< 尼希米記 10 >

1 簽名的是:哈迦利亞的兒子-省長尼希米,和西底家;
മുദ്രയിട്ടവർ ഇവരാണ്: ഹഖല്യാവിന്റെ മകനായ ദേശാധിപതി നെഹെമ്യാവ്,
2 祭司:西萊雅、亞撒利雅、耶利米、
സിദെക്കീയാവ്, സെരായാവ്, അസര്യാവ്, യിരെമ്യാവ്,
3 巴施戶珥、亞瑪利雅、瑪基雅、
പശ്ഹൂർ, അമര്യാവ്, മല്ക്കീയാവ്,
4 哈突、示巴尼、瑪鹿、
ഹത്തൂശ്, ശെബന്യാവ്, മല്ലൂക്,
5 哈琳、米利末、俄巴底亞、
ഹരീം, മെരേമോത്ത്, ഓബദ്യാവ്,
6 但以理、近頓、巴錄、
ദാനീയേൽ, ഗിന്നെഥോൻ, ബാരൂക്,
7 米書蘭、亞比雅、米雅民、
മെശുല്ലാം, അബീയാവ്, മീയാമീൻ,
8 瑪西亞、璧該、示瑪雅;
മയസ്യാവ്, ബിൽഗായി, ശെമയ്യാവ്; ഇവർ പുരോഹിതന്മാർ.
9 又有利未人,就是亞散尼的兒子耶書亞、希拿達的子孫賓內、甲篾;
പിന്നെ ലേവ്യർ; അസന്യാവിന്റെ മകൻ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും
10 還有他們的弟兄示巴尼、荷第雅、基利他、毗萊雅、哈難、
൧൦കദ്മീയേലും അവരുടെ സഹോദരന്മാരായ ശെബന്യാവ്, ഹോദീയാവ്,
11 米迦、利合、哈沙比雅、
൧൧കെലീതാ, പെലായാവ്, ഹാനാൻ, മീഖാ,
12 撒刻、示利比、示巴尼、
൧൨രെഹോബ്, ഹശബ്യാവ്, സക്കൂർ, ശേരെബ്യാവ്,
13 荷第雅、巴尼、比尼努;
൧൩ശെബന്യാവ്, ഹോദീയാവ്, ബാനി, ബെനീനു.
14 又有民的首領,就是巴錄、巴哈‧摩押、以攔、薩土、巴尼、
൧൪ജനത്തിന്റെ തലവന്മാർ: പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ,
15 布尼、押甲、比拜、
൧൫ബാനി, ബുന്നി, അസ്ഗാദ്, ബേബായി,
16 亞多尼雅、比革瓦伊、亞丁、
൧൬അദോനീയാവ്, ബിഗ്വായി, ആദീൻ,
17 亞特、希西家、押朔、
൧൭ആതേർ, ഹിസ്ക്കീയാവ്, അസ്സൂർ,
18 荷第雅、哈順、比賽、
൧൮ഹോദീയാവ്, ഹാശും, ബേസായി,
19 哈拉、亞拿突、尼拜、
൧൯ഹാരീഫ്, അനാഥോത്ത്, നേബായി,
20 抹比押、米書蘭、希悉、
൨൦മഗ്പിയാശ്, മെശുല്ലാം, ഹേസീർ,
21 米示薩別、撒督、押杜亞、
൨൧മെശേസബെയേൽ, സാദോക്ക്, യദൂവ,
22 毗拉提、哈難、亞奈雅、
൨൨പെലത്യാവ്, ഹനാൻ, അനായാവ്,
23 何細亞、哈拿尼雅、哈述、
൨൩ഹോശേയ, ഹനന്യാവ്, ഹശ്ശൂബ്,
24 哈羅黑、毗利哈、朔百、
൨൪ഹല്ലോഹേശ്, പിൽഹാ, ശോബേക്,
25 利宏、哈沙拿、瑪西雅、
൨൫രെഹൂം, ഹശബ്നാ, മയസേയാവ്,
26 亞希雅、哈難、亞難、
൨൬അഹീയാവ്, ഹനാൻ, ആനാൻ,
27 瑪鹿、哈琳、巴拿。
൨൭മല്ലൂക്, ഹാരീം, ബയനാ എന്നിവർ തന്നേ.
