< 詩篇 47 >

1 可拉後裔的詩,交與伶長。 萬民哪,你們都要拍掌! 要用誇勝的聲音向上帝呼喊!
സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. സകലജനതകളുമേ, കൈ കൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ.
2 因為耶和華至高者是可畏的; 他是治理全地的大君王。
അത്യുന്നതനായ യഹോവ മഹത്വമുള്ളവൻ; അവിടുന്ന് സർവ്വഭൂമിയുടെയും മഹാരാജാവാകുന്നു.
3 他叫萬民服在我們以下, 又叫列邦服在我們腳下。
കർത്താവ് ജനതകളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.
4 他為我們選擇產業, 就是他所愛之雅各的榮耀。 (細拉)
അവിടുന്ന് നമ്മുടെ ഓഹരി തിരഞ്ഞെടുത്ത് തന്നു; താൻ സ്നേഹിച്ച യാക്കോബിന്റെ പ്രശംസയായ ഭൂമി തന്നെ.
5 上帝上升,有喊聲相送; 耶和華上升,有角聲相送。
ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടുംകൂടി ആരോഹണം ചെയ്യുന്നു.
6 你們要向上帝歌頌,歌頌! 向我們王歌頌,歌頌!
ദൈവത്തിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ; നമ്മുടെ രാജാവിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ.
7 因為上帝是全地的王; 你們要用悟性歌頌。
ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു സങ്കീർത്തനത്തോടെ സ്തുതിപാടുവിൻ.
8 上帝作王治理萬國; 上帝坐在他的聖寶座上。
ദൈവം ജനതകളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.
9 列邦的君王聚集要作亞伯拉罕之上帝的民。 因為世界的盾牌是屬上帝的; 他為至高!
വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകൾ ദൈവത്തിന്റേതല്ലോ; അവിടുന്ന് ഏറ്റവും ഉന്നതനായിരിക്കുന്നു.

< 詩篇 47 >