< Jeremija 43 >
1 Kad je Jeremija svemu narodu kazao sve riječi Jahve, Boga njihova, sve one riječi radi kojih ga je Jahve, Bog njihov, k njima poslao,
൧യിരെമ്യാവ് സകലജനത്തോടും അവരുടെ ദൈവമായ യഹോവ അവനെ അവരുടെ അടുക്കൽ അയച്ചു പറയിച്ച ഈ സകലവചനങ്ങളും, അവരുടെ ദൈവമായ യഹോവയുടെ സകലവചനങ്ങളും തന്നെ, പറഞ്ഞു തീർന്നശേഷം
2 Azarja, sin Hošajin, i Johanan, sin Kareahov, i svi oni drski ljudi odgovoriše Jeremiji: “Laži nam govoriš. Nije te poslao Jahve da nam govoriš: 'Ne idite u Egipat da se ondje nastanite',
൨ഹോശയ്യാവിന്റെ മകനായ അസര്യാവും കാരേഹിന്റെ മകനായ യോഹാനാനും അഹങ്കാരികളായ സകലപുരുഷന്മാരും യിരെമ്യാവിനോട്: നീ വ്യാജം പറയുന്നു; ‘ഈജിപ്റ്റിൽ ചെന്നു പാർക്കേണ്ടതിന് അവിടെ പോകരുതെന്നു’ പറയുവാൻ ഞങ്ങളുടെ ദൈവമായ യഹോവ നിന്നെ അയച്ചിട്ടില്ല.
3 nego Baruh, sin Nerijin, podgovori te da nas predaš u ruke Kaldejcima koji će nas pogubiti ili odvesti u sužanjstvo babilonsko!”
൩കല്ദയർ ഞങ്ങളെ കൊന്നുകളയേണ്ടതിനും ഞങ്ങളെ ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോകേണ്ടതിനും ഞങ്ങളെ അവരുടെ കയ്യിൽ ഏല്പിക്കുവാൻ നേര്യാവിന്റെ മകനായ ബാരൂക്ക് നിന്നെ ഞങ്ങൾക്കു വിരോധമായി ഉത്സാഹിപ്പിക്കുന്നു” എന്ന് പറഞ്ഞു.
4 I Johanan, sin Kareahov, i svi zapovjednici i sav narod ne poslušaše glasa Jahvina da ostanu u zemlji judejskoj.
൪അങ്ങനെ കാരേഹിന്റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും സകലജനവും യെഹൂദാദേശത്തു വസിക്കണം എന്നുള്ള യഹോവയുടെ വാക്ക് അനുസരിച്ചില്ല.
5 Nego Johanan, sin Kareahov, i vojni zapovjednici povedoše sav ostatak Judin, one što se vratiše iz zemalja kamo bijahu izagnani, da se nastane u zemlji judejskoj:
൫സകലജാതികളുടെയും ഇടയിൽ ചിതറിപ്പോയിട്ട് യെഹൂദാദേശത്തു വസിക്കേണ്ടതിനു മടങ്ങിവന്ന മുഴുവൻ യെഹൂദാശിഷ്ടത്തെയും
6 muževe, žene i djecu i sve kraljevske kćeri i sve ljude koje je Nebuzaradan, zapovjednik tjelesne straže, ostavio kod Gedalije, sina Šafanova sina Ahikama, pa i proroka Jeremiju, i Baruha, sina Nerijina,
൬പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസർ-അദാൻ ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ഏല്പിച്ചിരുന്ന എല്ലാവരെയും യിരെമ്യാപ്രവാചകനെയും നേര്യാവിന്റെ മകനായ ബാരൂക്കിനെയും കാരേഹിന്റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും കൂട്ടിക്കൊണ്ട്,
7 te se oni iseliše u Egipat, jer ne slušahu glasa Jahvina. I tako dođoše u Tafnis.
൭യഹോവയുടെ വാക്ക് അനുസരിക്കാതെ ഈജിപ്റ്റിൽ ചെന്ന് തഹ്പനേസ് വരെ എത്തി.
8 U Tafnisu dođe riječ Jahvina Jeremiji:
൮തഹ്പനേസിൽവച്ച് യിരെമ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
9 “Uzmi u ruke velikoga kamenja i ugradi ga, pred svim Judejcima, meljtom u pločnik što je pred ulazom u faraonov dvor.
൯“നീ വലിയ കല്ലുകൾ എടുത്ത് യെഹൂദാപുരുഷന്മാർ കാൺകെ തഹ്പനേസിൽ ഫറവോന്റെ അരമനയുടെ പടിക്കലുള്ള കളത്തിലെ കളിമണ്ണിൽ കുഴിച്ചിട്ട് അവരോടു പറയേണ്ടത്:
10 I reci im: Ovako govori Jahve nad Vojskama, kralj Izraelov: 'Evo šaljem po slugu svojega Nabukodonozora, kralja babilonskoga. On će postaviti prijestolje na ovo kamenje što sam ga ugradio i nad njim će razapeti svoju nebnicu.
൧൦“യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എന്റെ ദാസനായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ വരുത്തി ഞാൻ കുഴിച്ചിട്ട ഈ കല്ലുകളിന്മേൽ അവന്റെ സിംഹാസനം വയ്ക്കും; അവൻ അവയുടെമേൽ തന്റെ മണിപ്പന്തൽ നിവർത്തും.
11 Da, doći će i udarit će na zemlju egipatsku: Tko je za smrt, u smrt! Tko za izgnanstvo, u izgnanstvo! Tko za mač, pod mač!
൧൧അവൻ അന്ന് ഈജിപ്റ്റ് ജയിച്ചടക്കി മരണത്തിനുള്ളവരെ മരണത്തിനും പ്രവാസത്തിനുള്ളവരെ പ്രവാസത്തിനും വാളിനുള്ളവരെ വാളിനും ഏല്പിക്കും.
12 On će vatrom sažeći hramove bogova egipatskih, spalit će i izagnati bogove, očistit će zemlju egipatsku kao što pastir svoj plašt otrijebi od buha. I onda će, nesmetan, odavde otići.
൧൨ഞാൻ ഈജിപ്റ്റിലെ ദേവന്മാരുടെ ക്ഷേത്രങ്ങൾക്കു തീ വയ്ക്കും; അവയെ ചുട്ടുകളഞ്ഞശേഷം അവൻ അവരെ പ്രവാസത്തിലേക്കു കൊണ്ടുപോകും; ഒരിടയൻ തന്റെ പുതപ്പ് ചെള്ളിനെ നീക്കി വൃത്തിയാക്കുന്നതുപോലെ അവൻ ഈജിപ്റ്റ് ദേശത്തെ പുതയ്ക്കുകയും അവിടെനിന്നു സമാധാനത്തോടെ പുറപ്പെട്ടുപോകുകയും ചെയ്യും.
13 Porazbijat će spomenike hrama Sunca koji je u Heliopolu, a hramove bogova egipatskih ognjem će spaliti.'”
൧൩അവൻ ഈജിപ്റ്റ് ദേശത്ത് ബേത്ത്-ശേമെശിലെ വിഗ്രഹങ്ങളെ തകർത്ത് ഈജിപ്റ്റിലെ ദേവന്മാരുടെ ക്ഷേത്രങ്ങൾ തീവച്ച് ചുട്ടുകളയും.