< 1 Ljetopisa 7 >
1 Jisakarovi su sinovi bili Tola i Fua, Jašub i Šimron, njih četvorica.
൧യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പൂവാ, യാശൂബ്, ശിമ്രോൻ ഇങ്ങനെ നാലുപേർ.
2 Tolini sinovi: Uzi, Refaja, Jeriel, Jahmaj, Jibsam i Samuel, glavari obitelji od Tole, hrabri junaci svrstani po srodstvu; bilo ih je na broju za Davidova vremena dvadeset i dvije tisuće i šest stotina.
൨തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാവ്, യെരിയേൽ, യഹ്മായി, യിബ്സാം, ശെമൂവേൽ എന്നിവർ അവരുടെ പിതാവായ തോലയുടെ ഭവനത്തിന് തലവന്മാരും അവരുടെ തലമുറകളിൽ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്ത് ഇരുപത്തീരായിരത്തറുനൂറു.
3 Uzijevi sinovi: Jizrahja; Jizrahjini sinovi: Mihael, Obadja, Joel i Jišija, u svemu pet glavara.
൩ഉസ്സിയുടെ പുത്രൻ യിസ്രഹ്യാവ്; യിസ്രഹ്യാവിന്റെ പുത്രന്മാർ: മീഖായേൽ, ഓബദ്യാവ്, യോവേൽ, യിശ്യാവ്; ഇവർ അഞ്ചുപേരും തലവന്മാരായിരുന്നു.
4 S njima je po obiteljima srodnih bilo u vojnim četama za rat trideset i šest tisuća ljudi, jer su imali mnogo žena i sinova.
൪അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി അറുപത്താറായിരം പേരുണ്ടായിരുന്നു; അവർക്ക് അനേകഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.
5 Njihove braće po svim Jisakarovim rodovima, hrabrih junaka, bilo je svega osamdeset i sedam tisuća i svi su bili popisani u plemenskim rodovnicima.
൫അവരുടെ സഹോദരന്മാരായി യിസ്സാഖാർകുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികൾ ആകെ എൺപത്തേഴായിരംപേർ.
6 Benjaminovi sinovi: Bela, Beker i Jediael, njih trojica.
൬ബെന്യാമീന്യർ: ബേല, ബേഖെർ, യെദീയയേൽ ഇങ്ങനെ മൂന്നുപേർ.
7 Belini sinovi: Esbon, Uzi, Uziel, Jerimot i Iri, pet obiteljskih glavara, hrabrih junaka; u plemenskom popisu bilo je zapisanih dvadeset dvije tisuće i trideset četiri.
൭ബേലയുടെ പുത്രന്മാർ: എസ്ബോൻ, ഉസ്സി, ഉസ്സീയേൽ, യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചുപേർ; തങ്ങളുടെ പിതൃഭവനങ്ങൾക്ക് തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവർ ഇരുപത്തീരായിരത്തി മുപ്പത്തിനാലുപേർ.
8 Bekerovi sinovi: Zimra, Joaš, Eliezer, Elijoenaj, Omri, Jerimot, Abija, Anatot i Alamet, svi Bekerovi sinovi.
൮ബെഖെരിന്റെ പുത്രന്മാർ: സെമീരാ, യോവാശ്, എലീയേസർ, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവ് അനാഥോത്ത്, ആലേമെത്ത്; ഇവരെല്ലാവരും ബേഖെരിന്റെ പുത്രന്മാർ.
9 U plemenskom popisu po koljenima, po obiteljskim glavarima, hrabrih junaka, bilo je zapisano dvadeset tisuća i dvije stotine.
൯വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങൾക്ക് തലവന്മാരായി എണ്ണപ്പെട്ട പരാക്രമശാലികൾ ഇരുപതിനായിരത്തി ഇരുനൂറ് പേർ (20, 200).
