< Yohana 11 >
1 Mundu jumo jwakuŵilanjikwa che Lasalo juŵatamaga nsinda wa ku Besania ŵaliji jwakulwala. Che Maliamu ni nlumbugwe che Masa ŵatamaga nsinda ulaula.
൧എന്നാൽ ലാസർ എന്നു പേരുള്ള ഒരുവൻ ദീനമായ്ക്കിടന്നിരുന്നു. ഇവൻ മറിയയുടെയും അവളുടെ സഹോദരിയായ മാർത്തയുടെയും ഗ്രാമമായ ബേഥാന്യയിൽ നിന്നുള്ളവനായിരുന്നു.
2 Che Maliamu ju ni jwejula juŵampakesye mauta ga kununjila Ambuje Che Yesu mmakongolo ni kwasyula ni umbo syakwe. Che Lasalo mpwakwe che Maliamu ni juŵalwalaga.
൨ഈ മറിയ ആയിരുന്നു കർത്താവിനെ പരിമളതൈലം പൂശി തന്‍റെ തലമുടികൊണ്ട് അവന്‍റെ കാൽ തുടച്ചത്. അവളുടെ സഹോദരനായ ലാസർ ആയിരുന്നു ദീനമായ്ക്കിടന്നത്.
3 Nipele achalumbugwe ŵalajisye utenga ku Che Yesu achitiji, “Ambuje, mbusanga gwenu junkunnonyela akulwala!”
൩ആ സഹോദരിമാർ യേശുവിന്‍റെ അടുക്കൽ ആളയച്ചു: “കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു“എന്നു പറയിച്ചു.
4 Che Yesu paŵapilikene yeleyo ŵatite, “Ulwele wo ngaummulaga che Lasalo, nambo ulwele wo ukopochele kwaligongo lya ukulu wa Akunnungu, kuti Mwana jwa Akunnungu apochele ukulu kwa litala lya ulwele wo.”
൪യേശു അത് കേട്ടിട്ടു: ഈ ദീനം മരണത്തിൽ അവസാനിക്കുവാനായിട്ടല്ല, മറിച്ച് ദൈവത്തിന്‍റെ മഹത്വത്തിനും അത് മുഖാന്തരം ദൈവപുത്രൻ മഹത്വപ്പെടേണ്ടതിനുമായിട്ടത്രേ എന്നു പറഞ്ഞു.
5 Che Yesu ŵaanonyele che Masa ni che Maliamu pamo ni che Lasalo.
൫യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചു.
6 Che Yesu paŵapilikene kuti che Lasalo akulwala, ŵajonjechesye moŵa gane gaŵili ga kutama paŵaliji pala.
൬അവൻ ദീനമായ്ക്കിടക്കുന്നു എന്നു കേട്ടപ്പോൾ താൻ ആയിരുന്ന സ്ഥലത്ത് രണ്ടു ദിവസംകൂടി പാർത്തു.
7 Nipele ŵaasalile ŵakulijiganya ŵao, “Tuujile sooni ku Yudea!”
൭അതിന്റെശേഷം അവൻ ശിഷ്യന്മാരോട്: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു.
8 Ŵakulijiganya ŵao ŵaasalile, “Jwakwiganya, nganagapite moŵa gamajinji Ŵayahudi ŵasachile kummulaga ni maganga, kwachichi nkusaka tuujile sooni kweleko?”
൮ശിഷ്യന്മാർ അവനോട്: “റബ്ബീ, യെഹൂദന്മാർ ഇപ്പോൾ തന്നെ നിന്നെ കല്ലെറിയുവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ?“എന്നു ചോദിച്ചു.
9 Che Yesu ŵajanjile, “Ana ngati gapali masaa likumi ni gaŵili ga muusi? Mundu ajendaga muusi ngaakombola kulikuŵala pakuŵa akuliwona lilanguka lya pachilambo chi.
൯അതിന് യേശു: ഒരു ദിവസത്തിൽ പന്ത്രണ്ടു മണിക്കൂർ വെളിച്ചം ഇല്ലയോ? പകൽ സമയത്ത് നടക്കുന്നവൻ പകൽവെളിച്ചം കാണുന്നതുകൊണ്ട് ഇടറുന്നില്ല.
10 Nambo mundu ajendaga chilo chalikuŵale pakuŵa lilanguka nganilipagwa.”
൧൦രാത്രിയിൽ നടക്കുന്നവനോ അവനു വെളിച്ചം ഇല്ലാത്തതുകൊണ്ട് ഇടറുന്നു എന്നു ഉത്തരം പറഞ്ഞു.
