< 路加福音 20 >

1 有一天,耶穌在殿裏教訓百姓,講福音的時候,祭司長和文士並長老上前來,
ഒരു ദിവസം അവൻ ദൈവാലയത്തിൽ ജനത്തോടു ഉപദേശിച്ചു സുവിശേഷം അറിയിക്കുമ്പോൾ മഹാപുരോഹിതരും ശാസ്ത്രികളും മൂപ്പന്മാരുമായി അടുത്തുവന്ന് അവനോട്:
2 問他說:「你告訴我們,你仗着甚麼權柄做這些事?給你這權柄的是誰呢?」
നീ എന്ത് അധികാരംകൊണ്ട് ഇതു ചെയ്യുന്നു? ഈ അധികാരം നിനക്ക് തന്നതു ആർ? ഞങ്ങളോടു പറക എന്നു പറഞ്ഞു.
3 耶穌回答說:「我也要問你們一句話,你們且告訴我。
അതിന് അവൻ ഉത്തരമായി: ഞാനും നിങ്ങളോടു ഒരു വാക്ക് ചോദിക്കും; അത് എന്നോട് പറവിൻ.
4 約翰的洗禮是從天上來的?是從人間來的呢?」
യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായത് എന്നു ചോദിച്ചു.
5 他們彼此商議說:「我們若說『從天上來』,他必說:『你們為甚麼不信他呢?』
അവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽനിന്നു എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാത്തത് എന്ത് എന്നു യേശു ചോദിക്കും.
6 若說『從人間來』,百姓都要用石頭打死我們,因為他們信約翰是先知。」
മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാൽ യോഹന്നാൻ ഒരു പ്രവാചകൻ എന്നു ജനം വിശ്വസിച്ചിരിക്കുന്നതുകൊണ്ട് നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ട്:
7 於是回答說:「不知道是從哪裏來的。」
എവിടെ നിന്നെന്ന് ഞങ്ങൾ അറിയുന്നില്ല എന്നു ഉത്തരം പറഞ്ഞു.
8 耶穌說:「我也不告訴你們,我仗着甚麼權柄做這些事。」
യേശു അവരോട്: എന്നാൽ ഞാൻ ഇതു ചെയ്യുന്നതു എന്ത് അധികാരം കൊണ്ടാകുന്നു എന്നുള്ളത് ഞാനും നിങ്ങളോടു പറയുന്നില്ല എന്നു പറഞ്ഞു.
9 耶穌就設比喻對百姓說:「有人栽了一個葡萄園,租給園戶,就往外國去住了許久。
പിന്നീട് അവൻ ജനത്തോടു ഉപമ പറഞ്ഞു: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി. അവൻ അത് കുടിയാന്മാരെപാട്ടത്തിന്ഏല്പിച്ചിട്ട് കുറേക്കാലം അന്യദേശത്ത് പോയി പാർത്തു.
10 到了時候,打發一個僕人到園戶那裏去,叫他們把園中當納的果子交給他;園戶竟打了他,叫他空手回去。
൧൦സമയമായപ്പോൾ കുടിയാന്മാരോട് തോട്ടത്തിന്റെ ഫലം വാങ്ങേണ്ടതിന് അവരുടെ അടുക്കൽ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാർ തല്ലി വെറുതെ അയച്ചുകളഞ്ഞു.
11 又打發一個僕人去,他們也打了他,並且凌辱他,叫他空手回去。
൧൧അവൻ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവർ തല്ലി അപമാനിച്ചു വെറുതെ അയച്ചുകളഞ്ഞു.
12 又打發第三個僕人去,他們也打傷了他,把他推出去了。
൧൨അവൻ മൂന്നാമതു ഒരാളെയും കൂടെ പറഞ്ഞയച്ചു; അവർ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു.
13 園主說:『我怎麼辦呢?我要打發我的愛子去,或者他們尊敬他。』
൧൩അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ: ഞാൻ ഇനി എന്ത് ചെയ്യും? എന്റെ പ്രിയപുത്രനെ അയയ്ക്കാം; ഒരുപക്ഷേ അവർ അവനോട് ആദരവ് കാണിച്ചേക്കും എന്നു പറഞ്ഞു.
14 不料,園戶看見他,就彼此商量說:『這是承受產業的,我們殺他吧,使產業歸於我們!』
൧൪കുടിയാന്മാർ അവനെ കണ്ടിട്ട്: ഇവൻ അവകാശി ആകുന്നു; നമുക്കു അവനെ കൊന്നുകളയാം. അപ്പോൾ അവകാശം നമുക്കു ലഭിക്കും എന്നു അവർ തമ്മിൽ ആലോചിച്ചു.
15 於是把他推出葡萄園外,殺了。這樣,葡萄園的主人要怎樣處治他們呢?
