< Yohana 12 >

1 Moŵa nsano ni limo likanaŵe lyuŵa lya chindimba cha Pasaka, Che Yesu ŵaiche ku Besania, paŵatamaga che Lasalo, mundu juŵasyuchikwe ni Che Yesu jula.
യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്കു പെസഹയ്ക്ക് ആറു ദിവസം മുമ്പെ യേശു വന്നു.
2 Kweleko ŵankolochesye Che Yesu chakulya cha ligulo ni che Masa ŵaliji nkwatumichila. Che Lasalo ŵaliji jumo jwao jwa ŵeŵala ŵaŵatemi pa chakulya pamo ni Che Yesu.
അവിടെ അവർ അവനു ഒരു അത്താഴം ഒരുക്കി; ലാസർ യേശുവിനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു, മാർത്ത വിളമ്പി കൊടുക്കുകയായിരുന്നു.
3 Nipele, che Maliamu ŵajigele chuupa cha mauta gambone gakununjila ga ntengo wekulungwa gagakolochekwe ni chitela chachikuŵilanjikwa nado, ni kwapakasya Che Yesu mmakongolo mwao ni ŵagasyusile makongolo ni umbo syakwe. Nyuumba jose janunjile chambone.
അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്‍റെ കാലിൽ പൂശി തന്‍റെ തലമുടികൊണ്ട് കാൽ തുവർത്തി; തൈലത്തിന്‍റെ സൌരഭ്യംകൊണ്ട് വീട് നിറഞ്ഞു.
4 Nambo che Yuda Isikaliote, jumo jwa ŵakulijiganya ŵao juchiŵagalauche Che Yesu ŵatite,
എന്നാൽ അവന്‍റെ ശിഷ്യന്മാരിൽ ഒരുവനായി അവനെ കാണിച്ചുകൊടുക്കുവാനുള്ള യൂദാ ഈസ്കര്യോത്താവ്:
5 “Ana ligongo chi pangagasumisya mauta go kwa ipaande selasini ya feza, ni feza syo kwapa ŵakulaga?”
“ഈ തൈലം മുന്നൂറു വെള്ളിക്കാശിന് വിറ്റ് ദരിദ്രന്മാർക്ക് കൊടുക്കാഞ്ഞത് എന്ത്?“എന്നു പറഞ്ഞു.
6 Ŵaŵechete yeleyo, ngaŵa kuti ŵaakolelaga chanasa ŵakulaga, nambo ŵaŵechete yeleyo kwa ligongo ŵaliji jwakugosa mbiko. Pakuŵa ŵaliji jwawiyi ŵajiŵaga kutyochela mu mbiko jo.
ഇതു ദരിദ്രന്മാരെക്കുറിച്ച് വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസഞ്ചി തന്‍റെ പക്കൽ ഏൽപ്പിച്ചിരിക്കയാൽ അതിൽ ഉള്ളതിൽനിന്ന് അവൻ എടുത്തിരുന്നതുകൊണ്ടും അത്രേ പറഞ്ഞത്.
7 Nambo Che Yesu ŵatite, “Munansausye jwankongwe ju! Munneche, atesile yelei kwa ligongo lya lyuŵa lya masiko gangu.
യേശു: അവളെ അസഹ്യപ്പെടുത്തേണ്ട; എന്‍റെ ശവസംസ്ക്കാര ദിവസത്തിനായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.
8 Ŵakulaga chaŵe pamo ni ŵanyamwe moŵa gose, nambo uneji nguŵa ni ŵanyamwe moŵa gose.”
ദരിദ്രന്മാർ നിങ്ങൾക്ക് എല്ലായ്‌പ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാൻ എല്ലായ്‌പ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു.
9 Ŵayahudi ŵajinji ŵapilikene kuti Che Yesu ŵaliji ku Besania. Nipele, ŵaiche kweleko ngaŵa kuti kwa ligongo lya kwawona Che Yesu pe, nambo ŵasachile kwawona che Lasalo nombe, mundu juŵasyusikwe ni Che Yesu.
