< 2 Kraljevima 9 >
1 Prorok Elizej pozva jednoga od proročkih sinova i reče mu: “Opaši se, uzmi sa sobom ovu posudu s uljem pa idi u Ramot Gilead.
൧എലീശാപ്രവാചകൻ ഒരു പ്രവാചക ഗണത്തില്‍ ഒരുവനെ വിളിച്ച് അവനോട് പറഞ്ഞത്: “നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ട് ഗിലെയാദിലെ രാമോത്തിലേക്ക് പോകുക.
2 Kad onamo stigneš, potraži Jehua, sina Jošafatova, sina Nimšijeva. Kad ga nađeš, izvedi ga između njegovih drugova i uvedi ga u pokrajnju sobu.
൨അവിടെ എത്തിയശേഷം നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ എവിടെ ഇരിക്കുന്നു എന്ന് കണ്ടെത്തി, കൂട്ടംകൂടി ഇരിക്കുന്നവരുടെ നടുവിൽനിന്ന് അവനെ എഴുന്നേല്പിച്ച് ഉൾമുറിയിലേക്ക് കൊണ്ടുപോകുക.
3 I uzmi posudu s uljem, izlij mu je na glavu i reci: 'Ovako veli Jahve: Pomazao sam te za kralja izraelskoga.' Zatim otvori vrata i bježi, ne oklijevaj.”
൩അതിന് ശേഷം തൈലപ്പാത്രം എടുത്ത് അവന്റെ തലയിൽ ഒഴിച്ച്: ‘ഞാൻ നിന്നെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു’ എന്ന് പറഞ്ഞിട്ട് വാതിൽ തുറന്ന് ഒട്ടും താമസിക്കാതെ ഓടിപ്പോരുക”.
4 Tada mladi prorok ode u Ramot Gilead.
൪അങ്ങനെ പ്രവാചകനായ ആ യൗവനക്കാരൻ ഗിലെയാദിലെ രാമോത്തിലേക്ക് പോയി.
5 Kad je stigao, zapovjednici vojske upravo su sjedili na okupu. On reče: “Imam ti riječ reći, zapovjedniče!” Jehu upita: “Komu od nas?” On odgovori: “Tebi, zapovjedniče!”
൫അവൻ അവിടെ എത്തിയപ്പോൾ പടനായകന്മാർ ഒരുമിച്ച് ഇരിക്കുന്നത് കണ്ടു: “നായകാ, എനിക്ക് നിന്നോട് ഒരു കാര്യം അറിയിക്കുവാനുണ്ട്” എന്ന് അവൻ പറഞ്ഞതിന്: “ഞങ്ങളിൽ ആരോട്?” എന്ന് യേഹൂ ചോദിച്ചു. “നിന്നോട് തന്നേ, നായകാ” എന്ന് അവൻ ഉത്തരം പറഞ്ഞു.
6 Jehu tada ustade i uđe u kuću. Mladi mu čovjek izli ulje na glavu i reče mu: “Ovako veli Jahve, Bog Izraelov: 'Pomazao sam te za kralja nad Jahvinim narodom, nad Izraelom.
൬യേഹൂ എഴുന്നേറ്റ് മുറിക്കകത്ത് കടന്നു; അപ്പോൾ അവൻ തൈലം യേഹുവിന്റെ തലയിൽ ഒഴിച്ച് അവനോട് പറഞ്ഞതെന്തെന്നാൽ: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു.
7 Ti ćeš pobiti obitelj Ahaba, gospodara tvoga, a ja ću osvetiti krv svojih slugu proroka i krv sviju službenika Jahvinih na Izebeli
൭എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിനും യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിനും ഈസേബെലിനോട് ഞാൻ പ്രതികാരം ചെയ്യേണ്ടതിന് നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നീ സംഹരിച്ചുകളയണം.
8 i na svoj obitelji Ahabovoj. Iskorijenit ću Ahabu sve što mokri uza zid, robove i slobodnjake u Izraelu.
൮ആഹാബ് ഗൃഹം അശേഷം നശിച്ചുപോകേണം; യിസ്രായേലിൽ ആഹാബിനുള്ള സ്വതന്ത്രനോ ദാസനോ ആയ പുരുഷപ്രജയെ എല്ലാം ഞാൻ ഛേദിച്ചുകളയും.