28 其餘的民、祭司、利未人、守門的、歌唱的、尼提寧,和一切離絕鄰邦居民歸服上帝律法的,並他們的妻子、兒女,凡有知識能明白的,
൨൮ശേഷം ജനത്തിൽ പുരോഹിതന്മാരും ലേവ്യരും വാതിൽകാവല്ക്കാരും സംഗീതക്കാരും ദൈവാലയദാസന്മാരും ദേശത്തെ ജാതികളിൽനിന്ന് വേർപെട്ട് ദൈവത്തിന്റെ ന്യായപ്രമാണത്തിലേയ്ക്ക് തിരിഞ്ഞുവന്നവരൊക്കെയും അവരുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി പരിജ്ഞാനവും തിരിച്ചറിവുമുള്ള എല്ലാവരും
29 都隨從他們貴冑的弟兄,發咒起誓,必遵行上帝藉他僕人摩西所傳的律法,謹守遵行耶和華-我們主的一切誡命、典章、律例;
൨൯ശ്രേഷ്ഠന്മാരായ തങ്ങളുടെ സഹോദരന്മാരോട് ചേർന്ന് ദൈവത്തിന്റെ ദാസനായ മോശെമുഖാന്തരം നല്കപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ച് നടക്കുമെന്നും ഞങ്ങളുടെ കർത്താവായ യഹോവയുടെ സകല കല്പനകളും വിധികളും ചട്ടങ്ങളും പ്രമാണിച്ച് ആചരിക്കുമെന്നും
30 並不將我們的女兒嫁給這地的居民,也不為我們的兒子娶他們的女兒。
൩൦ഞങ്ങളുടെ പുത്രിമാരെ ദേശത്തിലെ ജാതികൾക്ക് കൊടുക്കുകയോ ഞങ്ങളുടെ പുത്രന്മാർക്ക് അവരുടെ പുത്രിമാരെ എടുക്കയോ ചെയ്കയില്ലെന്നും
31 這地的居民若在安息日,或甚麼聖日,帶了貨物或糧食來賣給我們,我們必不買。每逢第七年必不耕種,凡欠我們債的必不追討。
൩൧ദേശത്തിലെ ജനതകൾ ശബ്ബത്തുനാളിൽ ഏതെങ്കിലും കച്ചവടസാധനങ്ങളോ ഭക്ഷണസാധനങ്ങളോ വിൽക്കുവാൻ കൊണ്ടുവന്നാൽ ഞങ്ങൾ അത് ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോട് വാങ്ങുകയില്ല എന്നും ഏഴാം ആണ്ടിനെ വിമോചനസംവത്സരമായും എല്ലാ കടവും ഇളച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു.
32 我們又為自己定例,每年各人捐銀一舍客勒三分之一,為我們上帝殿的使用,
൩൨ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്ക് വേണ്ടി കാഴ്ചയപ്പത്തിനും നിരന്തരഭോജനയാഗത്തിനും ശബ്ബത്തുകളിലെയും അമാവാസ്യകളിലെയും നിരന്തരഹോമയാഗത്തിനും ഉത്സവങ്ങൾക്കും വിശുദ്ധസാധനങ്ങൾക്കും യിസ്രായേലിനുവേണ്ടി പ്രായശ്ചിത്തമായി അർപ്പിക്കേണ്ടുന്ന
33 就是為陳設餅、常獻的素祭,和燔祭,安息日、月朔、節期所獻的與聖物,並以色列人的贖罪祭,以及我們上帝殿裏一切的費用。
൩൩പാപയാഗങ്ങൾക്കും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാ വേലയ്ക്കും വേണ്ടി ആണ്ടുതോറും ഏകദേശം 4 ഗ്രാം വെള്ളി കൊടുക്കാമെന്നും ഞങ്ങൾ ഒരു ചട്ടം നിയമിച്ചു.