അവൻ അവിടെ ഉണ്ടെന്ന് അറിഞ്ഞിട്ട് യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്‍റെ നിമിത്തം മാത്രമല്ല, അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസറെ കാണ്മാനായിട്ടുംകൂടെ വന്നു.
10 Nipele, achakulu ŵambopesi ŵajilene kwaulaga che Lasalo nombe,
൧൦അതുകൊണ്ട് ലാസറിനേയും കൊല്ലേണം എന്നു മുഖ്യപുരോഹിതന്മാർ ആലോചിച്ചു.
11 ni kwaligongo lya iyankopochele che Lasalo, Ŵayahudi ŵajinji ŵaakanile ilongola ŵao, ni kunkulupilila Che Yesu.
൧൧കാരണം, അവൻ നിമിത്തം അനേകം യെഹൂദന്മാർ യേശുവിൽ വിശ്വസിക്കയും ചെയ്തുകൊണ്ടിരുന്നു.
12 Malaŵi jakwe, mpingo wekulungwa wa ŵandu uwaiche kuchindimba cha Pasaka ŵapilikene kuti Che Yesu ali mwitala kwika ku Yelusalemu.
൧൨അടുത്ത ദിവസം പെരുന്നാൾക്ക് വലിയ പുരുഷാരം വന്നു. യേശു യെരൂശലേമിലേക്കു വരുന്നു എന്നു അവർ കേട്ടപ്പോൾ
13 Nipele, ŵajigele nyambi sya itela ya mitende ni ŵajawile kukwachingamila, ŵanyanyisye achitiji, “Alapikwe Akunnungu! Akole upile ŵelewo ŵakwika mu liina lya Ambuje. Akole upile mwenye jwa ku Isilaeli.”
൧൩ഈന്തപ്പനയുടെ ചില്ലകൾ എടുത്തുംകൊണ്ട് അവനെ എതിരേൽക്കുവാൻ ചെന്നു: “ഹോശന്നാ, യിസ്രായേലിന്‍റെ രാജാവായി കർത്താവിന്‍റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ“എന്നു ആർത്തു.
14 Che Yesu ŵampatile mwanambunda, ŵakwesile mpela iyalembekwe Mmalembelo Gamaswela,
൧൪യേശു ഒരു കഴുതക്കുട്ടിയെ കണ്ടിട്ട് അതിന്മേൽ കയറി ഇരുന്നു.
15 “Munajogope ŵandu ŵankutama ku Sayuni! Nnole, Mwenye jwenu akwika, akwesile mwanambunda!”
൧൫“സീയോൻപുത്രി, ഭയപ്പെടേണ്ടാ; ഇതാ നിന്‍റെ രാജാവ് കഴുതക്കുട്ടിപ്പുറത്ത് കയറിവരുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ.
16 Kundanda ŵakulijiganya ŵao nganaimanyililaga indu iyatyochele, nambo paŵasyuchile Che Yesu ni kukuswa, pelepo ŵakulijiganya ŵagakumbuchile Malembelo ga Akunnungu apala pagasasile yankati ŵelewo, ni ŵandu iŵatite pakumpanganyichisya.
൧൬ഇതു അവന്‍റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല; എന്നാൽ യേശുവിന് തേജസ്കരണം വന്നശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും അവർ അവനു ഇങ്ങനെ ചെയ്തു എന്നും അവർക്ക് ഓർമ്മ വന്നു.
17 Mpingo wa ŵandu ŵaŵaliji pamo ni Che Yesu paŵambilasile che Lasalo kutyochela mwilembe ni kwasyusya, ŵasalile ŵandu aila indu iyatendekwe.
൧൭അവൻ ലാസറെ കല്ലറയിൽനിന്ന് വിളിച്ചു മരിച്ചവരിൽ നിന്നു എഴുന്നേല്പിച്ചപ്പോൾ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം മറ്റുള്ളവരോടു സാക്ഷ്യം പറഞ്ഞു.
18 Nipele, mpingo wa ŵandu ula wajawile kukwachingamila, pakuŵa wose ŵapilikene kuti Che Yesu apanganyisye chimanyisyo cho.
