< Masengo 27 >
1 Paŵalamwile kuti tujaule ku Italia ni ngalaŵa ŵammisile che Paolo pamo ni ŵatawe ŵane mmakono ga che Juliasi, juŵaliji jwankulu jwa ŵangondo mumpingo waukuŵilanjikwa “Mpingo wa Agusto.”
൧ഞങ്ങൾ കപ്പൽ കയറി ഇതല്യയ്ക്ക് പോകേണം എന്നു കല്പനയായപ്പോൾ പൗലൊസിനെയും മറ്റ് ചില തടവുകാരെയും ഔഗുസ്ത്യപട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു.
2 Twakwesile ngalaŵa jekulungwa jijatyochelaga ku Adiliamiti, jijaliji chile kutanda ulendo kupitila mbwani ja chilambo cha ku Asia ni twatandite ulendo. Che Alisitako mundu jwa ku Makedonia kutyochela ku Sesalonike ŵalongene noweji.
൨അങ്ങനെ ഞങ്ങൾ ആസ്യക്കര പറ്റി ഓടുവാനുള്ള ഒരു അദ്രമുത്ത്യകപ്പലിൽ കയറി നീക്കി; തെസ്സലോനീക്യയിൽ നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തർഹൊസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു.
3 Lyuŵa lyaaŵili twaiche ku Sidoni ni ngalaŵa. Nipele che Juliasi ŵaapanganichisye yambone che Paolo, ŵalesile ajaule kwa achambusangagwe kuti apegwe yaikwasoŵa.
൩പിറ്റേന്ന് ഞങ്ങൾ സീദോനിൽ എത്തി; യൂലിയൊസ് പൗലൊസിനോട് ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കൽ പോയി സൽക്കാരം കൈക്കൊൾവാൻ അനുവദിച്ചു.
4 Kutyochela kweleko twajendelechele ni ulendo, ni twapite mungulugulu chilumba cha Kupulo tuchilisepusyaga ni mbungo jijaliji jininkupuga nnope kutyochela paujo petu.
൪അവിടെനിന്ന് ഞങ്ങൾ കപ്പൽ നീക്കി, കാറ്റ് പ്രതികൂലമാകയാൽ കാറ്റിന്റെ മറയുള്ള കുപ്രൊസ് ദ്വീപിൻ്റെ അരികത്തുകൂടി ഓടി;
5 Twajombweche bahali ja Kilikia ni Pamfilia ni twaiche mmusi wa Mila chilambo cha ku Likia.
൫കിലിക്യ പംഫുല്യ കടൽവഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തിൽ എത്തി.
6 Ni kweleko jwankulu jwa ŵangondo jula ŵajisimene ngalaŵa jekulungwa jichikopochelaga ku Alekisandilia kwaula ku Italia, nombejo ŵatujinjisye mwelemo.
൬അവിടെ ശതാധിപൻ ഇതല്യയ്ക്ക് പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പൽ കണ്ടു ഞങ്ങളെ അതിൽ കയറ്റി.
7 Twajesile mbolembole moŵa gamajinji ni twaiche pachiŵandi ni Nido nkulaga. Pakuŵa mbungo jatusiŵilile kuendelechela ni twapite kusini kwa chilumba cha Kilete kuŵandikana ni Salomone.
൭പിന്നെ ഞങ്ങൾ വളരെദിവസം പതുക്കെ ഓടി, ക്നീദൊസിന് സമീപത്ത് പ്രയാസത്തോടെ എത്തി, കാറ്റ് പ്രതികൂലമാകയാൽ ക്രേത്തദ്വീപിൻ്റെ മറപറ്റി ശല്മോനയ്ക്ക് എതിരെ ഓടി,
8 Twapite mumbwani kwa kulaga ni twaiche peuto papakuŵilanjikwa “Bandari jambone,” pachiŵandi musi wa Lasea.
൮പ്രയാസത്തോടെ കരപറ്റി ലസയ്യപട്ടണത്തിൻ്റെ സമീപത്ത് ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്ത് എത്തി.
