< 詩篇 30 >

1 大衛在獻殿的時候,作這詩歌。 耶和華啊,我要尊崇你, 因為你曾提拔我,不叫仇敵向我誇耀。
ഭവനപ്രതിഷ്ഠാഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തും, ആഴത്തിൽനിന്ന് അവിടന്ന് എന്നെ ഉദ്ധരിച്ചിരിക്കുന്നു എന്റെ ശത്രുക്കൾ എന്റെമേൽ വിജയം ഘോഷിക്കാൻ അങ്ങ് അനുവദിച്ചില്ല.
2 耶和華-我的上帝啊, 我曾呼求你,你醫治了我。
എന്റെ ദൈവമായ യഹോവേ, സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിച്ചു, അങ്ങ് എന്നെ സൗഖ്യമാക്കി.
3 耶和華啊,你曾把我的靈魂從陰間救上來, 使我存活,不至於下坑。 (Sheol h7585)
യഹോവേ, പാതാളത്തിൽനിന്ന് അവിടന്ന് എന്നെ കരകയറ്റിയിരിക്കുന്നു; കുഴിയിൽ ഇറങ്ങാതവണ്ണം അവിടന്നെന്റെ ജീവൻ കാത്തുപാലിച്ചിരിക്കുന്നു. (Sheol h7585)
4 耶和華的聖民哪,你們要歌頌他, 稱讚他可記念的聖名。
യഹോവയുടെ വിശ്വസ്തരേ, അവിടത്തേക്ക് സ്തുതിപാടുക; അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.
5 因為,他的怒氣不過是轉眼之間; 他的恩典乃是一生之久。 一宿雖然有哭泣, 早晨便必歡呼。
കാരണം അവിടത്തെ കോപം ക്ഷണനേരത്തേക്കുമാത്രം, എന്നാൽ അവിടത്തെ പ്രസാദം ആജീവനാന്തം നിലനിൽക്കും; വിലാപം ഒരു രാത്രിമാത്രം നിലനിൽക്കുന്നു, എന്നാൽ പ്രഭാതത്തിൽ ആനന്ദഘോഷം വരവായി.
6 至於我,我凡事平順,便說: 我永不動搖。
എന്റെ ക്ഷേമകാലത്ത് ഞാൻ പറഞ്ഞു, “ഞാൻ ഒരുനാളും കുലുങ്ങുകയില്ല.”
7 耶和華啊,你曾施恩,叫我的江山穩固; 你掩了面,我就驚惶。
യഹോവേ, അവിടത്തെ പ്രസാദത്താൽ അങ്ങ് എന്നെ പർവതംപോലെ ഉറപ്പിച്ചുനിർത്തി; എന്നാൽ അവിടന്ന് തിരുമുഖം മറയ്ക്കുമ്പോൾ, ഞാൻ പരിഭ്രമിച്ചുപോകുന്നു.
8 耶和華啊,我曾求告你; 我向耶和華懇求,說:
യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചു; കരുണയ്ക്കായി ഞാൻ കർത്താവിനോട് നിലവിളിച്ചു:
9 我被害流血,下到坑中,有甚麼益處呢? 塵土豈能稱讚你,傳說你的誠實嗎?
“എന്റെ രക്തം ചൊരിയുന്നതിൽ എന്തുലാഭം ഞാൻ ശവക്കുഴിയിലേക്ക് ഇറങ്ങിപ്പോകുന്നതുകൊണ്ട്, എന്തു പ്രയോജനം? ധൂളി അങ്ങയെ സ്തുതിക്കുമോ? അത് അവിടത്തെ വിശ്വസ്തതയെ ഘോഷിക്കുമോ?
10 耶和華啊,求你應允我,憐恤我! 耶和華啊,求你幫助我!
യഹോവേ, കേൾക്കണമേ, എന്നോട് കരുണയുണ്ടാകണമേ; യഹോവേ, എന്നെ സഹായിക്കണമേ.”
11 你已將我的哀哭變為跳舞, 將我的麻衣脫去,給我披上喜樂,
അവിടന്ന് എന്റെ വിലാപത്തെ നൃത്തമാക്കിത്തീർത്തു; അവിടന്ന് എന്റെ ചാക്കുശീലമാറ്റി ആനന്ദവസ്ത്രം അണിയിച്ചിരിക്കുന്നു,
12 好叫我的靈歌頌你,並不住聲。 耶和華-我的上帝啊,我要稱謝你,直到永遠!
എന്റെ ഹൃദയം മൗനമായിരിക്കാതെ ഞാൻ അങ്ങേക്ക് സ്തുതി പാടേണ്ടതിനുതന്നെ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നുമെന്നും അങ്ങയെ വാഴ്ത്തും.

< 詩篇 30 >