൧൮അവൻ ഈ അടയാളം ചെയ്തു എന്നു കേട്ടതുകൊണ്ടുകൂടിയാണ് പുരുഷാരം അവനെ എതിരേറ്റുചെന്നത്.
19 Nipele, Mafalisayo ŵaŵechetesyene jwine ni jwine achitiji, “Nnole! Ngatukukombola kupanganya chachili chose! Ŵandu wose ŵa pachilambo akunkuya.”
൧൯ആകയാൽ പരീശന്മാർ തമ്മിൽതമ്മിൽ: “നോക്കൂ നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധിക്കുന്നില്ല; ഇതാ ലോകം അവന്‍റെ പിന്നാലെ ആയിപ്പോയി“എന്നു പറഞ്ഞു.
20 Kwaliji ni Ŵagiliki ŵampepe mwa ŵandu ŵaŵaiche ku Yelusalemu kukupopela katema ka chindimba cha Pasaka chila.
൨൦പെരുന്നാളിൽ ആരാധിപ്പാൻ വന്നവരിൽ ചില യവനന്മാർ ഉണ്ടായിരുന്നു.
21 Ŵanyawo ŵajaulile che Filipo, juŵatyochele musi wa ku Besesaida chilambo cha ku Galilaya ni kwasalila, “Achimwene, tukusaka twawone Che Yesu.”
൨൧ഇവർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്‍റെ അടുക്കൽ ചെന്നു അവനോട്: “യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പര്യമുണ്ട്“എന്നു അപേക്ഷിച്ചു.
22 Che Filipo ŵajawile kukwasalila che Andulea, ni wose ŵanaŵaŵili ŵajawile kukwasalila Che Yesu.
൨൨ഫിലിപ്പൊസ് ചെന്നു അന്ത്രെയാസിനോട് പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു
23 Nambo Che Yesu ŵaajanjile, “Saa jiiche ja Mwana jwa Mundu kukuswa!
൨൩യേശു അവരോട് ഉത്തരം പറഞ്ഞത്: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.
24 Ngunsalila isyene lusongolo lwa ngano chilusigalile kuŵa lusongolo lwa ngano pe, iŵaga nganilugwa paasi ni kuwa. Nambo lwawaga, lukumela ni kusogosya songolo sine syejinji.
൨൪ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തുവീണു ചാകുന്നില്ല എങ്കിൽ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും.
25 Mundu jwakuunonyela umi wakwe, jwelejo chausoyasye, nambo jwakusaka kuutyosya umi wakwe kwa Kilisito mu chilambo chi, jwelejo chaugose mpaka pachapegwe umi wa moŵa gose pangali mbesi. (aiōnios g166)
൨൫തന്‍റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; എന്നാൽ ഇഹലോകത്തിൽ തന്‍റെ ജീവനെ വെറുക്കുന്നവൻ അതിനെ നിത്യജീവനായി സൂക്ഷിക്കും. (aiōnios g166)
26 Mundu jwakusaka kuundumichila, anguye, kuti papalipose pachime une ni katumetume jwangu ni pachaaŵe. Mundu jwalijose jwakuundumichila uneji, Atati ŵangu chamchimbichisye.
൨൬എനിക്ക് ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നിടത്ത് എന്‍റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്ക് ശുശ്രൂഷ ചെയ്യുന്നവനെ പിതാവ് മാനിയ്ക്കും.
27 “Sambano Mbumu jangu jikusupuka, none ana mechete chichi? Ana mechete kuti, ‘Atati ŵangu mungulupusye ni ichitendekwe pa katema ka?’ Ngwamba, chelecho ni chinaichile, mbite pa katema ka masausyo.
൨൭ഇപ്പോൾ എന്‍റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്ത് പറയേണ്ടു? പിതാവേ, ഈ നാഴികയിൽനിന്ന് എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്ക് വന്നിരിക്കുന്നു.
28 Atati, nlikusye liina lyenu.” Pelepo lyapikaniche liloŵe kutyochela kwinani lichitiji, “Nalikusisye, ni chinalikusye sooni.”
൨൮പിതാവേ, നിന്‍റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്ന്: “ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും” എന്നൊരു ശബ്ദം ഉണ്ടായി.