൧൫കുടിയാന്മാർ അവനെ തോട്ടത്തിൽ നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടമസ്ഥൻ അവരോട് എന്ത് ചെയ്യും?
16 他要來除滅這些園戶,將葡萄園轉給別人。」聽見的人說:「這是萬不可的!」
൧൬അവൻ വന്നു ആ കുടിയാന്മാരെ കൊല്ലുകയും തോട്ടം മറ്റുള്ളവർക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യും. അത് കേട്ടിട്ട് അവർ: ദൈവമേ, അങ്ങനെ ഒരുനാളും സംഭവിക്കരുതേ! എന്നു പറഞ്ഞു.
17 耶穌看着他們說:「經上記着: 匠人所棄的石頭 已作了房角的頭塊石頭。 這是甚麼意思呢?
൧൭അവനോ അവരെ നോക്കി: “എന്നാൽ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു”എന്നു എഴുതിയിരിക്കുന്നത് എന്തിനാണ്?
18 凡掉在那石頭上的,必要跌碎;那石頭掉在誰的身上,就要把誰砸得稀爛。」
൧൮ആ കല്ലിന്മേൽ വീഴുന്ന ഏവനും തകർന്നുപോകും; അത് ആരുടെമേൽ എങ്കിലും വീണാൽ അത് അവനെ നശിപ്പിക്കും എന്നു പറഞ്ഞു.
19 文士和祭司長看出這比喻是指着他們說的,當時就想要下手拿他,只是懼怕百姓。
൧൯ഈ ഉപമ തങ്ങളെക്കുറിച്ച് പറഞ്ഞു എന്നു ശാസ്ത്രികളും മഹാപുരോഹിതന്മാരും മനസ്സിലാക്കിയിട്ട് അപ്പോൾ തന്നേ അവനെ ബന്ധിയ്ക്കുവാൻ നോക്കി; എങ്കിലും ജനങ്ങളെ ഭയപ്പെടുന്നതു കൊണ്ട് അത് ചെയ്തില്ല.
20 於是窺探耶穌,打發奸細裝作好人,要在他的話上得把柄,好將他交在巡撫的政權之下。
൨൦പിന്നെ അവർ നീതിമാന്മാർ എന്നു സ്വയം ഭാവിക്കുന്ന ഒറ്റുകാരെ അയച്ചു. അവർ അവനെ വാക്കിൽ പിടിക്കേണ്ടതിന് തക്കം നോക്കി. അങ്ങനെ ഗവർണ്ണറുടെ നിയന്ത്രണത്തിലും അധികാരത്തിലും ഏല്പിക്കുവാൻ ശ്രമിച്ചു.
21 奸細就問耶穌說:「夫子,我們曉得你所講所傳都是正道,也不取人的外貌,乃是誠誠實實傳上帝的道。
൨൧അവർ അവനോട്: ഗുരോ, നീ നേർ പറഞ്ഞു ഉപദേശിക്കുകയും, ആരുടെയും പക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാർത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു.
22 我們納稅給凱撒,可以不可以?」
൨൨നാം കൈസർക്ക് കരം കൊടുക്കുന്നത് നിയമപരമായി ശരിയോ അല്ലയോ എന്നു ചോദിച്ചു.
23 耶穌看出他們的詭詐,就對他們說:
൨൩യേശു അവരുടെ ഉപായം മനസ്സിലാക്കിയിട്ട് അവൻ അവരോട്: ഒരു വെള്ളിക്കാശ് കാണിക്കുക എന്നു പറഞ്ഞു;
24 「拿一個銀錢來給我看。這像和這號是誰的?」他們說:「是凱撒的。」
൨൪അതിലുള്ള സ്വരൂപവും മേലെഴുത്തും ആരുടേത് എന്നു ചോദിച്ചതിന്: കൈസരുടേത് എന്നു അവർ പറഞ്ഞു.
25 耶穌說:「這樣,凱撒的物當歸給凱撒,上帝的物當歸給上帝。」
൨൫എന്നാൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ എന്നു അവൻ അവരോട് പറഞ്ഞു.
26 他們當着百姓,在這話上得不着把柄,又希奇他的應對,就閉口無言了。
൨൬അങ്ങനെ അവർ ജനത്തിന്റെ മുമ്പിൽവെച്ച് അവനെ വാക്കിൽ പിടിപ്പാൻ കഴിയാതെ അവന്റെ ഉത്തരത്തിൽ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.
27 撒都該人常說沒有復活的事。有幾個來問耶穌說:
൨൭പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരിൽ ചിലർ അടുത്തുവന്ന് അവനോട് ചോദിച്ചത്:
28 「夫子!摩西為我們寫着說:『人若有妻無子就死了,他兄弟當娶他的妻,為哥哥生子立後。』
൨൮ഗുരോ, ഒരുവന്റെ സഹോദരൻ വിവാഹം കഴിച്ചിട്ട് മക്കളില്ലാതെ മരിച്ചുപോയാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ പരിഗ്രഹിച്ച് സഹോദരന് സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
29 有弟兄七人,第一個娶了妻,沒有孩子死了;
൨൯എന്നാൽ ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ ഒന്നാമത്തവൻ ഒരു സ്ത്രീയെ വിവാഹംകഴിച്ച് മക്കളില്ലാതെ മരിച്ചുപോയി.