11 Che Yesu paŵamasile kuŵecheta yeleyo ŵaasalile, “Mbusanga jwetu che Lasalo agonile, nambo uneji chinyaule kukunjimusya.”
൧൧ഇതു പറഞ്ഞതിനുശേഷം അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉറക്കത്തിൽനിന്ന് ഉണർത്തുവാൻ പോകുന്നു എന്നു അവരോട് പറഞ്ഞു.
12 Ŵakulijiganya ŵao ŵansalile, “Ambuje iŵaga agonile chalame.”
൧൨ശിഷ്യന്മാർ അവനോട്: “കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവനു സൌഖ്യംവരും“എന്നു പറഞ്ഞു.
13 Che Yesu ŵaŵechetaga nkati chiwa chi che Lasalo, nambo ŵakulijiganya ŵao ŵaganisyaga kuti che Lasalo agonile.
൧൩യേശു അവന്‍റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞത്; എന്നാൽ വിശ്രമിക്കുന്ന ഉറക്കത്തെക്കുറിച്ചാണ് പറഞ്ഞതെന്ന് അവർ വിചാരിച്ചു.
14 Nipele Che Yesu ŵaasalile pangasisa kuti, “Che Lasalo ajasiche,
൧൪അപ്പോൾ യേശു സ്പഷ്ടമായി അവരോട്: ലാസർ മരിച്ചുപോയി;
15 nambo kwa ligongo lyenu ngusengwa, pakuŵa nganima kweleko, kuti ŵanyamwe nkulupilile. Sambano tujaule kwa jwelejo.”
൧൫ഞാൻ അവിടെ ഇല്ലാതിരുന്നതുകൊണ്ട് നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; നാം അവന്‍റെ അടുക്കൽ പോക എന്നു പറഞ്ഞു.
16 Che Tomasi jwakuŵilanjikwa Maŵila, ŵaasalile achinjakwe, “Ni uweji tujaule pamo ni Jwakwiganya kuti tukawe pamo nawo!”
൧൬ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോട്: “അവനോടുകൂടെ മരിക്കേണ്ടതിന് നാമും പോക“എന്നു പറഞ്ഞു.
17 Nipele, Che Yesu paŵaiche kweleko, ŵachisimene chiilu chi che Lasalo chili mwilembe kwa moŵa ncheche.
൧൭യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വെച്ചിട്ട് നാലുദിവസമായി എന്നു അറിഞ്ഞു.
18 Nsinda wa ku Besania waŵandichile ku Yelusalemu mpela maili siŵili.
൧൮ബേഥാന്യ യെരൂശലേമിനരികെ ഏകദേശം പതിനഞ്ചു നാഴിക ദൂരത്തായിരുന്നു.
19 Ŵayahudi ŵajinji ŵaiche kukwatusya ntima che Masa ni che Maliamu kwa ligongo lya chiwa cha mpwao.
൧൯അനേകം യെഹൂദന്മാർ മാർത്തയെയും മറിയയെയും അവരുടെ സഹോദരനെക്കുറിച്ച് ആശ്വസിപ്പിക്കേണ്ടതിന് അവരുടെ അടുക്കൽ വന്നിരുന്നു.
20 Nipele che Masa paŵapilikene kuti Che Yesu akwika, ŵajawile kukwachingamila, nambo che Maliamu ŵasigele pamusi.
൨൦യേശു വരുന്നുണ്ടെന്നു കേട്ടപ്പോൾ മാർത്ത ചെന്നു അവനെ കണ്ടു; എന്നാൽ മറിയയോ വീട്ടിൽത്തന്നെ ഇരുന്നു.
21 Che Masa ŵaasalile Che Yesu, “Ambuje, nkaliji papapa pepa mpwangu ngakajasiche.
൨൧മാർത്ത യേശുവിനോടു: “കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്‍റെ സഹോദരൻ മരിക്കയില്ലായിരുന്നു.
22 Nambo, namuno sambano ngumanyilila kuti chachili chose chichimwaŵende Akunnungu champe.”
൨൨ഇപ്പോഴും നീ ദൈവത്തോട് എന്ത് അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു“എന്നു പറഞ്ഞു.
23 Che Yesu ŵansalile, “Mpwenu chasyuche.”
൨൩യേശു അവളോട്: നിന്‍റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു.
24 Che Masa ŵajanjile, “Ngumanyilila kuti chachisyuka pa lyuŵa lya mbesi Akunnungu pachiŵasyusye ŵandu.”
൨൪മാർത്ത അവനോട്: “ഒടുവിലത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു“എന്നു പറഞ്ഞു.