9 Gaapite moŵa gamajinji ni moŵa gakutaŵa gaapite, ni twaliji mmoŵa ga kogoya kuendelechela ni ulendo wa mu ngalaŵa. Nipele che Paolo ŵaajamwiche achitiji,
൯ഇങ്ങനെ വളരെനാൾ ചെന്നശേഷം യഹൂദന്മാരുടെ നോമ്പുകാലവും കഴിഞ്ഞിരിക്കെ കപ്പലോട്ടം അപകടകരമാകകൊണ്ട് പൗലൊസ്:
10 “Achalongo achinjangu, nguwona kuti ulendo wu chiuŵe wa kogoya ni kusoyesya indu, ngaŵa kwa ndundu ni ngalaŵa pe, nambo kwa umi wetu nombe.”
൧൦“പുരുഷന്മാരേ, ഈ യാത്രയിൽ ചരക്കിനും കപ്പലിനും മാത്രമല്ല നമ്മുടെ പ്രാണങ്ങൾക്കും ഏറിയ കഷ്ടനഷ്ടങ്ങൾ വരും എന്നു ഞാൻ കാണുന്നു” എന്നു അവർക്ക് മുന്നറിയിപ്പ് നൽകി.
11 Nambo jwankulu jwa ŵangondo jula ŵagapikanile nnope maloŵe ga juŵalongosyaga ngalaŵa ni nsyene ngalaŵa kupunda maloŵe gaŵaŵechete che Paolo gala.
൧൧ശതാധിപനോ പൗലൊസ് പറഞ്ഞതിനേക്കാൾ കപ്പിത്താൻ്റെയും കപ്പലുടമസ്ഥൻ്റെയും വാക്ക് അധികം വിശ്വസിച്ചു.
12 Pakuŵa bandari jo nganijiŵa jambone kutama moŵa ga mbepo, ŵandu ŵaŵatupile ŵajitichisye kuendelechela ni ulendo yakombolekaga aichanje ku Finikisi ni kutama kweleko katema ka mbepo ko. Finikisi jili bandari ja Kilete jajilolite kwiŵanda ni kwichela.
൧൨ആ തുറമുഖം ശീതകാലം കഴിക്കുവാൻ നല്ലതല്ലായ്കയാൽ അവിടെനിന്ന് നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നുകിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്ത് കഴിയുമെങ്കിൽ ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു.
13 Mbungo ja kusi jatandite kupuga ni ŵaganisisye kuti chakombole kutendekanya iŵasachile yo. Nipele ŵanyakwile nanga ni kuŵika mu ngalaŵa, ŵajendelechele ni ulendo ŵapite mbwani kwa mbwani ni kwika ku mbwani ja Kilete.
൧൩തെക്കൻ കാറ്റ് മന്ദമായി ഊതുകയാൽ, വിചാരിച്ചതുപോലെ യാത്ര ചെയ്യാം എന്നു തോന്നി, അവർ അവിടെനിന്ന് നങ്കൂരം എടുത്ത് ക്രേത്തദ്വീപിൻ്റെ തീരംചേർന്ന് ഓടി.
14 Nambo pangakaŵa, mbungo jekulungwa jati mpela chimbunga jajikuŵilanjikwa “Mbungo ja kaskazi” japujile kutyochela ku chilumba.
൧൪എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ അതിനുനേരേ ദ്വീപിൽനിന്ന് വടക്കുകിഴക്കൻ എന്ന കൊടുങ്കാറ്റ് അടിക്കുവാൻ തുടങ്ങി.
15 Ngalaŵa jila jagombilwe ni mbungo, nombejo nganijikombola kujipunda mbungo, nipele twajilesile jiseleleche ni mbungo.
൧൫കപ്പലിന് കാറ്റിന്റെ നേരെ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കാറ്റിന് വഴങ്ങി അതിന്റെ വഴിക്കുതന്നെ പോയി.
16 Nkwenda mo twapite upande wa kusini mwa chilumba chachinandi liina lyakwe Kauda, twakombwele kwakulimba nnope kugopola ntumbwi wa kwakulupuchisya ŵandu mu ngalaŵa jekulungwa jila.
൧൬ക്ലൗദ എന്ന ചെറിയ ദ്വീപിൻ്റെ മറപറ്റി ഓടീട്ട് പ്രയാസത്തോടെ തോണി കൈവശമാക്കി.
