< 詩篇 83 >
1 亞薩的詩歌。 上帝啊,求你不要靜默! 上帝啊,求你不要閉口,也不要不作聲!
ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവമേ, മൗനമായിരിക്കരുതേ; ദൈവമേ, അവിടന്ന് ചെവി അടച്ചും നിഷ്ക്രിയനായും ഇരിക്കരുതേ.
ഇതാ! അങ്ങയുടെ ശത്രുക്കൾ ഗർജിക്കുന്നു, അങ്ങയെ വെറുക്കുന്നവർ തല ഉയർത്തുന്നു.
3 他們同謀奸詐要害你的百姓, 彼此商議要害你所隱藏的人。
അങ്ങയുടെ ജനത്തിനെതിരേ അവർ കുടിലതന്ത്രങ്ങൾ മെനയുന്നു; അങ്ങയുടെ പരിലാളനയിലിരിക്കുന്നവർക്കെതിരേ ഗൂഢാലോചന നടത്തുന്നു.
4 他們說:來吧,我們將他們剪滅, 使他們不再成國! 使以色列的名不再被人記念!
“വരിക,” അവർ പറയുന്നു, “അവർ ഒരു രാഷ്ട്രമായിരിക്കാതവണ്ണം നമുക്കവരെ തുടച്ചുനീക്കാം, ഇസ്രായേൽ എന്ന പേര് ഇനി ഒരിക്കലും ഓർക്കാതിരിക്കട്ടെ.”
അവർ ഏകമനസ്സോടെ ഗൂഢാലോചന നടത്തുന്നു; അവർ അവിടത്തേക്കെതിരായി ഒരു സഖ്യം രൂപപ്പെടുത്തുന്നു—
6 就是住帳棚的以東人和以實瑪利人, 摩押和夏甲人,
ഏദോമ്യരുടെയും യിശ്മായേല്യരുടെയും മോവാബ്യരുടെയും ഹഗര്യരുടെയും കൂടാരങ്ങളും,
7 迦巴勒、亞捫, 和亞瑪力、非利士並泰爾的居民。
ഗിബാൽ, അമ്മോൻ, അമാലേക്ക്, സോർ നിവാസികളോടുകൂടെ ഫെലിസ്ത്യദേശവും
8 亞述也與他們連合; 他們作羅得子孫的幫手。 (細拉)
അശ്ശൂരും അവരോടൊപ്പംചേർന്ന് ലോത്തിന്റെ പിൻതലമുറയ്ക്ക് ശക്തിനൽകുന്നു. (സേലാ)
9 求你待他們,如待米甸, 如在基順河待西西拉和耶賓一樣。
അങ്ങ് മിദ്യാന്യരോട് ചെയ്തതുപോലെ അവരോടും ചെയ്യണമേ, കീശോൻ നദിക്കരികെവെച്ച് സീസെരയോടും യാബീനോടും അങ്ങു പ്രവർത്തിച്ചതുപോലെതന്നെ,
അവർ എൻ-ദോരിൽവെച്ച് തകർന്നടിഞ്ഞ് മണ്ണിനു വളമായിത്തീർന്നു.
11 求你叫他們的首領像俄立和西伊伯, 叫他們的王子都像西巴和撒慕拿。
അവരിൽ ശക്തരായവരെ ഓരേബ്, സേബ് എന്നിവരെപ്പോലെയും അവരിലെ പ്രഭുക്കളെ സേബഹ്, സൽമുന്ന എന്നിവരെപ്പോലെയും ആക്കണമേ.
12 他們說:我們要得上帝的住處, 作為自己的產業。
“ദൈവത്തിന്റെ മേച്ചിൽപ്പുറങ്ങളെ നമുക്കു കൈവശമാക്കാം,” എന്ന് അവർ പറഞ്ഞല്ലോ.
13 我的上帝啊,求你叫他們像旋風的塵土, 像風前的碎稭。
എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റിലെ പൊടിപോലെയും കാറ്റിൽ പറക്കുന്ന പതിരുപോലെയും ആക്കണമേ.
വനത്തെ ദഹിപ്പിക്കുന്ന അഗ്നിപോലെയോ പർവതങ്ങളെ ജ്വലിപ്പിക്കുന്ന ജ്വാലപോലെയോ
15 求你也照樣用狂風追趕他們, 用暴雨恐嚇他們。
അവിടത്തെ കൊടുങ്കാറ്റ് അവരെ പിൻതുടരുകയും അവിടത്തെ ചുഴലിക്കാറ്റിനാൽ അവരെ ഭയപ്പെടുത്തുകയും ചെയ്യണമേ.
16 願你使他們滿面羞恥, 好叫他們尋求你-耶和華的名!
യഹോവേ, അവിടത്തെ നാമം അന്വേഷിക്കുന്നതിന് അവരുടെ മുഖം ലജ്ജയാൽ മൂടണമേ.
അവർ എന്നേക്കും ലജ്ജിതരാകുകയും ഭ്രമിക്കുകയും ചെയ്യട്ടെ. അവർ അപമാനഭാരത്താൽ നശിക്കട്ടെ.
18 使他們知道:惟獨你- 名為耶和華的-是全地以上的至高者!
സർവഭൂമിക്കും അത്യുന്നതനായവൻ അവിടന്നുമാത്രമാണ് എന്നും അവിടത്തെ നാമം യഹോവ എന്ന് ആകുന്നു എന്നും അവർ അറിയട്ടെ.