25 Che Yesu ŵansalile, “Uneji ndili usyusyo ni jungwapa ŵandu umi. Mundu jwakungulupilila uneji atamuno ajasikaga, chakole umi,
൨൫യേശു അവളോട്: ഞാൻ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
26 ni mundu jwalijose jwakutama ni kungulupilila une ngajasika sooni. Uli nkugakulupilila gelego?” (aiōn )
൨൬ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. (aiōn )
27 Che Masa ŵansalile Che Yesu, “Elo Ambuje! Ngukulupilila kuti ŵalakwe ni Kilisito, Mwana jwa Akunnungu, ŵakwika pa chilambo pano.”
൨൭അവൾ അവനോട്: “ഉവ്വ്, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നെ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു“എന്നു പറഞ്ഞിട്ട് പോയി,
28 Che Masa paŵaŵechete yeleyo ŵajinjile nkati ni kwaŵilanga che Maliamu mlumbugwe ni kwasalila chipasipasi, “Jwakwiganya aiche ni sooni akumbilanga.”
൨൮തന്‍റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: “ഗുരു വന്നിട്ടുണ്ട്; നിന്നെ വിളിക്കുന്നു“എന്നു പറഞ്ഞു.
29 Nombe che Maliamu paŵapilikene yeleyo ŵajimwiche kwakwanguya ni kwajaulila Che Yesu.
൨൯അവൾ കേട്ട ഉടനെ എഴുന്നേറ്റ് അവന്‍റെ അടുക്കൽ ചെന്നു.
30 Che Yesu ŵaliji nganajinjile mu nsinda, nambo ŵaliji kulakula kuŵachingamilwe ni che Masa.
൩൦യേശു അതുവരെ ഗ്രാമത്തിൽ കടക്കാതെ മാർത്ത അവനെ എതിരേറ്റ സ്ഥലത്ത് തന്നെ ആയിരുന്നു.
31 Nipele, Ŵayahudi ŵaŵaliji nkati ali nkwatulasya ntima che Maliamu, paŵambweni che Maliamu ajimwiche ni pangakaŵa akopweche paasa, ŵaakuiye. Ŵaganisisye kuti akwaula kumalembe kukulila.
൩൧വീട്ടിൽ മറിയയോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിച്ചിരുന്ന യെഹൂദന്മാർ, മറിയ വേഗം എഴുന്നേറ്റ് പോകുന്നത് കണ്ടിട്ട് അവൾ കല്ലറയ്ക്കൽ കരയുവാൻ പോകുന്നു എന്നു വിചാരിച്ചു അവളെ പിൻചെന്നു.
32 Nipele, che Maliamu paŵaiche paŵaliji Che Yesu pala ni paŵambweni Che Yesu, ŵatindiŵele ni kwasalila, “Ambuje, nkaliji papapa pepa mpwangu ngakajasiche!”
൩൨യേശു ഇരിക്കുന്നിടത്ത് മറിയ എത്തി അവനെ കണ്ടപ്പോൾ കാല്ക്കൽ വീണു: “കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്‍റെ സഹോദരൻ മരിക്കയില്ലായിരുന്നു“എന്നു പറഞ്ഞു.
33 Che Yesu paŵambweni che Maliamu ali nkulila, ni Ŵayahudi ŵaŵalongene ni che Maliamu nombe akulila, Che Yesu ŵasupwiche nnope ni kupwa ntima.
൩൩അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ട് ആത്മാവിൽ ഞരങ്ങി, അസ്വസ്ഥനായി:
34 Nipele ŵausisye, “Ana mummisile kwapi?” Ni ŵansalile, “Ambuje, njise kunnole.”
൩൪അവനെ വെച്ചത് എവിടെ? എന്നു ചോദിച്ചു. “കർത്താവേ, വന്നു കാണുക“എന്നു അവർ അവനോട് പറഞ്ഞു.
36 Nipele Ŵayahudi ŵatite, “Nnole yatite pakunnonyela!”
൩൬അപ്പോൾ യെഹൂദന്മാർ: “കണ്ടോ ഇവൻ ലാസറിനെ എത്ര സ്നേഹിച്ചിരുന്നു“എന്നു പറഞ്ഞു.
37 Nambo ŵandu ŵane ŵatite, “Iŵaga ŵagalamisye meeso ga jwangalola jula, kwachichi nganakombola kuntenda che Lasalo anajasiche?”
൩൭ചിലരോ: “കുരുടന്‍റെ കണ്ണ് തുറന്ന ഇവന് ഇവനെയും മരിക്കാതാക്കുവാൻ കഴിഞ്ഞില്ലയോ?“എന്നു പറഞ്ഞു.