17 Achikatumetume ŵaali mu ngalaŵa ŵala paŵanyakulile ntumbwi ula nkati, ŵautaŵilile mu ngalaŵa jila ni ngonji kuulimbisya kuti unajonasiche ni mbungo. Ni pakuŵa ŵajogopaga kutitimila munsanga wejinji mu mbwani ja Libia, kwa yele ŵagatulwisye matanga ni ŵagambaga kwenda pe ni mbungo.
൧൭അത് വലിച്ചുകയറ്റിയിട്ട് അവർ കപ്പലിന്റെ വശത്തോട് ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണൽത്തിട്ടമേൽ അകപ്പെടും എന്നു പേടിച്ചു പായ് ഇറക്കി, അങ്ങനെ കാറ്റിന്റെ ദിശയ്ക്ക് നീക്കി.
18 Mbungo jekulungwa jila jajendelechele kupuga ni malaŵi jakwe ŵatandite kwasila ndundu mu bahali.
൧൮ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ട് പിറ്റേന്ന് അവർ ചരക്ക് പുറത്തുകളഞ്ഞു.
19 Ni lyuŵa lyaatatu ŵajasile ni makono gao achinsyene yoombo ya mu ngalaŵa jekulungwa.
൧൯മൂന്നാം നാൾ അവർ സ്വന്തകയ്യാൽ കപ്പൽകോപ്പും കടലിൽ ഇട്ടുകളഞ്ഞു.
20 Moŵa gamajinji nganitukombola kuliwona lyuŵa atamuno ndondwa ni mbungo jekulungwa jila japundile nnope. Chilolelo chose chati tutulame chamasile.
൨൦വളരെ നാളായിട്ട് സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റ് അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി.
21 Paŵatemi pangalya moŵa gamajinji, wajimi che Paolo pasikati pao ni kuti, “Achambusanga ŵangu nkambikanichisye une kuti kasintyoka ku Kilete ngankalaje kwantinyi ni kupotesya indu yi.
൨൧അവർ വളരെ പട്ടിണി കിടന്നശേഷം പൗലോസ് അവരുടെ നടുവിൽ നിന്നുകൊണ്ടു പറഞ്ഞത്: “പുരുഷന്മാരേ, എന്റെ വാക്ക് അനുസരിച്ചു ക്രേത്തയിൽനിന്ന് നീക്കാതെയും ഈ കഷ്ടനഷ്ടങ്ങൾ ഉണ്ടാകാതെയും ഇരിക്കേണ്ടതായിരുന്നു.
22 Sambano ngunchondelela, nkamulichisye ntima pakuŵa ngapagwa jwalijose mwa ŵanyamwe juchawe nambo ngalaŵa pe ni jichijijonasiche.
൨൨എങ്കിലും ഇപ്പോൾ ധൈര്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു; കപ്പലിന് അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണന് ഹാനി വരികയില്ല.
23 Pakuŵa chilo katumetume jwa kwinani jwa Akunnungu, Akunnungu jwandesile une kuŵa jwao ni jungwapopelela ŵangopochele,
൨൩എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ കഴിഞ്ഞ രാത്രിയിൽ എന്റെ അടുക്കൽനിന്ന്:
24 ni kuusalila, ‘Kasinjogopa che Paolo! Ikuŵajilwa mmwejo kwima paujo pa Mwenye jwa ku Loma. Kwaligongo lyenu mwe Akunnungu chiŵakulupusye wose ŵaali mu ulendo pamo nomwe.’
൨൪‘പൗലൊസേ, ഭയപ്പെടരുത്; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു’ എന്നു പറഞ്ഞു.
25 Nipele nkamulichisye ntima, pakuŵa ngwakulupilila Akunnungu kuti chiitendekwe mpela indite pakusalilwa.
൨൫അതുകൊണ്ട് പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിൻ; എന്നോട് അരുളിച്ചെയ്തതുപോലെ തന്നെ സംഭവിക്കും എന്നു ഞാൻ ദൈവത്തെ വിശ്വസിക്കുന്നു.
