< Masengo 6 >
1 Kanyuma, winji wa ŵakulijiganya pawaliji nkonjecheka, kwatyochele kunyinyita mwa ŵakukulupilila ŵaŵaŵechetaga Chigiliki ni aŵala ŵaŵaŵechetaga Chiebulania. Aŵala ŵaŵaŵechetaga Chigiliki ŵanyinyitaga kuti achakongwe ŵa Chigiliki ŵaŵawililwe ni achiŵankwawo, ŵaliŵalikwe kwagaŵila yakulya moŵa gose.
൧ആ കാലങ്ങളിൽ ശിഷ്യന്മാർ വർദ്ധിച്ച് വരുന്നതിനാൽ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ഭക്ഷണ വിതരണത്തിൽ അവഗണിക്കുന്നു എന്നു കരുതി യവനഭാഷക്കാരായ വിശ്വാസികൾ എബ്രായഭാഷക്കാരായ വിശ്വാസികളുടെ നേരെ പിറുപിറുത്തു.
2 Nipele, achinduna likumi ni ŵaŵili ŵala ŵauŵilasile mpingo wose wa ŵakulijiganya nikuti, “Ngaikuŵajilwa kuti tuleche kulalichila liloŵe lya Akunnungu kuti tuŵeje ŵagaŵanya yakulya.
൨പന്ത്രണ്ടു പേരടങ്ങുന്ന അപ്പൊസ്തലന്മാർ വലിയ കൂട്ടമായി തീർന്ന ശിഷ്യസമൂഹത്തെ വിളിച്ചുവരുത്തി: “ഞങ്ങൾ ദൈവവചനം ഉപേക്ഷിച്ച് മേശകളിൽ ശുശ്രൂഷ ചെയ്യുന്നത് യോഗ്യമല്ല.
3 Nipele achalongo achinjetu, mwasagule ŵandu nsano ni ŵaŵili ŵakumanyika kuti ali ni umboni ŵambone, ŵaagumbale Mbumu jwa Akunnungu ni lunda ni uweji chitwape masengo go.
൩ആകയാൽ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞ് നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളിൽ തന്നെ തിരഞ്ഞുകൊൾവിൻ; അവരെ മേശകളിൽ ശുശ്രൂഷിക്കുവാൻ നിയമിക്കാം.
4 Nambo uweji tutulimbichile nkupopela ni kulalichila Liloŵe lya Akunnungu.”
൪ഞങ്ങളോ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും” എന്നു പറഞ്ഞു.
5 Ngani jo jaanonyelesye mpingo wose wa ŵakukulupilila ŵala. Ni ŵaasagwile che Stefano jwagumbele chikulupi ni Mbumu jwa Akunnungu ni che Filipo ni che Plokolo ni che Nikanoli ni che Timona ni che Pamena ni che Nikolau jwa ku Antiokia juŵajinjile dini ja Chiyahudi.
൫ഈ വാക്ക് കൂട്ടത്തിന് ഒക്കെയും പ്രസാദമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു,
6 Ŵaajimiche mmbujo pa achinduna, nombewo ŵapopele ni kwasajichila makono gao.
൬വിശ്വാസികൾ ഈ പുരുഷന്മാരെ കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ മുമ്പാകെ നിർത്തി; അവർ പ്രാർത്ഥിച്ച് അവരുടെ മേൽ കൈവച്ചു.
7 Ni liloŵe lya Akunnungu lyapundile kwenela, ni ku Yelusalemu ko winji wa ŵakukulupilila wajonjesyeche nnope, ni mpingo wekulungwa wa ŵambopesi ŵaakulupilile Che Yesu.
൭ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീർന്നു.
8 Akunnungu ŵapele che Stefano upile weujinji ni ukombole ni ŵapanganyaga imanyisyo ni yakusimonjeka yejinji pasikati ja ŵandu.
൮അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.
9 Nambo ŵakopochele ŵandu achisakaga kutenda makani ni che Stefano. Ŵampepe mwa ŵandu wo ŵaliji ŵa nyuumba jimo ja kupopelela jajikuŵilanjikwa, “Nyuumba ja kupopelela ŵandu Hulu,” ni ŵandu wo ŵatyochelaga ku Kulene ni ku Alekisandilia ni ŵane kutyochela ku Kilikia ni ku Asia.
൯ലിബർത്തീനർ എന്നു അറിയപ്പെട്ടിരുന്ന യഹൂദരിൽ അലെക്സന്ത്രിയ, കിലിക്യ, ആസ്യ എന്നീ ദേശക്കാരിൽ നിന്നും ചിലർ എഴുന്നേറ്റ് സ്തെഫാനൊസിനോട് തർക്കിച്ചു.
10 Nambo Mbumu jwa Akunnungu ŵampele che Stefano lunda, kwa yele nganakombolanga kumpunda paŵaŵechetaga.
൧൦എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്ക്കുവാൻ അവർക്ക് കഴിഞ്ഞില്ല.
11 Nipele ŵaonjile ŵandu ŵampepe aŵechete kuti, “Twampilikene che Stefano achiŵechetaga maloŵe ga kwatukana che Musa ni Akunnungu.”
൧൧അപ്പോൾ അവർ ചില പുരുഷന്മാരെ രഹസ്യമായി നിര്ബ്ബന്ധിച്ചു: “ഇവൻ മോശെക്കും ദൈവത്തിനും വിരോധമായി ദൂഷണം പറയുന്നത് ഞങ്ങൾ കേട്ടു” എന്നു പറയിച്ചു.
12 Kwanti yeleyi, ŵaachisisye ŵandu ni achachekulu ni ŵakwiganya Malajisyo ga Akunnungu gaŵapele che Musa. Nipele, ŵankamwile che Stefano ni kunnyikanawo paujo pa Nkungulu wekulu.
൧൨അവർ ജനത്തെയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും പ്രേരിപ്പിച്ച്, അവന്റെനേരെ ചെന്നു അവനെ പിടിച്ച് ന്യായാധിപസംഘത്തിൽ കൊണ്ടുപോയി
13 Ni ŵajimiche ŵaumboni ŵa unami ŵaŵatite, “Mundu ju ngaakuleka ng'o kujichembulusya Nyuumba ja Akunnungu jajiswela ji ni kugachembulusya Malajisyo.
൧൩കള്ള സാക്ഷികളെ നിർത്തി: “ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;
14 Pakuŵa twampilikene achiŵechetaga kuti jwele Che Yesu jwa ku Nasaleti chajijonanje Nyuumba ja Akunnungu ji ni kuchigalausya chisyoŵelo chiŵatupele che Musa.”
൧൪ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ച് മോശെ നമുക്ക് ഏല്പിച്ച മര്യാദകളെ മാറ്റിക്കളയും എന്നു ഇവൻ പറയുന്നത് ഞങ്ങൾ കേട്ടു” എന്നു പറയിച്ചു.
15 Wose ŵaŵaliji pa Nkungulu ŵankolondolele che Stefano, ŵambweni ku meeso kwakwe kuli mpela ku meeso kwa katumetume jwa kwinani.
൧൫ന്യായാധിപസംഘത്തിൽ ഇരുന്നവർ എല്ലാവരും അവനെ ഉറ്റുനോക്കി; അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖംപോലെ കണ്ടു.