29 Mpingo wa ŵandu ŵaŵajimi pelepo ŵapilikene liloŵe lyo ni ŵane mwa ŵelewo ŵatite kwaliji ni kulindima ni ŵane ŵatite, “Katumetume jwa kwinani ŵaŵechete nawo!”
൨൯അത് കേട്ടിട്ടു അരികെ നില്ക്കുന്ന പുരുഷാരം: “ഇടി ഉണ്ടായി“എന്നു പറഞ്ഞു; മറ്റുചിലർ: “ഒരു ദൈവദൂതൻ അവനോട് സംസാരിച്ചു“എന്നു പറഞ്ഞു.
30 Nambo Che Yesu ŵaasalile, “Liloŵe limwalipikene nganiliŵa kwa ligongo lyangu une, nambo kwa ligongo lyenu.
൩൦അതിന് യേശു: ഈ ശബ്ദം എന്‍റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായത്.
31 Keleka kali katema ka kwalamula ŵandu ŵa chilambo chi, sambano Shetani jwakutawala pa chilambo chi chaŵinjikwe.
൩൧ഇപ്പോൾ ഈ ലോകത്തിന്‍റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്‍റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും.
32 Nambo une pachinyakulikwe pachilambo, wose chinautile kukwangu.”
൩൨ഞാനോ ഭൂമിയിൽനിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്ക് ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു.
33 Kwa kuŵecheta yeleyo ŵalosilye chiwa chachi chichawe.
൩൩ഇതു താൻ മരിക്കുവാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.
34 Mpingo wa ŵandu ula wajanjile, “Uweji tupilikene Mmalajisyo getu kuti Kilisito chatame moŵa gose pangali mbesi. Mmwe nkuti uli, Mwana jwa Mundu aŵajilwe kunyakulwa? Ana aju Mwana jwa Mundu ju ali ŵaani?” (aiōn g165)
൩൪പുരുഷാരം അവനോട്: “ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടിയിരിക്കുന്നു എന്നു നീ പറയുന്നത് എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ?“എന്നു ചോദിച്ചു. (aiōn g165)
35 Che Yesu ŵaajanjile, “Lilanguka lili pamo ni ŵanyamwe kwa moŵa kanandi. Njendeje katema lilanguka lyo lili lipali kuti chinansimane chipi, pakuŵa jwakwenda mu chipi ngakukumanyilila kwakwaula.
൩൫അതിന് യേശു അവരോട്: ഇനി കുറച്ചുകാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയിൽ ഇരിക്കും; ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്ക് വെളിച്ചം ഉള്ളിടത്തോളം നടന്നുകൊൾവിൻ. ഇരുളിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്നു അറിയുന്നില്ലല്ലോ.
36 Katema nli nkwete lilanguka lyo nkulupilile lilanguka lyo mmeje ŵandu ŵa lilanguka.” Paŵamasile kuŵecheta yeleyo Che Yesu ŵatyosile ni kulisisa.
൩൬നിങ്ങൾ വെളിച്ചത്തിൻ്റെ മക്കൾ ആകേണ്ടതിന് വെളിച്ചം ഉള്ളിടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു.
37 Namuno Che Yesu ŵaitendekenye imanyisyo yo mmbujo mwao, nambo ŵanyawo nganiŵakulupilila.
൩൭ഇതു സംസാരിച്ചിട്ട് യേശു അവരെ വിട്ടു മാറിപ്പോയി. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല.
38 Nipele maloŵe gaŵaŵechete jwakulondola jwa Akunnungu che Isaya gamaliile paŵatite, “Ambuje, ana ŵaani ŵaukulupilile utenga wetu? Ni machili ga Ambuje gawoneche kwa ŵaani?”
൩൮“കർത്താവേ, ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്‍റെ ഭുജം ആർക്ക് വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.
