< Job 23 >
൧അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2 “Zar mi je i danas tužaljka buntovna? Teška mu ruka iz mene vapaj budi:
൨“ഇന്നും എന്റെ സങ്കടം കയ്പേറിയതാകുന്നു; ദൈവത്തിന്റെ കൈ എന്റെ ഞരക്കത്തേക്കാൾ ഭാരമാകുന്നു.
3 o, kada bih znao kako ću ga naći, do njegova kako doprijeti prijestolja,
൩ദൈവത്തെ എവിടെ കാണും എന്നറിഞ്ഞെങ്കിൽ കൊള്ളാമായിരുന്നു; അവിടുത്തെ ന്യായാസനത്തിനരികിൽ ഞാൻ ചെല്ലുമായിരുന്നു.
4 pred njim parnicu bih svoju razložio, iz mojih bi usta navrli dokazi.
൪ഞാൻ ദൈവത്തിന്റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു.
5 Rad bih znati što bi meni odvratio i razumjeti riječ što bi je rekao!
൫ദൈവത്തിന്റെ ഉത്തരം എന്തെന്ന് അറിയാമായിരുന്നു; അവിടുന്ന് എന്ത് പറയുമെന്നും ഗ്രഹിക്കാമായിരുന്നു.
6 Zar mu treba snage velike za raspru? Ne, dosta bi bilo da me on sasluša.
൬അവിടുന്ന് മഹാശക്തിയോടെ എന്നോട് വാദിക്കുമോ? ഇല്ല; അവിടുന്ന് എന്നെ ആദരിക്കുകയേയുള്ളൂ.
7 U protivniku bi vidio pravedna, i parnica moja tad bi pobijedila.
൭അവിടെ നേരുള്ളവൻ ദൈവത്തോട് വാദിക്കുമായിരുന്നു; ഞാൻ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യിൽനിന്ന് രക്ഷപെടുമായിരുന്നു.
8 Na istok krenem li, naći ga ne mogu; pođem li na zapad, ne razabirem ga.
൮ഞാൻ കിഴക്കോട്ട് ചെന്നാൽ അവിടുന്ന് അവിടെ ഇല്ല; പടിഞ്ഞാറോട്ട് ചെന്നാൽ അവിടുത്തെ കാണുകയില്ല.
9 Ištem na sjeveru, al' ga ne opažam; nevidljiv je ako se k jugu okrenem.
൯വടക്ക് അവിടുന്ന് പ്രവർത്തിക്കുമ്പോൾ നോക്കി; അങ്ങയെ കാണുന്നില്ല; തെക്കോട്ട് അവിടുന്ന് തിരിയുന്നു; അങ്ങയെ കാണുന്നില്ലതാനും.
10 Pa ipak, on dobro zna put kojim kročim! Neka me kuša: čist k'o zlato ću izići!
൧൦എന്നാൽ ഞാൻ നടക്കുന്ന വഴി അവിടുന്ന് അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്ത് വരും.
11 Noga mi se stopa njegovih držala, putem sam njegovim išao ne skrećuć';
൧൧എന്റെ പാദങ്ങൾ അവിടുത്തെ കാൽച്ചുവട് പിൻതുടർന്ന് ചെല്ലുന്നു; ഞാൻ വിട്ടുമാറാതെ അവിടുത്തെ വഴി പ്രമാണിക്കുന്നു.
12 slušao sam nalog njegovih usana, pohranih mu riječi u grudima svojim.
൧൨ഞാൻ അവിടുത്തെ അധരങ്ങളുടെ കല്പന വിട്ട് പിന്മാറിയിട്ടില്ല; അവിടുത്തെ വായിലെ വചനങ്ങളെ എന്റെ ആഹാരത്തേക്കാൾ സൂക്ഷിച്ചിരിക്കുന്നു.
13 Al' htjedne li štogod, tko će ga odvratit'? Što zaželi dušom, to će ispuniti.
൧൩അവിടുന്ന് മാറ്റമില്ലാത്തവൻ; അവിടുത്തെ പിന്തിരിപ്പിക്കുന്നത് ആര്? തിരുവുള്ളത്തിന്റെ താത്പര്യം അവിടുന്ന് അനുഷ്ഠിക്കും.
14 Izvršit će što je dosudio meni, kao i sve drugo što je odlučio!
൧൪എനിക്ക് നിയമിച്ചിരിക്കുന്നത് അവിടുന്ന് നിവർത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവിടുത്തെ പക്കൽ ഉണ്ട്.
15 Zbog toga pred njime sav ustravljen ja sam, i što više mislim, jače strah me hvata.
൧൫അതുകൊണ്ട് ഞാൻ അവിടുത്തെ സാന്നിദ്ധ്യത്തിൽ ഭ്രമിക്കുന്നു; ഓർക്കുമ്പോൾ ഞാൻ അവിടുത്തെ ഭയപ്പെടുന്നു.
16 U komade Bog mi je srce smrvio, užasom me svega prožeo Svesilni,
൧൬ദൈവം എനിക്ക് അധൈര്യം വരുത്തി, സർവ്വശക്തൻ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.
17 premda nisam ni u tminama propao, ni u mraku što je lice moje zastro.
൧൭ഞാൻ പരവശനായിരിക്കുന്നത് അന്ധകാരംനിമിത്തമല്ല, കൂരിരുട്ട് എന്റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.