< Yakobo 3 >

1 Achalongo achinjangu, nkaŵa ŵakwiganya ŵajinji pakuŵa nkumanyilila kuti uweji utukwiganya tutulamulikwe kwa chikali nnope kwapunda ŵandu ŵane.
എന്‍റെ സഹോദരന്മാരേ, അധികം ശിക്ഷാവിധി വരും എന്നറിയുന്നതിനാൽ നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുത്.
2 Uweji wose tukuleŵa mwamujinji. Nambo iŵaga mundu ngakuleŵa mu nkuŵecheta kwakwe, jwelejo ali jwamalilwe, nombejo akupakombola kuchilongosya chiilu chakwe chose.
നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുവൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ സൽഗുണപൂർത്തിയുള്ള പുരുഷൻ ആയി, തന്‍റെ ശരീരത്തെ മുഴുവനും കടിഞ്ഞാണിടുവാൻ കഴിവുള്ളവൻ ആകുന്നു.
3 Uwe tukuŵika chipaande chamwana cha chisyano chachitaŵikwe kwa migoji nkang'wa sya falasi kuti tukombole kuilongosya iilu yao kwaula kwakuli kose kwatukusaka uweji.
കുതിരയെ അനുസരിപ്പിക്കുവാൻ വായിൽ കടിഞ്ഞാൺ ഇടുന്നതിനാൽ അതിന്‍റെ ശരീരം മുഴുവനും നാം തിരിക്കുന്നുവല്ലോ.
4 Iyoyo ngalaŵa namose jili jekulungwa nnope jikujigalikwa ni mbungo jakalipa nambo jikugalauswa ni chipande cha mwana cha chibao, ni jikwaula kwakusaka jwakujilongosya.
കപ്പലും, എത്ര വലിയത് ആയാലും കൊടുങ്കാറ്റടിച്ച് ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു താൻ ആഗ്രഹിക്കുന്ന ദിക്കിലേക്ക് തിരിക്കുന്നു.
5 Iyoyo peyo lulimi luli chiŵalo cha mwana nnope pa chiilu nambo lukulilapilila indu yekulungwa nnope. Nganisye mooto kanandi yaukuti pakolesya litinji lyekulungwa nnope.
അങ്ങനെ തന്നെ നാവും ചെറിയ അവയവം എങ്കിലും വലിയ കാര്യങ്ങളെക്കുറിച്ച് വീരവാദം പറയുന്നു. തീർച്ചയായും, ഒരു ചെറിയ തീപ്പൊരി വലിയ കാട് കത്തിക്കുന്നു;
6 Nombe lulimi luli mpela mooto. Lugumbele igongomalo ya pachilambo. Lulimi luli chiŵalo cha mwana nambo lukukombola kuchinyakasya chiilu chose. Lukutinisya umi wetu chitandile kupagwa mpaka kuwa, kwa mooto waukutyochela ku jehanamu. (Geenna g1067)
അതെ നാവും ഒരു തീ ആകുന്നു; അനീതിയുടെ ലോകം തന്നെ. അങ്ങനെ നാവും അവയവങ്ങളിൽ ഒന്നായി ശരീരത്തെ മുഴുവനും ദുഷിപ്പിക്കുകയും പ്രകൃതിചക്രത്തെ കത്തിക്കുകയും ചെയ്യുന്നു; നരകത്തിലെ തീയാൽ തന്നെ കത്തിക്കുന്നു. (Geenna g1067)
7 Mundu akukombola kulanga inyama yailiyose nombe amasile kukombola kulanga, inyama ya mwitinji ni ijuni yailiyose ni inyama yaikukwaŵa yailiyose ni yaikutama mmeesi.
എല്ലാ തരം മൃഗങ്ങളും, പക്ഷികളും, ഇഴജാതികളും, ജലജന്തുക്കളും മനുഷ്യരോട് ഇണങ്ങുന്നു; ഇണക്കിയുമിരിക്കുന്നു.
8 Nambo ngapagwa mundu jwakukombola kululanga lulimi. Lulimi luli lwangalumbana ni ngalukukomboleka kululanga, ni lugumbele sumu jajikuulaga.
