< Estera 6 >

1 Te noći kralj ne mogaše usnuti. Zato naredi da mu donesu i čitaju knjigu znamenitih događaja, Ljetopise.
അന്ന് രാത്രി രാജാവിന് ഉറക്കം വരാഞ്ഞതിനാൽ അവൻ ദിനവൃത്താന്തങ്ങൾ കുറിച്ചുവെച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാൻ കല്പിച്ചു; അത് രാജാവിനെ വായിച്ചു കേൾപ്പിച്ചു;
2 Tu se nađe zapisano kako je Mordokaj prokazao Bigtanu i Tereša, dva dvoranina kraljeva, čuvare praga, koji su se spremali da podignu ruke na kralja Ahasvera.
വാതിൽകാവല്ക്കാരായ രാജാവിന്റെ ഷണ്ഡന്മാരിൽ ബിഗ്ദ്ധാനാ, തേരെശ് എന്നീ രണ്ടുപേർ അഹശ്വേരോശ്‌രാജാവിനെ കയ്യേറ്റം ചെയ്യുവാൻ ശ്രമിച്ചിരുന്ന സംഗതി മൊർദെഖായി അറിയിച്ചപ്രകാരം അതിൽ എഴുതിയിരിക്കുന്നത് കണ്ടു.
3 Kralj upita: "Kakva je čast i kakvo je odlikovanje zapalo Mordokaja za sve to?" Kraljeve sluge, dvorani koji ga slušahu, odgovoriše: "Ništa nije učinjeno za nj."
“ഇതിന് വേണ്ടി മൊർദെഖായിക്ക് എന്ത് ബഹുമാനവും പദവിയും കൊടുത്തു” എന്ന് രാജാവ് ചോദിച്ചു. “ഒന്നും കൊടുത്തിട്ടില്ല” എന്ന് രാജാവിനെ സേവിച്ചുനിന്ന ഭൃത്യന്മാർ പറഞ്ഞു.
4 Kralj onda zapita: "Tko je u predvorju?" A to u vanjsko predvorje kraljevske palače bijaše stigao Haman da traži od kralja neka objese Mordokaja na vješalima koja su već bila podignuta za nj.
“പ്രാകാരത്തിൽ ആരുണ്ട്” എന്ന് രാജാവ് ചോദിച്ചു. എന്നാൽ ഹാമാൻ മൊർദെഖായിക്ക് വേണ്ടി താൻ തയ്യാറാക്കിയ കഴുവിന്മേൽ അവനെ തൂക്കിക്കൊല്ലുവാൻ രാജാവിനോട് അപേക്ഷിക്കുവാൻ രാജധാനിയുടെ പുറത്ത് പ്രാകാരത്തിൽ വന്ന് നിൽക്കുകയായിരുന്നു.
5 Službenici kraljevi odgovoriše: "Eno se u predvorju nalazi Haman." "Neka uđe!" - naredi kralj.
രാജാവിന്റെ ഭൃത്യന്മാർ അവനോട്: “ഹാമാൻ പ്രാകാരത്തിൽ നില്ക്കുന്നു എന്ന് പറഞ്ഞു. “അവൻ അകത്ത് വരട്ടെ” എന്ന് രാജാവു കല്പിച്ചു.
6 Kako Haman uđe, kralj ga upita: "Što treba učiniti čovjeku koga kralj hoće da počasti?" Haman reče u sebi: "Koga ako ne mene kralj želi počastiti?"
ഹാമാൻ അകത്ത് വന്നപ്പോൾ രാജാവ് അവനോട്: “രാജാവു ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷന് എന്തെല്ലാമാണ് ചെയ്തു കൊടുക്കണ്ടത്” എന്ന് ചോദിച്ചു. എന്നെയല്ലാതെ ആരെ രാജാവ് അത്ര അധികം ബഹുമാനിക്കുവാൻ ആഗ്രഹിക്കും എന്ന് ഹാമാൻ ഉള്ളുകൊണ്ട് വിചാരിച്ചു.
7 Zato odgovori kralju: "Za čovjeka koga kralj želi počastiti
ഹാമാൻ രാജാവിനോട്: “രാജാവ് ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷന് വേണ്ടി
8 treba donijeti kraljevske haljine koje kralj sam oblači i dovesti konja kojega kralj jaše i položiti mu na glavu kraljevsku krunu.
രാജാവ് ധരിക്കുന്ന രാജവസ്ത്രവും രാജാവ് കയറുന്ന കുതിരയും അവന്റെ തലയിൽ വയ്ക്കുന്ന രാജകിരീടവും കൊണ്ടുവരട്ടെ.
