeka, a ponizan duhom postiže časti.
൨൩മനുഷ്യന്റെ ഗർവ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവൻ മാനം പ്രാപിക്കും.
24 Tko s lupežom plijen dijeli, mrzi sebe samog: čuje proklinjanje i ništa ne otkriva.
൨൪കള്ളന്റെ പങ്കാളി സ്വന്തം പ്രാണനെ പകക്കുന്നു; അവൻ സത്യം ചെയ്യുന്നു; ഒന്നും വെളിപ്പെടുത്തുന്നതുമില്ല.
25 Strah čovjeku postavlja zamku, a tko se uzda u Jahvu, nalazi okrilje.
൨൫മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവൻ രക്ഷപ്രാപിക്കും.
26 Mnogi traže milost vladaočevu, ali Jahve dijeli pravdu svakome.
൨൬അനേകം പേർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന് ന്യായവിധിയോ യഹോവയിൽനിന്നു വരുന്നു.
27 Nepravednik je mrzak pravednicima, a pravednik je mrzak opakima.
൨൭നീതികെട്ടവൻ നീതിമാന്മാർക്ക് വെറുപ്പ്; സന്മാർഗ്ഗി ദുഷ്ടന്മാർക്കും വെറുപ്പ്.