38 Nipele Che Yesu akuno ali nkusupuka sooni mu ntima mwao, ŵaiche pa lilembe. Lilembe lyene lyaliji mbugu lyaliunichikwe ni liganga.
൩൮യേശു പിന്നെയും ഉള്ളം നൊന്ത് കല്ലറയ്ക്കൽ എത്തി; അത് ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേൽ വെച്ചിരുന്നു.
39 Che Yesu ŵasalile, “Ngalambule liganga lyo!” Che Masa alumbugwe jwajasiche jo, ŵaasalile, “Ambuje, atandite kununga, pakuŵa atemi mwilembe moŵa ncheche!”
൩൯“ആ കല്ല് എടുത്തുമാറ്റുവിൻ” എന്നു യേശു പറഞ്ഞു. മരിച്ചവൻ്റെ സഹോദരിയായ മാർത്ത: “കർത്താവേ, ഇപ്പോൾ ശരീരം ജീർണ്ണിച്ചിരിക്കും; അവൻ മരിച്ചിട്ട് നാലുദിവസമായല്ലോ“എന്നു പറഞ്ഞു.
40 Che Yesu ŵansalile che Masa, “Ana nganinansalila kuti mwakulupililaga chimuuwone ukulu wa Akunnungu?”
൪൦യേശു അവളോട്: വിശ്വസിച്ചാൽ നീ ദൈവത്തിന്‍റെ മഹത്വം കാണും എന്നു ഞാൻ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു.
41 Nipele ŵagalambwile liganga lila. Che Yesu ŵalolite kwinani ni ŵatite, “Atati nguntogolela pakuŵa mmwejo nkuumbilikanila.
൪൧അവർ ആ കല്ല് എടുത്തുമാറ്റി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്‍റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിനക്കു നന്ദിപറയുന്നു.
42 None ngumanyilila kuti nkuumbilikanila moŵa gose. Nambo ŵechete yelei ligongo lyao ŵandu ŵasongangene pelepa ŵa kuti akulupilile kuti mmwejo mundumile une!”
൪൨നീ എപ്പോഴും എന്‍റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന് അവരുടെ നിമിത്തം ഞാൻ പറയുന്നു എന്നു പറഞ്ഞു.
43 Paŵamasile kuŵecheta yeleyo, ŵaŵilasile kwaliloŵe lyekulungwa, “Che Lasalo! Nkopoche paasa!”
൪൩ഇങ്ങനെ പറഞ്ഞിട്ട് അവൻ: “ലാസറേ, പുറത്തു വരിക” എന്നു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
44 Juŵajasiche jo ŵakopweche paasa akuno ali ataŵikwe saanda mmakongolo ni makono ni ku meeso. Che Yesu ŵaasalile ŵandu, “Mummugule, munneche ajaule.”
൪൪മരിച്ചവൻ പുറത്തു വന്നു; അവന്‍റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്‍റെ കെട്ട് അഴിക്കുവിൻ; അവൻ പോകട്ടെ എന്നു യേശു അവരോട് പറഞ്ഞു.
45 Nipele Ŵayahudi ŵajinji ŵaŵaiche ku che Maliamu paŵaiweni yaitesile Che Yesu yo, ŵakulupilile.
൪൫മറിയയുടെ അടുക്കൽ വന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ട് അവനിൽ വിശ്വസിച്ചു.
46 Nambo ŵandu ŵane mwa ŵelewo ŵajawile kwa Mafalisayo ni kwasalila aila yaitesile Che Yesu.
൪൬എന്നാൽ ചിലർ പരീശന്മാരുടെ അടുക്കൽ പോയി യേശു ചെയ്തതു അവരോട് അറിയിച്ചു.
47 Achakulu ŵambopesi ni Mafalisayo ŵausimanisye Nkungulu wekulu wa Ŵayahudi, ŵaliusisye, “Tutende chichi? Pakuŵa mundu ju akupanganya imanyisyo yejinji.
൪൭മുഖ്യപുരോഹിതന്മാരും പരീശന്മാരും ചേർന്ന് ആലോചനാസംഘം വിളിച്ചുകൂട്ടി: “നാം എന്ത് ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ.
48 Twannekaga ajendelechele, ŵandu wose chankulupilile, ni achakulu ŵa Chiloma chaiche kukujijonanga Nyuumba jetu ja Akunnungu ni ŵandu ŵetu ni chilambo chetu.”
൪൮അവനെ ഇങ്ങനെ വിട്ടയച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമാക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും“എന്നു പറഞ്ഞു.