9 Haljine i konja neka kralj preda jednome od najuglednijih kneževa kraljevih da bi taj obukao onoga koga kralj želi počastiti i na konju ga odveo na gradski trg uzvikujući pred njim: 'Tako biva onome koga kralj hoće da počasti!'"
വസ്ത്രവും കുതിരയും രാജാവിന്റെ അതിശ്രേഷ്ഠപ്രഭുക്കന്മാരിൽ ഒരുവന്റെ കയ്യിൽ ഏല്പിക്കണം; രാജാവ് ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷനെ ആ വസ്ത്രം ധരിപ്പിച്ച് കുതിരപ്പുറത്ത് കയറ്റി പട്ടണവീഥിയിൽ കൂടെ കൊണ്ടുനടന്നു: രാജാവ് ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷനെ ഇങ്ങനെ ചെയ്യും എന്ന് അവന്റെ മുമ്പിൽ വിളിച്ചുപറയേണം” എന്ന് പറഞ്ഞു.
10 Kralj nato naredi Hamanu: "Uzmi odmah haljine i konja, kako si rekao, pa učini tako Mordokaju Židovu koji sjedi na kraljevim vratima i ne propusti ništa od onoga što si rekao!"
൧൦രാജാവ് ഹാമാനോട്: “നീ വേഗം ചെന്ന് വസ്ത്രവും കുതിരയും നീ പറഞ്ഞതുപോലെ കൊണ്ടുവന്ന് രാജാവിന്റെ വാതില്ക്കൽ ഇരിക്കുന്ന യെഹൂദനായ മൊർദെഖായിക്ക് അങ്ങനെയൊക്കെയും ചെയ്ക; നീ പറഞ്ഞതിൽ നിന്നും ഒന്നും കുറച്ചുകളയരുത് എന്ന് കല്പിച്ചു.
11 Haman uze haljine i konja: obuče u haljine Mordokaja i provede ga na konju po trgu grada vičući pred njim: "Tako biva onome koga kralj hoće da počasti!"
൧൧അപ്പോൾ ഹാമാൻ വസ്ത്രവും കുതിരയും കൊണ്ടുവന്ന് മൊർദെഖായിയെ വസ്ത്രം ധരിപ്പിച്ച് കുതിരപ്പുറത്ത് കയറ്റി പട്ടണവീഥിയിൽ കൂടെ കൊണ്ടുനടന്നു: “രാജാവ് ബഹുമാനിക്കുവാൻ ആഗ്രഹിക്കുന്ന പുരുഷനെ ഇങ്ങനെ ചെയ്യും” എന്ന് അവന്റെ മുമ്പിൽ വിളിച്ചുപറഞ്ഞു.
12 Malo zatim Mordokaj se vrati k vratima kraljevim, a Haman, tužan i zastrte glave, ode žurno kući
൧൨മൊർദെഖായി രാജാവിന്റെ വാതില്ക്കൽ മടങ്ങിവന്നു. ഹാമാനോ തലമൂടി ദുഃഖിതനായി വേഗത്തിൽ വീട്ടിലേക്ക് പോയി.
13 te ispriča Zareši, ženi svojoj, i svima prijateljima svojim što se dogodilo. Njegovi mu savjetnici i žena Zareša rekoše: "Ako Mordokaj, pred kojim si počeo posrtati, pripada židovskom rodu, nećeš ga nadjačati, nego će te on zacijelo oboriti."
൧൩തനിക്ക് സംഭവിച്ചതെല്ലാം ഹാമാൻ ഭാര്യയായ സേരെശിനോടും തന്റെ സകല സ്നേഹിതന്മാരോടും വിവരിച്ചു പറഞ്ഞു. അവന്റെ ഉപദേഷ്ടാക്കന്മാരും അവന്റെ ഭാര്യ സേരെശും അവനോട്: “മൊർദെഖായിയുടെ മുമ്പിൽ നീ വീഴുവാൻ തുടങ്ങി; അവൻ യെഹൂദ്യവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല; അവനോട് തീർച്ചയായും തോറ്റുപോകുംഎന്ന് പറഞ്ഞു.
14 Još su o tom razgovarali, kad eto kraljevih dvorana. Došli su tražiti Hamana da ga žurno odvedu na gozbu koju je priredila Estera.
൧൪അവർ അവനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ രാജാവിന്റെ ഷണ്ഡന്മാർ വന്ന് എസ്ഥേർ ഒരുക്കിയ വിരുന്നിന് ഹാമാനെ വേഗത്തിൽ കൂട്ടിക്കൊണ്ടുപോയി.

< Estera 6 >