26 Nambo chituponyekwe pa chilumba chimo.”
൨൬എങ്കിലും നാം ഒരു ദ്വീപിന്മേൽ മുട്ടി വീഴേണ്ടതാകുന്നു.”
27 Chilo cha lyuŵa lya kumi na nne twaliji tuninkukwekwelemya akuno ni akunokuno ni meesi mu bahali ja Mediteleniani. Chilo nnope achikatumetume ŵaali mu ngalaŵa ŵaganisisye kuti tuŵandichile munsanga.
൨൭പതിനാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അർദ്ധരാത്രിയിൽ ഒരു കരയ്ക്ക് സമീപിക്കുന്നു എന്നു കപ്പൽക്കാർക്ക് തോന്നി.
28 Nipele ŵatulwisye ngoji wawataŵilile chindu chakutopela achisakaga kupima amanyilile ipatite kwendesya ni ŵapatile makono alobaini. Kanyuma kanandi ŵapimile sooni ni ŵapatile makono selasini.
൨൮അവർ ഈയം ഇട്ടു ഇരുപതു മാറെന്ന് കണ്ടു; കുറച്ച് അപ്പുറം പോയിട്ട് വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്ന് കണ്ടു.
29 Ni pakuŵa ŵajogopaga kukwama papali ni lwala, ŵatulwisye nanga ncheche sya kunyuma kwa ngalaŵa ni kupopela kuti kucheje.
൨൯പാറ സ്ഥലങ്ങളിൽ ഇടിക്കുമോ എന്നു പേടിച്ച് അവർ അമരത്തുനിന്ന് നാലു നങ്കൂരം ഇട്ടു, വേഗം നേരം വെളുപ്പാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
30 Ni ŵaŵalongosyaga ngalaŵa ŵala ŵasachile kutila kutyochela mu ngalaŵa ni ŵautulwisye ntumbwi ula achinamanilaga akutulusya nanga sya paujo.
൩൦എന്നാൽ കപ്പൽക്കാർ കപ്പൽ വിട്ട് ഓടിപ്പോകുവാൻ വിചാരിച്ച് അണിയത്തുനിന്ന് നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി.
31 Nambo che Paolo ŵansalile jwankulu jwa ŵangondo jula pamo ni ŵangondo ŵane, “Iŵaga ŵanyaŵa ngaatama mu ngalaŵa ngankulupuswa.”
൩൧അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും: “ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്ക് രക്ഷപെടുവാൻ കഴിയുന്നതല്ല” എന്നു പറഞ്ഞു.
32 Papopo ŵangondo ŵala ŵakatile migoji jijakamulile ntumbwi ni ŵaulesile ujigalikwe ni meesi.
൩൨പടയാളികൾ തോണിയുടെ കയറ് അറുത്ത് അത് വീഴിച്ചുകളഞ്ഞു.
33 Kukanaŵe kucha che Paolo ŵachondelele wose kuti alye chakulya achitiji, “Lelo jino lyuŵa lya kumi na nne ntemi ni sala nli nkulolela, pangalya chindu chachili chose.
൩൩നേരം വെളുക്കാറായപ്പോൾ പൗലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന് അപേക്ഷിച്ചു: “നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ട് പട്ടിണി കിടക്കുന്നത് ഇന്ന് പതിനാലാം ദിവസം ആകുന്നുവല്ലോ.
34 Nipele ngunchondelela nlye, pakuŵa chichinkulupusye kuti nkawa. Pakuŵa ngalujasika namuno luumbo lumo lwa pa mitwe jenu.”
൩൪അതുകൊണ്ട് ആഹാരം കഴിക്കേണം എന്നു ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു; അത് നിങ്ങളുടെ രക്ഷയ്ക്കുള്ളതല്ലോ; നിങ്ങളിൽ ഒരുവന്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം” എന്നു പറഞ്ഞു.
35 Che Paolo paŵamasile kuŵecheta yeleyo ŵajigele nkate, nipele ŵatogolele Akunnungu paujo pa wose, ŵagaŵenye ni kutanda kulya.
൩൫ഇങ്ങനെ പറഞ്ഞിട്ട് അപ്പം എടുത്ത് എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിയിട്ട് നുറുക്കി തിന്നുതുടങ്ങി.
