< Brojevi 5 >

1 Jahve reče Mojsiju:
യഹോവ മോശയോടു കൽപ്പിച്ചു:
2 “Naredi Izraelcima da iz tabora odstrane svakoga gubavca, svakoga koji imadne izljev i svakoga koji se onečisti mrtvim tijelom.
“കുഷ്ഠരോഗമോ, എന്തെങ്കിലും സ്രവമോ ഉള്ളവരെയും, മൃതശരീരംനിമിത്തം ആചാരപരമായി അശുദ്ധരായവരെയും പാളയത്തിൽനിന്ന് പുറത്താക്കാൻ ഇസ്രായേല്യരോടു കൽപ്പിക്കുക.
3 Odstranite i muške i ženske! Izvan tabora ih istjerajte da ne onečiste svoje tabore u kojima ja boravim među njima.”
സ്ത്രീപുരുഷഭേദമെന്യേ അവരെ പുറത്താക്കുക; അവരുടെ ഇടയിൽ ഞാൻ വസിക്കുന്ന പാളയം അവർ അശുദ്ധമാക്കാതിരിക്കാൻ പാളയത്തിൽനിന്ന് അവരെ പുറത്താക്കുക.”
4 Izraelci tako učine: istjeraju ih iz tabora. Kako je Jahve rekao Mojsiju, tako Izraelci učine.
ഇസ്രായേല്യർ അങ്ങനെ ചെയ്തു; അവർ അവരെ പാളയത്തിനു പുറത്താക്കി. യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ അവർ ചെയ്തു.
5 Jahve reče Mojsiju:
യഹോവ മോശയോട് അരുളിച്ചെയ്തു:
6 “Kaži Izraelcima: Kad koji čovjek ili žena počini bilo kakav grijeh na štetu čovjeka ogriješivši se protiv Jahve, i osjeti se krivim,
“ഇസ്രായേല്യരോടു പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ ഏതിലെങ്കിലും ഒരാളോടു തെറ്റുചെയ്ത് യഹോവയോട് അവിശ്വസ്തരായാൽ ആ വ്യക്തി കുറ്റക്കാരനാണ്;
7 neka prizna počinjeni grijeh, nadoknadi štetu što bolje može te još doda tome petinu i dadne onome kome je nanio nepravdu.
ആ മനുഷ്യൻ താൻ ചെയ്ത പാപം ഏറ്റുപറയണം. തന്റെ തെറ്റിന് അയാൾ പൂർണ പ്രായശ്ചിത്തം ചെയ്യണം; മുതലിനോട് അഞ്ചിലൊന്നു കൂട്ടിച്ചേർത്ത്, ആരോടു ദ്രോഹം ചെയ്തോ, അയാൾക്കു കൊടുക്കണം.
8 Ako čovjek ne bi imao bližeg rođaka kome bi se nadoknada mogla uručiti, dužna nadoknada pripada Jahvi za svećenika, ne računajući u to pomirbenoga ovna kojim će svećenik izvršiti nad krivcem obred pomirenja.
എന്നാൽ തെറ്റിനു പ്രായശ്ചിത്തം ചെയ്യാൻ ആ വ്യക്തിക്ക് അടുത്ത ബന്ധുക്കളാരുമില്ലെങ്കിൽ പ്രായശ്ചിത്തം യഹോവയ്ക്കുള്ളതായിരിക്കും, അത് അവന്റെ പാപപരിഹാരത്തിനുള്ള ആട്ടുകൊറ്റനോടൊപ്പം പുരോഹിതനു കൊടുക്കണം.
9 I svaka podizanica od svih posvećenih stvari što ih Izraelci svećeniku donose njemu pripada.
പുരോഹിതന്റെ മുമ്പിൽ ഇസ്രായേല്യർ കൊണ്ടുവരുന്ന സകലവിശുദ്ധ സംഭാവനകളും അദ്ദേഹത്തിനുള്ളതായിരിക്കും.