10 Jediaelovi sinovi: Bilhan, Bilhanovi sinovi: Jeuš, Benjamin, Ahud, Kenaana, Zetan, Taršiš i Ahišahar.
൧൦യെദീയയേലിന്റെ പുത്രൻ: ബിൽഹാൻ; ബിൽഹാന്റെ പുത്രന്മാർ: യെവൂശ്, ബെന്യാമീൻ, ഏഹൂദ്, കെനയനാ, സേഥാൻ, തർശീശ്, അഹീശാഫർ.
11 Svih Jediaelovih sinova po obiteljskim glavarima, hrabrih junaka, bilo je sedamnaest tisuća i dvije stotine, sve za rat sposobnih.
൧൧ഇവരെല്ലാവരും യെദീയയേലിന്റെ പുത്രന്മാർ; പിതൃഭവനങ്ങൾക്ക് തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിന് പുറപ്പെടുവാൻ തക്ക പടച്ചേവകർ പതിനേഴായിരത്തി ഇരുനൂറുപേർ (17, 200).
12 Šupim i Hupim. Sinovi Irovi: Hušim; njegov sin Aher.
൧൨ഈരിന്റെ പുത്രന്മാർ: ശുപ്പീം, ഹുപ്പീം;
13 Naftalijevi sinovi: Jahasiel, Guni, Jeser i Šalum. Bilhini sinovi.
൧൩അഹേരിന്റെ പുത്രൻ: ഹുശീം; നഫ്താലിയുടെ പുത്രന്മാർ: യഹ്സീയേൽ, ഗൂനി, യേസെർ, ശല്ലൂം; ഇവർ ബിൽഹയുടെ പുത്രന്മാർ.
14 Manašeovi sinovi: Asriel, koga je rodila Manašeova inoča Aramejka; ona je rodila i Makira, Gileadova oca.
൧൪മനശ്ശെയുടെ പുത്രന്മാർ: അവന്റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേൽ; അവൾ ഗിലെയാദിന്റെ പിതാവായ മാഖീരിനെയും പ്രസവിച്ചു.
15 Makir je oženio Hupima i Šupima; sestra mu se zvala Maaka; ime drugome bilo je Selofhad, a Selofhad je imao kćeri.
൧൫എന്നാൽ മാഖീർ ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേർ മയഖാ എന്നായിരുന്നു; മാഖീരിന്റെ രണ്ടാമത്തെ പുത്രന്റെ പേർ ശെലോഫെഹാദ് എന്നായിരുന്നു; ശെലോഫെഹാദിന് പുത്രിമാർ മാത്രമെ ഉണ്ടായിരുന്നുള്ളൂ.
16 Makirova žena Maaka rodila je sina, komu je nadjela ime Pereš. Bratu mu je dala ime Šareš, a njegovi su sinovi bili Ulam i Rakem.
൧൬മാഖീരിന്റെ ഭാര്യ മയഖാ ഒരു മകനെ പ്രസവിച്ചു, അവന് പേരെശ് എന്നു പേർവിളിച്ചു; അവന്റെ സഹോദരന് ശേരെശ് എന്നു പേർ; അവന്റെ പുത്രന്മാർ ഊലാമും രേക്കെമും ആയിരുന്നു.
17 Ulamovi sinovi: Bedan. To su sinovi Gileada, sina Makira, Manašeova sina.
൧൭ഊലാമിന്റെ പുത്രന്മാർ: ബെദാൻ. ഇവർ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ പുത്രന്മാർ ആയിരുന്നു.
18 Njegova sestra Hamoleketa rodila je Išhoda, Abiezera i Mahlu.
൧൮അവന്റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബിയേസെർ, മഹ്ലാ എന്നിവരെ പ്രസവിച്ചു.
19 Šemidini su sinovi bili: Ahjan, Šekem, Likhi i Aniam.
൧൯ശെമീദയുടെ പുത്രന്മാർ: അഹ്യാൻ, ശേഖെം, ലിക്കെഹി, അനീയാം.