49 Pelepo jumo jwao jwakuŵilanjikwa che Kayafa, chele chaka cho ŵaliji Jwambopesi Jwankulu, ŵaasalile, “Ŵanyamwe ngankumanyilila kose!
൪൯അവരിൽ ഒരുവൻ, ആ വർഷത്തെ മഹാപുരോഹിതനായ കയ്യഫാവ് തന്നെ, അവരോട്: “നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ;
50 Ana ngankuganisya kuti ikuŵajilwa mundu jumo ŵawile ŵandu wose, kupunda chijonanjikwe chilambo chose?”
൫൦ജനതകൾ മുഴുവനും നശിച്ചുപോകുന്നതിനേക്കാൾ ഒരു മനുഷ്യൻ ജനങ്ങൾക്കുവേണ്ടി മരിക്കുന്നതു നല്ലത് എന്നു നിങ്ങൾ കണക്കാക്കുന്നതുമില്ല“എന്നു പറഞ്ഞു.
51 Ŵelewo nganaŵecheta yeleyo kwa kusaka kwakwe nsyene, nambo ligongo ŵaliji Jwambopesi Jwankulu chele chaka cho, ŵalondwele kuti Che Yesu chawe kwa ligongo lya ŵandu ŵa chilambo cha Ŵayahudi,
൫൧അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ വർഷത്തെ മഹാപുരോഹിതൻ ആകയാൽ രാജ്യത്തിന് വേണ്ടി യേശു മരിക്കേണം എന്നു പ്രവചിച്ചതത്രേ.
52 sooni ngaŵa kwa Ŵayahudi pe nambo kuti ŵasonganganye pamo ŵandu ŵa Akunnungu ŵaŵapwilingene mwinemwine kuti aŵe chindu chimo.
൫൨രാജ്യത്തിന് വേണ്ടി മാത്രമല്ല, പലസ്ഥലങ്ങളിലായി ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ട് ചേർക്കേണ്ടതിനും തന്നെ.
53 Nipele kutandilila lyuŵa lyo achakulu ŵa Ŵayahudi ŵajilene kwaulaga Che Yesu.
൫൩അന്നുമുതൽ അവർ യേശുവിനെ കൊല്ലുവാൻ ആലോചിച്ചുകൊണ്ടിരുന്നു.
54 Kwa yele, Che Yesu nganajendajendaga sooni kwa kulilosya pasikati ja Ŵayahudi, nambo ŵatyosile pelepo, ŵajawile kwiuto kwakuŵandikene ni lipululu, musi waukuŵilanjikwa Eflaimu. Ŵatemi kweleko pamo ni ŵakulijiganya ŵao.
൫൪അതുകൊണ്ട് യേശു യെഹൂദന്മാരുടെ ഇടയിൽ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്ക് പോയി ശിഷ്യന്മാരുമായി അവിടെ പാർത്തു.
55 Lyuŵa lyekulungwa lya Pasaka ja Ŵayahudi lyaŵandichile, ni ŵandu ŵajinji ŵakwesile kwaula ku Yelusalemu kuti aliswejesye kwaligongo lya kwapopelela Akunnungu, likanaŵe lyuŵa lyekulungwa lya Pasaka.
൫൫യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കുകയാൽ പലരും തങ്ങളെത്തന്നെ ശുദ്ധിവരുത്തുവാൻ പെസഹയ്ക്ക് മുമ്പെ നാട്ടിൽനിന്ന് യെരൂശലേമിലേക്കു പോയി.
56 Nipele ŵaliji nkwasosa Che Yesu. Nombewo paŵasongangene pamo pa Nyuumba ja Akunnungu, ŵausyene, “Ana nkuganisya uli? Nkuti ngaaika ku chindimba chi?”
൫൬അവർ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തിൽ നിന്നുകൊണ്ടു: “എന്ത് തോന്നുന്നു? അവൻ പെരുന്നാൾക്ക് വരികയില്ലയോ?“എന്നു തമ്മിൽ പറഞ്ഞു.
57 Achakulu ŵambopesi ni Mafalisayo ŵalajisye kuti iŵaga kwana mundu jwakumanyi kwali Che Yesu, asale kuti ŵaakamule.
൫൭എന്നാൽ മുഖ്യപുരോഹിതന്മാരും പരീശന്മാരും യേശുവിനെ പിടിക്കേണ്ടതിന് അവൻ എവിടെയാണെന്ന് ആരെങ്കിലും അറിഞ്ഞാൽ അറിവു തരേണമെന്ന് കല്പന കൊടുത്തിരുന്നു.