എന്നാൽ നാവിനെയോ മനുഷ്യർക്കാർക്കും മെരുക്കുവാൻ സാധ്യമല്ല; അത് നിയന്ത്രിക്കുവാനാവാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞത്.
9 Kwa lulimi tukwalapa Ambuje ni Atati ŵetu, ni kwa lulimi lulolo tukwalwesya ŵandu ŵagumbikwe chisau cha Akunnungu.
അതേ നാവിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്‍റെ സാദൃശ്യത്തിൽ ഉണ്ടാക്കപ്പെട്ട മനുഷ്യരെ ശപിക്കുകയും ചെയ്യുന്നു.
10 Mu kang'wa jimo mukukopochela maloŵe ga upile ni maloŵe ga kulwesya. Achalongo achinjangu ngaikuŵajilwa indu iŵeje yeleyo.
൧൦ഒരു വായിൽനിന്നു തന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു. എന്‍റെ സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നത് ഉചിതമല്ല.
11 Ana chisima chikukombola kukoposya kwanakamo meesi gambone ni meesi ga njete?
൧൧ഉറവിൻ്റെ ഒരേ ദ്വാരത്തിൽനിന്ന് മധുരവും കയ്പും ഉള്ള വെള്ളം പുറപ്പെട്ടു വരുമോ?
12 Ana achalongo achinjangu chitela cha ntini chikukombola kusogosya isogosi ya seituni pane chitela cha msabibu chikukombola kusogosya isogosi ya tini? Ngwamba, chisima cha meesi ga njete ngachikukombola kukoposya meesi gambone.
൧൨എന്‍റെ സഹോദരന്മാരേ, അത്തിവൃക്ഷത്തിന് ഒലിവുപഴമോ, മുന്തിരിവള്ളിക്ക് അത്തിപ്പഴമോ കായിക്കുവാൻ കഴിയുമോ? അല്ല, ഉപ്പുറവയിൽനിന്ന് മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല.
13 Ana nduni jwali ni lunda ni umanyilisi pasikati ja ŵanyamwe? Nipele alosye yeleyo kwa lwendo lwakwe lwambone kwa litala lya ipanganyo yaikupanganyikwa kwa kulitulusya ni lunda.
൧൩നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ, ഉത്തമസ്വഭാവത്താൽ തന്‍റെ പ്രവൃത്തികളെ കാണിക്കട്ടെ.
14 Nambo iŵaga mmitima jenu mugumbele wiu ni uchimwa ni lipamo, nkasisa usyene kwa kulilapa ni kusala unami.
൧൪എന്നാൽ നിങ്ങളുടെ ഹൃദയങ്ങളിൽ കടുത്ത അസൂയയും സ്വാർത്ഥമോഹവും ഉണ്ടെങ്കിൽ, അഹങ്കരിക്കുകയും സത്യത്തിന് വിരോധമായി കള്ളം പറയുകയുമരുത്.
15 Lunda lwati yeleyo ngalukutuluka kutyochela kwinani nambo luli lunda lwa pa chilambo, lwele lunda luli lwa chiundu ni lukutyochela kwa Shetani.
൧൫ഇത് ഉയരത്തിൽനിന്ന് വരുന്ന ജ്ഞാനമല്ല, ലൗകികവും പ്രാകൃതവും പൈശാചികവും ആയതത്രേ.
16 Pakuŵa papali ni wiu ni lipamo, pana utindiganyo ni ipanganyo yose yangalimate.
൧൬അസൂയയും സ്വാർത്ഥമോഹവും ഉള്ളിടത്ത് കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ട്.
17 Nambo lwele lunda lwalukutyochela kwinani, luli lwakusalala, lukusaka chitendewele ni kulitimalika, luli chile kupilikanila maloŵe ga ŵandu. Lugumbele chanasa ni ipanganyo yambone, nganilukola lusagu, namuno kulambusya.
൧൭ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമത് നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും കീഴടങ്ങുന്നതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.
18 Ŵandu ŵakuchinonyela chitendewele akupanganya indu yaikwikanawo chitendewele kwa ŵandu ŵane, mbesi jakwe ŵandu akutendekwa ŵambone paujo pa Akunnungu.
൧൮എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതച്ച് നീതി കൊയ്യുന്നു.

< Yakobo 3 >