9 Učinit ću s domom Ahabovim kao s domom Jeroboama, sina Nebatova, i kao s domom Baše, sina Ahijina.
൯ഞാൻ ആഹാബ് ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
10 A Izebelu će proždrijeti psi na polju jizreelskom i nitko je neće pokopati.'” - Zatim otvori vrata i pobježe.
൧൦ഈസേബെലിനെ യിസ്രായേൽപ്രദേശത്തുവെച്ച് നായ്ക്കൾ തിന്നുകളയും; അവളെ അടക്കം ചെയ്യുവാൻ ആരും ഉണ്ടാകുകയില്ല”. പെട്ടെന്ന് അവൻ വാതിൽ തുറന്ന് ഓടിപ്പോയി.
11 Jehu iziđe k časnicima svoga gospodara. Oni ga upitaše: “Je li sve u miru? Zašto je ta budala dolazila k tebi?” On im odgovori: “Znate čovjeka i besjedu njegovu.”
൧൧യേഹൂ തന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കൽ പുറത്ത് വന്നപ്പോൾ ഒരുവൻ അവനോട്: “എന്താകുന്നു വിശേഷം? ആ ഭ്രാന്തൻ നിന്റെ അടുക്കൽ വന്നതെന്തിന്?” എന്ന് ചോദിച്ചു. അതിന് അവൻ അവരോട്: “നിങ്ങൾ ആ പുരുഷനെയും അവൻ പറഞ്ഞ കാര്യവും അറിയുന്നുവല്ലോ” എന്ന് പറഞ്ഞു.
12 Oni rekoše: “Ne znamo! Kazuj nam!” On im reče: “Govorio mi je tako i tako i rekao mi: 'Ovako veli Jahve: Pomazao sam te za kralja nad Izraelom.'”
൧൨അപ്പോൾ അവർ: “അത് നേരല്ല; നീ ഞങ്ങളോട് പറയണം” എന്ന് പറഞ്ഞതിന് അവൻ: “ഞാൻ നിന്നെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് തുടങ്ങി ഇന്നിന്ന കാര്യങ്ങൾ അവൻ എന്നോട് സംസാരിച്ചു” എന്ന് പറഞ്ഞു.
13 Odmah oni uzeše svoje ogrtače i prostriješe ih pred njim po stepenicama, zatrubiše u rogove i povikaše: “Jehu je kralj!”
൧൩ഉടനെ അവർ ബദ്ധപ്പെട്ട് ഓരോരുത്തൻ താന്താന്റെ വസ്ത്രം എടുത്ത് കോവണിപ്പടികളിന്മേൽ അവന്റെ കാല്ക്കൽ വിരിച്ചു. കാഹളം ഊതി: “യേഹൂ രാജാവായി” എന്ന് പറഞ്ഞു.
14 Tako Jehu, sin Jošafata, sina Nimšijeva, skova urotu protiv Jorama - Joram je tada branio Ramot Gilead sa svim Izraelcima protiv Hazaela, aramejskog kralja.
൧൪അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ യോരാമിന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും യിസ്രായേൽ ജനവും അരാം രാജാവായ ഹസായേലിന്റെ കയ്യിൽ പെടാതെ ഗിലെയാദിലെ രാമോത്തിനെ കാവൽ നിർത്തി സൂക്ഷിച്ചിരുന്നു.
15 Ali se kralj Joram vratio u Jizreel da liječi rane koje su mu zadali Aramejci u boju s Hazaelom, aramejskim kraljem. - I reče Jehu: “Ako vam je po volji, neka nitko ne utekne iz grada da odnese vijest u Jizreel.”
൧൫അരാം രാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ അരാമ്യസൈന്യത്തിൽ നിന്ന് ഉണ്ടായ മുറിവുകൾക്ക് യിസ്രയേലിൽവെച്ച് ചികിത്സചെയ്യേണ്ടതിന് യോരാംരാജാവ് മടങ്ങിപ്പോന്നിരുന്നു. എന്നാൽ യേഹൂ: “നിങ്ങൾക്ക് സമ്മതമെങ്കിൽ യിസ്രയേലിൽ ചെന്ന് ഈ വർത്തമാനം അറിയിക്കേണ്ടതിന് ആരും പട്ടണം വിട്ടുപോകാതെ സൂക്ഷിക്കണം” എന്ന് പറഞ്ഞു.
16 Jehu se tada pope na kola i ode prema Jizreelu, jer je Joram ondje bolovao, i Ahazja, kralj judejski, došao ga posjetiti.
൧൬അങ്ങനെ യേഹൂ രഥത്തിൽ കയറി യിസ്രായേലിലേക്ക് പോയി; യോരാം അവിടെ കിടപ്പിലായിരുന്നു. യോരാമിനെ കാണുവാൻ യെഹൂദാ രാജാവായ അഹസ്യാവും അവിടെ വന്നിരുന്നു.