36 Nipele wose ŵakamulisye ntima, nombewo ŵalile.
൩൬അപ്പോൾ എല്ലാവരും ധൈര്യപ്പെട്ട് ഭക്ഷണം കഴിച്ചു.
37 Ŵatwaliji mu ngalaŵa twaliji ŵandu mia mbili ni sabini na sita.
൩൭കപ്പലിൽ ഞങ്ങൾ ആകപ്പാടെ ഇരുനൂറ്റെഴുപത്താറ് ആൾ ഉണ്ടായിരുന്നു.
38 Patwalile wose ni kwikuta, ŵajijalwisye ngalaŵa jekulungwa kwakwasila ngano mu bahali.
൩൮അവർ തിന്ന് തൃപ്തിവന്നശേഷം ധാന്യം കടലിൽ കളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു.
39 Pakwachele ŵaŵalongosyaga ngalaŵa ŵala nganachimanyilila chilambo chila, nambo ŵauweni nsanga ku mbwani. Nipele ŵasachile kujijimika ngalaŵa kweleko naga chakombole.
൩൯വെളിച്ചമായപ്പോൾ ഇന്ന ദേശം എന്നു അവർ അറിഞ്ഞില്ല എങ്കിലും കരയുള്ളൊരു തുറ കണ്ടു, കഴിയും എങ്കിൽ കപ്പൽ അതിലേക്ക് ഓടിക്കേണം എന്നു ഭാവിച്ചു.
40 Ŵakatile ngonji sya nanga ni kusileka mu bahali ni ŵagopwele ngonji sisyataŵikwe pa usukani ni kwinamukula tanga ja paujo pa ngalaŵa kuti jikamule mbungo ni kwajausya ku mbwani.
൪൦നങ്കൂരം അറുത്ത് കടലിൽ വിട്ട് ചുക്കാൻ്റെ കെട്ടും അഴിച്ച് പെരുമ്പായ് കാറ്റുമുഖമായി ഉയർത്തിക്കെട്ടി കരയ്ക്ക് നേരെ ഓടി.
41 Nambo ŵaiche pamalekano pagachingangene matala gaŵili ga meesi ga bahali ni ngalaŵa jatanjile palapala. Upaande wa paujo pa ngalaŵa watitimile munsanga pangali kutinganyika, nambo upaande wa panyuma watandite kutemeka kwa ligongo lya machili ga matumbela.
൪൧ഇരുകടൽ കൂടിയൊരു സ്ഥലത്തിന്മേൽ ചെന്നു കയറുകയാൽ കപ്പൽ അടിഞ്ഞ്, അണിയം ഉറച്ച് ഇളക്കമില്ലാതെയായി; അമരം തിരയുടെ ശക്തിയാൽ ഉടഞ്ഞുപോയി.
42 Ŵangondo ŵasachile ŵaulaje ŵataŵikwe wose atakojelela ŵane ni kutila.
൪൨തടവുകാരിൽ ആരും നീന്തി ഓടിപ്പോകാതിരിപ്പാൻ അവരെ കൊല്ലേണം എന്നു പടയാളികൾ ആലോചിച്ചു.
43 Nambo jwankulu jwa ŵangondo achisakaga kwakulupusya che Paolo, ŵaalekasisye ŵangondo akatenda yeleyo. Ŵalamwile ŵaakukombola kojelela alilechelele mmeesi ni kwika kunsanga.
൪൩ശതാധിപനോ പൗലൊസിനെ രക്ഷിക്കാൻ ആഗ്രഹിച്ചിട്ട് അവരുടെ ആലോചനയെ തടുത്തു, നീന്തുവാൻ കഴിയുന്നവർ ആദ്യം ചാടി കരയ്ക്ക് പറ്റുവാനും
44 Ni ŵaakusigalila wo, ŵane akamulile mbao ni ŵane ipitingwa iyatemeche mu ngalaŵa. Iyoyo ŵandu wose ŵaiche kwa chitendewele ku nsanga.
൪൪ശേഷമുള്ളവർ പലകമേലും കപ്പലിന്റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു; ഇങ്ങനെ എല്ലാവരും സുരക്ഷിതരായി കരയിൽ എത്തി.