20 Efrajimovi sinovi: Šutelah, njegov sin Bered, njegov sin Tahat, njegov sin Elada, njegov sin Tahat,
൨൦എഫ്രയീമിന്റെ പുത്രന്മാർ: ശൂഥേലഹ്; അവന്റെ മകൻ ബേരെദ്; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ എലാദാ; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ സബാദ്;
21 njegov sin Zabad, njegov sin Šutelah, Ezer i Elad. Njih su ubili gatski građani, rođeni u zemlji, jer su sišli da im otmu stoku.
൨൧അവന്റെ മകൻ ശൂഥേലഹ്, ഏസെർ, എലാദാ; ഇവർ ആ ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിക്കുവാൻ ചെന്നതുകൊണ്ട് അവർ അവരെ കൊന്നുകളഞ്ഞു.
22 Zato je njihov otac Efrajim tugovao dugo vremena, a braća su mu odlazila da ga tješe.
൨൨അവരുടെ പിതാവായ എഫ്രയീം വളരെനാൾ വിലപിച്ചുകൊണ്ടിരുന്നു; അവന്റെ സഹോദരന്മാർ അവനെ ആശ്വസിപ്പിക്കുവാൻ വന്നു.
23 Onda je ušao k svojoj ženi i ona je zatrudnjela i rodila sina, a on mu nadjenu ime Berija, jer se nesreća dogodila u njegovoj kući.
൨൩പിന്നെ അവൻ തന്റെ ഭാര്യയുടെ അടുക്കൽ ചെന്നു, അവൾ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; തന്റെ ഭവനത്തിന് ആപത്ത് വന്നതുകൊണ്ട് അവൻ അവന് ബെരീയാവു എന്നു പേർവിളിച്ചു.
24 Kći mu je bila Šeera, koja je sagradila Donji i Gornji Bet Horon i Uzen Šeeru.
൨൪അവന്റെ മകൾ ശെയെരാ; അവൾ താഴെയും മുകളിലുമുള്ള ബേത്ത്-ഹോരോനും പട്ടണങ്ങളും ഉസ്സേൻ-ശെയരയും പണിതു.
25 Sin mu je bio Refah i Rešef, njegov sin Telah, njegov sin Tahan,
൨൫അവന്റെ മകൻ രേഫഹും, രേശെഫും; അവന്റെ മകൻ തേലഹ്; അവന്റെ മകൻ തഹൻ; അവന്റെ മകൻ ലദാൻ; അവന്റെ മകൻ അമ്മീഹൂദ്;
26 njegov sin Ladan, njegov sin Amihud, njegov sin Elišama,
൨൬അവന്റെ മകൻ എലീശാമാ; അവന്റെ മകൻ നൂൻ;
27 njegov sin Nun, njegov sin Jošua.
൨൭അവന്റെ മകൻ യോശുവ.
28 Njihov posjed i njihova naselja bili su Betel i njegova sela, s istoka Naaran, sa zapada Gazer i njegova sela, Šekem i njegova sela do Gaze s njezinim selima.
൨൮അവരുടെ അവകാശങ്ങളും വാസസ്ഥലങ്ങളും: ബേഥേലും അതിനോട് ചേർന്ന ഗ്രാമങ്ങളും, കിഴക്കോട്ട് നയരാനും, പടിഞ്ഞാറോട്ട് ഗേസെരും അതിനോട് ചേർന്ന ഗ്രാമങ്ങളും, ഗസ്സയും അതിനോട് ചേർന്ന ഗ്രാമങ്ങളുംവരെയുള്ള ശെഖേമും അതിനോട് ചേർന്ന ഗ്രാമങ്ങളും,
29 U rukama Manašeovih sinova bio je Bet Šean sa svojim selima, Tanak sa svojim selima, Megido sa svojim selima, Dor sa svojim selima. U njima su živjeli sinovi Izraelova sina Josipa.