17 Stražar koji je stajao na kuli u Jizreelu, videći da dolazi Jehuova četa, javi: “Vidim nekakvu četu.” Joram naredi: “Uzmi konjanika i pošalji ga pred njih da upita: je li sve s mirom.”
൧൭യിസ്രയേലിലെ ഗോപുരമുകളിൽ ഒരു കാവല്ക്കാരൻ നിന്നിരുന്നു; അവൻ യേഹൂവിന്റെ കൂട്ടം വരുന്നത് കണ്ടിട്ട്: “ഞാൻ ഒരു കൂട്ടത്തെ കാണുന്നു” എന്ന് പറഞ്ഞു. അപ്പോൾ യോരാം: “നീ ഒരു കുതിരപ്പടയാളിയെ വിളിച്ച് അവരുടെ നേരെ അയക്കേണം; അവൻ ചെന്ന്, ‘സമാധാനമോ’ എന്ന് ചോദിക്കട്ടെ” എന്ന് കല്പിച്ചു.
18 Ode konjanik preda nj i reče: “Ovako veli kralj: je li sve s mirom?” - Jehu odgovori: “Što te briga je li s mirom! Hajde za mnom.” Stražar javi: “Glasnik je stigao do njih, ali se ne vraća.”
൧൮അങ്ങനെ ഒരുവൻ കുതിരപ്പുറത്ത് അവനെ എതിരേറ്റ് ചെന്ന്: “സമാധാനമോ എന്ന് രാജാവ് ചോദിക്കുന്നു” എന്ന് പറഞ്ഞു. “സമാധാനം കൊണ്ട് നിനക്ക് എന്ത് കാര്യം? തിരിഞ്ഞ് എന്റെ പുറകെ വരുക” എന്ന് യേഹൂ പറഞ്ഞു. അപ്പോൾ കാവല്ക്കാരൻ: “ദൂതൻ അവരുടെ അടുക്കൽ പോയി മടങ്ങിവന്നിട്ടില്ല” എന്ന് അറിയിച്ചു.
19 Kralj posla drugoga konjanika. Taj dođe k njima i upita: “Ovako veli kralj: je li sve s mirom?” - Jehu mu odgovori: “Što te briga je li s mirom! Hajde za mnom.”
൧൯അവൻ മറ്റൊരുവനെ കുതിരപ്പുറത്ത് അയച്ചു; അവനും അവരുടെ അടുക്കൽ ചെന്ന്: “സമാധാനമോ എന്ന് രാജാവ് ചോദിക്കുന്നു” എന്ന് പറഞ്ഞു. സമാധാനവുമായി നിനക്ക് എന്ത് കാര്യം? തിരിഞ്ഞു എന്റെ പുറകെ വരുക” എന്ന് യേഹൂ പറഞ്ഞു.
20 Stražar opet javi: “Došao je do njih, ali se ne vraća. A vožnja je kao vožnja Jehua, sina Nimšijeva: vozi kao mahnit!”
൨൦അപ്പോൾ കാവല്ക്കാരൻ: “അവനും അവരുടെ അടുക്കൽ ചെന്നിട്ട് മടങ്ങിവന്നിട്ടില്ല; ആ കാണുന്ന രഥം ഓടിക്കുന്നത് നിംശിയുടെ മകനായ യേഹൂ ഓടിക്കുന്നതുപോലെ തോന്നിക്കുന്നു; ഭ്രാന്തനപ്പോലെയാണ് അവൻ ഓടിച്ചുവരുന്നത്” എന്ന് പറഞ്ഞു.
21 Joram reče: “Preži!” I upregoše u njegova kola. Joram, kralj Izraela, i judejski kralj Ahazja iziđoše, svaki u svojim kolima, u susret Jehuu. Susretoše ga u polju Nabota Jizreelca.
൨൧ഉടനെ യോരാം: “രഥം പൂട്ടുക” എന്ന് കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രയേൽ രാജാവായ യോരാമും യെഹൂദാ രാജാവായ അഹസ്യാവും അവനവന്റെ രഥത്തിൽ കയറി യേഹൂവിന്റെ നേരെ പുറപ്പെട്ടു. യിസ്രായേല്യനായ നാബോത്തിന്റെ നിലത്തിൽവെച്ച് അവനെ കണ്ടുമുട്ടി.
22 Kad Joram ugleda Jehua, upita ga: “Je li sve u miru, Jehu?” Ovaj odgovori: “Kakvu miru dok traju bludništva tvoje majke Izebele i njena mnoga čaranja!”
