< 詩篇 29 >

1 大衛的詩。 上帝的眾子啊,你們要將榮耀、能力歸給耶和華, 歸給耶和華!
ദൈവപുത്രന്മാരേ, യഹോവെക്കു കൊടുപ്പിൻ, യഹോവെക്കു മഹത്വവും ശക്തിയും കൊടുപ്പിൻ.
2 要將耶和華的名所當得的榮耀歸給他, 以聖潔的妝飾敬拜耶和華。
യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ; വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്കരിപ്പിൻ.
3 耶和華的聲音發在水上; 榮耀的上帝打雷, 耶和華打雷在大水之上。
യഹോവയുടെ ശബ്ദം വെള്ളത്തിൻമീതെ മുഴങ്ങുന്നു; പെരുവെള്ളത്തിൻമീതെ യഹോവ, മഹത്വത്തിന്റെ ദൈവം തന്നേ, ഇടിമുഴക്കുന്നു.
4 耶和華的聲音大有能力; 耶和華的聲音滿有威嚴。
യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.
5 耶和華的聲音震破香柏樹; 耶和華震碎黎巴嫩的香柏樹。
യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകൎക്കുന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകൎക്കുന്നു.
6 他也使之跳躍如牛犢, 使黎巴嫩和西連跳躍如野牛犢。
അവൻ അവയെ കാളക്കുട്ടിയെപ്പോലെയും ലെബാനോനെയും സിൎയ്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.
7 耶和華的聲音使火焰分岔。
യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.
8 耶和華的聲音震動曠野; 耶和華震動加低斯的曠野。
യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ് മരുവിനെ നടുക്കുന്നു.
9 耶和華的聲音驚動母鹿落胎, 樹木也脫落淨光。 凡在他殿中的,都稱說他的榮耀。
യഹോവയുടെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു; അതു വനങ്ങളെ തോലുരിക്കുന്നു; അവന്റെ മന്ദിരത്തിൽ സകലവും മഹത്വം എന്നു ചൊല്ലുന്നു.
10 洪水泛濫之時,耶和華坐着為王; 耶和華坐着為王,直到永遠。
യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.
11 耶和華必賜力量給他的百姓; 耶和華必賜平安的福給他的百姓。
യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.

< 詩篇 29 >