< 詩篇 3 >

1 大衛逃避他兒子押沙龍的時候作的詩。 耶和華啊,我的敵人何其加增; 有許多人起來攻擊我。
ദാവീദ് തന്റെ മകനായ അബ്ശലോമിന്റെ മുൻപിൽനിന്നു ഓടിപ്പോയപ്പോൾ പാടിയ ഒരു സങ്കീർത്തനം. യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിർക്കുന്നവർ അനേകർ ആകുന്നു.
2 有許多人議論我說: 他得不着上帝的幫助。 (細拉)
അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. (സേലാ)
3 但你-耶和華是我四圍的盾牌, 是我的榮耀,又是叫我抬起頭來的。
നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.
4 我用我的聲音求告耶和華, 他就從他的聖山上應允我。 (細拉)
ഞാൻ യഹോവയോടു ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻതന്റെ വിശുദ്ധപർവ്വതത്തിൽനിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. (സേലാ)
5 我躺下睡覺,我醒着, 耶和華都保佑我。
ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.
6 雖有成萬的百姓來周圍攻擊我, 我也不怕。
എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.
7 耶和華啊,求你起來! 我的上帝啊,求你救我! 因為你打了我一切仇敵的腮骨, 敲碎了惡人的牙齒。
യഹോവേ, എഴുന്നേല്ക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകർത്തുകളഞ്ഞു.
8 救恩屬乎耶和華; 願你賜福給你的百姓。 (細拉)
രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ. (സേലാ)

< 詩篇 3 >