൨൨യേഹൂവിനെ കണ്ടപ്പോൾ യോരാം: “യേഹൂവേ, സമാധാനമോ?” എന്ന് ചോദിച്ചു. അതിന് യേഹൂ: “നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്ത് സമാധാനം?” എന്ന് പറഞ്ഞു.
23 Joram okrenu i udari u bijeg govoreći Ahazji: “Izdaja, Ahazja!”
൨൩അപ്പോൾ യോരാം രഥം തിരിച്ച് ഓടിച്ചുകൊണ്ട് അഹസ്യാവിനോട്: “അഹസ്യാവേ, ഇത് ദ്രോഹം!” എന്ന് പറഞ്ഞു.
24 Jehu se lati luka, ustrijeli Jorama među pleća: strijela mu prođe posred srca te se on sruši u kola.
൨൪യേഹൂ വില്ലുകുലെച്ച് യോരാമിന്റെ ഭുജങ്ങളുടെ മധ്യത്തിലേക്ക് എയ്തു; അമ്പ് അവന്റെ ഹൃദയം തുളച്ച് മറുപുറം കടന്നു; അവൻ രഥത്തിൽ ചുരുണ്ടുവീണു.
25 Jehu reče svome dvorjaniku Bidkaru: “Digni ga i baci na njivu Nabota Jizreelca. Sjeti se: kad smo ja i ti jahali za njegovim ocem Ahabom, kako Jahve izreče protiv njega:
൨൫യേഹൂ തന്റെ പടനായകനായ ബിദ്കാരോട് പറഞ്ഞത്: “അവനെ എടുത്ത് യിസ്രയേല്യനായ നാബോത്തിന്റെ നിലത്തിലേക്ക് എറിഞ്ഞുകളക; ഞാനും നീയും ഒരുമിച്ചു അവന്റെ അപ്പനായ ആഹാബിനെ കുതിരപ്പുറത്ത് പിന്തുടരുമ്പോൾ,
26 'Kunem se: kako sinoć vidjeh krv Nabotovu i krv njegovih sinova,' riječ je Jahvina, 'tako ću ti vratiti isto na ovome polju,' riječ je Jahvina. Digni ga, dakle, i baci ga na to polje, prema riječi Jahvinoj.”
൨൬‘നാബോത്തിന്റെ രക്തവും അവന്റെ മക്കളുടെ രക്തവും ഇന്നലെ ഞാൻ കണ്ടിരിക്കുന്നു സത്യം എന്ന് യഹോവ അരുളിച്ചെയ്യുന്നു; ഈ നിലത്തുവെച്ച് ഞാൻ അതിന് പകരം വീട്ടുമെന്നും യഹോവ അരുളിച്ചെയ്യുന്നു’ എന്നിങ്ങനെ യഹോവയുടെ അരുളപ്പാട് അവന് വിരോധമായി ഉണ്ടായെന്ന് ഓർത്തുകൊള്ളുക; അവനെ എടുത്ത് യഹോവയുടെ വചനപ്രകാരം ഈ നിലത്തിൽ എറിഞ്ഞുകളയുക”.
27 Kada je to vidio judejski kralj Ahazja, pobježe prema Bet Haganu, ali ga je Jehu gonio i naredio: “Ubijte i njega!” Ranili su ga u kolima na brdu Guru, koje se nalazi kod Jibleama. Ali je umakao u Megido i ondje umrije.
൨൭യെഹൂദാ രാജാവായ അഹസ്യാവ് ഇതു കണ്ടിട്ട് ഉദ്യാനഗൃഹത്തിന്റെ വഴിയിലൂടെ ഓടിപ്പോയി. യേഹൂ അവനെ പിന്തുടർന്നു: “അവനെയും രഥത്തിൽവെച്ച് വെട്ടിക്കളയുവിൻ” എന്ന് കല്പിച്ചു. അവർ യിബ്ളെയാമിന് സമീപത്തുള്ള ഗൂർകയറ്റത്തിൽവെച്ച് അവനെ വെട്ടി; അവൻ മെഗിദ്ദോവിലേക്ക് ഓടിച്ചെന്ന് അവിടെവച്ച് മരിച്ചുപോയി.
28 Njegove su ga sluge u kolima prenijele u Jeruzalem i sahranile ga u grobnici kraj njegovih otaca, u Davidovu gradu.
൨൮അവന്റെ ഭൃത്യന്മാർ അവന്റെ ശരീരം രഥത്തിൽവെച്ച് യെരൂശലേമിലേക്ക് കൊണ്ടുപോയി, ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ കല്ലറയിൽ അവനെ അടക്കം ചെയ്തു.
