< 詩篇 130 >

1 上行之詩。 耶和華啊,我從深處向你求告!
ആരോഹണഗീതം. യഹോവേ, അഗാധതയിൽനിന്നു ഞാൻ അവിടത്തോടു നിലവിളിക്കുന്നു;
2 主啊,求你聽我的聲音! 願你側耳聽我懇求的聲音!
കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ. കരുണയ്ക്കായുള്ള എന്റെ നിലവിളിക്കായി അങ്ങയുടെ കാതുകൾ തുറക്കണമേ.
3 主-耶和華啊,你若究察罪孽, 誰能站得住呢?
യഹോവേ, പാപങ്ങളുടെ ഒരു പട്ടിക അങ്ങു സൂക്ഷിക്കുന്നെങ്കിൽ, കർത്താവേ, തിരുമുമ്പിൽ ആർക്കാണു നിൽക്കാൻ കഴിയുക?
4 但在你有赦免之恩, 要叫人敬畏你。
എന്നാൽ തിരുസന്നിധിയിൽ പാപവിമോചനമുണ്ട്, അതുകൊണ്ട് ഞങ്ങൾ ഭയഭക്തിയോടെ അവിടത്തെ സേവിക്കുന്നു.
5 我等候耶和華,我的心等候; 我也仰望他的話。
ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു, എന്റെ ആത്മാവ് അങ്ങേക്കായി കാത്തിരിക്കുന്നു, അവിടത്തെ വചനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു.
6 我的心等候主, 勝於守夜的,等候天亮, 勝於守夜的,等候天亮。
പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ, അതേ, പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ, ഞാൻ കർത്താവിനായി കാത്തിരിക്കുന്നു.
7 以色列啊,你當仰望耶和華! 因他有慈愛,有豐盛的救恩。
ഇസ്രായേലേ, നിന്റെ പ്രത്യാശ യഹോവയിൽ അർപ്പിക്കുക, കാരണം യഹോവയുടെ അടുക്കൽ അചഞ്ചലസ്നേഹവും സമ്പൂർണ വീണ്ടെടുപ്പും ഉണ്ടല്ലോ.
8 他必救贖以色列脫離一切的罪孽。
ഇസ്രായേലിനെ അവരുടെ സകലപാപങ്ങളിൽനിന്നും അവിടന്നുതന്നെ വീണ്ടെടുക്കും.

< 詩篇 130 >