39 Nambo nganakombola kukulupilila, pakuŵa che Isaya ŵasasile sooni kuti,
൩൯അവർക്ക് വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്‍റെ കാരണം യെശയ്യാവു വീണ്ടും പറയുന്നത്:
40 “Akunnungu ŵaatatesye meeso gao, kuti akalola ni meeso gao, sooni nalyungesye lunda lwao kuti akaimanyilila ni lunda lwao, akapitikwisye mitima jao kuti nalamye.”
൪൦“അവർ കണ്ണുകൊണ്ട് കാണുകയോ ഹൃദയംകൊണ്ട് ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൗഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന് അവരുടെ കണ്ണ് അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു.”
41 Che Isaya ŵaŵechete yeleyo pakuŵa ŵauweni ukulu u Che Yesu ni kunkunguluchila ngani syao.
൪൧യെശയ്യാവു യേശുവിന്‍റെ തേജസ്സ് കണ്ടു അവനെക്കുറിച്ച് സംസാരിച്ചത് കൊണ്ടാകുന്നു ഇതു പറഞ്ഞത്.
42 Natamuno yeleyo, achakulu ŵajinji ŵa Ŵayahudi ŵaakulupilile Che Yesu. Nambo kwa ligongo lya kwajogopa Mafalisayo, nganajitichisya kwakulilosya kuti akaaŵinga mu nyuumba jakupopelela.
൪൨എന്നിട്ടും അധികാരികളിൽപ്പോലും അനേകർ അവനിൽ വിശ്വസിച്ചു; എന്നാൽ പള്ളിയിൽനിന്ന് പുറത്താക്കപ്പെടാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും.
43 Pakuŵa yanonyele kulapikwa ni ŵandu kupunda kulapikwa ni Akunnungu.
൪൩അവർ ദൈവത്താലുള്ള മാനത്തേക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.
44 Nipele, Che Yesu ŵanyanyisye achitiji, “Mundu jwakungulupilila une, ngakungulupilila une pe, nambo akwakulupilila iyoyo ŵeŵala ŵandumile une.
൪൪യേശു ഉറക്കെ വിളിച്ചുപറഞ്ഞത്: എന്നിൽ വിശ്വസിക്കുന്നവൻ എന്നിൽ മാത്രമല്ല എന്നെ അയച്ചവനിലും വിശ്വസിക്കുന്നു.
45 Jwakumona une akwawona iyoyo ŵeŵala ŵandumile une.
൪൫എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.
46 Uneji iiche pachilambo meje lilanguka kuti ŵanawose ŵakungulupilila une akatama mu chipi.
൪൬എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിക്കുവാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.
47 Mundu jwakugapilikana maloŵe gangu nambo ngakugakamulisya, uneji ngaŵa juchinanlamule. Nguniika kukwalamula ŵandu ŵa pachilambo nambo iiche kukwakulupusya.
൪൭എന്‍റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിയ്ക്കുവാനത്രേ ഞാൻ വന്നിരിക്കുന്നത്.
48 Jwakungana une ni kugakana maloŵe gangu jwelejo akwete jwakwalamula. Liloŵe limechete lila chilyalamule pa lyuŵa lya mbesi.
൪൮എന്‍റെ വചനങ്ങൾ കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ട്; ഞാൻ സംസാരിച്ച വചനങ്ങൾ തന്നെ അവസാന നാളിൽ അവനെ ന്യായംവിധിക്കും.
49 Nganiŵecheta kwa malamulo gangu nansyene, nambo Atati ŵangu ŵandumile ŵelewo ni ŵanajisye chakuŵecheta ni chakwasalila ŵandu.
൪൯ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവ് തന്നെ ഞാൻ ഇന്നത് പറയേണം എന്നും എങ്ങനെ സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.
50 Ni uneji ngumanyilila kuti malamulo gakwe gakwikanawo umi wa moŵa gose pangali mbesi. Nipele uneji nguŵecheta agala pe gaŵanajisye Atati ŵangu kuti nagaŵechete.” (aiōnios g166)
൫൦അവന്‍റെ കല്പന നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നത് പിതാവ് എന്നോട് അരുളിച്ചെയ്തതുപോലെ തന്നെ അവരോട് സംസാരിക്കുന്നു. (aiōnios g166)

< Yohana 12 >