29 Jedanaeste godine kraljevanja Jorama, sina Ahabova, Ahazja postade kralj nad Judejom.
൨൯ആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാം ആണ്ടിൽ ആയിരുന്നു അഹസ്യാവ് യെഹൂദയിൽ രാജാവായത്.
30 A Jehu bijaše ušao u Jizreel. Kad je to čula Izebela, namaza oči, uresi glavu i pogleda s prozora.
൩൦യേഹൂ യിസ്രായേലിൽ വന്ന കാര്യം ഈസേബെൽ കേട്ടപ്പോൾ തന്റെ കണ്ണിൽ മഷിയെഴുതി തല ചീകി മിനുക്കി കിളിവാതിലിൽകൂടി നോക്കി.
31 I kad je Jehu ulazio na vrata, ona reče: “Kako je, Zimri, ubojico svoga gospodara?”
൩൧യേഹൂ പടിവാതിൽ കടന്നപ്പോൾ അവൾ: “യജമാനനെ കൊന്നവനായ സിമ്രിക്ക് സമാധാനമോ?” എന്ന് ചോദിച്ചു.
32 Jehu okrenu lice prema prozoru i reče: “Tko je sa mnom, tko?” I dva-tri dvoranina pogledaše prema njemu.
൩൨അവൻ തന്റെ മുഖം കിളിവാതില്‍ക്കലേക്ക് ഉയർത്തി: “ആരാണ് എന്റെ പക്ഷത്തുള്ളത്? ആരാണുള്ളത്?” എന്ന് ചോദിച്ചു. അപ്പോൾ രണ്ടുമൂന്ന് ഷണ്ഡന്മാർ പുറത്തേക്ക് നോക്കി.
33 On reče: “Bacite je dolje.” I oni je baciše. Njena je krv poprskala zidove i konje, koji je pogaziše.
൩൩“അവളെ താഴെ തള്ളിയിടുവിൻ” എന്ന് അവൻ കല്പിച്ചു. ഉടനെ അവർ അവളെ താഴെ തള്ളിയിട്ടു; അവളുടെ രക്തം ചുവരിന്മേലും കുതിരകളിന്മേലും തെറിച്ചു; അവൻ അവളെ കാൽക്കീഴെ ചവിട്ടിക്കളഞ്ഞു.
34 Ušao je on, jeo i pio, a zatim naredio: “Pogledajte onu prokletnicu i sahranite je, jer je bila kraljevska kći.”
൩൪അവൻ ഭക്ഷിച്ചു പാനം ചെയ്തശേഷം: “ആ ശപിക്കപ്പെട്ടവളെ ചെന്ന് അടക്കം ചെയ്യുവിൻ; അവൾ രാജകുമാരിയല്ലയോ” എന്ന് പറഞ്ഞു.
35 I odoše da je sahrane, ali ne nađoše ništa od nje, osim lubanje, nogu i ruku.
൩൫അവർ അവളെ അടക്കം ചെയ്യുവാൻ ചെന്നപ്പോൾ അവളുടെ തലയോട്ടിയും കാലുകളും കൈപ്പത്തികളും അല്ലാതെ മറ്റൊന്നും കണ്ടില്ല.
36 Vratiše se i javiše, a Jehu reče: “To je riječ koju je Jahve objavio preko svoga sluge Ilije Tišbijca: 'U polju jizreelskom psi će proždrijeti Izebelino tijelo.
൩൬അവർ മടങ്ങിവന്ന് അവനോട് അത് അറിയിച്ചു. അപ്പോൾ അവൻ: “യിസ്രയേൽപ്രദേശത്തുവെച്ച് നായ്ക്കൾ ഈസേബെലിന്റെ മാംസം തിന്നുകളയും;
37 Izebelino truplo bit će kao gnoj u polju, da se neće moći kazati: Ovo je Izebela.'”
൩൭അത് ഈസേബെൽ എന്നു പറയുവാൻ കഴിയാതെവണ്ണം ഈസേബെലിന്റെ മൃതദേഹം യിസ്രായേൽപ്രദേശത്ത് വയലിലെ ചാണകംപോലെ ആകും എന്നിങ്ങനെ യഹോവ തിശ്ബ്യനായ എലീയാവ് എന്ന തന്റെ ദാസൻമുഖാന്തരം അരുളിച്ചെയ്ത വചനത്തിന്റെ നിവൃത്തി തന്നേ ഇത്” എന്ന് പറഞ്ഞു.