34 我們的祭司、利未人,和百姓都掣籤,看每年是哪一族按定期將獻祭的柴奉到我們上帝的殿裏,照着律法上所寫的,燒在耶和華-我們上帝的壇上。
൩൪ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ, ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ കത്തിക്കുവാൻ ആണ്ടുതോറും നിശ്ചിത സമയങ്ങളിൽ പിതൃഭവനം പിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേയ്ക്ക് വിറക് വഴിപാടായി കൊണ്ടുവരേണ്ടതിന് ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനങ്ങളും ചേർന്ന് ചീട്ടിട്ടു;
35 又定每年將我們地上初熟的土產和各樣樹上初熟的果子都奉到耶和華的殿裏。
൩൫ആണ്ടുതോറും യഹോവയുടെ ആലയത്തിലേയ്ക്ക് ഞങ്ങളുടെ നിലത്തിലെ ആദ്യവിളവും സകലവിധവൃക്ഷങ്ങളുടെയും സർവ്വഫലങ്ങളുടേയും ആദ്യഫലങ്ങളും കൊണ്ടുചെല്ലേണ്ടതിനും
36 又照律法上所寫的,將我們頭胎的兒子和首生的牛羊都奉到我們上帝的殿,交給我們上帝殿裏供職的祭司;
൩൬ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും ആടുമാടുകളിലും നിന്നുള്ള കടിഞ്ഞൂലുകളെ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കൽ ആലയത്തിലേയ്ക്ക് കൊണ്ട് ചെല്ലേണ്ടതിനും
37 並將初熟之麥子所磨的麵和舉祭、各樣樹上初熟的果子、新酒與油奉給祭司,收在我們上帝殿的庫房裏,把我們地上所產的十分之一奉給利未人,因利未人在我們一切城邑的土產中當取十分之一。
൩൭ഞങ്ങളുടെ തരിമാവ്, ഉദർച്ചാർപ്പണങ്ങൾ, സകലവിധവൃക്ഷങ്ങളുടെ ഫലങ്ങൾ, വീഞ്ഞ്, എണ്ണ എന്നിവയുടെ ആദ്യഫലം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെ അടുക്കലും, ഞങ്ങളുടെ കൃഷിയുടെ ദശാംശം ലേവ്യരുടെ അടുക്കലും കൊണ്ടുചെല്ലേണ്ടതിനത്രേ. ലേവ്യരല്ലോ കൃഷിയുള്ള നമ്മുടെ എല്ലാ പട്ടണങ്ങളിൽനിന്നും ദശാംശം ശേഖരിക്കുന്നത്.
38 利未人取十分之一的時候,亞倫的子孫中,當有一個祭司與利未人同在。利未人也當從十分之一中取十分之一,奉到我們上帝殿的屋子裏,收在庫房中。
൩൮എന്നാൽ ലേവ്യർ ദശാംശം വാങ്ങുമ്പോൾ അഹരോന്യനായോരു പുരോഹിതൻ ലേവ്യരോടുകൂടെ ഉണ്ടായിരിക്കേണം. ദശാംശത്തിന്റെ ദശാംശം ലേവ്യർ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളിൽ കൊണ്ടുചെല്ലേണം.
39 以色列人和利未人要將五穀、新酒,和油為舉祭,奉到收存聖所器皿的屋子裏,就是供職的祭司、守門的、歌唱的所住的屋子。這樣,我們就不離棄我們上帝的殿。
൩൯വിശുദ്ധമന്ദിരത്തിന്റെ ഉപകരണങ്ങളും അതിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതിൽകാവല്ക്കാരും സംഗീതക്കാരും പാർക്കുന്ന അറകളിലേക്ക് യിസ്രായേൽമക്കളും ലേവ്യരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ഉദർച്ചാർപ്പണം കൊണ്ടുചെല്ലേണം; ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങൾ ഉപേക്ഷിക്കുകയില്ല.

< 尼希米記 10 >