10 Svakome idu stvari koje je posvetio; i neka svećeniku bude ono što njemu tko dadne.”
ഓരോരുത്തരുടെയും വിശുദ്ധവഴിപാടുകൾ അർപ്പിക്കുന്ന വ്യക്തിയുടേതുതന്നെയായിരിക്കും; എന്നാൽ ആ വ്യക്തി പുരോഹിതനു നൽകുന്നതെന്തും പുരോഹിതനുള്ളതായിരിക്കും.’”
11 Jahve reče Mojsiju:
പിന്നെ യഹോവ മോശയോട് അരുളിച്ചെയ്തു:
12 “Govori Izraelcima i reci im: Ako nekome žena pođe stranputicom te mu se iznevjeri
“ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘ഒരു പുരുഷന്റെ ഭാര്യ പിഴച്ച് അവനോട് അവിശ്വസ്തയായിത്തീരുകയും;
13 i netko s njom legne, ali to ostane sakriveno očima njezina muža i žena ostane neotkrivena iako se oskvrnula te protiv nje ne bude svjedoka budući da u činu nije bila uhvaćena -
പരപുരുഷനുമൊത്ത് അവൾ ലൈംഗികബന്ധത്തിലേർപ്പെടുകയും—അവൾ അശുദ്ധയെങ്കിലും പ്രവൃത്തിയിൽ പിടിക്കപ്പെടാത്തതിനാൽ അവൾക്കെതിരേ സാക്ഷിയില്ലാതിരിക്കുകയും—ഇക്കാര്യം അവളുടെ ഭർത്താവിനു മറഞ്ഞിരിക്കുകയും അവളുടെ അശുദ്ധി കണ്ടുപിടിക്കപ്പെടാതിരിക്കുകയും
14 i sad muža obuzme duh ljubomore i on postane ljubomoran na svoju ženu koja se oskvrnula; ili ako ga spopadne duh ljubomore te postane ljubomoran na svoju ženu a da se ona nije oskvrnula -
അവനു സംശയം ജനിക്കുകയും തന്റെ ഭാര്യയെ സംശയത്തോടെ വീക്ഷിക്കുകയും ചെയ്താൽ—അല്ല, അവൾ അശുദ്ധയായിട്ടില്ല എങ്കിലും ഭർത്താവ് അവളെ സംശയിച്ചാൽ—
15 neka taj muž dovede svoju ženu svećeniku. Neka za nju donese prinos: desetinu efe ječmenog brašna. Neka po njemu ne polijeva ulja niti na nj stavlja tamjana, jer to je prinosnica za ljubomoru, spomen-prinosnica da podsjeti na grijeh.
അവൻ തന്റെ ഭാര്യയെ പുരോഹിതന്റെ മുമ്പിൽ കൊണ്ടുചെല്ലണം. അവൾക്കുവേണ്ടി വഴിപാടായി അവൻ ഒരു ഓമെർ യവമാവും കൊണ്ടുചെല്ലണം. അതിന്മേൽ എണ്ണ ഒഴിക്കുകയോ കുന്തിരിക്കം ഇടുകയോ അരുത്, കാരണം അതു സംശയത്തിന്റെ ഭോജനയാഗമാണ്—അപരാധസ്മാരകമായ ഭോജനയാഗംതന്നെ.
16 Neka svećenik povede tu ženu i postavi je pred Jahvu.
“‘പുരോഹിതൻ അവളെ കൊണ്ടുവന്ന് യഹോവയുടെമുമ്പാകെ നിർത്തണം.
17 Sad neka svećenik uzme posvećene vode u kakvu zemljanu posudu i, uzevši prašine što je na podu Prebivališta, neka je svećenik ubaci u vodu.
ഒരു മൺപാത്രത്തിൽ വിശുദ്ധജലം എടുത്ത് സമാഗമകൂടാരത്തിന്റെ തറയിൽനിന്നെടുത്ത പൊടി പുരോഹിതൻ ആ വെള്ളത്തിൽ ഇടണം.
18 Pošto je svećenik postavio ženu pred Jahvu, neka joj otkrije glavu a na njezine ruke stavi spomen-prinosnicu, to jest žitnu prinosnicu za ljubomoru, s svećenik neka drži u ruci vodu gorčine i prokletstva.
പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിർത്തി, അദ്ദേഹം അവളുടെ തല അനാവരണം ചെയ്ത്, അനുസ്മരണയാഗം, സംശയത്തിന്റെ ഭോജനയാഗംതന്നെ, അവളുടെ കൈകളിൽ വെക്കണം. ശാപകരമായ കയ്‌പുവെള്ളം പുരോഹിതൻതന്നെ അദ്ദേഹത്തിന്റെ കൈകളിൽ വഹിക്കണം.
19 Zatim neka svećenik ženu zakune. Neka joj reče: 'Ako nikad čovjek s tobom nije ležao te ako nisi išla stranputicom i oskvrnula se dok si bila pod vlašću svoga muža, budi pošteđena od ove vode gorčine i prokletstva!
പിന്നീട് പുരോഹിതൻ സ്ത്രീയെ ശപഥംചെയ്യിച്ചു പറയേണ്ടത്: “നീ നിന്റെ ഭർത്താവുമായി വിവാഹബന്ധത്തിൽ ആയിരിക്കെ, മറ്റൊരു പുരുഷനും നിന്നോടൊത്തു ലൈംഗികബന്ധത്തിലേർപ്പെടുകയോ വഴിപിഴച്ചുപോകുകയോ ചെയ്യാതെ, നീ ശുദ്ധയായിരിക്കുന്നെങ്കിൽ, ശാപകരമായ ഈ കയ്‌പുവെള്ളം നിനക്കു ഹാനി വരുത്താതിരിക്കട്ടെ.
20 Ali ako si išla stranputicom dok si bila pod vlašću svoga muža te se oskvrnula; ako je koji čovjek osim tvoga muža legao s tobom ...'
എന്നാൽ നീ നിന്റെ ഭർത്താവുമായി വിവാഹബന്ധത്തിൽ ആയിരിക്കെ, വഴിപിഴച്ച് നിന്റെ ഭർത്താവല്ലാത്ത അന്യപുരുഷനുമൊത്ത് ലൈംഗികബന്ധത്തിലേർപ്പെട്ട് നിന്നെത്തന്നെ അശുദ്ധയാക്കിയിരിക്കുന്നെങ്കിൽ”—
21 Ovdje neka svećenik zakune ženu ovom kletvom: neka joj rekne: Jahve te postavio za prokletstvo i kletvu među tvojim narodom, učinio da ti uvene rodnica i da ti se utroba nadme!
ഇവിടെ പുരോഹിതൻ സ്ത്രീയെക്കൊണ്ടു ശപഥംചെയ്യിച്ച് ഇങ്ങനെ പറയണം—“യഹോവ നിന്റെ തുട ക്ഷയിപ്പിച്ചു നിന്റെ ഉദരം വീർപ്പിക്കുമ്പോൾ നിന്റെ ജനം നിന്നെ ശപിക്കാനും ആക്ഷേപിക്കാനും ഇടയാകട്ടെ.
22 Neka ova voda prokletstva zađe u tvoju utrobu! Trbuh ti se od nje naduo, a rodnica uvenula! - A žena neka poprati: Amen! Amen!
നിന്റെ ഉദരം വീർക്കുകയും തുട ക്ഷയിക്കുകയും ചെയ്യത്തക്കവണ്ണം, ശാപത്തിന് ഉതകുന്ന ഈ ജലം നിന്റെ ശരീരത്തിൽ പ്രവേശിക്കട്ടെ.” “‘അപ്പോൾ സ്ത്രീ, “ആമേൻ, ആമേൻ” എന്നു പറയണം.
23 Potom neka ta prokletstva svećenik napiše na list pa ih ispere u vodu gorčine.
“‘പുരോഹിതൻ ഈ ശാപങ്ങളെ ഒരു ചുരുളിൽ എഴുതി അതു കഴുകി കയ്‌പുവെള്ളത്തിലാക്കണം.
24 Onda neka ženu napoji vodom gorčine i prokletstva, da bi se voda gorčine po njoj razišla i napunila je gorkošću.
ശാപകരമായ കയ്‌പുവെള്ളം സ്ത്രീയെ കുടിപ്പിക്കണം. ശാപകരമായ ഈ കയ്‌പുവെള്ളം അവളിൽ കടന്ന് കയ്പേറിയതായിത്തീരും.
