< Ponovljeni zakon 27 >

1 Potom Mojsije i starješine izraelske nalože narodu: “Vršite sve zapovijedi što vam ih danas naređujem.
മോശെ യിസ്രായേൽമൂപ്പന്മാരോടൊപ്പം ജനത്തോടു കല്പിച്ചത്: “ഞാൻ ഇന്ന് നിങ്ങളോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിക്കുവിൻ.
2 Onog dana kad prijeđete preko Jordana u zemlju što ti je daje Jahve, Bog tvoj, podigni sebi veliko kamenje; krečom ga okreči
നീ യോർദ്ദാൻ കടന്ന്, നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് എത്തുന്ന ദിവസം, നീ വലിയ കല്ലുകൾ നാട്ടി അവയുടെമേൽ കുമ്മായം തേക്കണം:
3 i na njemu ispiši sve riječi ovoga Zakona u trenutku kad budeš ulazio u zemlju što ti je daje Jahve, Bog tvoj, u zemlju kojom teče med i mlijeko, kako ti je rekao Jahve, Bog otaca tvojih.
നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്ക് വാഗ്ദത്തം ചെയ്തതുപോലെ നിനക്ക് തരുന്ന പാലും തേനും ഒഴുകുന്ന ദേശത്ത് കടന്നുചെന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം ആ കല്ലുകളിൽ എഴുതണം.
4 Kada, dakle, prijeđeš preko Jordana, onda to kamenje, kako ti danas zapovijedam, podigni na brdu Ebalu i okreči ga krečom.
ആകയാൽ നിങ്ങൾ യോർദ്ദാൻ കടന്ന് ഞാൻ ഇന്ന് നിങ്ങളോട് ആജ്ഞാപിക്കുന്ന പ്രകാരം ഈ കല്ലുകൾ ഏബാൽപർവ്വത്തിൽ നാട്ടുകയും അവയുടെമേൽ കുമ്മായം തേക്കുകയും വേണം.
5 Ondje sagradi i žrtvenik Jahvi, Bogu svome - žrtvenik od kamenja na koje nisi spuštao gvožđa.
അവിടെ നിന്റെ ദൈവമായ യഹോവയ്ക്ക് കല്ലുകൊണ്ട് ഒരു യാഗപീഠം പണിയണം; അതിന്മേൽ ഇരിമ്പുകൊണ്ടുള്ള ആയുധം പ്രയോഗിക്കരുത്.
6 Žrtvenik Jahvi, Bogu svome, sagradi od neklesana kamena. Na njemu prinosi paljenice Jahvi, Bogu svome.
ചെത്താത്ത കല്ലുകൊണ്ട് നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയണം; അതിന്മേൽ നിന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കണം.
7 Prinosi i pričesnice i ondje ih blaguj, radujući se pred Jahvom, Bogom svojim.
അവിടെവെച്ച് തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കുകയും വേണം;
8 Ispiši na tom kamenju sve riječi ovoga Zakona: ureži ih dobro.”
ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതണം.
9 Zatim Mojsije i levitski svećenici rekoše svemu Izraelu: “Pozor, Izraele, i slušaj! Danas si postao narodom Jahve, Boga svoga.
മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലാ യിസ്രായേലിനോടും: “യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്കുക; ഇന്ന് നീ, നിന്റെ ദൈവമായ യഹോവയുടെ ജനമായി തീർന്നിരിക്കുന്നു.
10 Zato slušaj glas Jahve, Boga svoga, i vrši zapovijedi njegove i zakone njegove koje ti danas naređujem.”
൧൦ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്ക് അനുസരിച്ച്, ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കണം” എന്നു പറഞ്ഞു.
11 Onoga dana naredi Mojsije narodu:
൧൧അന്ന് മോശെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ:
12 “Kad prijeđete preko Jordana, neka ova plemena: Šimun, Levi, Juda, Jisakar, Josip i Benjamin stanu na brdu Gerizimu da blagoslivljaju narod.
൧൨“നിങ്ങൾ യോർദ്ദാൻ നദി കടന്നശേഷം ജനത്തെ അനുഗ്രഹിക്കുവാൻ ഗെരിസീംപർവ്വതത്തിൽ നില്ക്കേണ്ടവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബെന്യാമീൻ.
13 A ova neka stanu na brdu Ebalu da proklinju: Ruben, Gad, Ašer, Zebulun, Dan i Naftali.
൧൩ശപിക്കുവാൻ ഏബാൽപർവ്വതത്തിൽ നില്ക്കേണ്ടവർ: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി.
14 Neka onda Levijevci preuzmu riječ i jakim glasom reknu svim Izraelcima:
൧൪അപ്പോൾ ലേവ്യർ എല്ലാ യിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടത് എന്തെന്നാൽ:
15 'Proklet bio tko načini kumira, klesana ili livena - zazor Jahvi, djelo rukotvorca, sve ako ga stavi i na potajno mjesto.' - I sav narod neka odgovori: 'Amen!'
൧൫‘ശില്പിയുടെ കൈപ്പണിയായി യഹോവയ്ക്ക് അറപ്പായ വല്ല വിഗ്രഹവും, കൊത്തിയോ വാർത്തോ ഉണ്ടാക്കി, രഹസ്യമായി പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്ന് ഉത്തരം പറയണം.
16 'Proklet bio koji vrijeđa oca svoga i majku svoju!' - I sav narod neka reče: 'Amen!'
൧൬അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
17 'Proklet bio koji pomakne međaš susjedov!' - I sav narod neka reče: 'Amen!'
൧൭കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
18 'Proklet bio koji slijepca zavede na stranputicu!' - I sav narod neka reče: 'Amen!'
൧൮കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
19 'Proklet bio koji krnji prava došljaka, sirote i udovice!' - I sav narod neka reče: 'Amen!'
൧൯പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
20 'Proklet bio koji legne sa ženom oca svoga, jer je razgrnuo pokrivač oca svoga!'- I sav narod neka reče: 'Amen!'
൨൦അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ട് ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
21 'Proklet bio koji legne s bilo kakvom životinjom!' - I sav narod neka reče: 'Amen!'
൨൧വല്ല മൃഗത്തോടുംകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
22 'Proklet bio koji legne sa svojom sestrom, bila ona kći njegova oca ili kći njegove majke.' - I sav narod neka reče: 'Amen!'
൨൨അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്നു പറയണം.
23 'Proklet bio koji legne s punicom svojom!' - I sav narod neka reče: 'Amen!'
൨൩അമ്മാവിയമ്മയോടുകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
24 'Proklet bio koji ubije bližnjega svoga iz potaje!' - I sav narod neka reče: 'Amen!'
൨൪കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
25 'Proklet bio koji primi mito da smrt donese nevinome!' - I sav narod neka reče: 'Amen!'
൨൫കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന് പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.
26 'Proklet bio koji ne bude držao riječi ovoga Zakona i vršio ih!' - I sav narod neka reče: 'Amen!'
൨൬ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി, അവ അനുസരിച്ചു നടക്കാത്തവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയണം.

< Ponovljeni zakon 27 >