30 第二個、第三個也娶過她;
൩൦രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ച്.
31 那七個人都娶過她,沒有留下孩子就死了。
൩൧അപ്രകാരം ഏഴുപേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി.
32 後來婦人也死了。
൩൨അവസാനം സ്ത്രീയും മരിച്ചു.
33 這樣,當復活的時候,她是哪一個的妻子呢?因為他們七個人都娶過她。」
൩൩എന്നാൽ പുനരുത്ഥാനത്തിൽ അവൾ അവരിൽ ആരുടെ ഭാര്യയാകും? അവൾ ഏഴ് പേർക്കും ഭാര്യയായിരുന്നുവല്ലോ.
34 耶穌說:「這世界的人有娶有嫁; (aiōn g165)
൩൪അതിന് യേശു ഉത്തരം പറഞ്ഞത്: ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കുകയും വിവാഹത്തിന് മക്കളെ കൊടുക്കുകയും ചെയ്യുന്നു. (aiōn g165)
35 惟有算為配得那世界,與從死裏復活的人也不娶也不嫁; (aiōn g165)
൩൫എന്നാൽ ആ ലോകത്തിനും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവർ വിവാഹം കഴിക്കുകയുമില്ല വിവാഹത്തിന് കൊടുക്കപ്പെടുകയുമില്ല; അവർക്ക് ഇനി മരിക്കുവാനും കഴിയുകയില്ല. (aiōn g165)
36 因為他們不能再死,和天使一樣;既是復活的人,就為上帝的兒子。
൩൬അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു.
37 至於死人復活,摩西在荊棘篇上,稱主是亞伯拉罕的上帝,以撒的上帝,雅各的上帝,就指示明白了。
൩൭മോശെ മുൾപ്പടർപ്പിനെ കുറിച്ച് പറയുന്ന ഭാഗത്ത് കർത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നു. അതിനാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു എന്ന് മോശെയും സൂചിപ്പിച്ചിരിക്കുന്നു.
38 上帝原不是死人的上帝,乃是活人的上帝;因為在他那裏,人都是活的。」
൩൮ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന് ജീവിച്ചിരിക്കുന്നുവല്ലോ.
39 有幾個文士說:「夫子!你說得好。」
൩൯അതിന് ചില ശാസ്ത്രിമാർ: ഗുരോ, നീ പറഞ്ഞത് ശരി എന്നു ഉത്തരം പറഞ്ഞു.
40 以後他們不敢再問他甚麼。
൪൦പിന്നെ അവനോട് അവർ ഒന്നും ചോദിച്ചില്ല.
41 耶穌對他們說:「人怎麼說基督是大衛的子孫呢?
൪൧എന്നാൽ അവൻ അവരോട്: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു പറയുന്നത് എങ്ങനെ?
42 詩篇上大衛自己說: 主對我主說: 你坐在我的右邊,
൪൨“കർത്താവ് എന്റെ കർത്താവിനോട്: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു”
43 等我使你仇敵作你的腳凳。
൪൩എന്നു സങ്കീർത്തനപുസ്തകത്തിൽ ദാവീദ് തന്നേ പറയുന്നുവല്ലോ.
44 大衛既稱他為主,他怎麼又是大衛的子孫呢?」
൪൪ദാവീദ് അവനെ കർത്താവ് എന്നു വിളിക്കുന്നു; പിന്നെ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ എന്നു ചോദിച്ചു.
45 眾百姓聽的時候,耶穌對門徒說:
൪൫എന്നാൽ ജനം ഒക്കെയും കേൾക്കെ യേശു തന്റെ ശിഷ്യന്മാരോട്:
46 「你們要防備文士。他們好穿長衣遊行,喜愛人在街市上問他們安,又喜愛會堂裏的高位,筵席上的首座;
൪൬നിലയങ്കികളോടെനടക്കുവാൻ ആഗ്രഹിക്കുകയും അങ്ങാടിയിൽ വന്ദനവും പള്ളിയിലും അത്താഴത്തിലും പ്രധാനസ്ഥലവും ഇഷ്ടപ്പെടുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്ളുവിൻ.
47 他們侵吞寡婦的家產,假意作很長的禱告。這些人要受更重的刑罰!」
൪൭അവർ വിധവമാരുടെ വീടുകളെ നശിപ്പിക്കുകയും, ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു; അവർക്ക് ഏറ്റവും വലിയ ശിക്ഷാവിധി ലഭിക്കും.

< 路加福音 20 >