൨൯മനശ്ശെയരുടെ ദേശത്തിന്നരികെ ബേത്ത്-ശെയാനും അതിന്റെ ഗ്രാമങ്ങളും, താനാക്കും അതിന്റെ ഗ്രാമങ്ങളും, മെഗിദ്ദോവും അതിന്റെ ഗ്രാമങ്ങളും, ദോരും അതിന്റെ ഗ്രാമങ്ങളും; അവയിൽ യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർ പാർത്തു.
30 Ašerovi su sinovi bili: Jimna, Jišva, Jišvi i Berija, i njihova sestra Seraha.
൩൦ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവു; ഇവരുടെ സഹോദരി സേരഹ്.
31 Berijini sinovi: Heber i Malkiel; on je bio Birzajitov otac.
൩൧ബെരീയാവിന്റെ പുത്രന്മാർ: ഹേബെർ, ബിർസയീത്തിന്റെ അപ്പനായ മല്ക്കീയേൽ.
32 Heber postade otac Jafletu, Šomeru, Hotamu i njihovoj sestri Šui.
൩൨ഹേബെർ യഫ്ലേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു.
33 Jafletovi su sinovi bili: Pasak, Bimhal i Ašvat; to su bili Jafletovi sinovi.
൩൩യഫ്ലേത്തിന്റെ പുത്രന്മാർ: പാസാക്, ബിംഹാൽ, അശ്വാത്ത്; ഇവർ യഫ്ലേത്തിന്റെ പുത്രന്മാർ.
34 A sinovi njegova brata Šomera: Rohga, Huba i Aram.
൩൪ശേമേരിന്റെ പുത്രന്മാർ: അഹീ, രൊഹ്ഗാ, യെഹുബ്ബാ, അരാം.
35 Sinovi njegova brata Helema: Sofah, Jimna, Šeleš i Amal.
൩൫അവന്റെ സഹോദരനായ ഹേലെമിന്റെ പുത്രന്മാർ: സോഫഹ്, യിമ്നാ, ശേലെശ്, ആമാൽ.
36 Sofahovi sinovi: Suah, Harnefer, Šual, Beri, Jimra,
൩൬സോഫഹിന്റെ പുത്രന്മാർ: സൂഹ, ഹർന്നേഫെർ, ശൂവാൽ, ബേരി, യിമ്രാ,
37 Beser, Hod, Šama, Šilša, Jitran i Bera.
൩൭ബേസെർ, ഹോദ്, ശമ്മാ, ശിൽശാ, യിഥ്രാൻ, ബെയേരാ.
38 Jeterovi sinovi: Jefune, Fispa i Ara.
൩൮യേഥെരിന്റെ പുത്രന്മാർ: യെഫുന്നെ, പിസ്പാ, അരാ.
39 Ulini sinovi: Arah, Haniel i Risja.
൩൯ഉല്ലയുടെ പുത്രന്മാർ: ആരഹ്, ഹന്നീയേൽ, രിസ്യാ.
40 Svi su oni bili Ašerovi sinovi, obiteljski glavari, probrani hrabri junaci, glavari među knezovima; kad su bili popisani, bilo ih je dvadeset i šest tisuća ljudi u bojnim četama.
൪൦ഇവർ എല്ലാവരും ആശേരിന്റെ പുത്രന്മാരായി പിതൃഭവനങ്ങൾക്ക് തലവന്മാരും ശ്രേഷ്ഠന്മാരും പരാക്രമശാലികളും പ്രഭുക്കന്മാരിൽ പ്രധാനികളും ആയിരുന്നു. വംശാവലിപ്രകാരം യുദ്ധസേവയ്ക്ക് പ്രാപ്തന്മാരായി എണ്ണപ്പെട്ടവരുടെ സംഖ്യ ഇരുപത്താറായിരം തന്നേ.