25 Neka svećenik onda uzme iz ženine ruke prinosnicu za ljubomoru, prinese je pred Jahvom kao žrtvu prikaznicu te je donese na žrtvenik.
പുരോഹിതൻ അവളുടെ കൈകളിൽനിന്ന് സംശയത്തിന്റെ ഭോജനയാഗം എടുത്ത്, അത് യഹോവയുടെമുമ്പാകെ ഉയർത്തി യാഗപീഠത്തിൽ കൊണ്ടുവരണം.
26 Zagrabivši od prinosnice punu pregršt kao spomen-žrtvu, neka to sažeže u kad na žrtveniku. Napokon, neka ženu napoji vodom.
തുടർന്നു പുരോഹിതൻ ഭോജനയാഗത്തിൽ ഒരുപിടി എടുത്ത് ഒരു സ്മരണാംശമായി യാഗപീഠത്തിൽ ദഹിപ്പിക്കണം; അതിനുശേഷം, അദ്ദേഹം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കണം.
27 Pošto je napoji vodom, bude li oskvrnuta iznevjerivši se svome mužu, voda prokletstva ući će u nju i napunit će je gorčinom; njezina će se utroba naduti a rodnica uvenuti - ta će žena postati prokletstvom u svome narodu.
അവൾ തന്നെത്തന്നെ അശുദ്ധയാക്കി തന്റെ ഭർത്താവിനോട് അവിശ്വസ്തയായിരുന്നെങ്കിൽ, ആ ശാപജലം അവളെ കുടിപ്പിക്കുമ്പോൾ, അത് അവളിൽ കടന്ന് കയ്‌പായിത്തീരും; അവളുടെ ഉദരം വീർക്കുകയും തുട ക്ഷയിക്കുകയും ചെയ്യും, അവൾ തന്റെ ജനത്തിനിടയിൽ ശപിക്കപ്പെട്ടവളായിത്തീരും.
28 A ako žena ne bude oskvrnuta nego nevina, neće joj biti ništa i imat će djece.
എന്നാൽ സ്ത്രീ തന്നെത്തന്നെ അശുദ്ധയാക്കാതെയും മാലിന്യം ഒഴിഞ്ഞവളായും ഇരിക്കുന്നെങ്കിൽ, അവൾ കുറ്റവിമുക്തയാകുകയും ഒരു കുഞ്ഞിനു ജന്മംനൽകുകയും ചെയ്യും.
29 To je obred u slučaju ljubomore, kad žena pođe stranputicom i oskvrne se dok je pod vlašću svoga muža;
“‘ഇതാണു പാതിവ്രത്യശങ്ക സംബന്ധിച്ചുള്ള നിയമം. ഒരു ഭർത്താവുമായി വിവാഹബന്ധത്തിലായിരിക്കെ വഴിപിഴച്ച് തന്നെത്താൻ അശുദ്ധയാക്കുകയോ,
30 ili kad kojega čovjeka obuzme duh ljubomore te postane ljubomoran na svoju ženu. Neka, dakle, postavi svoju ženu pred Jahvu, a svećenik neka nad njom izvrši sav ovaj obred.
ഒരു പുരുഷൻ തന്റെ ഭാര്യയെ സംശയിക്കുകയോ ചെയ്യുമ്പോഴുള്ള നിയമം ഇതുതന്നെ. പുരോഹിതൻ അവളെ യഹോവയുടെമുമ്പിൽ നിർത്തി, ഈ നിയമങ്ങളെല്ലാം ആ സ്ത്രീയുടെമേൽ നടപ്പിൽവരുത്തണം.
31 Neka je muž slobodan od krivnje, a žena neka snosi svoju krivnju.”
എന്നാൽ ഭർത്താവ് അകൃത്യത്തിൽനിന്ന് വിമുക്തനായിരിക്കും, എന്നാൽ സ്ത്രീ തന്റെ അകൃത്യം വഹിക്കണം.’”

< Brojevi 5 >